കോവിഡ് വാക്സിന്റെ പേരിലുള്ള തട്ടിപ്പുകൾ.. COVID Vaccine online Scams..

Avatar
Dr. Danish Salim | 20-01-2021 | 1 minute Read

????കോവിഡ് വാക്‌സിന്റെ പേരില്‍ തട്ടിപ്പ്..

COVID Vaccine online Scams..

ഒരു വർഷത്തെ കാത്തിരിപ്പുകൾക്കും പ്രാർത്ഥനകൾക്കും ഒടുവിൽ കോവിഡ് മഹാമാരിക്കെതിരെ ഫലപ്രദമായ വാക്സിൻ കുത്തിവെപ്പ് തുടങ്ങുകയാണ് മിക്ക രാജ്യങ്ങളിലും.. അപ്പോഴാണ് കോവിഡ് വാക്സിന്റെ പേരിലും തട്ടിപ്പിനു ശ്രമം. ലക്ഷകണക്കിന് ഇമെയിലുകളും മെസ്സേജുകളും ഇതിനകം ഇറങ്ങി കഴിഞ്ഞു..വാക്സിൻ എടുക്കാൻ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഫോണിലേക്ക് വിളിയെത്തുക. ഇതിനായി ആധാർ നമ്പർ, ഇമെയിൽ വിലാസം അടക്കമുള്ള വിവരങ്ങളാണ് തട്ടിപ്പുസംഘങ്ങൾ തേടുന്നത്. പേയ്മെന്റ് ലിങ്കുകള്‍ നല്‍കി പൊതുജനങ്ങളെ കബളിപ്പിക്കുകയും ആധാര്‍ നമ്പര്‍, ഇ-മെയില്‍ ഐഡി തുടങ്ങിയവ ആവശ്യപ്പെട്ട് അതിലൂടെ ബാങ്ക് വിവരങ്ങള്‍ ശേഖരിച്ചു തട്ടിപ്പു നടത്തുകയുമാണ് ഇത്തരക്കാര്‍. ഇതിനെതിരെ വളരെയധികം ജാഗ്രത പാലിക്കണം.

ഈ കാര്യങ്ങളെ കുറിച്ച് വ്യക്തമായി വിവരിക്കുന്നു: Cuber Security Expert Mr.Ameer Khan , Manager, TSS, TrendMicro, Saudi Arabia


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് സര്‍ക്കാറിന്റെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ വെബ്സൈറ്റുകളോ മാത്രം സന്ദർശിക്കുക. വ്യാജ ഇ മെയില്‍ സന്ദേശങ്ങളും ഫോണ്‍സന്ദേശങ്ങളും അവഗണിക്കുക. നിങ്ങളുടെ ബാങ്ക് വിവരങ്ങളോ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് വിവരങ്ങളോ മറ്റുള്ളവര്‍ക്ക് നല്‍കാതിരിക്കുക.

അത്തരത്തിൽ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ റിപ്പോർട്ട് ചെയ്യാനായി ഈ » ലിങ്ക് സേവ് ചെയ്തു വയ്ക്കുക.. / » Link 2

കുപ്രചാരണങ്ങളിൽ വീഴാതെ കോവിഡിനെ തുടച്ചു നീക്കുവാനുള്ള ഈ മഹനീയ യത്നത്തിൽ നമുക്കും പങ്കാളിയാകാം. വ്യക്തമായി അറിഞ്ഞിരിക്കുക..
മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.തീർച്ചയായും മറ്റുള്ളവർക്ക് ഇത് ഗുണം ചെയ്യും.

Video loading .. 👇 👇



Not Loading .. Click for Youtube Link 🔗


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Dr. Danish Salim

Dr Danish Salim for common man to achieve Better Life & Health with minimal medications and more natural lifestyle management.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 0 | Saved : 12:26:17 pm | 03-12-2023 CET