പോളിയോ തുള്ളി മരുന്ന് കുട്ടികൾക്ക് കൊടുക്കണോ ? Should we give Polio vaccine for Children

Avatar
Dr. Danish Salim | 31-01-2021 | 2 minutes Read

???? പോളിയോ തുള്ളി മരുന്ന് കുട്ടികൾക്ക് കൊടുക്കണോ? Should we give polio drops to our children?

ആദ്യമേ പറയട്ടെ രാജ്യത്തെ പോളിയോ വിമുക്ത രാജ്യമായി നിലനിർത്തുകയും ലോകത്തെ പോളിയോ വിമുക്തമാക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് പോളിയോ തുള്ളി മരുന്ന് ഇപ്പോഴും അഞ്ചു വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് കൊടുക്കുന്നത്.

???? നിർമ്മാർജനം ചെയ്തിട്ടും വാക്സിൻ എന്തിന്?

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഏറ്റവും ഭയാനകമായ രോഗമായിരുന്നു പോളിയോ. ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് പോളിയോ ബാധ മൂലം തളർന്ന് കിടപ്പിലായത്. 1950-1960 കാലത്ത് പോളിയോയെ പ്രതിരോധിക്കാൻ ഫലപ്രദമായ വാക്സിൻ ലഭ്യമായതോടെ പോളിയോ രോഗം നിയന്ത്രണത്തിലായിത്തുടങ്ങി.ഈ അസുഖത്തെ ഇല്ലാതാക്കണമെങ്കിൽ പോളിയോ തുള്ളി മരുന്ന് കുട്ടികൾക്ക് കൊടുക്കണം

???? എന്താണ് പോളിയോ രോഗം?

പ്രധാനമായും ചെറിയ കുഞ്ഞുങ്ങളെ ബാധിക്കുന്ന ഒരു രോഗമാണ് പോളിയോ മയലറ്റിസ്. പിള്ളവാതം എന്നും ഇത് അറിയപ്പെടുന്നു. പനി, ഛർദി, വയറിളക്കം, പേശീവേദന എന്നിവയാണ് പോളിയോയുടെ പ്രധാന ലക്ഷണങ്ങൾ. കുഞ്ഞുങ്ങളുടെ മരണത്തിനോ അവർക്ക് സ്ഥിരമായി അംഗവൈകല്യമുണ്ടാകാനോ വരെ ഇത് കാരണമാകാം.

???? വാക്സിൻ എങ്ങനെ പോളിയോ രോഗത്തെ തടയുന്നു?


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ജീവനുള്ള പോളിയോ വൈറസുകളെ അവയുടെ ശക്തികുറച്ച് അഥവാ ദുർബലപ്പെടുത്തിയാണ് (attenuated) ഒ.പി.വി.(ഓറൽ പോളിയോ വാക്സിൻ) തയ്യാറാക്കുന്നത്. ഇതാണ് പൾസ് പോളിയോ ദിനത്തിൽ തുള്ളിമരുന്നായി നൽകുന്നത്. ശരീരത്തിലെത്തുന്ന ഈ ദുർബല വൈറസുകൾ കുടലുകളിലേക്കാണ് എത്തുക. അവിടെ വെച്ച് അവ പെരുകും. തുടർന്ന് ഇവ രക്തത്തിലേക്ക് പ്രവേശിക്കും. എന്നാൽ ദുർബലമാക്കപ്പെട്ടവ ആയതിനാൽ ഇവയ്ക്ക് പോളിയോ രോഗമുണ്ടാക്കാനുള്ള കഴിവില്ല. പക്ഷേ ഇവയുടെ സാന്നിധ്യം തിരിച്ചറിയുന്ന ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥ പോളിയോ രോഗത്തിന് എതിരെ പ്രവർത്തിക്കുന്ന ആന്റിബോഡികളെ നിർമ്മിക്കും. ഈ ആന്റിബോഡികൾ പോളിയോക്ക് കാരണമാകുന്ന 'വൈൽഡ് വൈറസുകളെ' നശിപ്പിക്കും. അതിനാൽ തന്നെ വാക്സിൻ സ്വീകരിച്ച ആൾ രോഗബാധയേൽക്കാതെ സുരക്ഷിതനായിരിക്കും. ജനനം മുതൽ അഞ്ചു വയസ്സുവരെ ലഭിക്കുന്ന ഈ വാക്സിൻ വഴി ജീവിതകാലം മുഴുവൻ സംരക്ഷണം ലഭിക്കുമെന്നതാണ് പ്രത്യേകത.

???? പോളിയോ ബാധിച്ചാൽ എന്താണ് ചികിത്സ?

രോഗം ബാധിച്ചാൽ കൃത്യമായ ചികിത്സയില്ല. പ്രതിരോധ വാക്സിൻ വഴി മാത്രമേ രോഗത്തെ തടയാനാകൂ. ഫിസിയോതെറാപ്പിയിലൂടെയും മറ്റും കുറച്ച് ആശ്വാസം നൽകാമെന്നല്ലാതെ രോഗം ഭേദമാക്കാനാവില്ല. പോളിയോ വാക്സിൻ രണ്ടുതരത്തിലുണ്ട്. കുത്തിവെക്കുന്ന തരത്തിലുള്ളതും (ഐ.പി.വി.), വായിലൂടെ തുള്ളിമരുന്നായി (ഒ.പി.വി.) നൽകുന്നതും.

???? വാക്സിൻ എടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

വയറിളക്കമോ ഛർദിയോ ഉള്ളപ്പോഴും പോളിയോ വാക്സിൻ നൽകാം. വാക്സിൻ കൊടുക്കുന്ന കുട്ടികൾക്ക് മറ്റ് രോഗങ്ങൾക്കുള്ള മരുന്നുകളും നൽകാം. ജനിച്ച ഉടൻ വാക്സിൻ കൊടുത്ത കുട്ടികൾക്കും പൾസ് പോളിയോ ദിനത്തിൽ വാക്സിൻ നൽകണം. വാക്സിൻ കൊടുത്തു കഴിഞ്ഞാലുടൻ മുലപ്പാൽ നൽകാം. എന്നാൽ വാക്സിൻ കൊടുത്ത് അരമണിക്കൂർ നേരത്തേക്ക് ചൂടുള്ള പാൽ, വെള്ളം എന്നിവ നൽകരുത്.

പോളിയോയെ തുടച്ചു നീക്കുവാനുള്ള ഈ മഹനീയ യത്നത്തിൽ നമുക്കും പങ്കാളിയാകാം. വ്യക്തമായി അറിഞ്ഞിരിക്കുക..
മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.തീർച്ചയായും മറ്റുള്ളവർക്ക് ഇത് ഗുണം ചെയ്യും.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Dr. Danish Salim

Dr Danish Salim for common man to achieve Better Life & Health with minimal medications and more natural lifestyle management.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 3 | Saved : 11:53:51 am | 03-12-2023 CET