വാണിജ്യ സ്ഥാപനങ്ങളിൽ കോവിഡ് പടരാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ ! ..instructions for Commercial stores

Avatar
Dr. Danish Salim | 05-11-2020 | 3 minutes Read

കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി വാണിജ്യ- വാണിജ്യേതര സ്ഥാപനങ്ങൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ: വീഡിയോ കാണാം

1) നോട്ടീസ് ബോർഡ്- സ്ഥാപനത്തിന് മുന്നിൽ ഒരു പ്രധാന സ്ഥലത്ത് അറിയിപ്പ് പ്രദർശിപ്പിക്കണം.

a) പനി, ചുമ, ശ്വാസ തടസ്സം എന്നീ ലക്ഷണങ്ങളുള്ളവരായ ജീവനക്കാർ/ ഉപഭോക്താവ് സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കരുത്. അവർ 'DISHA' യുമായി ബന്ധപ്പെടുകയും നിർദ്ദേശങ്ങൾ അനുസരിച്ച് ആരോഗ്യ പരിരക്ഷ തേടുകയും വേണം.

b) സ്ഥാപനങ്ങളിലേയ്ക്ക് പ്രവേശിക്കുന്ന എല്ലാവരും പ്രവേശിക്കുന്നതുനുമുമ്പും പുറത്തും പോകുമ്പോഴും സോപ്പും വെള്ളവും ഉപയോഗിച്ചോ സനിറ്റൈസർ ഉപയോഗിച്ചോ കൈ ശുചിയാക്കണം. കൂടാതെ സ്ഥാപനത്തിനുള്ളിൽ കഴിയുന്ന സമയം ഇടയ്ക്കിടെ കൈ ശുചിയാക്കുകയും ചെയ്യേണ്ടതാണ്.

c) സ്ഥാപനങ്ങളിലേയ്ക്ക് പ്രവേശിക്കുന്ന എല്ലാ വ്യക്തികളും ശരിയായി മാസ്‌ക്ക് ധരിക്കണം. മാസ്‌ക്ക് ശരിയായി ധരിക്കാത്തവരെ കടയിൽ പ്രവേശിക്കാൻ അനുവദിക്കരുത്.

d) സ്ഥാപനങ്ങളിലേയ്ക്ക് പ്രവേശിക്കുന്ന എല്ലാ വ്യക്തികളും സുരക്ഷിതമായ സാമൂഹിക അകലം പാലിക്കണം.

e) സ്ഥാപനത്തിനുള്ളിൽ ഒരാളും മറയില്ലാതെ ചുമയ്ക്കുകയോ, തുമ്മുകയോ ചെയ്യരുത്. വായയും മൂക്കം മൂടി നല്ല ശ്വസന ശുചിത്വം പാലിക്കണം. കണ്ണുകൾ, മൂക്ക്, വായ് എന്നിവ തൊടുന്നത് ഒഴിവാക്കുക.

f) ജീവനക്കാരും ഉപയോക്താക്കളും, 10 വയസ്സിന് താഴെയുള്ള കുട്ടികളെ സ്ഥാപനങ്ങിളിലേയ്ക്ക് കൊണ്ടുവരരുത്.

g) 60 വയസ്സിന് മുകളിൽ പ്രായമുള്ളവരും ദുർബലരായ വ്യക്തികളും സ്ഥാപനങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

h) ലഭ്യമായ ഓൺലൈൻ സംവിധാനങ്ങളെക്കുറിച്ചും സമീപത്തുള്ള സ്വയം സേവന കിയോസ്‌കുകളെക്കുറിച്ചുമുള്ള വിവരങ്ങൾ സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കേണ്ടതാണ്.

2) സ്ഥാപനങ്ങളുടെ പ്രവേശന കവാടത്തിനടുത്തു പ്രവർത്തന സമയം മുഴുവൻ സാനിറ്റൈസർ/ ലിക്വഡ്‌സോപ്പും വെള്ളവും ഉപയോഗിച്ച് കൈ വൃത്തിയാക്കാനുള്ള സൗകര്യം ലഭ്യമാക്കേണ്ടതാണ്.

3) സ്ഥാപനത്തിൽ പ്രവേശിക്കുന്ന എല്ലാ ജീവനക്കാരും ഉപഭക്താക്കളും സോപ്പും വെള്ളവും ഉപോയിഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ കൈ ശുചിയാക്കേണ്ടതാണ്.

4) എല്ലാ ജീവനക്കാരും ഉപഭോക്താക്കളും പ്രവൃത്തി സമയങ്ങളിൽ ഉടനീളം മാസ്‌ക് ധരിക്കേണ്ടതാണ്.

5) സാമൂഹിക അകലം ഉറപ്പാക്കുന്നതിന് സ്ഥാപനങ്ങളിൽ വിസ്തൃതിയ്ക്കനുസരിച്ച്, പ്രവേശിപ്പിക്കുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തേണ്ടതാണ്.

6) സ്ഥാപനങ്ങളിൽ തിരക്ക് ഒഴിവാക്കാൻ മുൻകൂർ അപ്പോയാന്റ്‌മെന്റ്/ ക്യൂ സിസ്റ്റം ഉപയോഗിക്കേണ്ടതാണ്.

7) സ്ഥാപനങ്ങളിലെ വെയ്റ്റിംഗ് ഏരിയകളിൽ ഉപഭോക്താക്കൾക്ക് മതിയായ വായുസഞ്ചാരവും സാമൂഹിക അകലം പാലിച്ച് ഇരിക്കുന്നതിനുള്ള ക്രമീകരണവും ഏർപ്പെടുത്തേണ്ടതാണ്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

😎 സ്ഥാപനങ്ങളിൽ ഉപഭോക്താക്കളുമായി ആശയ വിനിമയം നടത്തുന്നതിന് അടച്ച ക്യാബിനുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

9) സാധ്യമാകുമെങ്കിൽ ഓൺലൈൻ സൗകര്യങ്ങളോ സ്വയം സേവന കിയോസ്‌കുകളോ ഉപയോഗിക്കുവാൻ ആളുകളെ പരമാവധി പ്രോത്സാഹിപ്പിക്കേണ്ടതാണ്.

10) സാധ്യമാകുന്ന സ്ഥലങ്ങളിൽ ജീവനക്കാരും ഉപഭോക്താവും തമ്മിൽ ആശയ വിനിമയം നടത്തുന്നതിന് ഇടയിലായി കണ്ണാടി/ സുതാര്യമായ ഫൈബർ കൊണ്ടുള്ള സ്‌ക്രീനുകൾ ഉപയോഗിക്കേണ്ടതാണ്.

11) സ്ഥാപനങ്ങളിലെ വായു സഞ്ചാരം ഉറപ്പാക്കുന്നതിനായി എല്ലാ വാതിലുകളും ജാലകങ്ങളും തുറന്നിടേണ്ടതാണ്. എയർകണ്ടീഷണറുകൾ ഉപയോഗിക്കുന്നെങ്കിൽ, മണിക്കൂറിൽ ആറ് എയർ കറന്റ് എക്‌സേചേഞ്ചുകളെങ്കിലും ഉറപ്പാക്കുക. എയർ കണ്ടീഷനിംഗ് ഉപയോഗിക്കുമ്പോൾ കൂടി, ജാലകങ്ങളും വാതിലുകളും ഇടയ്ക്കിടെ വായു സാഞ്ചാരത്തിനായി തുറന്നിടാൻ ശ്രദ്ധിക്കേണ്ടതാണ്. മുറിക്കുള്ളിലെ താപനില 24 ഡിഗ്രി സെൽഷ്യസിലും അന്തരീക്ഷാർദ്രത 40 മുതൽ 70% വരെ ആയി നിലനിർത്തുന്ന വിധത്തിൽ എയർ കണ്ടീഷുകൾ പ്രവർത്തിപ്പിക്കേണ്ടതാണ്.

12) പ്രവൃത്തി സമയങ്ങളിലുടനീളം ശുചിമുറി, അടുക്കള എന്നവയിലുള്ള എക്‌സ്‌ഹോസ്റ്റ് ഫാനുകൾ പ്രവർത്തിപ്പിക്കണം.

13) ചെറിയ രീതിയിലാണെങ്കിലും തലവേദന, തൊണ്ടവേദന, പനി, ചുമ, വയറിളക്കം എന്നീ രോഗലക്ഷണങ്ങളുള്ള ജീവനക്കാർ ജോലിയിൽ നിന്ന് വിട്ടു നിൽക്കേണ്ടതാണ്. ജീവനക്കാർക്ക് രോഗലക്ഷണങ്ങളുണ്ടോയെന്ന് എല്ലാ ദിവസവും സ്‌ക്രീനിംഗ് നടത്തുന്നുണ്ടെന്ന് സ്ഥാപനമേധാവി ഉറപ്പ് വരുത്തേണ്ടതാണ്. സാധ്യമാകുമെങ്കിൽ ഇൻഫ്രറെഡ് തെർമോമീറ്ററുകൾ (ശരീരത്തിൽ തൊടാതെ ) അല്ലെങ്കിൽ തെർമൽ സ്‌കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കേണ്ടതാണ്. രോഗലക്ഷണമുള്ളവർക്ക് 'DISHA' യുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശങ്ങളനുസരിച്ച് ആരോഗ്യ പരിരക്ഷ തേടേണ്ടതുമാണ്.

14) കൂടുതൽ സ്പർശനമേൽക്കുന്ന വാതിൽ പിടികൾ, കൗണ്ടറുകൾ, മേശകൾ കസേരകളുടെ കൈപ്പിടികൾ, ഹാൻഡ് റെയിലുകൾ പൊതുവായി ഉപയോഗിക്കുന്ന പേനകൾ, ടച്ച് സ്‌ക്രീനുകൾ തുടങ്ങിയവ 1% സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി അല്ലെങ്കിൽ ഒരു ലിറ്റർ വെള്ളത്തിൽ 30 ഗ്രാം ബ്ലീച്ചിംഗ് പൊടി ഉപയോഗിച്ചോ അല്ലെങ്കിൽ തത്തുല്യമായ ലായനി ഉപയോഗിച്ചോ ഓരോ മണിക്കൂർ ഇടവിട്ട് തുടച്ച് അണുവിമുക്തമാക്കേണ്ടതാണ്.

15) പൊതുവായി ഉപയോഗിക്കുന്ന പേനകളും, പേന പങ്കിടുന്നതും കഴിയുന്നിടത്തോളം ഒഴിവാക്കേണ്ടതാണ്.

16) ജീവനക്കാർ ഒരോ ഉപഭോക്താവിനോടും ഇടപ്പെട്ട ശേഷം/ സാധനങ്ങൾ കൈമാറ്റം ചെയ്തതിന് ശേഷം/ കൂടുതൽ സ്പർശനമേൽക്കുന്നിടങ്ങളിൽ തൊട്ടതിന് ശേഷം കൈകൾ സാനിട്ടൈസർ ഉപയോഗിച്ചോ, സോപ്പ് ഉപയോഗിച്ചോ ശുചിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

17) പണം കൈകാര്യം ചെയ്യുന്ന വ്യക്തികൾ ഉമിനീർ ഉപയോഗിച്ച് വിരലുകൾ നനച്ചുകൊണ്ട് പണം എണ്ണരുത്.

18) സ്ഥാപനങ്ങളിൽ ഡിജിറ്റൽ ഇ-വാലറ്റ്, UPI അല്ലെങ്കിൽ ഡെബിറ്റ് കാർഡ് പോലുള്ള കരസ്പർശമില്ലാത്ത പണമിടാപാട് രീതികൾ പരമാവധി പ്രോത്സാഹിപ്പിക്കേണ്ടതാണ്.

19) ഡിസ്‌പ്ലേകളിലും മറ്റ് ഉപരിതലങ്ങളിലും അനാവശ്യമായി സ്പർശിക്കരുതെന്ന് ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകേണ്ടതാണ്.

20) കഴിയുന്നത്രയും ലിഫ്റ്റുകൾ ഒഴിവാക്കുക. ഓരോ മണിക്കൂറിലും അണുനാശിനി ഉപയോഗിച്ച് ലിഫ്റ്റ് ബട്ടണുകൾ, എസ്‌കലേറ്റർ ഹാൻഡ് റെയിലുകൾ തുടച്ചു വൃത്തിയാക്കേണ്ടതാണ്.

അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ ആണിത്.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Dr. Danish Salim

Dr Danish Salim for common man to achieve Better Life & Health with minimal medications and more natural lifestyle management.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 3 | Saved : 05:52:44 am | 17-04-2024 CEST