മുല്ലപ്പെരിയാർ ഡാം - ചില അപ്രിയ സത്യങ്ങൾ - 2

Avatar
ജോയ് എബ്രാഹം , കള്ളിവയലിൽ | 30-10-2021 | 4 minutes Read

136 അടിയിലേക്ക് വെള്ളം താഴ്ത്താൻ ഉത്തരവിടുക മാത്രമല്ല, നിരപ്പ് 136 അടി എത്തുമ്പോൾ വെളളം സ്പിൽവേ വഴി സ്വാഭാവികമായി പെരിയാറിലെക്ക് ഒഴുകുന്ന രീതിയിൽ സ്‌പിൽവേയുടെ ഷട്ടറുകൾ പുനർനിർമ്മിക്കാൻ കൂടി ഡോക്റ്റർ തോമസ് ഉത്തരവിട്ടു. കൂടാതെ അടിയന്തിരമായി മറ്റ് അറ്റകുറ്റ പണികൾ നടത്താനും.

തമിഴ്നാടിന് ഇടിത്തീ പൊലെയായിരുന്നു ഈ തീരുമാനങ്ങൾ.

സ്വാഭാവികമായും അവർ വൻ പ്രതിഷേധം ഉയർത്തി. . മുല്ലപ്പെരിയാർ ഡാം അവര്ക്ക് ഒരു സ്വർണഘനിയായി മാറിയിരുന്നു. 1897ൽ വൈഗ ഡാമിലെക്ക് വെള്ളം ഒഴുകി തുടങ്ങി ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ 50, 000 ഏക്കറിൽ ക്യഷി ചെയ്യാൻ സാധിച്ചു.

1907 ആയപ്പോഴേക്കും 1,50,000 ഏക്കർ ഭൂമി കൃഷിഭൂമിയായി മാറ്റാൻ കഴിഞ്ഞു. 1926-27 ലെ കണക്ക് കാണുക. കേരളത്തിൻ്റെ പാട്ടവരുമാനം 43000 രൂപ. മദ്രാസ് സംസ്ഥാനത്തിന് ക്യഷിഭൂമിയിൽ നിന്നുള്ള വരുമാനം 4,30,000 രൂപ.

ഇന്നിപ്പോൾ കമ്പം, തേനി, ഡിൻഡിഗൽ, മധുര, ശിവഗംഗ, രാമനാഥപുരം ജില്ലകളിലായി 2ലക്ഷം ഏക്കർ സ്ഥലത്ത് മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിച്ച് കൃഷി നടക്കുന്നു. രണ്ടു സീസണ് പകരം മിക്ക സ്ഥലങ്ങളിലും മൂന്ന് ക്യഷി വരെ ഇറക്കാൻ സാധിക്കുന്നു.

893-1635589433-mullaperiyar-1

തമിഴ്നാടിൻ്റെ പ്രതിഷേധം തണുപ്പിക്കാൻ ജല കമ്മീഷൻ ഒരു കാര്യം അംഗീകരിച്ചിരുന്നു. അറ്റകുറ്റ പണികൾ പൂർത്തിയാകുമ്പോൾ ജലനിരപ്പ് പഴയ 142 അടിയിലേക്ക് ഉയർത്താം.

മുല്ലപ്പെരിയാർ ഡാം കുമ്മായവും സുർക്കി ( ഇഷ്ടിക പൊടിച്ചത്) യും ഉപയോഗിച്ച് കരിങ്കല്ല് കൊണ്ട് പൊതിഞ്ഞ ഒരു ഗ്രാവിറ്റി ഡാം ആണ്. അതിന് സംഭവിക്കാവുന്ന അപകടം രണ്ടു തരത്തിലാണ്. ഒന്ന് ഡാമിന് ബലക്ഷയം സംഭവിച്ച് തകരുക. രണ്ട് തീവ്ര മഴയെ തുടർന്ന് ഡാം നിറഞ്ഞ് കവിഞ്ഞ് ഒഴുകി തകരുക.

ഡാം ശക്തി പ്പെടുത്താൻ മൂന്നു കാര്യങ്ങളാണ് പ്രധാനമായും നിർദേശിച്ചത്. ഒന്നു് ഡാമിൻ്റെ പുറം ഭിത്തി ചുവട്ടിൽ കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുക. രണ്ടു് നഷ്ടപ്പെട്ട സർക്കിക്ക് പകരം സിമൻ്റ് ഗ്രൗട്ട് ചെയ്ത് പോതുകൾ അടക്കുക. മൂന്ന് ഡാമിൻ്റെ മുകളിൽ 12 അടി വീതിയിൽ 5 അടി ഘനത്തിൽ കോൺക്രീറ്റ് ബെൽറ്റ് വാർക്കുക. കൂടാതെ കെട്ടിനുള്ളിൽ ഒലിച്ചിറങ്ങുന്ന വെള്ള ത്തിൻ്റെ അളവ് പരിശോധിക്കുക തുടങ്ങിയ പതിവ് നടപടികൾ .

893-1635589433-cross-section-of-mulaperiyar

1984 മുതൽ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 136 അടിയായി കുറച്ചു.

നിർദേശിച്ച അറ്റകുറ്റ പണികൾ തമിഴ് നാട് 1992 ആയപ്പോഴേക്കും പൂർത്തിയാക്കി. പക്ഷേ ജലനിരപ്പ് ഉയർത്താനുള്ള തീരുമാനം കേരളം അംഗീകരിച്ചില്ല.
6 അടി ജലനിരപ്പ് താഴ്ത്തിയപ്പോൾ ആയിരക്കണക്കിന് ഏക്കർ ഭൂമി ജലനിരപ്പിന് മുകളിലായി.
പുതിയ ഭൂമിയിലേക്ക് ആളുകൾ കൃഷി വികസിപ്പിച്ചു. കുമളി, ഉപ്പുതറ, എലപ്പാറ, അച്ചൻകോവിൽ തുടങ്ങിയ സ്ഥലങ്ങൾ പട്ടണങ്ങളായി വികസിച്ചു.

കൂടുതൽ വെള്ളം ഡാമിൽ നിർത്താനായി തമിഴ് നാട് സ്പില് വെയുടെ മുന്നിൽ മണ്ണ് നിക്ഷേപിച്ചു ഒഴുക്ക് തടസപ്പെടുത്തി.
വെള്ളം താഴ്‌ന്നപ്പോൾ റിസർവോയറിൽ നിന്നിരുന്ന വൃക്ഷങ്ങൾ കാണാറായി. ബോട്ട് യാത്ര അപകടകരമായി. മരങ്ങൾ തോട്ട വെച്ച് തകർത്തു. ബോട്ട് ലാൻഡിങ് താഴേക്ക് മാറ്റി നിർമ്മിച്ചു.
ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ചർച്ചകൾ എങ്ങും എത്തിയില്ല. 1970 ൽ കരാർ പുതുക്കിയതിൽ കേരളം കബളിപ്പിക്കപ്പെട്ടു എന്ന് മനസിലായതോടെ 20 വര്ഷം കൂടുമ്പോൾ പുതുക്കാൻ അവസരം ഉള്ള ഉപ പാട്ടക്കരാർ പിന്നീട് കേരളം ഒപ്പിട്ടിരുന്നില്ല.

1998ൽ സുബ്രമണ്യം സ്വാമി സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തതോടെ ചിത്രം ആകെ മാറി. കേന്ദ്ര ജല കമ്മീഷൻ നിർദേശിച്ച എല്ലാ ജോലികളും 1992ൽ തന്നെപൂർത്തിയാക്കി. ജലനിരപ്പ് 142 അടിയായി പുനസ്ഥാപിക്കണം എന്നതായിരുന്നു ആവശ്യം.

100 വർഷമായ, സുർക്കി കോൺക്രീറ്റിൽ നിർമ്മിച്ച ഡാം സുരക്ഷിതമല്ല എന്ന നിലപാടാണ് കേരളം സ്വീകരിച്ചത്. ജല കമ്മീഷൻ പക്ഷേ ആ വാദത്തോട് യോജിച്ചില്ല. അറ്റകുറ്റ പണികൾ കഴിഞ്ഞ് ഡാം സുരക്ഷിതമാണ് എന്ന് അവർ കോടതിയെ അറിയിച്ചു. 1970 ലെ കരാറിൽ തങ്ങളുടെ ഉദ്യോഗസ്ഥന്മാരെ തമിഴ്നാട് പണം കൊടുത്ത് സ്വാധീനിച്ചിരുന്നു എന്ന് ബോധ്യമായ കേരള സർക്കാർ ജല കമ്മീഷൻ അംഗങ്ങളെയും പ്രലോഭനങ്ങൾക്ക് വശം വദരാക്കിയിരിക്കും എന്ന് ന്യായമായും സംശയിച്ചു. സ്ട്രക്ചറൽ സേഫ്റ്റി, ഹൈഡ്രോലജിക്കൽ സേഫ്റ്റി എന്നിവക്ക് പുറമെ തങ്ങളുടെ വാദം ബലപ്പെടുത്താൻ സീസ്മോളജിക്കൾ സേഫ്റ്റി എന്ന പുതിയ വിഷയം കൂടി കേരളം ഉയർത്തി.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

6 റിക്ക്ടർ സ്കെയിലിൽ കൂടിയ ഭൂമികുലുക്കം വന്നാൽ ഡാം തകരും എന്ന റൂർക്കി ഐ ഐ ടിയുടെ റിപ്പോർട്ടും പദ്ധതിപ്രദേശത്ത് അതിതീവ്ര മഴ ഉണ്ടായാൽ അണക്കെട്ട് നിറഞ്ഞ് കവിഞ്ഞ് ഡാം തകരും എന്ന ഡൽഹി ഐ ഐ ടിയുടെ റിപ്പോർട്ടും കേരളം സുപ്രീം കോടതിയിൽ സമർപ്പിച്ചു.

പ്രശ്നം വിശദമായി പഠിച്ച് റിപ്പോർട്ട് നൽകാൻജസ്റ്റീസ് എ എസ് ആനന്ദ് അധ്യക്ഷനായി മൂന്നു മുൻ സുപ്രീം കോടതി ജഡ്ജിമാർ ഉൾപ്പെട്ട ഒരു 5 അംഗ സമിതിക്ക് കോടതി രൂപംനൽകി. ജസ്റ്റീസ് കെ ടി തോമസ് ആയിരുന്നു കേരളത്തിൻ്റെ പ്രതിനിധി. അവരെ സഹായിക്കാൻ ഒരു വിദഗ്ധ സമിതിയെയും നിയോഗിച്ചു.

893-1635589433-mullaperiyar-3

ഇരുസമിതികളുടെയും റിപ്പോർട്ട് തമിഴ്നാടിന് അനുകൂലമായിരുന്നു.

അറ്റകുറ്റ പണികൾക്ക് ശേഷം ഡാം സുരക്ഷിതമാണ്. 1924ലെയും 1942 ലെയും പ്രളയങ്ങളിൽ റിസർവോയർ നിറഞ്ഞ് കവിഞിരുന്നില്ല. ഇപ്പൊൾ സ്‌പിൽ വേകളുടെ എണ്ണം 13 ആക്കി വർദ്ധിപ്പിച്ചു. അധിക ജലം ഒഴുക്കി കളയാൻ സംവിധാനം ഉണ്ട്. അധികജലം സൂക്ഷിക്കാനുള്ള റിസർവോയർ കപ്പാസിറ്റി ഇടുക്കി ഡാമിന് ഉണ്ട്.

ഭൂമി കുലുക്കം സംബന്ധിച്ച് റിക്ക്ടർ സ്കെയിലിൽ 6 ആണ് റൂർക്കി ഐ ഐ ടി അപകടം എന്ന് പറഞ്ഞത്. ഇരട്ടിച്ചു വരുന്ന ഒന്നാണ് റിക്ക്‌ട്ടർ സ്കെയിൽ . അതായത് ഒന്നിൻ്റെ ഇരട്ടി യാണ് 2. 2ൻ്റെ ഇരട്ടി 3. 3 ഇൻ്റെ ഇരട്ടി 4. അതായത് 3ൻ്റെ 4 ഇരട്ടി യായ 6 റിക്ക്‌ട്ടർസ്കെയിലിൽ ഒരു ഭൂകമ്പം ഉണ്ടാകാൻ യാതൊരു സാധ്യതയുമില്ല. ഇതുവരെ 3 റിക്ക്ടർ സ്കെയിൽ ശക്തിയുള്ള ഭൂചലനം പോലും ഉണ്ടായിട്ടില്ല.

152 അടിയാണ് മുല്ലപ്പെരിയാർ ഡാമിൻ്റെ കപ്പാസിറ്റി. 142 അടിയിൽ നിന്നും 136 അടിയായി കുറച്ചപ്പോൾ വമ്പിച്ച കൃഷിനാശം സംഭവിച്ചു എന്ന് കണക്കുകൾ നിരത്തി തമിഴു നാട് വാദിച്ചു. ജലനിരപ്പ് 152 അടി ആക്കണം എന്നായിരുന്നു അവരുടെ വാദം. യഥാർഥത്തിൽ 152 അടി പോയിട്ട് 142 അടി ജലം പോലും ഇല്ല എന്നതാണ് വസ്തുത. 100 വർഷത്തിനുള്ളിൽ രണ്ടു പ്രാവശ്യം മാത്രമാണ് ജലനിരപ്പ് 142 അടിയിലെത്തിയത്. 2006ലെ കൊടും വരൾച്ചക്കുശേഷം 2007ൽ ജല നിരപ്പ് 115 അടി വരെ താണിരുന്നു.

5 വർഷത്തെ നിയമ പോരാട്ടത്തിന് അറുതി വരുത്തിക്കൊണ്ട് 2014 ൽ സുപ്രീം കോടതി വിധി പറഞ്ഞു.

ഡാം സുരക്ഷിതമാണ്. ജലനിരപ്പ് 142 അടിയാക്കാൻ തമിഴുനാടിന് അനുവാദം നൽകുന്നു.

ഞെട്ടിപ്പോയ കേരളം അപ്പീൽ നൽകി. അപ്പീൽ അനുവദിച്ചില്ല. വിധി മറികടക്കാനായി ജനങ്ങളുടെ സുരക്ഷ മുൻനിർത്തി മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 136 അടിയായി നിലനിർത്തിക്കൊണ്ട് കേരള നിയമസഭ പുതിയ ഒരു നിയമം പാസാക്കി. ന്യായമായും തമിഴ്നാട് നിയമം സുപ്രീം കോടതിയിൽ ചലഞ്ച് ചെയ്തു.

കോടതി രൂക്ഷമായാണ് പ്രതികരിച്ചത്. പുതിയ നിയമം ഭരണഘടനാവിരുദ്ധമാണ് എന്നുപറഞ്ഞു സുപ്രീം കോടതി 2006ൽ നിയമം അപ്പാടെ റദ്ദാക്കി.

വിഷയം ഭരണഘടനാ ബെഞ്ചിന് വിടണം എന്ന കേരളത്തിൻ്റെ അപേക്ഷ പോലും തള്ളി.

അടിക്കുറിപ്പ്:
സാധാരണ ജനങ്ങൾക്കുണ്ടാവുന്ന സംശയങ്ങൾ ദൂരീകരിക്കുക എന്നതാണു് ഈ ലേഖനത്തിൻ്റെ ഉദ്ദേശം. അതു്കൊണ്ടു് തന്നെ സാങ്കേതിക വിവരങ്ങൾ കഴിവതും ഒഴിവാക്കുകയാണ്. വിവാദങ്ങൾക്ക് പിന്നിലെ രാഷ്ട്രീയവും ചർച്ചാവിഷയമല്ല.
( തുടരും)

Read original FB post


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About ജോയ് എബ്രാഹം , കള്ളിവയലിൽ

» Facebook

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 3 | Saved : 03:57:19 am | 17-04-2024 CEST