ഗാന്ധിജിയുടെ ആരും അറിയാത്ത അവിഹിത ബന്ധം 🥺

Avatar
Robin K Mathew | 02-02-2022 | 3 minutes Read

"ലോകപ്രസിദ്ധ ചരിത്രകാരി പ്രൊഫ റോമില ഥാപ്പർ അമേരിക്കൻ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കനുമായി നടത്തിയ അഭിമുഖത്തിൽ, ഗാന്ധിജിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകൾ ഉണ്ട്. ഗാന്ധിജിക്ക് ജോർജ് വാഷിങ്ങ്ടന്റെ ഭാര്യയുമായി അവിഹിത ബന്ധം ഉണ്ടായിരുന്നു. അവർ ഇംഗ്ലണ്ടിൽ ഒരുമിച്ചാണ് പഠിച്ചിരുന്നത് . എന്നാൽ റോമിലാ ഥാപ്പർ ഈ വിവരം പബ്ലിഷ് ചെയ്യാൻ ശ്രമിച്ചെങ്കിലും മുഹമ്മദലി ജിന്ന നേരിട്ട് ഇടപെട്ട് തടയുകയായിരുന്നു എന്ന് പിന്നീട് രാമചന്ദ്രഗുഹ തന്നെ വ്യക്തമാക്കിയിട്ടുണ്ട്."

925-1643791769-belinda-fewings-2xrjwua5d24-unsplash
Photo Credit : unsplash.com/@bel2000a

ഇത് വായിച്ചവരിൽ, മേൽപ്പറഞ്ഞ വാചകങ്ങൾ സത്യമാണെന്ന് വിശ്വസിച്ചവർ എത്രപേരുണ്ട്? ഇത് കേരളമാണ്, പക്ഷേ ഏറ്റവും കുറഞ്ഞത് 10 ശതമാനം ആളുകളെങ്കിലും ഇത് ശരിയാണെന്ന് വിശ്വസിച്ചിട്ടുണ്ടാകും.

എബ്രഹാം ലിങ്കൺ മരിച്ച ശേഷമാണ് ഗാന്ധിജിയും റോമിലാ ഥാപ്പറും ജനിക്കുന്നത്. എന്തിന് ജോർജ് വാഷിങ്ടൺ മരിച്ച ശേഷമാണ് ലിങ്കൺ പോലും ജനിക്കുന്നത്. പക്ഷേ എന്നെ പോലെയൊരു നിസ്സാരൻ പോലും ഇത് എഴുതുമ്പോൾ പലരും അത് സത്യമാണെന്ന് വിശ്വസിച്ചു പോകും.


അധികാരത്തിന്റെ ഉന്നത ശ്രേണിയിൽ ഇരിക്കുന്ന ഒരു വ്യക്തിയോ, അനേകം ഫോള്ളോവെർസ് ഉള്ള ഒരു ഫേസ്‌ബുക്ക് സെലിബ്രറ്റി പോലും, ഇപ്രകാരം ചില കാര്യങ്ങൾ ഒരു ചരിത്ര സത്യം പോലെ പറയുമ്പോൾ ഇന്ത്യയിലെ ബഹു ഭൂരിപക്ഷം ആളുകളും ഇത് വിശ്വസിക്കും,ആഘോഷിക്കും.

നാസി ജർമനിയുടെ മുഖ്യ പ്രചാരകനായ ജോസഫ് ഗീബൽസ്(യൂസഫ് ഗബ്ബൽസ്) പറയുന്നതുപോലെ ഒരു നുണ കൂടുതൽ ആളുകൾ വിശ്വസിക്കണമെന്ന് ഉണ്ടെങ്കിൽ വളരെ വലിയൊരു നുണ പറയുകയും അത് ആവർത്തിച്ചു പറയുകയും ചെയ്യുക.

നല്ല വിദ്യാഭ്യാസമുള്ള ആളുകൾ എങ്ങനെയാണ് ഇത്രയധികം മണ്ടത്തരങ്ങൾ ആവർത്തിച്ച് പറയുന്നതെന്ന് നമ്മൾ അതിശയിച്ചു പോകാറുണ്ട് .

കണക്കുകൾ നിരത്തിയും, സംഭവങ്ങൾ എടുത്തു പറഞ്ഞും, ആളുകളുടെ പേര് പറഞ്ഞും പ്രസംഗിക്കുക എന്നത് ഒരു സമ്മോഹന തന്ത്രമാണ്. പറയുന്നത് എത്ര വലിയ നുണയാണെങ്കിൽ കൂടി ബഹുഭൂരിപക്ഷവും അത് വിശ്വസിക്കും. ഇതിൽ സത്യമെത്രെയുണ്ട് എന്നന്വേഷിക്കുമ്പോൾ ഉണ്ടാവുന്ന മാനസിക, ശാരീരിക ഊർജ്ജനഷ്ടം സംരക്ഷിക്കുവാനാണ് പരിണാമപരമായ മുൻഗണന എന്നതിനാൽ പറയുന്നത് കണ്ണടച്ചു വിശ്വസിക്കുകയെന്ന എളുപ്പമുള്ള പ്രക്രിയായിരിക്കും നമ്മുടെ മസ്തിഷ്ക്കം സ്വീകരിക്കുന്നത്..

ഒരു കള്ളം നൂറുതവണ ആവർത്തിച്ചു പറയുമ്പോൾ അത് സത്യമാകും. ഇങ്ങനെ കള്ളം പറയുന്നയാൾ പലപ്പോഴും തന്റെ അറിവില്ലായ്മയിൽനിന്നും ,അജ്ഞതയിൽനിന്നും ,താൻ കള്ളം പറയുകയാണ് എന്ന ബോധ്യമില്ലായ്മയിൽ നിന്നുമല്ല അപ്രകാരം ചെയ്യുന്നത്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

നമ്മൾ വളരെ വസ്തുനിഷ്ഠമായി കാര്യങ്ങളെ അപഗ്രഥനം ചെയ്യുന്നവരാണെന്നും യുക്തിപൂർവം വിചിന്തനം ചെയ്തുമാത്രമേ ഒരു കാര്യം നമ്മൾ വിശ്വസിക്കൂ എന്നും നമ്മൾ ഒട്ടും പക്ഷപാതപരമായി അല്ല ചിന്തിക്കുന്നത് എന്നും നമുക്ക് തോന്നാം. വാസ്തവത്തിൽ നമ്മുടെ വിശ്വാസങ്ങളും,നമ്മൾ വിശ്വസിക്കുവാൻ ആഗ്രഹിക്കുന്നതുമായ കാര്യങ്ങൾ മാത്രമാണ് നമ്മൾ കേൾക്കുകയും വായിക്കുകയും ചെയ്യുന്നത്. നമ്മുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന ഏതൊരു കാര്യവും നമ്മൾ ബോധപൂർവ്വമോ അല്ലാതെയോ തള്ളിക്കളയുന്നു.

ഇത് confirmation bias എന്നൊരു മന:ശാസ്ത്ര പ്രതിഭാസമാണ്.

ഒരു വ്യക്തി ഒരു വല്ല്യ മണ്ടത്തരം പറയുകയും അത് ആയിരങ്ങൾ ആഘോഷിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു.അതിന് ശേഷം ഏതെങ്കിലും ഒരാൾ അത് തെറ്റാണ് എന്ന് പറഞ്ഞാൽ,ആദ്യം പറഞ്ഞ ആളെ വിശ്വസിച്ചത് ആയിരം പേരാണെങ്കിൽ രണ്ടാമത്തെ ആളെ വിശ്വസിക്കുന്നത് വെറും 100 പേർ ആയിരിക്കും.മണ്ടത്തരം വിളിച്ചുപറയുന്ന ആളുകൾക്ക് ഇത് വ്യക്തമായി അറിയുകയും ചെയ്യാം.

ആത്മീയ നേതാക്കന്മാർ മനുഷ്യദൈവങ്ങൾ രാഷ്ട്രീയക്കാർ തുടങ്ങിയവർക്കൊക്കെ തങ്ങൾ പറയുന്നത് തികച്ചും മണ്ടത്തരം ആണ് എന്ന് നന്നായി അറിയാൻ വയ്യാഞ്ഞിട്ട് അല്ല .പക്ഷേ തങ്ങൾ എന്തുപറഞ്ഞാലും തങ്ങളുടെ താരപരിവേഷം കൊണ്ട് അത് വിശ്വസിക്കുവാൻ കുറെയധികം മണ്ടന്മാർ ഉണ്ടാകും എന്നുള്ളത് അവർക്ക് വ്യക്തമായി അറിയാം.

ഇത് ഇന്ത്യയിൽ മാത്രം സംഭവിക്കുന്ന കാര്യമാണ് എന്ന് കരുതരുത്. ലോകത്തിൻറെ ഗതിമാറ്റി മറയ്ക്കുന്നത് ശരിക്കും പറഞ്ഞാൽ ഒരു ന്യൂനപക്ഷം മാത്രമാണ്. വിദേശത്ത് ആയാലും ഇന്ത്യയിൽ ആയാലും അത് ആകെ ജനസംഖ്യയുടെ ഒന്നോ രണ്ടോ ശതമാനം ആളുകൾ മാത്രമേ വരുകയുള്ളൂ.

തങ്ങൾ പറയുന്ന മണ്ടത്തരങ്ങളുടെ പുറകെ ആൾക്കാർ കടിപിടി കൂടി കൊള്ളും എന്ന് ഇവർക്ക് നന്നായി അറിയാം. വൈദികർ സന്യാസികൾകൾ മനുഷ്യദൈവങ്ങൾ ആത്മീയ പുരുഷന്മാർ മനുഷ്യദൈവങ്ങൾ ഇവർക്കൊക്കെ വ്യക്തമായി തന്നെ അറിയാം തങ്ങൾ ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും തെറ്റാണെന്ന്.
ചെങ്കിസ് ഖാൻ എന്ന മംഗോളിയൻ പോരാളി ഒരു മുസ്ലിം ആയിരുന്നുവെന്നും അയാളാണ് ഏറ്റവും കൂടുതൽ മതപരിവർത്തനം നടത്തിയത് എന്നും -അതും ഭൂമിയിൽ അന്ന് ഉണ്ടായിരുന്നതിൽ കൂടുതൽ ആളുകളെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തു എന്ന് ഒരാൾ പറയുമ്പോൾ അത് അത്ര നിഷ്കളങ്കം അല്ല. വിക്കിപീഡിയ ബൈബിൾ ആയി കാണുന്ന അദ്ദേഹം ഇത് അറിഞ്ഞുകൊണ്ട് തന്നെ വരുത്തുന്ന തെറ്റാണ്.

നാസ്തിക മോർച്ച ബൗദ്ധിക് പ്രമുഖ് നടത്തിയ അനേകം തെറ്റുകൾ ആദ്യം മുതൽ ചൂണ്ടിക്കാണിച്ച വ്യക്തികളിൽ ഒരാളാണ് ഈയുള്ളവൻ. പിന്നീട് എനിക്ക് മനസ്സിലായി കുറച്ചുകൂടി കഴിഞ്ഞാൽ അത് എല്ലാം കൂടി ഒരു പുസ്തകമാക്കി ഇറക്കാമെന്ന്. അതല്ലേ ഹീറോയിസം.

Read original FB post


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Robin K Mathew

Behavioural Psychologist / Cyber Psychology Consultant » Facebook

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 0 | Saved : 04:08:28 am | 24-03-2023 CET