ഹാൻഡ് സാനിറ്റയിസർ വളരെ കൂടുതലായി ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങൾ

Avatar
Robin K Mathew | 13-01-2021 | 2 minutes Read

അതായത് നിർജ്ജീവമായ പ്രതലങ്ങളിലൂടെ കൊറോണോ പകരാനുള്ള സാധ്യത വളരെ ചെറുതാണ്..
ഇനി ഹാൻഡ് ഹാൻഡ് സാനിറ്റയിസർ വളരെ കൂടുതലായി ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രശനങ്ങൾ ചിലതൊക്കെ എഴുതാം.

സീൻ 1 :

കഴിഞ്ഞ ദിവസം ഒരു പാർക്കിൽ ഇരിക്കുകയാണ്.ഒരു സ്ത്രീ മുൻപിലുള്ള കസേരയിൽ അവരുടെ പ്രായമുള്ള അമ്മയെയും കൊണ്ട് വന്നിരിക്കുന്നു.ആദ്യം അവർ തന്റെ കയ്യിൽ ഇരുന്ന ഹാൻഡ് സാനിറ്റയിസർ കൊണ്ട് ആ കസേരയും അന്തരീക്ഷവും ശുദ്ധികലശം നടത്തി.ഇരുപ്പ് തുടങ്ങി ഏതാണ്ട് പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ അവർ ആ സ്പ്രേ എടുത്തു വീണ്ടും അമ്മയുടെ ശരീരത്തിലും മുടിയിലും ചുറ്റുംമൊന്ന് പുണ്യാഹം തളിക്കുന്നു.അമ്മ അസ്വസ്ഥത പ്രകടിപ്പിക്കുന്നു.

സീൻ 2 :

കരൾ മാറ്റിവച്ച ഒരു സുഹൃത്ത്.അദ്ദേഹം എത്ര തിരക്കുള്ള സ്ഥലത്തും പോകും .കൊറോണോയെ തുരുത്താൻ അദ്ദേഹത്തിന്റെ കയ്യിൽ ഹാൻഡ് സാനിറ്റയിസർ സ്പ്രേ ഉണ്ട്.ഒരിടത്തു ചെന്ന് കഴിഞ്ഞാൽ ആ അന്തരീക്ഷം മുഴുവനും സ്വന്തം ശരീരത്തിലും അദ്ദേഹം സ്പ്രേ അടിക്കും.അതിനു ശേഷം ഓരോ പത്തു മിനിട്ടിനുള്ളിലും ഈ ആചാരം തുടരും. അദ്ദേഹത്തിന് കോവിഡ് വരുകയും പിന്നീട് സുഖം പ്രാപിക്കുകയും ചെയ്‌തു.

ഇത് പോലെയുള്ള കാഴ്ചകൾ നിങ്ങൾ ദിവസേന കാണുന്നതായിരിക്കും. നിങ്ങളും ഒരു പക്ഷെ ഇങ്ങനെ ചെയ്യുന്ന ആളായിരിക്കും. കൊറോണോ പകരുന്നത് വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്കാണ്. അടുത്തു നിന്ന് സംസാരിക്കുകയോ, തുമ്മുകയോ, പാടുകയോ ഒക്കെ ചെയ്യുമ്പോൾ മാത്രമാണ് അത് മുഖ്യമായും പകരുന്നത് .

നിർജ്ജീവമായ പ്രതലങ്ങളിലൂടെ കൊറോണോ പകരാനുള്ള സാധ്യത വളരെ ചെറുതാണ്. വൈറസ് ഉപരിതലങ്ങളിൽ സജീവമായി നിലനിൽക്കുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് -. "ഒരു ഉപരിതലത്തിൽ വൈറസിന് അതിജീവിക്കാൻ കഴിയുമെന്നതിനാൽ അത് ആ രീതിയിൽ പകരാൻ കഴിയുമെന്ന് ഇത് വരെ തെളിയിക്കാൻ സാധിച്ചിട്ടില്ല.

അതായത് നിർജ്ജീവമായ പ്രതലങ്ങളിലൂടെ കൊറോണോ പകരാനുള്ള സാധ്യത വളരെ ചെറുതാണ്..
ഇനി ഹാൻഡ് ഹാൻഡ് സാനിറ്റയിസർ വളരെ കൂടുതലായി ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രശനങ്ങൾ ഈ പോസ്റ്റിന്റെ പരിമിതിയിൽ ഒതുക്കാൻ സാധിക്കില്ല.എങ്കിലും ചിലതൊക്കെ എഴുതാം.

????‍☠️ഹാൻഡ് സാനിറ്റയിസർ സ്പ്രേയിലെ കെമിക്കലുകൾ നിങ്ങളുടെ കരളിനെയും,അന്തരീക്ഷത്തെയും സാരമായി ബാധിക്കും.

????‍☠️മറ്റു പ്രശനങ്ങൾ :

അമിതമായ സാനിറ്റയിസർ ഉപയോഗം നിങ്ങളുടെ മൈക്രോബയോമുകളെ തടസ്സപ്പെടുത്തും
അവയുടെ അമിതമായ ഉപയോഗം ശക്തമായ ബാക്ടീരിയകളെ(സൂപ്പർ ബഗ്ഗുകൾ) സൃഷ്ടിക്കും


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

????‍☠️ഹാൻഡ് സാനിറ്റൈസറിനു അഴുക്കും പഴുപ്പും ഫലപ്രദമായി നീക്കംചെയ്യാൻ കഴിയില്ല.

????‍☠️അമിതമായ സാനിറ്റയിസർ ഉപയോഗം നിങ്ങളുടെ കൈകൾ വരണ്ടതാക്കും

????‍☠️എല്ലാ ദിവസവും സാനിറ്റൈസർ ഉപയോഗിക്കുകയും ശ്വസിക്കുകയും ചെയ്യുന്നത് ഏതാനോൾ വിഷബാധ സാധ്യത വർധിപ്പിക്കും.

????‍☠️നിങ്ങൾ ഉപയോഗിക്കുന്ന മറ്റ് രാസവസ്തുക്കളുമായി പ്രതി പ്രവർത്തനം നടക്കുകയാണെങ്കിൽ ഹാൻഡ് സാനിറ്റൈസർ അപകടകരമാണെന്ന് തെളിയിച്ചിട്ടുണ്ട്

????‍☠️ഹാൻഡ് സാനിറ്റൈസറുകൾ എക്‌സിമയുടെ അപകടസാധ്യത വർദ്ധിപ്പിക്കും.

????‍☠️ചില ഫോർമുലേഷനുകൾ വന്ധ്യതയ്ക്ക് കാരണമാവും

????‍☠️ചില സാനിറ്റയിസറുകൾ ഹോർമോൺ പ്രശ്‌നങ്ങൾക്ക് കാരണമായേക്കാം

????‍☠️ചിലത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്നു

????‍☠️ജർമോഫോബിയ ,OCD പോലെയുള്ള മാനസിക അസ്വസ്ഥതക്കുള്ള സാധ്യത കൂടുന്നു.

കൊറോണ ബാധ തടയുവാൻ മാസ്‌ക്ക് ഉപയോഗിക്കുകയും,സാമൂഹിക അകലം പാലിക്കുകയും, പുറത്തു പോയിട്ട് വരുമ്പോൾ കൈകൾ സോപ്പിട്ട് കഴുകുകയും ചെയ്യുക.

Photo Credit : » @kellysikkema


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Robin K Mathew

Behavioural Psychologist / Cyber Psychology Consultant » Facebook

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 3 | Saved : 12:58:40 am | 10-12-2023 CET