LIC IPO : നിങ്ങൾ അറിയേണ്ട ആറ് കാര്യങ്ങള്.

Avatar
Web Team | 02-05-2022 | 2 minutes Read

957-1651478812-lic-ipo

എൽ.ഐ.സിയുടെ പ്രാരംഭ ഓഹരി വില്പന മെയ് നാലിന് ആരംഭിക്കും. മെയ് ഒമ്പതുവരെയാണ് അപേക്ഷിക്കാൻ കഴിയുക. ജീവനക്കാർക്കും പോളിസി ഉടമകൾക്കും യഥാക്രമം 45ഉം 60ഉം രൂപയുടെ കിഴിവ് ലഭിക്കും.

പോളിസി ഉമകൾക്ക് 10ശതമാനംവരെ ഓഹരികളാണ് നീക്കിവെച്ചിട്ടുള്ളത്. ജീവനക്കാർക്ക് അഞ്ച് ശതമാനവും. മെഗാ ഐപിഒയിൽ നിക്ഷേപിക്കുംമുമ്പ് പോളിസി ഉടമകൾ അറിഞ്ഞിരിക്കേണ്ട ആറ് കാര്യങ്ങൾ ഇതാ:

1. എൻആർഐ

പോളിസി ഉടമകൾ
എൻആർഐക്കാർക്കും ഇന്ത്യയിൽ താമസിക്കാത്തവർക്കും പോളിസി ഉടമകൾക്കായി നീക്കിവെച്ചിട്ടുള്ള വിഭാഗത്തിൽ അപേക്ഷിക്കാനാവില്ല. ഇന്ത്യയിൽ താമസിക്കുന്നവർക്കുമാത്രമെ ഈ വിഭാഗത്തിൽ നിക്ഷേപിക്കാൻ കഴിയൂ എന്ന് ചുരുക്കം. അതേസമയം, റീട്ടെയിൽ വിഭാഗത്തിൽ അപേക്ഷിക്കാൻ അവസരമുണ്ട്.

2. ഡീമാറ്റ് അക്കൗണ്ട്

ഐപിഒയ്ക്ക് അപേക്ഷിക്കുന്നതിന് പാൻ വിവരങ്ങൾ എൽഐസിയിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ടാകണം. ഡീമാറ്റ് അക്കൗണ്ടും ഉണ്ടായിരിക്കണം. സൗജന്യമായി Acumen Capital Market India Ltd എന്ന കേരളത്തിലെ മികച്ച stock broking സ്ഥാപനത്തിൽ ഡീമാറ്റ് അക്കൗണ്ട് തുറക്കുവാൻ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക

2022 ഫെബ്രുവരി 28നു മുമ്പ് പാൻ അപ്ഡേറ്റ് ചെയ്യാത്തവർക്ക് പോളിസി ഉടമകൾക്കായി നീക്കിവെച്ചിട്ടുള്ള ഓഹരികൾക്കായി അപേക്ഷിക്കാനാവില്ല.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

3. ലാപ്സ്ഡ് പോളസി

സജീവമല്ലാത്ത പോളിസികളുള്ളവർക്കും പോളിസി ഉടമകൾക്ക് നീക്കിവെച്ചിട്ടുള്ള വിഭാഗത്തിൽ അപേക്ഷിക്കാം. മെച്ചൂരിറ്റി, സറണ്ടർ, പോളിസി ഉടമയുടെ മരണം എന്നിവകാരണം എൽഐസിയുടെ രേഖകളിൽനിന്ന് പുറത്തുകടക്കാത്ത എല്ലാവർക്കും അപേക്ഷിക്കാൻ യോഗ്യതയുണ്ട്. അതായത് ഇതുവരെ പോളിസിയിലെ നിക്ഷേപം തിരിച്ചടുക്കാത്തവരായിരിക്കണമെന്ന് ചുരുക്കം.

4. സംയുക്ത ഉടമകൾ

പോളിസിയിൽ ജോയന്റ് ഹോൾഡർ ആണെങ്കിൽ രണ്ടിൽ ഒരാൾക്കുമാത്രമെ ഓഹരികൾക്ക് (പോളിസി ഹോൾഡർ റിസർവേഷൻ വിഭാഗത്തിൽ) അപേക്ഷിക്കാനാകൂ. അപേക്ഷിക്കുന്ന വ്യക്തിയുടെ പാൻ വിവരങ്ങൾ എൽഐസിയുടെ പോളിസി രേഖകളിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ടാകണം.

5. ഗ്രൂപ്പ് പോളിസി

ഗ്രൂപ്പ് പോളസികൾ ഒഴികെയുള്ള എല്ലാ പോളിസി ഉടമകൾക്കും ഈ വിഭാഗത്തിൽ അപേക്ഷിക്കാൻ യോഗ്യതയുണ്ട്.

6. കിഴിവ് പ്രകാരം നൽകേണ്ടതുക

എൽഐസി ഐ.പി.ഒയ്ക്ക് നിശ്ചിയിച്ചിട്ടുള്ള പ്രൈസ് ബ്രാൻഡ് 902-949 രൂപ നിരക്കിലാണ്. അവസാനം നിശ്ചയിക്കുന്ന വിലയിൽ 60 രൂപ കിഴിവ് പോളിസി ഉടമകൾക്ക് ലഭിക്കും. 15 ഓഹരികളുടെ ഒരു ലോട്ടിനാണ് അപേക്ഷിക്കാൻ കഴിയുക. ഓരോ ക്വാട്ടയിലും പരമാവധി നിക്ഷേപിക്കാവുന്നതുക രണ്ടു ലക്ഷം രൂപയാണ്. അവസാനം നിശ്ചയിക്കുന്ന ഓഹരി വിലയേക്കാൾ കൂടുതൽ നൽകിയിട്ടുണ്ടെങ്കിൽ ബാക്കിതുക ബാങ്ക് അക്കൗണ്ടിലേയ്ക്ക് തിരികെ നിക്ഷേപിക്കും.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 0 | Saved : 10:25:15 am | 28-03-2024 CET