കറിവേപ്പില പച്ചക്ക് തിന്നാൽ കണ്ണിന് കാഴ്ച കൂടും, തൊലിക്ക് തിളക്കം കൂടും, മുടിയുടെ എണ്ണം കൂടും, പ്രമേഹം കുറയും, കൊളസ്ട്രോൾ കുറയും.... സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന ഈവക സന്ദേശങ്ങൾ ശരിയാണെന്ന് വിശ്വസിച്ച് പച്ച കറിവേപ്പില തിന്നുന്ന ഒരുപാട് ആളുകളുണ്ട്.
വേവിക്കാതെ കറിവേപ്പില തിന്നുമ്പോൾ അതിലുള്ള ടോക്സിക് സ്വഭാവമുള്ള ഫൈറ്റോ കെമിക്കലുകൾ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ആരും ചിന്തിക്കില്ല.
ഷുഗർ കുറയാൻ ആണ് കൂടുതൽ ആളുകളും കറിവേപ്പില നീര് കുടിക്കുന്നത്.
യഥാർത്ഥത്തിൽ സംഭവിക്കുന്നത് നേരെ തിരിച്ചാണ്.
ഉദരരോഗങ്ങൾക്ക് കറിവേപ്പില ഉത്തമം ആണെന്നാണ് പറയുന്നത്... എന്നാൽ ഉദരരോഗം ഉണ്ടാക്കുന്ന Salmonella ബാക്ടീരിയയുടെ വിളനിലമാണ് കറിവേപ്പില ചെടി. (UK യിലെ ഏറ്റവും വലിയ ഫുഡ് പോയിസനിങ് ഔട്ട് ബ്രേക്കിന് കാരണമായത് ഒരു ഭക്ഷ്യമേളയിലെ കറിവേപ്പില ചട്നി ആണ്)
മനുഷ്യൻ ഓർമ്മയുള്ള കാലം തൊട്ട് കറിവേപ്പില ഉപയോഗിക്കുന്നുണ്ട്. പിന്നെ ഇപ്പോൾ എന്താണ് പ്രശ്നം...?
സോഷ്യൽ മീഡിയ വഴി വായിൽതോന്നിയത് ആർക്കും വിളിച്ചുപറഞ്ഞു പ്രചരിപ്പിക്കാനുള്ള സൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്ത് ആളുകൾ രുചിക്കും മണത്തിനും വേണ്ടി കറിയിൽ വേവിച്ചുപയോഗിക്കുകയാണ് ചെയ്തിരുന്നത്. ഔഷധഗുണം ഉണ്ടെന്നു പറഞ്ഞു പച്ചയ്ക്ക് അരച്ച് തിന്നാൻ തുടങ്ങിയത് ഇപ്പോഴാണ്. അപ്പോഴാണ് പ്രശ്നം!
Video Duration - 3 minutes
# കറിവേപ്പില #RawCurryLeaves
#Murraya #MurrayaKoenigii #MarunnuEpisode
#UncookedCurryLeaves #CurryLeaves
#CurryLeavesToxicity
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.