24 ക്യാരറ്റ് സ്വർണ്ണത്തിന്റെ രുചിയെന്ത് 🥴 ?

Avatar
Baiju Raju | 04-03-2022 | 2 minutes Read

🧑‍🦰" നന്ദനത്തെ തറവാട്ടിലെ പിള്ളേർക്കൊക്കെ നല്ല കളറാ.. നല്ല സൗന്ദര്യോം.

കാരണം കുഞ്ഞായിരിക്കുമ്പോൾ അവർക്കു സ്വർണം അരച്ചു നാക്കിൽ തൊട്ടുകൊടുത്തിട്ടുണ്ട് " എന്ന് 'അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.😲

940-1646407845-fb-img-1646407660170

📍സാധാരണക്കാർ തേനും, വയമ്പും അരച്ച് കുട്ടികൾക്ക് കൊടുക്കുമ്പോൾ.. പണക്കാരു സ്വർണം അരച്ച് കുട്ടികൾക്ക് കൊടുക്കും. നിറവും, സൗന്ദര്യവും, ബുദ്ധിയും ഉണ്ടാവാൻ 🤪

💥ആദ്യമേ പറയട്ടെ.. സ്വർണം അരച്ച് കൊടുത്തതുകൊണ്ട് ബുദ്ധിയോ, സൗന്ദര്യമോ, നിറമോ ഒന്നും കൂടുകയുമില്ല, കുറയുകയും ഇല്ല.👍

എന്നാൽ നിങ്ങൾക്കും സ്വർണം ആഹാരത്തിനുകൂടെ കഴിക്കണോ ?

കഴിക്കാം.. അതിനു അധികം ചിലവൊന്നും ഇല്ല. ശരീരത്തിന് ദോഷമൊന്നും ഇല്ല. ഗുണവും ഇല്ല.👍
.
💥ഭക്ഷ്യയോഗ്യമായ ഒരു കൊച്ചു ഗോൾഡ് ഫോയിൽ പേപ്പറിനു 66 രൂപ മാത്രമേ ഉള്ളൂ. അതും 24 കാരറ്റ് !😲

സ്വർണം വളരെ നേർത്ത തകിടാക്കുകയോ, വലിച്ചു നീട്ടുകയോ ചെയ്യാം. അതാണ് ഇത്ര കുറച്ചു സ്വർണം ഉപയോഗിച്ച് ഇത്ര ഖനം കുറഞ്ഞ ഫോയിൽപെപ്പർ ഉണ്ടാക്കുവാൻ സാധിക്കുന്നത്.👍
.
💥 24 കാരറ്റ്‌ ഗോൾഡ് ലീഫ് ഷീറ്റുകൾ വെറും 2000 രൂപയ്ക്കു ഓൺലൈനിൽ ലഭ്യമാണ്. അതും 30 എണ്ണം !😲


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കേക്ക്, ചോക്ലേറ്റുകൾ, ബേക്കറി, പേസ്ട്രി, കുക്കിംഗ്, ലിക്കർ, ഹെൽത്ത് സ്പാ, ആർട്ട് ക്രാഫ്റ്റ് വർക്ക്, മേക്കപ്പ് എന്നിവയ്ക്കൊക്കെ ഇത് ഉപയോഗിക്കാം.👍

📍24 കാരറ്റ് സ്വർണ്ണത്തിന്റെ രുചി എന്താണ്?
സ്വർണം ഒരു നിഷ്ക്രിയ ലോഹമായതിനാൽ അതിനു രുചി ഒന്നും ഇല്ല.👍

📍ഗോൾഡ് ഫോയിൽ കഴിക്കുന്നത് സുരക്ഷിതമാണോ?🤔

നമുക്ക് ഭക്ഷ്യയോഗ്യമായ സ്വർണം കഴിക്കാം. കാരണം അത് മനുഷ്യശരീരത്തിന് ദോഷകരമല്ല. സ്വർണം ഒരു നിഷ്ക്രിയ ലോഹമായതിനാൽ അത് നമ്മുടെ കുടലിലൂടെ ചുമ്മാ കടന്നുപോകും. ദഹന പ്രക്രിയയിൽ ഇത് ആഗിരണം ചെയ്യപ്പെടുന്നില്ല.👍

📍എന്നിരുന്നാലും, അതിന്റെ ഉപഭോഗവുമായി ബന്ധപ്പെട്ട് പോഷകപരമോ ആരോഗ്യപരമോ ആയ ഗുണങ്ങളൊന്നുമില്ല.☝️

💥 E175 എന്ന കോഡിന് കീഴിൽ ഭക്ഷ്യ അഡിറ്റീവായി യൂറോപ്യൻ യൂണിയനും യുണൈറ്റഡ് സ്‌റ്റേറ്റ്‌സും അംഗീകരിച്ചിട്ടുള്ള ഒരു പ്രത്യേക തരം സ്വർണ്ണമാണ് ഭക്ഷ്യയോഗ്യമായ സ്വർണ്ണം. 👍

Read original FB post


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 0 | Saved : 03:15:36 am | 24-03-2023 CET