കോവിഡ് വാക്സിൻ വന്ധ്യത ഉണ്ടാക്കുമോ?മാരകമായ പ്രശ്നങ്ങളുണ്ടോ ?

Avatar
Dr. Danish Salim | 17-01-2021 | 1 minute Read

????കോവിഡ് വാക്സിൻ വന്ധ്യത ഉണ്ടാക്കുമോ?മാരകമായ പ്രശ്നങ്ങളുണ്ടോ? Does COVID vaccine cause sterility?

കോവിഡ് മഹാമാരി ലോകമാകെ ഇപ്പോഴും നാശം വിതച്ചു കൊണ്ടിരിക്കുകയാണ് .ലോകത്തിന്‍റെ സാമ്പത്തിക മേഖലയെ വരെ ഈ വൈറസ് തകര്‍ത്തിരിക്കുകയാണ്. വാക്‌സിനോ മരുന്നോ എത്തിയാലേ ഇതിനു ഒരു അറുതി ഉണ്ടാകയുള്ളൂ എന്ന് പലർക്കും അറിയാം.അങ്ങനെ രാവും പകലും ബുദ്ധിമുട്ടി ശാസ്ത്രജന്മാർ ഇപ്പോൾ കോവിഡിനെതിരെ വാക്സിൻ കണ്ടെത്തിരിക്കുകയാണ്.

വാക്സിൻ എത്തിയപ്പോൾ പല തെറ്റായ വാർത്തകളും കൂടെ ഇറങ്ങി അതോടെ പലർക്കും ശങ്ക - സുരക്ഷിതമാണോ , ഫലപ്രദമാണോ വന്ധ്യത ഉണ്ടാക്കുമോ? മരണമുണ്ടാക്കുമോ??

ഒരു മഹാമാരി തുടങ്ങിയ വർഷംതന്നെ അതിനുള്ള വാക്സിനും കണ്ടുപിടിക്കുക!!അത് സാധാരണ ജനങ്ങളിലേക്ക് എത്തുക എന്നത്, മഹത്തായ, അദ്ഭുതമുളവാക്കുന്ന കാര്യംതന്നെയാണ്. ഇങ്ങനെയൊന്നു ലോകം കണ്ടിട്ടില്ല. ഇങ്ങനെയൊരു വിജയം ശാസ്ത്രചരിത്രത്തിൽ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഈ വിജയത്തെ പല വ്യക്തികളും സംശയത്തോടെ നോക്കുകയാണ്!!
സോഷ്യൽ മീഡിയയിൽ അതിവേഗം വാക്സിനെതിരെയുള വാർത്തകൾ പടരുകയും കുപ്രചരണങ്ങൾ തുടങ്ങുകയും ചെയ്‌തിരിക്കുകയാണ്. അതോടു കൂടി സാധാരണക്കാർ ആശയക്കുഴപ്പത്തിലാണ്.ഈ വീഡിയോ കണ്ടിരിക്കുക..മറ്റുള്ളവർക്കായി ഷെയർ ചെയ്യുക..

ലോകത്ത് ഇതിനോടക്കം 35 ദശലക്ഷം വാക്സിൻ ഡോസുകൾ നല്കി കഴിഞ്ഞു. ഇതാണ് മുൻപിൽ നിൽക്കുന്ന ചില രാജ്യങ്ങളിലെ ഏകദേശ കണക്ക്


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

(Ref - » ourworldindata.org )

World 35.6 million
United States 11.18 million
China 10 million
United Kingdom 3.39 million
Israel 2.19 million
United Arab Emirates 1.56 million
Russia 1 million
Italy 982,000

ഇത്രയും വാക്സിനുകൾ നൽകിയിട്ടും ചില മഞ്ഞ പത്രങ്ങളിൽ വന്ന പാർശ്യ ഫലങ്ങൾ അല്ലാതെ വലിയ പാർശ്വഫലങ്ങളെ കുറിച്ചൊന്നും വാർത്തയില്ല. അപ്പോൾ വാക്സിൻ സുരക്ഷിതമാണ്. കുപ്രചാരണങ്ങളിൽ വീഴാതെ കോവിഡിനെ തുടച്ചു നീക്കുവാനുള്ള ഈ മഹനീയ യത്നത്തിൽ നമുക്കും പങ്കാളിയാകാം. വ്യക്തമായി അറിഞ്ഞിരിക്കുക..
മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.തീർച്ചയായും മറ്റുള്ളവർക്ക് ഇത് ഗുണം ചെയ്യും.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Dr. Danish Salim

Dr Danish Salim for common man to achieve Better Life & Health with minimal medications and more natural lifestyle management.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 05:49:10 am | 17-04-2024 CEST