എന്താണ് പി നൾ ബ്ലഡ് ഗ്രൂപ്പ് ? What is P Null (PP) Blood Group ?

Avatar
Dr. Danish Salim | 12-07-2020 | 1 minute Read

അഞ്ചു വയസുകാരി അനുഷ്‌കയുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടത് ലോകത്തില്‍ തന്നെഅത്യപൂര്‍വമായ പി-നള്‍ ഗ്രൂപ്പ് രക്തം. ഇതിനായി സാമൂഹിക മാധ്യമങ്ങളിലൂടെ ലോകം മുഴുവന്‍സന്ദേശം അയച്ച് അന്വേഷണത്തിലാണ് ആശുപത്രി അധികൃതരും രക്തദാതാക്കളുടെ കൂട്ടായ്മകളും.

കഴിഞ്ഞവര്‍ഷം ജൂലായിലാണ് അനുഷ്‌കയുടെ ജീവന് ഭീഷണിയായ അപകടം നടന്നത്. കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ നിന്ന് വീണ് തലയ്ക്ക് മാരക പരിക്കേറ്റ അനുഷ്‌കയെ ഗുജറാത്തിലെആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി. പിന്നീട് മറ്റൊരു ശസ്ത്രക്രിയകൂടിനടത്തിയെങ്കിലും മുറിവില്‍ അണുബാധയായതോടെയാണ് അമൃതയിലെത്തിച്ചത്.ശസ്ത്രക്രിയയ്ക്ക് ഒരുങ്ങിയപ്പോഴാണ് തങ്ങള്‍ക്ക് മുന്നിലെ വെല്ലുവിളി ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞത്. മുറിവ്മൂടുന്നതിനായി മൈക്രോവാസ്‌കുലര്‍ ശസ്ത്രക്രിയ നടത്തി. അനുഷ്‌കയുടെ രക്തം തന്നെ ശേഖരിച്ച്ശസ്ത്രക്രിയ കഴിഞ്ഞ് അതേരക്തം കയറ്റുകയായിരുന്നു.

2018ലാണ് പിപി അഥവാ പി നള്‍ ഫിനോടൈപ്പ് എന്ന അപൂര്‍വ്വ രക്തഗ്രൂപ്പ് ഇന്ത്യയില്‍ ആദ്യമായിസ്ഥിരീകരിച്ചത്. രക്തത്തിലെ ആന്റിജനുകളിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകളാണ് ഇത്തരം അപൂര്‍വ്വരക്തഗ്രൂപ്പിന് കാരണമാവുന്നത്. അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഷെയർ ചെയ്യുക .


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

#pbloodgroup #bloodgroup #rarebloodgroups


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Dr. Danish Salim

Dr Danish Salim for common man to achieve Better Life & Health with minimal medications and more natural lifestyle management.

Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 06:25:07 am | 19-06-2024 CEST