മുല്ലപ്പെരിയാർ ഡാം - ചില അപ്രിയ സത്യങ്ങൾ - 3

Avatar
ജോയ് എബ്രാഹം , കള്ളിവയലിൽ | 01-11-2021 | 3 minutes Read

മുല്ലപ്പെരിയാർ ഡാമിനുവേണ്ടി 8000 ഏക്കറും ഡാം നിർമ്മിക്കാൻ 100 ഏക്കർ വനഭൂമിയുമാണ് വിട്ടു കൊടുക്കേണ്ടി വന്നത്. പക്ഷേ പണി പൂർത്തിയാക്കിയപ്പോൾ 592 ഏക്കർ ഭൂമി കൂടി അധികമായി ആവശ്യം വന്നു.

പകരം അഞ്ചുതെങ്ങ്, തങ്കശേരി പ്രദേശങ്ങളിൽ ബ്രിട്ടീഷ് സർക്കാർ നേരിട്ട് കൈവശം വെച്ചിരുന്ന 52 ഏക്കർ ഭൂമി വിട്ടുനൽകണം എന്ന ആവശ്യംപോലും നിരസിക്കപ്പെട്ടു. നഷ്ടപരിഹാരമായി നിശ്ചയിച്ച 7 ലക്ഷം രൂപ പോലും കപ്പം കൊടുക്കുന്നതിൽ തിരുവിതാംകൂർ വരുത്തിയ കടത്തിൽ വരവ് വെക്കാനായിരുന്നു തീരുമാനം.

മുല്ലപ്പെരിയാർ ഡാം നിലവിൽ വന്നശേഷം ഇരുവശത്തും ഉണ്ടായ മാറ്റങ്ങൾ ഒന്നു പരിശോധിക്കേണ്ടതുണ്ട്.

തിരുവിതാംകൂറിൽ സമുദ്രനിരപ്പിൽ നിന്ന് 3000 അടി ഉയരത്തിൽ ഒരു വലിയ തടാകം രൂപപ്പെട്ടു. മദ്രാസ് പ്രവിശ്യയിൽ വൈഗ ഡാം മുതൽ 86 മൈൽ നീളമുള്ള ഒരു കനാൽശൃംഖല പണിതീർത്ത് വരണ്ടുണങ്ങിയ പതിനായിരക്കണക്കിന് ഏക്കർ പ്രദേശങ്ങൾ ഒന്നാന്തരം കൃഷിയിടങ്ങൾ ആക്കി മാറ്റാൻ കഴിഞ്ഞു.

പരിസ്ഥിതിനാശത്തെപ്പറ്റി യാതൊരു അവബോധവുമില്ലാഞ്ഞ 1880കളിൽ വൃഷ്ടിപ്രദേശത്ത് മാത്രമല്ല അതിനോട് ചേർന്ന്കിടക്കുന്ന വനമേഖലയിലോ നിന്ന് മരം മുറിക്കുന്നത് നിരോധിച്ചിരുന്നു. ഡാമിലേക്കുള്ള മണ്ണൊലിപ്പ് തടയുക എന്നതായിരുന്നു ഉദ്ദേശം. പെരിയാറിൽ വലിയ ജലസേചന, വൈദ്യുതി ഉത്പാദന പദ്ധതികൾ ഇല്ലാതിരുന്ന അക്കാലത്ത് തിരുവിതാംകൂർ സർക്കാരുകൾ പിന്നീട് വലിയ ശ്രദ്ധകൊടുത്തില്ല. ആകെയുള്ള ജനവാസകേന്ദ്രമായ ആലുവക്ക് വേണ്ട വെള്ളം പെരിയാറിൽ ഒഴുകിയിരുന്നു താനും.

സർ സി പി ദിവാൻ പദവി ഏറ്റെടുത്തപ്പോൾ മാത്രമാണ് സർക്കാരിൻ്റെ ശ്രദ്ധ കരാറിലേക്ക് തിരിഞ്ഞത്. മദ്രാസിൽ പൈക്കാരാ വൈദ്യുതി പദ്ധതിയും മെട്ടൂർ ജലസേചന പദ്ധതിയും ആരംഭിച്ച സി പി ക്ക് തിരുവിതാംകൂറിന് ഉണ്ടായ വലിയ നഷ്ടത്തേക്കുറിച്ച് ബോധമുണ്ടായിരുന്നു. 1934ൽ വൈദ്യുതി ഉത്പാദന കരാർ ഒപ്പിട്ടപ്പോൾ അത് തിരുവിതാംകൂറിന് അനുകൂലമാക്കാൻ നേരിട്ട് വാദിച്ചു ജയിച്ചത് നാം കണ്ടു.

1947 ൽ രാജ്യം സ്വാതന്ത്ര്യം നേടിയതോടെ ഇന്ത്യ ഇൻഡിപെൻ്റൻസ് ആക്ക്‌റ്റ് നിലവിൽ വന്നു. ബ്രിട്ടീഷ് സർക്കാരും നാട്ടുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചിരുന്ന കരാറുകൾ സ്വമേധയാ റദ്ദായി. എന്നാല് തിരുവിതാംകൂർ സർക്കാരോ 1950 ജനുവരി 1ന് നിലവിൽവന്ന തിരുകൊച്ചി സർക്കാരോ ഈ വിഷയത്തിൽ ശ്രദ്ധ പതിപ്പിച്ചില്ല. ഏല്ലാ ശ്രദ്ധയും വരാൻപോകുന്ന സംസ്ഥാന പുനസംഘടനയിൽ ആയിരുന്നു.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

896-1635784337-mullaperiyar-map

മദ്രാസ് സംസ്ഥാനത്തിൻ്റെ ലക്ഷ്യം മുല്ലപ്പെരിയാർ ഡാം സ്ഥിതി ചെയ്യുന്ന പീരുമേട് താലൂക്കും, തമിഴ് ഭൂരിപക്ഷമുള്ള ദേവികുളം താലൂക്കും കൈക്കലാക്കുക എന്നതായിരുന്നു. തിരു കൊച്ചിയുടെ ലക്ഷ്യം നെല്ലറയായ നാഞ്ചിനാട് എങ്ങനെ എങ്കിലും നില നിർത്തുക എന്നതായിരുന്നു. തങ്ങളുടെ കുല ദേവത യുടെ സ്ഥാനമായ പദ്മ നാഭ പുരം കൊട്ടാരവും ക്ഷേത്രവും കൈ വിട്ടു പോകുക എന്നത് രാജ കുടുംബത്തിന് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല.
എന്നാല് മുഴുവൻ എം എൽ എ മാരുടെയും പിന്തുണയുള്ള തമിഴ് നാട് നാഷണൽ കോൺഗ്രസ് നേശ മണിയുടെ നേതൃത്വത്തിൽ അക്രമാസക്തമായ സമരം അഴിച്ചു വിട്ടതോടെ ആ നീക്കം പാളി. തമിഴ് ഭൂരിപക്ഷമുള്ളതെക്കൻ തിരുവിതാംകൂർ നഷ്ടപ്പെടും എന്ന് ഉറപ്പായി.

എങ്ങനെയെങ്കിലും ഹൈ റേഞ്ച് മേഖല നില നിർത്തുക എന്നതായിരുന്നു പിന്നെ ശ്രമിക്കുന്ന കാര്യം. അതിനായി വൻ തോതിൽ വനഭൂമി പതിച്ചു നൽകി സര്ക്കാര് കുടിയേറ്റം പ്രോത്സാഹിപ്പിച്ചു . ഹൈ റേഞ്ചിൽ malayalika ഭൂരിപക്ഷം ആയി 1956 നവംബർ ഒന്നിന് ഐക്യകേരളം നിലവിൽ വന്നു. അതിനോടകം മൂല്യമുള്ള മരങ്ങൾ ഏതാണ്ട് മുഴുവനായും വെട്ടി വിൽക്ക്പ്പെട്ടു കഴിഞ്ഞു. ഏലം കാപ്പി തോട്ടങ്ങൾക്ക് അവശ്യം വേണ്ട തണലായി കുറച്ചു മരങ്ങൾ ശോഷിച്ചു. പിന്നീട് വന്നവർ കാട് കയ്യേറി വാസമുറപ്പിച്ചു. വൃഷ്ടിപ്രദേശത്തെയും ചുറ്റുപാടുമുള്ള വിപണിമൂല്യമുള്ള മരങ്ങളും താമസിയാതെ അപ്രത്യക്ഷമായി.

കേരളത്തിലെ ആദ്യത്തെ പ്രകൃതി ദുരന്തം. കാര്യത്തിൻ്റെ ഗൗരവം മനസ്സിലാക്കിയ സര്ക്കാര് നടത്തിയ ചുരുളി കീരിത്തൊട് കുടിയറക്കും അമരാവതി സമരവുമൊക്കെ ചരിത്രം.

സർക്കാരിൻ്റെ എല്ലാ ശ്രമങ്ങളും തകർത്ത് ഏതാണ്ട് 1980വരെ വനം കയ്യേറ്റം തുടർന്നു. അവസാനം 1977 വരെയുള്ള കുടിയേറ്റങ്ങൾ അംഗീകരിക്കാൻ സര്ക്കാര് നിർബന്ധിതമായി.

തമിഴ് നാട്ടിൽ സംഭവിച്ചത് മറ്റൊന്നാണ്. സുലഭമായി കിട്ടുന്ന വെള്ളം തെങ്ങു കൃഷി യുടെ സാധ്യതകൾ വർദ്ധിപ്പിച്ചു. മുല്ലപ്പെരിയാർ വെള്ളത്തിൽ മലയാളികൾക്കും താല്പര്യം ഉണ്ടാക്കാനുള്ള പദ്ധതികൾ തമിഴ് നാട് സര്ക്കാര് ആരംഭിച്ചു. കേരളത്തിലെ രാഷ്ട്രീയനേതാക്കൾക്കും അവരുടെ ബേനാമികൾക്കും ഏക്കർ കണക്കിന് ഭൂമി പതിച്ചു നൽകിത്തുടങ്ങി. മുല്ലപ്പെരിയാർ വിഷയം കൈകാര്യം ചെയ്യുന്ന പല ഉദ്യോഗസ്ഥരും സ്ഥിതി മുതലെടുത്ത് ഭൂമി കൈക്കലാക്കി. കള്ളപ്പണം നിക്ഷേപിക്കാനുള്ള എളുപ്പവഴിയായി കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, വക്കീലന്മാർ, എൻജിനീയർമാർ , ഉദ്യോഗസ്ഥമേധാവികൾ തുടങ്ങിയവർ കമ്പം, തേനി മധുര, രാമനാഥപുരം, ശിവഗംഗ ജില്ലകളിൽ വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടി.

"കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി".


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About ജോയ് എബ്രാഹം , കള്ളിവയലിൽ

» Facebook

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 03:54:37 am | 29-05-2022 CEST