കോവിഡ് സമയത്ത് സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ട്. അതിന്റെ അർത്ഥം ആശങ്കകളും ചോദ്യങ്ങളും ഉന്നയിക്കാതെ മൗനമായിരിക്കുമെന്നല്ല.

Avatar
Ashish Jose Ambat | 13-05-2020 | 3 minutes Read

SEO text
Photo Credit : » @john_cameron

" രാജ്യത്ത് പാസഞ്ചർ ട്രെയിൻ സർവീസ് കർശന നിയന്ത്രണങ്ങളോടു കൂടി പുനരാരംഭിക്കുന്നു. ലോക്ക്ഡൗൺ തുടങ്ങിയതിന് ശേഷമുള്ള കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ ദില്ലി റെയിൽ വേ സ്റ്റേഷനിൽ നിന്നും പുറപ്പെട്ടു "

" ലോക്ക്ഡൗൺ മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ പോയവർക്കു സ്വന്തം സംസ്ഥാനത്തിലോടു മടങ്ങാൻ ഈ ട്രെയിൻ സർവീസ് ആശ്വാസകരമാണെങ്കിലും നടപ്പിലാക്കിയ രീതിയിൽ ചില ആശങ്കകളുണ്ട്. ഏസി മാത്രമുള്ള സ്‌പെഷ്യൽ ട്രയിനുകൾക്കു പകരം സാധാരണ സ്ലീപ്പർ കോച്ചുകൾ വച്ചുള്ള ട്രെയിനുകൾ ആകും അഭികാമ്യം."

" മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ, സ്വന്തമായി വാഹനം ഇല്ലാത്ത മലയാളികൾ തത്കാലം അവിടെ തന്നെ തുടരണമെന്നാണ് കേരളത്തിന്റെ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞത്, നീയും അങ്ങനെയാണോ പറയുന്നത് ? സ്വന്തമായി വാഹനം ഇല്ലാത്തവർക്കു ഈ ട്രെയിൻ സർവീസ് വലിയ ആശ്വാസകരമാകും "

" സ്വന്തമായി വാഹനം ഇല്ലാത്തവർക്കും നാട്ടിലോടു വരാനുള്ള അവസരം തീർച്ചയായും വേണമെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. ഞാൻ ഈ വിഷയത്തിൽ ഒരു എലിറ്റിസ്റ്റ് നിലപാട് എടുക്കുക അല്ല. മുൻപ് കേന്ദ്രസർക്കാർ കൊണ്ടുവന്ന ശ്രമിക് സർവീസുകളായിരുന്നു കൂടുതൽ പ്രയോഗ്യമെന്നു തോന്നുന്നു. അതിലും ടിക്കറ്റ് ചാർജ്ജിന്റെ കാര്യത്തിൽ ആശങ്ക ഉണ്ട്. "

" രാജ്യത്ത് ഇതുവരെ മൂന്നൂറിൽ കൂടുതൽ ശ്രമിക് ട്രെയിൻ സർവീസുകളായി 3.4 ലക്ഷം തൊഴിലാളികളെയും വിദ്യാർഥികളെയും വിവിധ സംസ്ഥാനങ്ങളിൽ നിന്നായി മറ്റു സംസ്ഥാനങ്ങൾ തിരികെ കൊണ്ടുപോയി . ഇതുവരെ ഒരു ശ്രമിക് ട്രെയിൻ സർവീസും വഴി അന്യ സംസ്‌ഥാനത്തിൽ നിന്നും കേരളത്തിലോടു കൊണ്ടുതുവരാത്ത ഏക സംസ്ഥാനം കേരളം മാത്രമാണ്. "

" ആയിരിക്കാം, ആ കാര്യത്തിൽ പിന്നീട് തർക്കം ആകാം. ഞാൻ പറയാൻ ശ്രമിച്ച പോയിന്റെ വ്യത്യസ്തമാണ്. എന്റെ ആശങ്ക ഏസി കോച്ചു മാത്രമേ അനുവദിക്കൂ എന്ന കാര്യത്തിലാണ്. "

"അതിലെന്താണ് പ്രശ്നം ? "

" ചൈനയിൽ നിന്നുള്ള ചില റിപ്പോർട്ടിൽ അടഞ്ഞ ഏസി വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ നാലുമീറ്ററിൽ അധികം ദൂരത്തോടു കോവിഡ് രോഗിയിൽ നിന്നും വൈറസ് വ്യാപനമുണ്ടാകാം എന്നു നിരീക്ഷണമുണ്ടു. രോഗിയിൽ നിന്നും പുറത്തുവരാവുന്ന ഏറോസോൾ സ്രവകണങ്ങൾ അന്തരീക്ഷത്തിൽ വൈറസുകളുമായി മൂന്നു മണിക്കൂർ വരെ നിലനിൽക്കാമെന്നു ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ വന്ന പഠനമുണ്ട്. "

" റെയിൽവേ സ്റ്റേഷന് അര കിലോമീറ്റർ അകലത്ത് വച്ച് യാത്രക്കാരെത്തിയ വാഹനങ്ങൾ തടഞ്ഞു, കയ്യിൽ മാസ്കും സാനിറ്റൈസറും ഉള്ള യാത്രക്കാരെ മാത്രമാണ് സ്റ്റേഷനികത്തേക്ക് കയറാൻ അനുവദിച്ചത്. "

" N95 അല്ലാതെയുള്ള മാസ്കുകൾ കോവിഡിന് കാരണമായ വൈറസുകളിൽ നിന്നും ശക്തമായ സംരക്ഷണം തരുന്നില്ല. ചുമയ്ക്കുകയും തുമ്മുകയും ചെയ്യുമ്പോൾ വരുന്ന വലിയ സ്രവങ്ങളെ അഥവാ large dropletsയിനെ മാത്രേ സാധാരണ മാസ്‌ക് അധികവും പ്രതിരോധിക്കുന്നുള്ളൂ. ഇത് അല്ലാതെയുള്ള aerosol രീതിയിലും വൈറസ് വ്യാപനം ഉണ്ടാക്കാവുന്നതാണ്. ഇനി N95 മാസ്കുകളിൽ പോലും സമ്പൂർണ്ണമായ സംരക്ഷണമില്ല കണ്ണുകളിലെ conjunctivaയെ ബാധിക്കുന്നത് വഴിയും കോവിഡ് വ്യാപനം വരാമെന്നു ലാൻസെറ്റ് ജേണലിൽ വന്നൊരു റിപ്പോർട്ടുണ്ട്. ഇന്ത്യയിൽ തന്നെ മാർച്ചു 19യിനു കോവിഡ് ഔട്ട്ബ്രെക്ക് കാരണം ലോക്കൽ ഏസി ട്രെയിൻ സർവീസുകൾ നിർത്തി വച്ചിരുന്നു. പിന്നീട് ആണ് ലോക്ക്ഡൗണ് പ്രഖ്യാപിച്ചത്. "

"രോഗ ലക്ഷണം ഇല്ലാത്തവരെ മാത്രമെ യാത്രക്ക് അനുവദിക്കൂ. സ്റ്റേഷനിൽ പനിയുണ്ടോവെന്നു പരിശോധിക്കുന്ന ഫീവർ സ്‌ക്രീനിംഗ് സംവിധാനങ്ങളുണ്ട്. "


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

" രോഗലക്ഷണങ്ങൾ കാണിക്കാത്തവരിലും അതായത് asymptomatic phaseയിൽ ഉള്ളവരിൽ നിന്നും കോവിഡ് വ്യപനം ഉണ്ടാകാമല്ലോ. ഇനിയിപ്പോൾ അങ്ങനെ അല്ലായെങ്കിൽ തന്നെ രണ്ടു പരാസറ്റമോൾ കഴിച്ചാല് പനി താൽക്കാലികമായി നിയന്ത്രിക്കാൻ പറ്റില്ലേ ? "

" ഓരോ മണിക്കൂറും കൃത്യമായ ഇടവേളകളിൽ circulating air റിപ്ളേസ് ചെയ്യാനുള്ള സംവിധാനം ഏസി ട്രെയിനുകളിലുണ്ട്. അതുപോലെ താപവും മുൻപുള്ള 23 ഡിഗ്രിയിൽ നിന്നും 25 ഡിഗ്രിയിലോടു കൂട്ടിയിട്ടുണ്ട്. "

" ചൂട് കൂടുന്നതിനും ഈർപ്പം കുറയുന്നതിനും അനുസരിച്ച് വൈറസിന്റെ നിലനിൽപ്പിൽ നേരിയ വ്യത്യാസം വരാമെങ്കിലും വലിയ രീതിയിൽ ഒരു എഫെക്ട് മൂന്ന് ഡിഗ്രി കൂട്ടിയത് കൊണ്ട് ഉണ്ടാകാമെന്നു തോന്നുന്നില്ല. ഒരു അടഞ്ഞ കോച്ചിൽ നാല്പത്- അൻപതു പേരെ ഉൾകൊള്ളിച്ചു ഒന്നു രണ്ടുദിവസം തുടർച്ചയായ യാത്ര അനുവദിച്ചാൽ അതിൽ ആർക്കെങ്കിലും ഇൻഫെക്ഷനുണ്ടെങ്കിൽ മറ്റൊരാളിലോടു പകരാൻ സാധ്യതയുണ്ട്. ശ്രമിക് ട്രെയിനുകളിൽ ഉള്ളതുപോലെ open ventilation ഉള്ള ഏസിയില്ലാത്ത സ്ലീപ്പർ കോച്ചുകൾ ആകും അഭികാമ്യം"

" റെയിൽവയുടെ കോച്ചുകൾ പലതും ക്വറന്റൈൻ ആവശ്യങ്ങൾക്കുവേണ്ടി മാറ്റി വച്ചിരിക്കുക ആണ്. "

" അതുകൊണ്ടു പ്രശ്നമില്ലല്ലോ, വളരെയധികം കുറച്ചു ട്രെയിൻ സർവീസുകൾ മാത്രമല്ലേ ഇപ്പോൾ തുടങ്ങിട്ടുള്ളൂ. അതുപോലെ ഏസി കോച്ചുകളിൽ dynamic pricing രീതിയിൽ ആയതുകൊണ്ട് വളരെയധികം ഭീമമായ തുക ടിക്കറ്റ് ഇനത്തിൽ ആകുന്നുണ്ട്. "

" കേന്ദ്രസർക്കാർ വലിയൊരു കാര്യമാണ് ചെയ്തത്. "

"ഇന്ത്യയിലെ കോവിഡ് പകർച്ചവ്യാധിയെത്തുടർന്ന് 2020 മാർച്ച് 28 ന് പ്രധാനമന്ത്രിയുടെ സിറ്റിസൺ അസ്സിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻ ഫണ്ട് (പിഎം കെയേഴ്സ് ഫണ്ട്) നിലവിൽ വന്നു. ഈ ഫണ്ട് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെതിരെയും ഭാവിയിലെ സമാനമായ സാഹചര്യങ്ങൾ , പകർച്ചവ്യാധികൾ എന്നിവക്കെതിരെ പോരാടുന്നതിനും നിയന്ത്രിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.
അന്യസംസ്ഥാനങ്ങളിലും അന്യരാജ്യങ്ങളിലും കുടുങ്ങി കിടക്കുന്ന പൗരന്മാരുടെ സ്വദേശത്തിലോടുള്ള യാത്രയ്ക്കു ഉപകരിക്കാൻ എന്തുകൊണ്ട് പിഎം കെയേഴ്സ് ഉപയോഗിക്കുന്നില്ല എന്നു കേന്ദ്രസർക്കാർ വ്യക്തമാക്കണം. അതല്ലെങ്കിൽ പിന്നെ ആരുടെ ആശ്വാസം കണ്ടെത്താനാണ് ഈ ഫണ്ട് ?"

" കോവിഡ് സമയത്ത്‌ അതീവ ജാഗ്രത കാണിക്കേണ്ടതുണ്ട്. സർക്കാരിനെ പൂർണ്ണമായും അനുസരിക്കേണ്ട സമയമാണ്. അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്നത് രാജ്യത്തിനോട് കൂറ് ഇല്ലാത്ത പ്രവർത്തനമാണ് "

"

കോവിഡ് സമയത്ത് സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ട്. അതിന്റെ അർത്ഥം ആശങ്കകളും ചോദ്യങ്ങളും ഉന്നയിക്കാതെ മൗനമായിരിക്കുമെന്നല്ല.

ഏസി കോച്ചുകൾ മാത്രേ അനുവദിക്കൂ എന്ന കാര്യത്തിൽ കൃത്യമായി ആരോഗ്യപരമായ ആശങ്കയുണ്ട്. ഭീമം ആയ തുക ഈടാക്കുന്നത് കൊണ്ട് രണ്ടു മാസത്തോളമായി വരുമാനം ഒന്നും ഇല്ലാതെ ഇരിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളികൾക്ക് അപ്രാപ്യവുമാണ് ഇത്. ഈ കൺസെൻസ് പറയുമ്പോൾ രാജ്യദ്രോഹി ആക്കുന്ന ഇടപാട് കൈയ്യിൽ വെച്ചാൽ മതി"


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 3 | Saved : 06:44:21 am | 26-05-2022 CEST