കൈമുട്ട് വേദന മാറാനുള്ള മാർഗ്ഗങ്ങളും 10 വ്യായാമങ്ങള | Tennis Elbow Tips and 10 Exercises

Avatar
Dr. Danish Salim | 08-01-2021 | 1 minute Read

???? കൈമുട്ട്‌ വേദന മാറാനുള്ള മാർഗ്ഗങ്ങളും 10 വ്യായാമങ്ങളും..Tennis Elbow Tips and 10 Exercises

നമ്മുടെ ഇടയിൽ സാധാരണമാണ് കൈമുട്ട് വേദന.അത് ഉണ്ടാക്കുന്നതിൽ ഒരു പ്രധാന കാരണമാണ് ടെന്നിസ് എൽബോ (Tennis Elbow) എന്ന രോഗം. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന് ബാധിച്ചതോടെയാണ് ടെന്നീസ് എൽബോ എന്ന പ്രശ്നം മറ്റുള്ളവർ അറിഞ്ഞു തുടങ്ങിയത്. ഈ പ്രശ്നം കൂടുതലായും ടെന്നീസ് കളിക്കാരിലാണ് കണ്ടുവരുന്നത് എന്നതിനാലാണ് ഈ രോഗത്തിന് ടെന്നീസ് എൽബോ എന്ന പേര് വന്നത്. എന്നാൽ കായിക താരങ്ങൾക്കു മാത്രം വരുന്ന ആരോഗ്യപ്രശ്നമല്ല ഇത് . കൈകൾകൊണ്ട് നിരന്തരം ആയാസപ്പെട്ട ജോലി ചെയ്യുന്നവർക്കോ ഒരേതരം ജോലി ചെയ്യുന്നവർക്കോ ടെന്നിസ് എൽബോ ഉണ്ടാകാം. പ്ലംബിംഗ്, പെയിന്റിംഗ് ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ, കാർപെന്റർമാർ, ഇലക്ട്രീഷന്മാർ, വീട്ടമ്മമാർ എന്നിവരിലും ഈ പ്രശ്നം ഉണ്ടാകും.

????എന്താണ് ടെന്നീസ് എൽബോ രോഗം?

കൈമുട്ടുകളെ കൈത്തണ്ടകളുമായി ബന്ധിപ്പിക്കുന്നത് 'ടെൻഡണുകൾ' (Tendons) എന്നറിയപ്പെടുന്ന നേർത്ത ചരടു കൊണ്ടാണ്. ഇവയ്ക്ക് ക്ഷതമേൽക്കുമ്പോഴോ നീർക്കെട്ടു വരുമ്പോഴോ വരാം.

????എന്താണ് പരിഹാരം?


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ലക്ഷണം തുടങ്ങുമ്പോൾ തന്നെ കണ്ടു പിടിച്ചാൽ ഫിസിയോതെറാപ്പി പോലുള്ള ചികിത്സകൾ കൊണ്ട് വേദന തുടക്കത്തിലേ നിയന്ത്രിക്കാൻ കഴിയും..
കഴിഞ്ഞില്ലെങ്കിൽ ശസ്ത്രക്രിയയാണ് പ്രതിവിധി.അൾട്രാ സൗണ്ട് തെറാപ്പി, ടെൻസ്, ടെന്നീസ് എൽബോ ബാൻഡ്, ടേപ്പിങ്, മാനുവൽ തെറാപ്പി തുടങ്ങിയവയിലൂടെ രോഗം മൂർച്ഛിക്കുന്നത് തടയാം. പരിക്ക് പറ്റിയ കൈ മുട്ടിനെ പ്രത്യേക വ്യായാമമുറകൾ കൊണ്ട് വേദനയും, പേശിയുടെ പിരിമുറുക്കം മാറ്റാനും, കൈയ്യിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കാനും, ബലം നൽകാനും വ്യായാമത്തിന് കഴിയും.അത്തരത്തിലുള്ള 10 വ്യായാമ മാർഗ്ഗങ്ങളും മറ്റു മാർഗ്ഗങ്ങളും വിവരിക്കുന്നു. മനസിലാക്കിയിരിക്കുക..

മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.തീർച്ചയായും മറ്റുള്ളവർക്ക് ഇത് ഗുണം ചെയ്യും.

#DrDBetterLife #ElbowPain #TennisElbowExercises


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Dr. Danish Salim

Dr Danish Salim for common man to achieve Better Life & Health with minimal medications and more natural lifestyle management.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 03:51:49 am | 17-04-2024 CEST