ഒരു വ്യക്തി ഒരു വല്ല്യ മണ്ടത്തരം പറയുകയും അത് ആയിരങ്ങൾ ആഘോഷിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു.അതിന് ശേഷം ഏതെങ്കിലും ഒരാൾ അത് തെറ്റാണ് എന്ന് പറഞ്ഞാൽ,ആദ്യം പറഞ്ഞ ആളെ വിശ്വസിച്ചത് ആയിരം പേരാണെങ്കിൽ രണ്ടാമത്തെ ആളെ വിശ്വസിക്കുന്നത് വെറും 100 പേർ ആയിരിക്കും.മണ്ടത്തരം വിളിച്ചുപറയുന്ന ആളുകൾക്ക് ഇത് വ്യക്തമായി അറിയുകയും ചെയ്യാം.
ആത്മീയ നേതാക്കന്മാർ മനുഷ്യദൈവങ്ങൾ രാഷ്ട്രീയക്കാർ തുടങ്ങിയവർക്കൊക്കെ തങ്ങൾ പറയുന്നത് തികച്ചും മണ്ടത്തരം ആണ് എന്ന് നന്നായി അറിയാൻ വയ്യാഞ്ഞിട്ട് അല്ല .പക്ഷേ തങ്ങൾ എന്തുപറഞ്ഞാലും തങ്ങളുടെ താരപരിവേഷം കൊണ്ട് അത് വിശ്വസിക്കുവാൻ കുറെയധികം മണ്ടന്മാർ ഉണ്ടാകും എന്നുള്ളത് അവർക്ക് വ്യക്തമായി അറിയാം.
ഇത് ഇന്ത്യയിൽ മാത്രം സംഭവിക്കുന്ന കാര്യമാണ് എന്ന് കരുതരുത്. ലോകത്തിൻറെ ഗതിമാറ്റി മറയ്ക്കുന്നത് ശരിക്കും പറഞ്ഞാൽ ഒരു ന്യൂനപക്ഷം മാത്രമാണ്. വിദേശത്ത് ആയാലും ഇന്ത്യയിൽ ആയാലും അത് ആകെ ജനസംഖ്യയുടെ ഒന്നോ രണ്ടോ ശതമാനം ആളുകൾ മാത്രമേ വരുകയുള്ളൂ.
തങ്ങൾ പറയുന്ന മണ്ടത്തരങ്ങളുടെ പുറകെ ആൾക്കാർ കടിപിടി കൂടി കൊള്ളും എന്ന് ഇവർക്ക് നന്നായി അറിയാം. വൈദികർ സന്യാസികൾകൾ മനുഷ്യദൈവങ്ങൾ ആത്മീയ പുരുഷന്മാർ മനുഷ്യദൈവങ്ങൾ ഇവർക്കൊക്കെ വ്യക്തമായി തന്നെ അറിയാം തങ്ങൾ ചെയ്യുന്നത് തെറ്റാണ് എന്നത്. പണം എന്ന ഏകദൈവത്തിൽ മാത്രമാണ് അവർ വിശ്വസിക്കുന്നത്
നിങ്ങളിൽ എത്രപേർ നിങ്ങൾ ചെയ്യുന്ന ജോലി ഇഷ്ടപ്പെട്ടു കൊണ്ടാണ് ചെയ്യുന്നത്? ഇഷ്ടമില്ലാഞ്ഞിട്ടും വരുമാനത്തിന് വേണ്ടി നിങ്ങൾ ഇത് ചെയ്യുന്നു എന്നു മാത്രം. ദൈവം ഇല്ല എന്നും തങ്ങൾ ചെയ്യുന്നത് വെറും മണ്ടത്തരമാണെന്നും ഇതിൽ യാതൊരു അടിത്തറയും ഇല്ലെന്നും ഇവർക്ക് വ്യക്തമായി തന്നെ അറിയാവുന്നതാണ്.
ചൂഷണം എന്നു പറയുന്നത് ആരുടെയും കുത്തകയല്ല. ഏറ്റവും നന്നായി ചൂഷണം ചെയ്യാൻ അറിയുന്നവനാണ് ഏറ്റവും മുതിർന്ന നേതാവ താഴെയുള്ള നേതാക്കന്മാർ ചെറിയ ചൂഷണങ്ങളുമായി ജീവിച്ചു പോകുന്നു.
ആറു മാസ്റ്റേഴ്സും ഒരു പിഎച്ച്ഡിയും ഐപിഎസും ഉള്ള മുൻ ഡിജിപി ആയിരുന്ന ആൾക്ക് താൻ പറയുന്ന കാര്യം തെറ്റാണെന്ന് 100% ഉറപ്പുള്ളത് തന്നെയാണ് . അദ്ദേഹം
ഒരു ദൈവത്തിലും വിശ്വസിക്കാത്ത വ്യക്തിയും ആയിരിക്കാം. കാരണം ഏതെങ്കിലും ഒരു ദൈവത്തിൽ വിശ്വസിക്കുന്ന ആൾക്ക് മറ്റൊരു ദൈവത്തെ ഒരുതരത്തിലും അംഗീകരിക്കാൻ സാധിക്കില്ല. പ്രത്യേകിച്ച് സെമിറ്റിക് മതങ്ങളിൽ. അങ്ങനെയുള്ള അദ്ദേഹം എല്ലാ ആരാധനാലയങ്ങളിലും ചെന്ന് അവിടുത്തെ ദൈവങ്ങളെ പുകഴ്ത്തുന്നത് കാണുമ്പോൾ തന്നെ സംശയിക്കണമായിരുന്നു. താൻ പറയുന്നതിൽ യാതൊരു സത്യവുമില്ല എന്നും താൻ പറയുന്നത് എല്ലാം വിറ്റ് പോകുമെന്നും അറിയാവുന്നതുകൊണ്ട് മാത്രവും തൻറെ റിട്ടയർമെൻറ് നുശേഷം ശിഷ്ടകാലം എന്തായി തീരണം എന്നും അതിന് ആരെ പ്രീതിപ്പെടുത്തണം എന്നും എന്ത് തരത്തിലുള്ള ചിന്താഗതി പ്രോത്സാഹിപ്പിക്കണമെന്നും വ്യക്തമായി അറിയാവുന്ന വ്യക്തിയാണ് അദ്ദേഹം.
ചിലർ എഴുതി കണ്ടു അദ്ദേഹത്തിന്റെ മനോനിലക്ക് എന്തേലും പ്രശ്നം ഉണ്ട് എന്ന്. ഒരിക്കലും അല്ല. ബാക്കിയുള്ളവരെക്കാൾ എല്ലാം വലിയ ബുദ്ധിരാക്ഷസൻ തന്നെയാണ് അദ്ദേഹം. ഒരു പന്ത്രണ്ടാം ക്ലാസുകാരൻ അദ്ദേഹത്തെ പൊളിച്ചടുക്കുമ്പോൾ അത് വിശ്വസിക്കുന്നത് കുറച്ചുപേർ മാത്രമാണ്. എങ്ങനെ നോക്കിയാലും ലാഭം അദ്ദേഹത്തിന് തന്നെയാണ്. ഹാർവാർഡ് സർവകലാശാല യ്ക്ക് പകരം ഇന്ത്യയിലെ ഏതെങ്കിലും രണ്ടു ലക്ഷം വർഷം പഴക്കമുള്ള താളിയോല ഗ്രന്ഥത്തിൽ പറഞ്ഞു എന്നു പറഞ്ഞിരുന്നെങ്കിൽ ഇതേ ഗതി വരില്ലായിരുന്നു.
മാതൃഭൂമിയുടെ ലൈവ് സംപ്രേഷണത്തിൽ അദ്ദേഹം താൻ പറയുന്നത് തെറ്റാണെന്നോ തനിക്ക് തെറ്റുപറ്റി പോയെന്നോ അല്ലെങ്കിൽ താൻ ക്ഷമചോദിക്കുന്നുവെന്നോ എന്ന് ഒരു വാക്ക് പോലും പറയുന്നില്ല. കാരണം താൻ തെറ്റാണ് പറയുന്നത് എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ആദ്യം തന്നെ അദ്ദേഹം അത് പറഞ്ഞത്. ചാനൽ അവതാരികയെ സംസാരിക്കാൻ പോലും അദ്ദേഹം സംസാരിക്കാൻ നിങ്ങൾക്ക് വേറെ എന്തെല്ലാം ചർച്ചചെയ്യാൻ ഉണ്ട് എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
ഇനി ആയാലും ഭൂരിഭാഗവും ഈ ഡിജിപി പറയുന്നത് തന്നെ വിശ്വസിക്കും. ഒരുപാട് പാണ്ഡിത്യം ഉണ്ട് എന്ന് സ്വയം അവകാശപ്പെടുന്ന മറ്റൊരാൾ അസത്യങ്ങളുടെ വെറുപ്പിന്റെ ദുർഭൂതങ്ങളെ കെട്ടിച്ചു വിടുന്നുണ്ട്. അദ്ദേഹം ലോകത്തെ ഏതൊരു വിഡ്ഢിത്തത്തെയും തോൽപ്പിക്കുന്ന രീതിയിലുള്ള മണ്ടത്തരമാണ് ശാസ്ത്രമെന്ന പേരിൽ അടിച്ചു വിടുന്നത്. താൻ പറയുന്നത് മുഴുവൻ അസത്യവും അധർമ്മവും മണ്ടത്തരങ്ങളും അശാസ്ത്രീയവും ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ആണ് അദ്ദേഹമത് ചെയ്യുന്നത്. അദ്ദേഹത്തെ പ്രസംഗിക്കാൻ വേണ്ടി കാനഡ ഓസ്ട്രേലിയ അമേരിക്ക ഗൾഫ് തുടങ്ങിയ രാജ്യങ്ങളിലേക്ക് പ്രബുദ്ധ മലയാളികൾ ക്ഷണിക്കുന്നത് കണ്ടിട്ടുണ്ട്.
മുൻ ഡി ജി പിയുടെ മണ്ടത്തരങ്ങൾ പൊളിച്ചടുക്കി കൊണ്ട് മീഡിയവൺ സംഘടിപ്പിച്ച ഒരു ചർച്ചയിൽ താഴെ വന്ന് ചാനലിൽ ചാനൽ ചർച്ചയിൽ പങ്കെടുത്ത വരെ തെറി പറയുകയാണ് ഭൂരിപക്ഷം ആൾക്കാരും. കാരണം അവരുടെ മത നേതാവിനെ സ്തുതിച്ചുകൊണ്ട് ഇദ്ദേഹം ഉറക്കെ പാടിയിരുന്നു.. ഇത്രേയുള്ളു കാര്യം ..പൊതുജനം എന്ന് പറയുന്നത് വെറും കഴുതയാണ്.. വളരെ ചെറിയ ഒരു ശതമാനം ആണ് ഈ ലോകം ഭരിക്കുന്നത്..
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.
Behavioural Psychologist / Cyber Psychology Consultant » Facebook