വൈറസ് എന്ന വാക്ക് വിഷം എന്നർത്ഥമുള്ള ലാറ്റിൻ പദത്തിൽ നിന്നാണ് ഉണ്ടായിട്ടുള്ളത്. വൈറസിന്റെ സ്രഷ്ടിയേക്കുറിച്ച് ഒരു മതഗ്രന്ഥത്തിലും പരാമർശിച്ചിട്ടില്ല,എന്നാൽ ഈ സൂക്ഷ്മാണുക്കൾ, ഏത് യുദ്ധത്തേക്കാളും കൂടുതൽ മനുഷ്യരെ കൊന്നിട്ടുണ്ട്.
ഡിസംബർ 2019 ൽ ആരംഭിച്ച ‘കോവിഡ് 19’ ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്തവിധം മനുഷ്യജീവിതത്തെ മാറ്റി മറിച്ചു കഴിഞ്ഞു. ഇത് നാം ജോലി ചെയ്യുന്ന, തമ്മിൽ ഇടപഴകുന്ന,യാത്ര ചെയ്യുന്ന തുടങ്ങി എല്ലാ കാര്യങ്ങളേയും ബാധിച്ചിട്ടുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ Covid 19 മൂലം മാറ്റം വരാത്ത ഒരു കാര്യവും മനുഷ്യ ജീവിതത്തിലില്ല എന്നു തന്നെ പറയാം. കോവിഡിനു ശേഷമുള്ള ലോകം ഒരിക്കലും പഴയതു പോലെ ആയിരിക്കില്ല. ചിലർ കോവിഡു മൂലം വന്ന ഈ മാറ്റങ്ങളെ "AC (After Corona) & BC (Before Corona)" എന്നിങ്ങനെ വിശേഷിപ്പിക്കുന്നുണ്ട്.
ശ്വാസകോശത്തിന്റെ അണുബാധകൾക്ക് കാരണമാകുന്ന ഒരു കൂട്ടം സമാനതയുള്ള R.N.A വൈറസുകളാണ് "കൊറോണ വൈറസുകൾ". ഈ വൈറസ് കഴിഞ്ഞ AD 2000 ത്തിനു ശേഷം SARS (Severe Acute Respiratory Syndrome), (Middle East Respiratory Syndrome) തുടങ്ങിയ പകർച്ചവ്യാധികൾക്ക് കാരണമായിട്ടുണ്ട്.
"പനി, വരണ്ട ചുമ, രുചിയില്ലായ്മ, മണമില്ലായ്മ കടുത്ത ക്ഷീണം" എന്നിവയാണ് കോവിഡ് -19 ന്റെ സാധാരണ ലക്ഷണങ്ങൾ. ഗുരുതരമായ രോഗ ലക്ഷണങ്ങളിൽ ശ്വസിക്കാനുള്ള ബുദ്ധിമുട്ടും ശ്വാസതടസ്സവും ഉൾപ്പെടുന്നു. കോവിഡ് രോഗികളിൽ 80% വും 'Subclinical' അലെങ്കിൽ 'Asymptomatic' വിഭാഗത്തിൽ പെടുന്നു, "അതായത് രോഗത്തിന്റെ ശാരീരിക ലക്ഷണങ്ങൾ കാണുകയില്ല ,പക്ഷേ ലാബ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് തെളിയും".
കോവിഡ് 19 ന്റെ ഈ പ്രത്യേകതയും നീണ്ട ഇൻകുബേഷൻ കാലാവധിയും (അണുബാധയുമായുള്ള സമ്പർക്കവും ആദ്യ ലക്ഷണങ്ങളുടെ പ്രതൃക്ഷപ്പെടലും തമ്മിലുള്ള കാലയളവ്) രോഗം പടരുന്നത് വളരെ എളുപ്പമാക്കുന്നു. ഇതാണ് കോവിഡ് 19 നെ അതിന്റെ മുൻഗാമികളായ SARS, MERS എന്നിവയേക്കാൾ വളരെ അപകടകാരിയാക്കുന്നത്.
കോവിഡ് -19 ന് കാരണമാകുന്ന കൊറോണ വൈറസിന്റെ പ്രത്യേകത എന്താണ് ? ഇത് "പരിവർത്തനം വന്ന(Mutation) വൈറസാണ് ".വൈറസുകൾ വിഭജിക്കുമ്പോൾ, അതിന്റെ ജീനുകളിൽ സംഭവിക്കുന്ന മാറ്റങ്ങളെ മ്യൂട്ടേഷനുകൾ എന്ന് വിളിക്കുന്നു. ഈ മാറ്റങ്ങൾ ഒരു പ്രത്യേക ലക്ഷ്യത്തോടെ സംഭവിക്കുന്നതല്ല മറിച്ച് ആകസ്മികമായ മാറ്റങ്ങളാണ്.പക്ഷേ ധാരാളം അക്ഷരപ്പിശകുകൾ സംഭവിച്ച ഒരു നോവലിനെക്കുറിച്ച് ചിന്തിക്കുക, മിക്കവാറും അതിന്റെ യഥാർത്ഥകഥ തന്നെ മാറും. അതു തന്നെയാണ് വൈറസ്സ് മ്യൂട്ടേഷനുകളിലും സംഭവിക്കുന്നത്.
വൈറസ് എന്ന വാക്ക് വിഷം എന്നർത്ഥമുള്ള ലാറ്റിൻ പദത്തിൽ നിന്നാണ് ഉണ്ടായിട്ടുള്ളത്. വൈറസിന്റെ സ്രഷ്ടിയേക്കുറിച്ച് ഒരു മതഗ്രന്ഥത്തിലും പരാമർശിച്ചിട്ടില്ല,എന്നാൽ ഈ സൂക്ഷ്മാണുക്കൾ, ഏത് യുദ്ധത്തേക്കാളും കൂടുതൽ മനുഷ്യരെ കൊന്നിട്ടുണ്ട്.
വൈറസ് എന്ന "വസ്തു " ഒരു പ്രഹേളികയാണ്, ഇതിനെ പരിണാമത്തിന്റെ ഒരു തെറ്റ് എന്ന് തന്നെ വിശേഷിപ്പിക്കാം, കാരണം ഇതിന് ജീവൻ ഉണ്ടോ ഇല്ലയോ എന്ന് നമുക്ക് കൃത്യമായി പറയാൻ കഴിയില്ല .വൈറസുകൾ ശ്വസിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നില്ല. വൈറസ്സ് അതിന്റെ ഇരയുടെ ജീവകോശത്തിൽ എത്തുന്നതുവരെ, ജീവന്റേതായ ലക്ഷണങ്ങളൊന്നും തന്നെ പ്രകടിപ്പിക്കുന്നില്ല. ഇതിന്റെ വലിപ്പത്തേക്കുറിച്ച് പറയുകയാണെങ്കിൽ ഒരു മുട്ടു സൂചിയുടെ അഗ്രത്തിൽ 500 ദശലക്ഷം വരെ വൈറസുകൾ അടങ്ങിയിരുക്കുന്നു.
വൈറസിനെ ഒരു ഇലക്ട്രോണിക് മൈക്രോസ്കോപ്പിലൂടെ മാത്രമേ കാണാൻ കഴിയൂ. പൊതുവേ പറഞ്ഞാൽ ഒരു ബാക്ടീരിയ വൈറ്റിനേക്കാൾ100 മടങ്ങ് വരെ വലുതാണ് , മാത്രമല്ല ചില വൈറസുകൾ (Ex.Bacteriophage) ബാക്ടീരിയയെ വരെ ബാധിക്കുന്നു. മറ്റൊരു വിധത്തിൽ നോക്കിയാൽ വൈറസ് ഒരു കൊഴുപ്പ് പാളിയിൽ പൊതിഞ്ഞ DNA അല്ലെങ്കിൽ RNA മാത്രമാണ്. കൊറോണ വൈറസ് ഒരു RNA വൈറസാണ്. കൊറോണ പോലുള്ള RNA വൈറസുകൾക്ക് DNA വൈറസുകളേക്കാൾ എളുപ്പത്തിൽ Mutation സംഭവിക്കുന്നു. രണ്ട് വ്യത്യസ്ത വൈറസുകൾ ഒരേ സെല്ലിൽ കടന്നുകയറിയാൽ, അവയുടെ ഡിഎൻഎ കൾ സംയോജിച്ച് ഒരു പുതിയ വൈറസ് ഉണ്ടാകാം, അത് നേരത്തെയുണ്ടായിരുന്നതിനേക്കാൾ കൂടുതൽ അപകടകരമായേക്കാം.
വൈറസ് അതിന്റെ Host നെ കീഴടക്കുന്ന രീതി വളരെ രസകരമാണ്. മൂക്കിലൂടെയോ വായിലിലൂടെയോ ആകസ്മികമായി ശരീരത്തിനുള്ളിൽ പ്രവേശിക്കുന്ന വൈറസ് ഹോസ്റ്റ് സെല്ലിൽ എത്തുന്നതോടെ സജീവമാകും. വൈറസിന്റെ ഉപരിതലത്തിൽ ഉള്ള Reciptors ഉപയോഗിച്ച് ഹോസ്റ്റ് സെല്ലിന്റെ ഉപരിതലത്തിൽ നിലയുറപ്പിക്കുന്നു. തുടർന്ന്, അത് സെല്ലിലേക്ക് വൈറസിന്റെ DNA /RNA പ്രവേശിപ്പിക്കുന്നു. സെല്ലിനുള്ളിൽ പ്രവേശിച്ചുകഴിഞ്ഞാൽ, വൈറസ് Host സെല്ലിന്റെ മെക്കാനിസങ്ങൾ ഹൈജാക്ക് ചെയ്യുകയും ,ഹോസ്റ്റ് സെല്ലിന്റെ ആർഎൻഎയെ വൈറസിനു വേണ്ടിയതായ "പ്രോട്ടീൻ എൻക്ലോസർ (CAPSID)" ഉണ്ടാക്കുവാൻ നിർദ്ദേശം കൊടുക്കുകയും ചെയ്യുന്നു. ഇത് കഴിഞ്ഞ് "ഹോസ്റ്റ് സെൽ തകർത്ത് " പുതിയതായി സ്രഷ്ടിക്കപ്പെട്ട വൈറസുകളുടെ പട മറ്റ് സെല്ലുകളിലേക്ക് കടന്ന് കയറി അവയെ ആക്രമിക്കുന്നു. അതേസമയം, വിവിധ പ്രതിരോധ സെല്ലുകളുള്ള നമ്മുടെ രോഗപ്രതിരോധവ്യവസ്ഥ വൈറസ് ആക്രമണത്തെ പ്രതിരോധിക്കുന്നു. പലപ്പോഴും ശരീര പ്രതിരോധ വ്യവസ്ഥക്ക് സമാനമായ അണുബാധയായി തിരിച്ചറിയാൻ കഴിയുന്നതിനേക്കാൾ വേഗത്തിൽ വൈറസുകൾക്ക് Mutate ചെയ്യാൻ പറ്റും.
വാക്സിൻ എന്നത് സൂക്ഷ്മജീവിയുടെ "ദുർബലപ്പെടുത്തുകയോ കൊല്ലപ്പെടുകയോ" ചെയ്യുന്ന രൂപങ്ങളല്ലാതെ മറ്റൊന്നുമല്ല, അവയ്ക്കെതിരെ ശരീരം "ആന്റിബോഡികൾ" ഉൽപാദിപ്പിക്കുന്നു " ഭാവിയിൽ വൈറസ്സ് നമ്മെ യഥാർത്ഥത്തിൽ ബാധിക്കുമ്പോൾ അവയെ സമാനമായ ഒരു രോഗകാരിയായി തിരിച്ചറിയാൻ ശരീരത്തെ ഇത് പ്രാപ്തമാക്കുന്നു. ഇപ്പോൾ "പുതിയ തരം mRNA Vaccines" തയ്യാറിയിട്ടുണ്ട്. mRNA പൂർണ്ണമായും പരമ്പരാഗത വാക്സിനുകളെല്ല പകരം, നമ്മുടെ ശരീരത്തിനുള്ളിൽ ഒരു രോഗപ്രതിരോധ പ്രതികരണത്തിന് കാരണമാകുന്ന പ്രോട്ടീൻ നിർമ്മിക്കാൻ ഇത് നമ്മുടെ സെല്ലുകൾക്ക് നിർദ്ദേശം കൊടുക്കുന്നു. അങ്ങനെ നിർമ്മിക്കപ്പെടുന്ന ആന്റിബോഡികൾ ഉൽപാദിപ്പിക്കുന്ന ആ രോഗപ്രതിരോധ പ്രതികരണമാണ് യഥാർത്ഥ വൈറസ് നമ്മുടെ ശരീരത്തിൽ പ്രവേശിച്ചാൽ രോഗബാധിതരാകാതിരിക്കാൻ നമ്മെ സംരക്ഷിക്കുന്നത്.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.
Interested in Medical sciences,Likes reading and serious discussion.