ചങ്ങാതി ടോക്കൺ കിട്ടിയോ
.
.
എനിക്ക് വരുന്നില്ലടാ.......
.
.
അങ്ങനെ ആപ്പ് വന്നു... വന്നയുടഞ്ഞെ പരസ്‌പരം ഒരു അസൂയയും കൂടാതെ ആപ്പ് ലിങ്ക് ഷെറിങ് ആണ് എല്ലാവരും.. സഹകരണം ഇവരെ കണ്ടു പഠിക്കണം.!
ആപ്പ് ഡൗൺലോഡ് ചെയുന്നു ....പിന്നെ ഇൻസ്റ്റാൾ ആക്കുന്നു ...
.
.
അങ്ങനെ ഇൻസ്റ്റാൾ ആയവർ....
ക്യൂ നമ്പർ ഒന്നിൽ........ ഒന്നാമത്തെ .....ടോക്കൺ ....കിട്ടാനുള്ള ആവേശവും.. !!!
എന്നാൽ പലരെയും, വ്യാജൻ ആയി വന്ന ആപ്പ് ലിങ്ക് ചതിച്ചു.. പലർക്കും ടോക്കൺ വന്നില്ല..
നെറ്റ് ചതിച്ചു ചങ്ങായി.... എന്ത് കഷ്ടമാണ് !!!..
രാത്രി ആപ്പ് വന്നയുടനെ ......
നിനക്കു ഒ ടി പി കിട്ടിയോ?? എനിക്ക് വരുന്നില്ലടാ !! ...
എന്നൊക്കെ തുരു തുരാ ടെക്സ്റ്റ്കൾ ഗ്രൂപ്പുകളിൽ ...
കിട്ടിയ പലരും സന്തോഷം കൊണ്ടു
ക്യൂ ആർ കോഡ്, ലൊക്കേഷൻ, ടൈം, ക്യു, ടോക്കൺ നമ്പർ എലാം സ്ക്രീൻ ഷോട്ട് ഇട്ടു...
അതെ.... ചങ്ങായി...ഒരു രഹസ്യം ( ഇ ക്യു ആർ കോഡ് ആണ് താരം ഇവിടെ )...
അതു വേറെ ആര്ക്കും പറഞ്ഞു കൊടുക്കല്ലേ... കൊടുത്താൽ ഇ മെനകെട്ടതു വെറുതെ ആവും ...മിടുക്കൻമാര് പോയി ക്യു ആർ കോഡ് വച്ചു ക്യുഎവിൽ നിന്നു വാങ്ങിക്കും ...
പിന്നെ ചങ്ങാതി ചെല്ലുമ്പോൾ ആ ക്യു ആർ കോഡ് ഇൻവാലിഡ് കാണിക്കും...
ഇതൊക്കെ കമ്പ്യൂട്ടർ സെറ്റപ്പ് ആണ്..
സൊ "ഡോണ്ട് ഷെയർ ക്യു ആർ കോഡ്.... ടു എനി ഒൺ.. "
എങ്കിലും പിന്നേം ചിലര് സങ്കടത്തിൽ തന്നെ..
ചിലർക്ക് ആപ്പ് തന്നെ ഓപ്പൺ ആവുന്നില്ല.!!!.
കുടിക്കുന്നവനും - കുടിക്കാത്തവനും - വേണ്ടവനും - വേണ്ടാത്തവനും എലാം ഇൻസ്റ്റാളിങ് ആണ്..
എന്റെ പോന്നു പെങ്ങളെ !!!!!!!
"അതു റേഷൻ അരികുവേണ്ടിയുള്ള ആപ്പ് അല്ല" !!!!!!!
എനിക്ക് അറിയാം... അച്ഛൻ പറഞ്ഞിട്ടാ ....
അച്ഛന് സ്മാർട്ട് ഫോൺ ഇല്ല അതുകൊണ്ടാ... ...
മ്മംമം... ഉവ്... ഉവാ...
സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിയാത്തവവര്
ഇപ്പോ
1. എങ്ങനെ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് ഇൻസ്റ്റാൾ ആക്കും?
2. എങ്ങനെ രജിസ്‌റ്റർ ചെയ്യും?
3.. എങ്ങനെ ഒ ടി പി കിട്ടും..?
മിനിമം ഇ മൂന്ന് കാര്യങ്ങൾ എങ്കിലും അറിയാൻ നെട്ടോട്ടമാണ്..
ഒടുവിൽ ...അങ്ങനെ ഓൺലൈനിൽ മദ്യം വന്നു..
ടോക്കൺ വച്ചു സാധനം വേടിച്ചു അതു ഫോട്ടോ എടുക്കുന്നു സോഷ്യൽ മീഡിയയിൽ ഷെയർ ചെയുന്നു ..
ലൈവ്... ടിക് ടോക്.. ...
മൊത്തത്തിൽ സന്തോഷമാണ് ...
ടിവിയിൽ ലൈവും വന്നു.. കിട്ടിയവർക്കും... കാണുന്നവർക്കും... സന്തോഷത്തോടു സന്തോഷം.. !!!
അങ്ങനെ ആപ്പ് വഴി ടോക്കൺ ആദ്യ ദിവസം തന്നെ കിട്ടിയ ഭാഗ്യവാന്മാരുടെ ഇന്റർവ്യൂ വരെ നടക്കുന്നു ടീവിയിൽ ..
ഓൺലൈനിൽ ഓർഡർ ഫസ്റ്റ് ക്യുഎവിൽ ഫസ്റ്റ് ടോക്കൺ വച്ചു വേടിച്ച ആളുടെ ഇന്റർവ്യൂ.. !!
ചേട്ടാ എന്ത് തോന്നുന്നു.. ഓൺലൈൻ ഇ പരിപാടി..??
ആയ്യോാ.... എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല... റീലീസ് പടം ഫസ്റ്റ് ഷോ കാണുന്ന പോലെ ബ്രാൻഡ് പോലും നോക്കാതെ ഓർഡർ കൊടുത്തു വാങ്ങിയത് ആണ്..
ഇന്റർവ്യൂ എടുത്തവൻ : അല്ല ചേട്ടാ , ഇനി എന്താ പരിപാടി ???....
നേരെ വീട്ടിലേക്കു ആണോ? അതോ കൂട്ടുകാരെ കാണുമോ??
ഹേയ്... ഞാൻ കുടിക്കൊന്നുമില്ല... "വെറുതെ ആപ്പ് ഇൻസ്റ്റാൾ ആക്കി.... വെറുതെ അടിച്ചു കൊടുത്തപ്പോൾ..... ടോക്കൺ വന്നപ്പോൾ വെറുതെ വന്നു വേടിച്ചു എന്നേഉള്ളു.. !!!"
.
.
ക്യാമറ ഓഫ് ആക്കി ഇന്റർവ്യൂർ ; ചേട്ടാ , വേണ്ടെങ്കിൽ അതു ഞങ്ങള്ക് തരുമോ?..
.
.
ഒന്നു പോടാപ്പാ ..... നെറ്റും കിട്ടാതെ, ഉറക്കം ഒഴിച്ച് ടോക്കൺ കിട്ടിയാ കഷ്ടപ്പാട് എനിക്കെ അറിയൂ..
.
.
നീ പോയിയി........ ആആആപ്പ്പ്പ്പ്പ്..... ഇൻസ്റ്റാൾ ചെയ്യടാ... !!!!
അപ്പൊ വൈകിട്ടു എന്താ പരിപാടി ???
പേർസണൽ സ്പേസ് കീപ് ചെയ്‌തു അകലം പാലിച്ചു ഇനി കുടിയന്മാർക്കും സന്തോഷത്തിൻറെ ദിനങ്ങൾ ...!!!
അറിയിപ്പ് - Drinking is injurious to health !!
മദ്യപാനം ആരോഗ്യത്തിന് ഹാനികരം !!!
------------------------------------
# സജിത ജോണി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.
Sajitha Johny from Thrissur. Software engineer , Business, Artist, Writer , Traveler.. » Sajitha Johny's Blog / » Facebook