കോവാക്സിൻ or കൊവിഷീൽഡ് ?? ഏതു കോവിഡ് വാക്സിൻ എടുക്കണം? പുതിയ പഠന റിപ്പോർട്ടും കോവിഡ് വാക്സിൻ സംശയങ്ങളും മനസിലാക്കിയിരിക്കുക.
🔴കോവിഡ് വാക്സിൻ എടുക്കുന്ന വിധം: കോവിഡ് വാക്സിനേഷന് » കോവിൻ പോർട്ടൽ വഴിയും ആരോഗ്യസേതു ആപ്പ് വഴിയും രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻസമയത്ത് ഗുണഭോക്താവിന്റെ ഫോട്ടോ, തിരിച്ചറിയൽ കാർഡിലുള്ള അടിസ്ഥാനവിവരങ്ങൾ എന്നിവ നൽകണം. മൊബൈൽ നമ്പറിന്റെ കൃത്യത ഉറപ്പാക്കാൻ ഒറ്റത്തവണ പാസ്വേഡ് അയച്ച് പരിശോധന നടത്തും.
രജിസ്ട്രേഷൻസമയത്ത് വാക്സിനേഷൻ സെന്ററുകളുടെ പട്ടികയും ഒഴിഞ്ഞ സ്ലോട്ടുകൾ ലഭ്യമായ തീയതിയും കാണാം. അതനുസരിച്ച് ലഭ്യമായ സ്ലോട്ടുകൾ അടിസ്ഥാനമാക്കി ബുക്ക് ചെയ്യാം.
വാക്സിനേഷൻ നടക്കുന്നതുവരെ രജിസ്ട്രേഷന്റെയും അപ്പോയ്മെന്റിന്റെയും രേഖകളിൽ മാറ്റംവരുത്താനും ഒഴിവാക്കാനും കഴിയും. ഗുണഭോക്താവിന്റെ പ്രായം 45 മുതൽ 59 വരെയാണെങ്കിൽ എന്തെങ്കിലും അസുഖമുണ്ടോയെന്നു വ്യക്തമാക്കണം. രജിസ്ട്രേഷൻ പൂർത്തിയായാൽ രജിസ്ട്രേഷൻ സ്ലിപ്പ് അല്ലെങ്കിൽ ടോക്കൺ ലഭിക്കും. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ സ്ഥിരീകരണ എസ്.എം.എസ്. ലഭിക്കും. ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോൾത്തന്നെ രണ്ടാം ഡോസിനുള്ള തീയതി അനുവദിക്കും.
വാക്സിനെടുക്കാൻ എത്തുമ്പോൾ ആധാർകാർഡ് ഹാജരാക്കണം. മറ്റ് അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡുകളും സ്വീകരിക്കും.
🔴കോവാക്സിൻ സുരക്ഷിതമാണോ?
കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിൻ 81 ശതമാനം ഫലപ്രദമാണ് എന്ന് പഠന റിപ്പോർട്ട്.കഴിഞ്ഞ വർഷം നവംബറിൽ ആരംഭിച്ച ക്ലിനിക്കൽ ട്രയലിൽ 18നും 98നും ഇടയിൽ പ്രായമുള്ള 25,800 പേരാണ് പങ്കെടുത്തത്. ഇവരെ രണ്ടുസംഘങ്ങളായി തിരിച്ചതിനു ശേഷമായിരുന്നു പരീക്ഷണങ്ങൾ. അറുപത് വയസ്സിനു മുകളിൽ പ്രായമുള്ള 2433 പേരും മറ്റ് അസുഖങ്ങളുള്ള 4533 പേരും ഉണ്ടായിരുന്നു. ഇത് വാക്സിൻ എടുക്കാൻ പോകുന്ന എല്ലാവര്ക്കും വളരെ നല്ലൊരു വാർത്തയാണ്..
വ്യക്തമായി അറിഞ്ഞിരിക്കുക..
മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.തീർച്ചയായും മറ്റുള്ളവർക്ക് ഇത് ഗുണം ചെയ്യും.
#DrDBetterLife #CovidVaccine #Covishield #Covid19Malayalam
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.
Dr Danish Salim for common man to achieve Better Life & Health with minimal medications and more natural lifestyle management.