1878 ൽ പ്രിൻസസ് ആലീസ് എന്ന ആവിക്കപ്പൽ ലണ്ടൺ പട്ടണത്തിലൂടെയൊഴുകുന്ന തെംസ് നദിയിൽ വച്ച് ബെവൽ കാസിൽ എന്ന കപ്പലുമായി കൂട്ടിയിടിച്ച് മുങ്ങി 700 യാത്രക്കാരോളം മരിച്ചു. നിഭാഗ്യവശാൽ യാത്രക്കാർ പലരും മുങ്ങി മരിയ്ക്കുകയായിരുന്നില്ല. മലിനജലം ഒഴുകുന്ന തെംസിലെ ജലത്തിൽ നിന്നും വിഷജലം കുടിച്ചാണ് മരിച്ചത്. രക്ഷപെട്ടവരിൽ ചിലർ പിന്നീട് നദീജലം വയറ്റിൽ ചെന്നതുകൊണ്ട് മരിച്ചു.
ദുർഗന്ധം വമിയ്ക്കുന്ന അഴിക്കുചാലിനേക്കാൾ വൃത്തിഹീനമായ തെംസ് നദി മരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. ഓക്സിസജൻ ഇല്ലാതെയായിത്തീർന്ന നദിയിലെ ജീവജാലങ്ങൾ ചത്തൊടുങ്ങി . എങ്കിലും ലണ്ടൺ നിവാസികൾക്ക് മറ്റു കുടിവെള്ള ശ്രോതസുകൾ ഇല്ലായിരുന്നു. 1830 മുതൽ 1860 വരെ പതിനായിരക്കണക്കിനു പട്ടണവാസികൾ മലിന ജലം കുടിച്ച് കോളറ ബാധിച്ച് കൂട്ടത്തോടെ മരണപ്പെട്ടു.
വിക്ടോറിയ റാണി അധികാരലെത്തുന്നകാലത്ത് ജനിയ്ക്കുന്ന പകുതി കുഞ്ഞുങ്ങൾ അഞ്ചാമത്തെ ജന്മദിനം കാണാതെ മരിച്ചു പോകുമായിരുന്നു. പട്ടണത്തിലെ ആയുർദൈർഘ്യം 35 ആയി ചുരുങ്ങി. കോളറ നാലു പ്രാവശ്യം പട്ടണത്തെ ഭീകരമായി ബാധിച്ചു.
കാര്യങ്ങളിങ്ങനെയൊക്കെയായിരുന്നെങ്കിലും ഭൂമുഖത്തെ ഏറ്റവും മലിനമായ ജലം ഒഴുകുയിരുന്ന തെംസ് നദി ഇന്നു പട്ടണങ്ങളിലൂടെ ഒഴുകുന്നതിൽ ഏറ്റവും ശുദ്ധജലമുള്ള നദിയാണ്.
ഇതിനു കാരണക്കാരനായ ഒരു മനുഷ്യനുണ്ട്. » ജോസഫ് ബസാൽഗെറ്റ് എന്ന സിവിൽ എഞ്ചിനീയർ. " » ബിഗ് തെംസ് ക്ലീൻ അപ് " എന്ന ബ്രഹത് പരിപാടിയിലെ ജല-മലിനജന പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തിയ ജോസഫ് "സീവർ മാൻ ഓഫ് ഇംഗ്ളണ്ട് " എന്ന പേരിൽ അറിയപ്പെടുന്നു.
കോളറ പോലുള്ള പകർച്ച വ്യാധികൾ ഗന്ധം വഴി പകരുന്ന എന്ന ധാരണയാണ് പാശ്ചാത്യർക്ക് പൊതുവേ അക്കാലത്തുണ്ടായിരുന്നത്. പക്ഷേ, ജലം വഴിയാണ് പകരുന്നത് എന്ന് ലണ്ടൺകാർ മനസിലാക്കിയിരുന്നു. തെംസ് നദി മലിനമായതിന്റെ പ്രധാന കാരണം വ്യവസായ ശാലകളിൽ നിന്നു വരുന്ന മലിന ജലവും സംസ്ക്കരിക്കാത്ത ഓടയിലെ അഴുക്കുവെള്ളവുമാണെന്ന് ജോസഫ് മനസിലാക്കി.
ഒരു താൽക്കാലിക പരിഹാരം വീണ്ടും പ്രശ്നങ്ങൾക്കു വഴിതെളിയ്ക്കും എന്നറിയാമായിരുന്ന ജോസഫ് മുഴുവൻ ലണ്ടൺ പട്ടണത്തിലേയും ജന-മലിന ജന സംവിധാനത്തിനു ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കി. മലിനജല സംസ്ക്കരണ ശാലകൾ (എസ് റ്റി പി) നിർമ്മിയ്ക്കുവാൻ പദ്ധതിയിട്ടു. തെംസ നദിയ്ക്കും ഇരു കരകളിലും മതിലുകൾ (Victoria Embankment , Albert Embankment and Chelsea Embankment) കെട്ടി . വീതികുറഞ്ഞതോടെ നദിയുടെ ഒഴുക്കു കൂടി. അതുവരെ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ ഒഴുകി പോകുവാൻ തുടങ്ങി. മതിലുകൾ കെട്ടിയപ്പോൾ നിരത്തിയെടുത്ത നദീതീരത്ത് കൂറ്റൻ പൈപ്പുകൾ സ്ഥാപിച്ചു. ഭൂഗർഭ ഡ്രൈനേജുകൾ പണിതു. അക്കാലത്തെ ലോകത്തിലെ ഏറ്റവും വലിയ സിവിൽ എഞ്ചിയറിങ് പദ്ധതിയായിരുന്നു അത്. .
നദിയിലേയ്ക്ക് വരുന്ന മലിന ജനം ശുദ്ധീകരിയ്ക്കുന്നതിനും, നദിയിൽ നിന്നും ശേഖരിയ്ക്കുന്ന കുടിവെള്ളം ശുദ്ധീകരിയ്ക്കുന്നതിനും വലിയ ശുദ്ധീകകരണ ശാലകൾ പണിതു. 1.8 ബില്ല്യൺ ലിറ്റർ കൈകാര്യം ചെയ്യുന്ന പദ്ധതിയാണ് ജോസഫ് പൂർത്തിയാക്കിയത്. വിക്ടോറിയൻ കാലത്തെ ഏറ്റവും അധികം ജീവൻ രക്ഷിച്ച ഒറ്റവ്യക്തി എന്ന നിലയിൽ ജോസഫിനു പ്രഭു പദവി നൽകി ഗവണ്മെന്റ് ആദരിച്ചു.
തെംസ് നദിയിലേയ്ക്ക് ജീവജാലങ്ങൾ മടങ്ങി വന്നു. വശനാശം സംഭവിച്ചുകൊണ്ടിരുന്ന പലതും പുനർജീവിച്ചു. 126 സ്പീഷീസ് മത്സ്യങ്ങൽ ഇന്ന് തെംസ് നദിയുലുണ്ട്. സീലുകളും ഡോൾഫിനുകളും യഥേഷ്ടം കളിച്ചു നടക്കുന്നു. നദിക്കരയിൽ വിവിധയിനം പക്ഷികൾ ചേക്കേറുന്നു. കലങ്ങിയതെങ്കിലും ശുദ്ധജലം പ്രവഹിയ്ക്കുന്ന നദിയായി തെംസ് ലണ്ടൺ പട്ടണത്തിലൂടേ ഒഴുന്നു.
വലിയ ഒരു ആവാസ വ്യവസ്ഥയ്ക്ക്പിന്നേയും ജീവൻ വച്ചു!
പറഞ്ഞുവന്നത്, മരം വെട്ടുക, പാറപൊട്ടിക്കുക, റോഡുവെട്ടുക (റെയിൽവേകൾ പണിയുക എന്ന് എടുത്ത് പറയുന്നില്ല- എന്തിനാ വെറുതെ😎) , ഫാക്ടറികൾപണിയുക, അതിൽ മനിലജലം ഉണ്ടാവുക എന്നതൊക്കെ സ്വാഭാവികമാണ്. അതിനെതിരെ കാല്പനികമായ കാഴ്ചപ്പാട് വിദ്യാഭ്യാസം കാലം മുതൽ പാകി മുളപ്പിക്കാതിരിക്കുന്നതാണ് പരിഷ്‌കൃതജീവിതത്തിനു നല്ലത്.
മറിച്ച് എൻജിനീയറിങ് പരിഹാരമുണ്ടാക്കുകയാണ് വേണ്ടത്. യദാർത്‌ഥത്തിൽ നമ്മൾനേരിടുന്ന മിക്ക പാരിസ്ഥിത പ്രശ്നങ്ങൾക്കും പരിഹാരങ്ങൾ ഇതിനകം കണ്ടുപിടിച്ച് കഴിഞ്ഞു. ചക്രം ഇനിയും കണ്ടുപിടിക്കേണ്ടതില്ല.
മരം നട്ടാൽ പ്രശ്നങ്ങളൊക്കെ തീരും എന്നത് ഒരു ഊടായിപ്പ് പഠിപ്പിക്കലാണ്.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.