മുല്ലപ്പെരിയാർ ഡാം - ചില അപ്രിയ സത്യങ്ങൾ - 11

Avatar
ജോയ് എബ്രാഹം , കള്ളിവയലിൽ | 15-11-2021 | 2 minutes Read

പത്രലേഖകർ ഒരു ദിവസം കൊണ്ട് തയാറാക്കുന്ന ലേഖനങ്ങൾ പോലെയാണ് മുല്ലപ്പെരിയാർ ഡാമിൻ്റെ സുരക്ഷ സംബന്ധിച്ച റിപ്പോർട്ടുകൾ വിദഗ്ധ സമിതികൾ തയാറാക്കുന്നത് എന്ന് ധരിച്ചിരിക്കുന്ന ശുദ്ധമനസ്കർ ഇപ്പോഴുമുണ്ട്.
എന്നാൽ ജസ്റ്റീസ് ആനന്ദ് സമിതി എത്ര ഗൗരവമായാണ് ഡാമിൻ്റെ സുരക്ഷാ പരിശോധനകൾ നടത്താൻ വിവിധ സാങ്കേതിക വിദഗ്ധ സമിതികൾ രൂപീകരിച്ചത് എന്ന് നാം കണ്ടു.

CSMRS, CWPRS, GSI, BARC, CWC എന്നീ ഉന്നത സാങ്കേതിക സ്ഥാപനങ്ങൾ ഡാമിൽ നടത്തിയ വിശദമായ പരിശോധനകളെ സംബന്ധിച്ച് ഒരു ഏകദേശ ധാരണയെങ്കിലും ഉണ്ടെങ്കിൽ ഡാമിൻ്റെ സുരക്ഷ സംബന്ധിച്ച പഴയ ആരോപണങ്ങൾ ഇത്തരത്തിൽ വീണ്ടും വീണ്ടും ആവർത്തിക്കുകയില്ല.

913-1636994441-govt-emblam

റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണവും ഡിജിറ്റൽ ക്യാമറയും ഉപയോഗിച്ച് ഡാമിൻ്റെ ഉൾവശം പരിശോധിച്ചു. (CSMRS Delhi)
അൾട്രാ സൗണ്ട് ഉപയോഗിച്ചുള്ള പരിശോധനകൾ ( CWPRS Pune).
കേബിൾ ആങ്കർ സ്ട്രെസ്സ് ടെസ്റ്റ് ( GSI).
ബാതിമെട്രിക്ക് സർവേ ( CWRPS).
മെറ്റീരിയൽ ടെസ്റ്റ് ( CSMRS and CWPRS).
സീപ്പെജ് സ്റ്റഡി ( BARC).
ഫ്ലഡ് സ്റ്റഡി ( CWC).
ഡാമിൻ്റെ ഉള്ളിൽ നിന്ന് കോർ എടുത്തു നടത്തിയ പരിശോധനകൾ ( CWPRS and CSMRS).
ഡാമിലും പരിസരത്തും നടത്തിയ പരിശോധന കൾ (CWPRS).
സ്റ്റ്റെബിലിട്ടി ചെക്ക് ( CWPRS).

11. ഡാമിൽ പിടിപ്പിച്ചിട്ടുള്ള വിവിധ മെഷറിങ് ഇൻസ്റ്സ്ട്രമെൻ്റ്സിൻ്റെ പരിശോധന ( CWPRS).
കോടതി നിയോഗിച്ച സാങ്കേതിക സ്ഥാപനങ്ങൾ നടത്തിയ ഇത്രയും വിശദമായ പഠന റിപ്പോർട്ടുകൾ മുൻപിൽ ഉള്ളപ്പോൾ ഒരു കക്ഷി മാത്രമായ കേരള സർക്കാർ സമർപ്പിച്ച ഒരു ഐ ഐ ടി പ്രൊഫസറുടെ റിപ്പോർട്ട് ആരും ഗൗരവത്തിൽ എടുക്കാഞ്ഞതിൽ അത്ഭുതമുണ്ടോ?.

കൊല്ലക്കുടിയിൽ സൂചി വില്ക്കാന് ശ്രമിച്ച അനുഭവമാണ് കേരളത്തിന് ഉണ്ടായത്. മിക്ക ആളുകളുടെയും ധാരണ മുല്ലപ്പെരിയാർ കേസ് ആണ് ഡാം സുരക്ഷ സംബന്ധിച്ച പ്രശ്നങ്ങൾ ആദ്യമായി കേന്ദ്ര സർക്കാരിൻ്റെയും കോടതിയുടെയും ശ്രദ്ധയിൽ കൊണ്ടുവന്നത് എന്നാണ്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

1979 ൽ ഉണ്ടായ ഗുജറാത്തിലെ മാച്ചു ഡാം തകർച്ച മുതൽ കേന്ദ്ര സർക്കാര് ഡാം സുരക്ഷ, പ്രത്യേകിച്ച് 100 വര്ഷം പഴക്കം ഉള്ളവ, സംബന്ധിച്ച് നടപ്പിലാക്കിയിട്ടുള്ള നടപടികളെ ക്കുറിച്ചുള്ള അജ്ഞതയാണ് അത്തരം വിശ്വാസങ്ങളുടെ പിന്നിൽ. ഡാം സുരക്ഷ, ബലപ്പെടുത്തൽ എന്നിവ സംബന്ധിച്ചു പഠിച്ച് റിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്തിയ കമ്മറ്റിയുടെ ഘടന അതിൻ്റെ പ്രാധാന്യം വെളിവാക്കുന്നു.

കേന്ദ്ര ജല കമ്മീഷൻ്റെ ചെയർമാൻ, മെമ്പർ (D&R), മെമ്പർ (W&R), ഇൻഡസ് വാട്ടേഴ്സ് കമ്മീഷണർ, ജിയോളജിക്കൾ സർവെ ഡയറക്ടർ ജനറൽ, മിട്ടീറോ ലജിക്കൽ വകുപ്പ് ഡയറക്ടർ ജനറൽ, ബക്രാ ബിയാസ് ബോർഡ് മെമ്പർ ( ഇറിഗേഷൻ), ഗുജറാത്ത് ജലവിഭവ വകുപ്പ് ചീഫ് എൻജിനീയർ, ഡാം സുരക്ഷ ഓർഗനയ്സെഷൻ ചീഫ് എഞ്ചനീയർ എന്നിവർ ഉൾപ്പെട്ട സമിതി 1986 ൽ റിപ്പോർട്ട് സമർപ്പിച്ചു. അതനുസരിച്ചുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ കേന്ദ്ര ജലവിഭവ വകുപ്പ് പുറപ്പെടുവിച്ചത് അനുസരിക്കാൻ ഏല്ലാ സംസ്ഥാന സർക്കാരുകളും ബാധ്യസ്ഥരാണ്.

സുരക്ഷാ പരിശോധന, എമർജൻസി ആക്ഷൻ പ്ലാൻ, ഇൻഫ്ലോ ഡിസൈൻ ഫോർ ഫ്ലഡ്സ്, ഡാമുകളുടെ ഹൈഡ്രോളിക് സേഫ്റ്റി പരിശോധന, ഡാമുകളുടെ പരിസ്ഥിതി ആഘാത പഠനം, ഭൂകമ്പ സാധ്യതാ പഠനം, റിസർവോയർ സെഡിമെൻ്റേഷൻ പഠനം, വലിയ ഡാമുകളുടെ പുനരുദ്ധാരണം, വെള്ളപ്പൊക്ക സാധ്യതാ പഠനം, ഡാമുകളുടെ പ്രവർത്തനവും അറ്റകുറ്റപ്പണികളും, വലിയ ഡാമുകൾക്ക് ആവശ്യമായ ഇൻസ്ട്രമെൻ്റേഷൻ, എന്നിവക്കെല്ലാം വിശദമായ മാർഗ്ഗ നിർദ്ദേശങ്ങൾ നിലവിലുണ്ട്.

മേൽ പറഞ്ഞവ സംബന്ധിച്ച് എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ പരിഹരിക്കാൻ കേരളത്തിൽ ചുമതല നൽകിയിരിക്കുന്നത് ജല വിഭവ വകുപ്പ് ഡയറക്ടർ ( IDRB, SPMU), ചീഫ് എഞ്ചനീയർ ( I&D, IDRB), കെഎസ് ഇ ബി ചീഫ് എൻജിനീയർ ( ഡാം സേഫ്റ്റി) എന്നിവരാണ്. ബന്ധപ്പെട്ട വിദഗ്ധർക്ക് നിരന്തരം പഠനശിബിരങളും മറ്റും നടത്തിവരുന്നുമുണ്ട്. ഇവയുടെ അടിസ്ഥാനത്തിലാണ് വായനക്കാർക്ക് ഇതിനകം പരിചിതമായ ഡാം ജലനിരപ്പ് നിയന്ത്രിക്കുന്നതിനുള്ള റൂൾ കേർവ് നിശ്ചയിക്കുന്നത്.

2021 ജൂലൈ 9നാണ് മുല്ലപ്പെരിയാർ ഡാമിൻ്റെ റൂൾ കർവ് നിശ്ചയിക്കുന്നതിനുള്ള വിദഗ്ധ സമിതി അവസാനം യോഗം ചേർന്നത്.

( തുടരും)


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About ജോയ് എബ്രാഹം , കള്ളിവയലിൽ

» Facebook

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 12:07:40 pm | 03-12-2023 CET