🚬 പുകവലിയുടെ ശരിക്കുമുള്ള അപകടങ്ങൾ ... Dangerous symptoms of Smoking

Avatar
Dr. Danish Salim | 17-11-2020 | 1 minute Read

പുകവലിയുടെ ശരിക്കുമുള്ള അപകടങ്ങൾ... Dangerous symptoms of Smoking.. share this information to public

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളുടെ മരണത്തിനിടയാക്കുന്ന പ്രധാനഘടകങ്ങളിലൊന്ന് പുകയിലയുടെ ഉപയോഗമാണ്.

ഒരു വർഷം 8 മില്യൺ ആളുകളാണ് പുകവലി കാരണം മരണപ്പെടുന്നത്.

മനുഷ്യശരീരത്തിന് ഹാനികരമായ ആയിരത്തോളം രാസവസ്തുക്കൾ പുകയിലയിലുണ്ട്. പുകയിലയിൽ അടങ്ങിയ പ്രധാന വിഷമാണ് നിക്കോട്ടിൻ. ഒരു സിഗററ്റിൽ 20 മില്ലിഗ്രാം നിക്കോട്ടിൻ ഉണ്ടെന്നാണ് കണക്ക്.

🔴 പുകയിലയുടെ 7 പ്രധാന ദോഷഫലങ്ങൾ

1. Cough: വിട്ടുമാറാത്ത ചുമ

2. Heart Disease: രക്തചംക്രമണം, രക്തസമ്മർദം തുടങ്ങിയവയിലെ പ്രശ്നങ്ങൾ ഹൃദ്രോഗമായി പരിണമിക്കുന്നു.

3. Cancer: നാവ്, വായ, തൊണ്ട, സ്വനപേടകം, ശ്വാസകോശം, അന്നനാളം, ആമാശയം, പാൻക്രിയാസ്, കരൾ എന്നീ അവയവങ്ങളെ കാൻസർ ബാധിക്കാനിടയുണ്ട്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

4. Lung Problems: ശ്വാസകോശരോഗങ്ങൾ: ബ്രോങ്കൈറ്റിസ്, എംഫിസീമ, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമനറി ഡിസീസ് തുടങ്ങിയവ. ക്ഷയരോഗമുണ്ടാകാനുള്ള സാധ്യത കൂടുതൽ.

5. Oral Health issues: വായ്ക്കുള്ളിലെ രോഗങ്ങൾ: പെരിയോഡോൺസൈറ്റിസ്, പല്ലുകളിലെ പോടുകൾ, വായ്നാറ്റം, പല്ലുകളിലെ നിറമാറ്റം, അണുബാധ തുടങ്ങിയവ.

6. Infertility: പ്രത്യുത്പാദനശേഷി കുറയ്ക്കുകയും പുരുഷന്മാരുടെ ലൈംഗികശേഷി കുറയ്ക്കുകയും ചെയ്യുന്നു.

7. Baby’s Health issues: പുകവലിക്കാരായ സ്ത്രീകളുടെ കുട്ടികൾക്ക് ജന്മനാ ആരോഗ്യക്കുറവ് കാണുന്നുണ്ട്.

🔴പുകവലി നിർത്തുക
ജീവിതം തിരിച്ചുപിടിക്കുക

അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Dr. Danish Salim

Dr Danish Salim for common man to achieve Better Life & Health with minimal medications and more natural lifestyle management.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 06:48:48 am | 26-05-2022 CEST