ഞാൻ : പേര്?
ടിടോ : ടിക്ടോക്
യൂട്ടി : യൂട്യൂബ്
ഞാൻ : എവിടുന്നു വരുന്നു?
ടിടോ : ചൈന
|
(6 അടി അകലം വിട്ട്...)
|യൂട്ടി : അമേരിക്ക !
ടിടോ : അങ്ങനെ ആണെങ്കിൽ നീ എന്തിനാ അകലത്തു നിക്കുന്നെ ..അടുത്തോട്ടു വാ..കിട്ടാനുള്ളതെല്ലാം കിട്ടി ബോധിച്ചില്ലേ ?
യൂട്ടി : അതുവ്വ് !
ഞാൻ : ഹേയ് ..ഹേയ് ..ഹേയ്.. അതല്ല ഇവിടെ വിഷയം..
ഞാൻ : വയസ്സ് ?
യൂട്ടി : 15 വയസ്സാകുന്നു.(released on 2005 )
ടിടോ : 4 വയസ്സാവുന്നു (release : 2016 )
യൂട്ടി : ഹെന്റെ എടേയ്..എന്നിട്ടാണോടെയ് നിനക്കെന്നോടിത്രെ പുച്ഛം..ഒന്നൂല്ലെങ്കി നിന്നെക്കാ 10 ഓണം കൂടുതൽ ഉണ്ടതല്ലേടേയ് ഞാൻ ?
ടിടോ : ഞാനല്ലണ്ണാ ... ഈ പുള്ളേരാ..
ഞാൻ : നിർത്ത് ..നിർത്ത് ...ഇനി ഇവിടേം തുടങ്ങേണ്ട ..
(യൂട്ടി യും ടിടോ യും ഒന്നിച്ചു തലയാട്ടുന്നു )
ഞാൻ : നിങ്ങടെ കർമ്മമേഖല ?
ടിടോ : എന്റർടൈൻമെന്റ്..വെറും എന്റർടൈൻമെന്റ്...മേമ്പൊടി ആയി കുറച്ചു ഡാൻസ്..കുറച്ചു സ്കിൽസ്...ഒരിത്തിരി എഡ്യൂക്കേഷനും.???
യൂട്ടി : ആകാശത്തിനു ചുവട്ടിലെ ഏത് ടൈപ്പ് വിഡിയോയും ..ഈ യൂട്ടി ക്കു സമമാണ്. എല്ലാം എന്റെ കയ്യിലുണ്ട്.
ടിടോ : ഓ ..ജാഡയാണോ മോനൂസെ .. നിന്റെ കയ്യിൽ കരളലിയിക്കുന്ന കണ്ണീർകഥകൾ ഉണ്ടോ.. കലിപ്പനും കാന്താരിയുമുണ്ടോ? പല്ലിളിച്ചും..കോക്രി കാട്ടിയും പേടിപ്പിക്കുന്ന വകകൾ ഉണ്ടോ..ഇല്ലാലെ...ഉഹുഹുഹു
യൂട്ടി : പിന്നെന്താ..ഇതെല്ലാം നിന്റെ ചില പുള്ളേർ വന്നു ഇവിടെ കുത്തി കേറ്റിയിടുന്നുണ്ട് . പിന്നെ നിന്നെ ട്രോളുന്നതെങ്ങാനാണെന്നാ വിചാരം ?
ടിടോ : എന്തൊരു തേപ്പടെയ് ? ?
ഞാൻ : അപ്പൊ വീഡിയോ ടെ നീട്ടം ?
ടിടോ : ഐ ആം വെരി ബിസി യു നോ? അതുകൊണ്ടു തന്നെ വെറും സെക്കൻഡ്സ് മാത്രേ ഞാൻ അനുവദിച്ച് കൊടുക്കാറുള്ളു.ഒരു 1 മിനിറ്റു വരെ ഒക്കെ ഞാൻ സഹിക്കും. പിന്നെ എനിക്ക് പറ്റൂല. ചില വിരുതന്മാർ എന്തോ കുത്തിത്തിരിപ്പ് കാണിച് 3 മിനിറ്റൊക്കെ ആക്കുന്നുണ്ട് ..എന്തു ചെയ്യാം എല്ലായിടത്തും കാണുമല്ലോ ഇത് പോലെ കൊറച്ചു...
യൂട്ടി : അനിയാ ..നീയിത്ര ബിസി ആണോ..എനിക്ക് പിന്നങ്ങനെ ഒന്നും ഇല്ല. സെക്കൻഡുകൾ തൊട്ട്.. മണിക്കൂർ'സ് ആൻഡ് മണിക്കൂർ'സ് വരെ ഉണ്ട്. പക്ഷെ എനിക്ക് വിശ്വാസമില്ലാത്തവർക്ക് 15 മിനിറ്റേ കൊടുത്തിട്ടുള്ളൂ...കാലമതാണേ ..ആരേം വിശ്വസിച്ചൂടാ .. ♂️(YT gives 15 minutes by default. verified/trusted accounts can upload more duration )
ഞാൻ : പകർപ്പവകാശം?
യൂട്ടി : ഉണ്ട് ഉണ്ട്..കോപ്പി റൈറ്റ് ഉണ്ടേയ്.
ടിടോ : ഹ്മ്മ്.. കോപ്പിയടി റൈറ്റ് ഉണ്ട് ..
യൂട്ടി : അതെന്തുവാ?
ടിടോ : അത് ഞമ്മന്റെ പുള്ളേർക്കറിയാം..കൂടുതൽ പറയാൻ തല്ക്കാലം ഉദ്ദേശിക്കുന്നില്ല.
ഞാൻ : കുൽസിതം?
യൂട്ടി : ഏഹ്..ഏഹ് ..ഏഹ് . കുൽസിതം ഇല്ലാതില്ല..നമ്മൾ എത്രെ ഒക്കെ നിയന്ത്രിച്ചാലും..പിന്നേം വരും..എന്നാലും..ഞമ്മന്റെ ഡെവലപഴ്സും (developers) ഗൈഡ് ലൈൻസും സ്ട്രോങ്ങാ..ട്രിപ്പിൾ സ്ട്രോങ്ങ്..!!
ടിടോ : ഉവ്വുവ്വ് കേട്ടിട്ടുണ്ടേയ്..പുള്ളേര് വയസ്സിൽ കൃത്രിമം കാണിച്ച കിട്ടൂലെ നിങ്ങൾ ഒളിപ്പിച്ചു വച്ച വീര്യം കൊറഞ്ഞ കുൽസിതങ്ങൾ ?
യൂട്ടി : ഒരു വക റെഗുലേഷനും ഇല്ലാത്ത നീ ആണ് എന്നോട് കൊണവതികാരം പറയുന്നേ.. കുൽസിതം കൂടിട്ട് നിനക്ക് ഇന്ത്യയിൽ നിന്ന് 2019 ലു ബാൻ കിട്ടിയത് ഓർക്കുന്നില്ലേ കുട്ടാ..? ഇപ്പോഴത്തെ പോക്ക് വച്ച് വൈകാതെ ചിലപ്പോ ഒന്ന് കൂടെ കിട്ടിബോധിച്ചേക്കാം .
ടിടോ : സെഡ് ആക്കല്ലേ യൂട്യേട്ട ..!!
ഞാൻ : ഞങ്ങടെ വിഡിയോസും വിവരങ്ങളുമെല്ലാം സുരക്ഷിതമാണല്ലോ അല്ലെ?
ടിടോ : പിന്നെന്താ.. ഞാൻ സുരക്ഷ കൂട്ടുന്നതിന്റെ ഭാഗമായി ഞമ്മന്റെ ജന്മനാട്ടിൽ എടുത്തു വച്ചട്ടുണ്ട് എല്ലാം..
(there are many concerns about data being leaked and china has something to do with it.)
യൂട്ടി : ഹോഹ്..എന്തൊരു കരുതലാണ് ഈ മൻസനു ..???
ടിടോ : ഓ ഒരു പുണ്യാളൻ..നീ ഡാറ്റാ വച്ച് ചെയ്യുന്നത് എന്താന്ന് നമുക്ക് അറിയാത്തതൊന്നും അല്ല കേട്ടോ ..
യൂട്ടി : എന്റെ ഡാറ്റാ ഒക്കെ എന്റെ ഗൂഗിൾ മാമന്റെ കയ്യിൽ സേഫ് ആണ് ട്ടോ.
(you know how safe is you data in google!! )
ഞാൻ : ആ ബെസ്റ്റ്!!!
അപ്പോൾ പറഞ്ഞു വന്നത് നമ്മുടെ പ്രൈവസി ഒക്കെ കയ്യാല പുറത്തെ തേങ്ങാ ആയ ഈ കാലത്ത്, നമ്മുടെ ആപ്പ് വിനിയോഗങ്ങളും, ഇടപെടലുകളും നാം തന്നെ സൂക്ഷിക്കേണ്ട സംഗതികൾ ആണ്.
ഒരു മൈക്ക് കിട്ടിയാൽ എന്തും വിളിച്ചു പറയാമെന്നിരിക്കെ..എന്ത്, എവിടെ ,എങ്ങനെ ,ഏത് തരത്തിൽ അവതരിപ്പിക്കണമെന്നതും , തെറ്റു സംഭവിച്ചാൽ തിരുത്തി മുന്നോട്ടു പോകേണ്ടതും, വിമർശനങ്ങളെ നല്ല രീതിൽ സമീപിക്കേണ്ടതും എല്ലാം അവനവന്റെ ധാർമികമായ ഉത്തരവാദിത്തമാണ്..അതിൽ നിന്ന് ഒഴിഞ്ഞുമാറാതിരിക്കാൻ ശ്രമിക്കുക !
തിരശ്ശീല ഫേസ്ബുക്കിൽ ഗ്രുപ്പിൽ Saivaj Sathyan കുറിച്ചത്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.