95% ഫലപ്രാപ്തിയുള്ള COVID വാക്സിൻ..സത്യമാണോ ?

Avatar
Dr. Danish Salim | 03-12-2020 | 1 minute Read

കോവിഡ് വൈറസുമായുള്ള പോരാട്ടം തുടങ്ങിയിട്ട് ഒരു വർഷമായി. അന്നുതൊട്ട് കേൾക്കുന്ന വാർത്തയാണ് കൊവിഡ് വാക്സിൻ ഇന്നിറങ്ങും നാളെയിറങ്ങും എന്ന്. കാരണം അതിനു വേണ്ടി നീണ്ട കാത്തിരിപ്പിലാണ് എല്ലാവരും.

ഇപ്പോൾ വാക്‌സിനിന്റെ ക്ലിനിക്കൽ ട്രയലിന്റെ ഫലങ്ങൾ പുറത്തുവന്നിക്കുന്നു. ക്ലിനിക്കൽ ട്രയലിൽ വാക്സിൻ 94.5 ശതമാനം ഫലപ്രദമാണെന്നാണ് മോഡേണ എന്ന കമ്പനി വ്യക്തമാക്കുന്നത്. മറ്റൊരു മരുന്ന് കമ്പനിയായ ഫൈസർ, ബയോ‌ടെക്-ഫോസുൻ‌ ഫാർ‌മയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത വാക്‌സിൻ‌ 90 ശതമാനം ഫലപ്രാപ്തി കാണിക്കുന്നതായി പ്രഖ്യാപിച്ചതിന് പിറകേയാണ് മൊഡേണ തങ്ങളുടെ വാക്സിനെക്കുറിച്ചും സമാന പ്രഖ്യാപനം നടത്തിയത്. എന്നാൽ എല്ലാവർക്കും ഇപ്പോൾ സംശയമാണ്? ഇത് സത്യമാണോ ? മനസിലാക്കിയിരിക്കുക..
മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.

എന്താണ് ഈ പുതിയ സാങ്കേതികവിദ്യ?

മോഡേണ, ഫൈസർ വാക്സിനുകൾ മെസഞ്ചർ ആർ‌എൻ‌എ അഥവാ എം‌ആർ‌എൻ‌എ (mRNA) അടിസ്ഥാനമാക്കിയുള്ള ഒരേ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. അത്തരം വാക്സിനുകൾ മെസഞ്ചർ ആർ‌എൻ‌എ തന്മാത്രകളെ ഉപയോഗപ്പെടുത്തുന്നവയാണ്. ശരീരത്തിലെ കോശങ്ങളോട് എന്ത് പ്രോട്ടീനുകൾ നിർമ്മിക്കണമെന്ന് പറയുന്ന ആർഎൻഎകളാണ് എംആർഎൻഎകൾ.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കോവിഡ് -19 ന് കാരണമാകുന്ന കൊറോണ വൈറസായ സാർസ് കോവി-2ന്റെ (SARS-CoV-2) സ്പൈക്ക് പ്രോട്ടീൻ പുനഃസൃഷ്‌ടിക്കാൻ കോശങ്ങളോട് പറയാൻ എംആർഎൻഎ കോഡ് ചെയ്തിരിക്കുന്നു. കൊറോണ വൈറസിന്റെ ഉപരിതലത്തിൽ സ്പൈക്കുകളായി പ്രത്യക്ഷപ്പെടുന്ന സ്പൈക്ക് പ്രോട്ടീൻ ആണ് അണുബാധയുടെ പ്രക്രിയയ്ക്ക് തുടക്കം കുറിക്കുന്നത്. ഇത് കോശങ്ങളിലേക്ക് തുളച്ചുകയറാൻ വൈറസിനെ അനുവദിക്കുന്നു, അതിനുശേഷം അത് ആവർത്തിക്കുന്നു.

എം‌ആർ‌എൻ‌എ അടിസ്ഥാനമാക്കിയുള്ള ഒരു കൊറോണ വൈറസ് വാക്സിൻ ഒരിക്കൽ ശരീരത്തിൽ കുത്തിവച്ചാൽ, സ്പൈക്ക് പ്രോട്ടീന്റെ പകർപ്പുകൾ സൃഷ്ടിക്കാൻ ശരീരത്തിലെ കോശങ്ങളെ നിർദ്ദേശിക്കും. ഇത് രോഗപ്രതിരോധ കോശങ്ങളെ ആന്റിബോഡികൾ സൃഷ്ടിക്കാൻ കഴിയും.
ഈ ആന്റിബോഡികൾ രക്തത്തിൽ നിലനിൽക്കുകയും യഥാർത്ഥ വൈറസ് മനുഷ്യശരീരത്തെ ബാധിക്കുമ്പോൾ പോരാടുകയും ചെയ്യും.മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.

#CovidVaccine #DrDBetterLife #Covid19


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Dr. Danish Salim

Dr Danish Salim for common man to achieve Better Life & Health with minimal medications and more natural lifestyle management.

Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 01:24:37 am | 29-05-2024 CEST