ഉൽക്ക ശിലകൾ എതെങ്കിലും ഗ്രഹത്തിൽ പതിക്കുമ്പോൾ ഉണ്ടാക്കുന്ന കുഴികളെ പൊതുവെ. ഉൽക്ക ഗർത്തങ്ങൾ എന്നു പറയന്നു. impact crater ഇത് ചെറിയ ചിന്ന ഗ്രഹങ്ങൾ അല്ലെങ്കിൽ ധൂമകേതുക്കൾ ഒരു വലിയ ഗ്രഹത്തിലെക്കൊ പതിക്കുമ്പോൾ ഉണ്ടാവുന്നതാണ് ഇത് . നമ്മുടെ സൗര യൂഥത്തിലെ എല്ലാ ആന്തരിക വസ്തുക്കളും ഉൽക്ക ആക്രമണം നേരിട്ടിട്ടുണ്ട് ഭൂമിയേക്കാളും ഇവ കൂടുതൽ പതിച്ചിരിക്കുന്നത് ചന്ദ്രനിലും മറ്റ് ഗ്രഹങ്ങളിലുമാണ് ബുധനിലെ കലോറി സ് ബേസിൽ. ശുക്രനിലെ കൂനിറ്റ് സ്ക്രേയ്റ്റർ എന്നിവ ഇതിന് ഉദഹരണങ്ങൾ ആണ് .
നമ്മുടെ ഭൂമിയിലും നിരവധി ഉല്ക ഗർത്തങ്ങൾ ഉണ്ട് അവയിൽ ഒന്നായ അമേരിക്കാൻ ഐക്യനാടുകളിലെ വടക്കാൻ അരിസോണ മരുഭൂയിൽ സ്ഥിതി ചെയ്യുന്ന ബാരിംഗർ ഗർത്തം അലെങ്കിൽ മെറ്റിയർ ക്രേറ്റർ എന്നും അറിയപ്പെടുന്ന ഗർത്തത്തെ കുറിച്ചാണ് പറയുന്നത് .
ബാരിംഗർ ഗർത്തം
5 0.000 വർഷങ്ങൾക്ക് മുൻ മ്പ് സൗരയൂഥത്തിലെ ഛിന്നഗ്രഹങ്ങളിൽ ഒന്നിൽ നിന്ന് ഒരു വലിയ പാറശകലം വിഘടിച്ച് ഭൂമിക്ക് നേരെ വരുകയും വടക്കൻ അമേരിക്കയുടെ ആകാശത്ത് പരന്ന ഫയർബോൾരൂപത്തിൽ ദൃശ്യമാവുകയും അരിസോണ മരുഭൂയിലെ സമതല ഭാഗത്ത് പതിക്കുകയുമാണ് ചെയ്തത് . നിക്കല്ലം ,ഇരുമ്പും ചേർന്ന ഈ പാറയ്ക്ക് 50 മീറ്റർ വ്യാസവും 300 .000 ടൺ ഭാരവും ഉണ്ടായിരുന്നു എന്ന് ഗവേഷകർ അനുമാനിക്കുന്നു . അരിസോണ മരുഭൂയിൽ ഈ ഛിന്നഗ്രഹ ശിലയുടെ ഭാഗം പതിച്ചപ്പോൾ 10 മെഗറ്റേണിന് തുല്യമായ ശക്തി അതിന് ഉണ്ടായിരുന്നു .
അതായത് ഹിരോഷിമയെ നശിപ്പിച്ച അണുബോബി ന്റെ 150 ഇരട്ടി ശക്തിയോടെ അത് പൊട്ടിതെറിച്ചു. (ചെറിയ തരം ഉല്കകളും മറ്റും ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ചാൽ അത് ഘർഷണം മൂലം തീപിടിച്ച് കത്തിയമരുന്നു പക്ഷെ ഇവിടെ അത് ഉണ്ടായില്ല കാരണം ഇതിന്റെ വലിപ്പം തന്നെയായിരുന്നു ) . ഇതിന്റെ ആഘാതത്തിൽ ദശലക്ഷകണക്കിന് ചുണ്ണാമ്പു കല്ലുകളും മണ്ണൽ കല്ലുകളും ചിതറിതെറിച്ചു അന്തരീക്ഷമാകെ പൊടി കെണ്ടു മൂടപ്പെട്ടു ഇതെല്ലാ അമർന്നപ്പോൾ ഒരു കിലോമീറ്റർ നീളത്തിലും 750 അടി ആഴത്തിലും ഒരു വൻ ഗർത്തം രൂപം കെണ്ടു . ഇതെല്ലാം നടക്കുമ്പോൾ അരിസോണ ഭൂപ്രദേശം വളരെ തണുപ്പുള്ളതും ഈർപ്പ മുള്ള കാലാവസ്ഥയും ഉള്ളതായിരുന്നു . അതായത് ഹിമയുഗത്തിന്റെ അവസാനത്തിൽ ആയിരുന്നു ഈ ആഘാതം ഉണ്ടായത് . കുറഞ്ഞ തോതിൽ വൃക്ഷങ്ങളും പുൽമേടുകകളും നിറഞ്ഞതായിരുന്നു അന്ന് ഈ ഭൂപ്രദേശം . നിരവധി വന്യമൃഗങ്ങൾ ഉണ്ടായിരുന്നു . മാമോത്തുകൾ ഉൾപ്പെടെ ഈ പൊട്ടിത്തെറിയുടെ ആഘാതം മൈലുകകൾളോളം വ്യാപിച്ചിരുന്നു നിരവധി മൃഗങ്ങൾ കെല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട് . ഈ ഗർത്തത്തിന്റെ അടിയിൽ ഒരു തടാകം രൂപം കൊള്ളുകയും നിരവധി അവശിഷ്ടം ങ്ങൾ അടിഞ്ഞുകൂടുകയും ചെയ്തിട്ടുണ്ട് . ഹിമയുഗം അവസാനിക്കുകയും കാലവസ്ഥ വരണ്ടാതാവുക കൂടി ചെയ്തപ്പോൾ കൂടുതൽ മണ്ണ് ഒലിച്ച് ഗർത്തത്തിൽ വന്നു ചേരാതിരിക്കുകയും ഇന്ന് ഈ കാണുന്ന രൂപത്തിൽ നിലനില്ക്കാൻ കാരണമാവുകയും ചെയ്തത് .
ഉല്ക ശിലയുടെ ആഘാതമൂലമാണ് ഇത് സംഭവിച്ചത് ആദ്യം നിഗമനത്തിൽ എത്തിയത് . Sir ഡാനിയൽ ബാരിഞ്ചർ ആയിരുന്നു ജിയോളജിസ്റ്റായ ബാരിഞ്ചർ ഗർത്തത്തെക്കുറിച്ച് പഠിക്കാനും അതിന്റെ ഉത്ഭവത്തിന്റെ പ്രാഥമിക തെളിവ് നല്ക്കാനും വർഷങ്ങളോളം ചെലവഴിച്ചു. ഉൽക്കാൽ ഗർത്തത്തിൽ ഇരുമ്പിന്റെ അംശം ഗർത്തത്തിന്റെ അടിയിൽ കിടക്കുന്നതായി അദ്ദേഹം കണ്ടെത്തി ഗർത്തത്തിന്റെ ഉത്ഭവത്തെ കുറിച്ച് ഉള്ള ബാരിംഗറുടെ ശാസ്ത്ര സമൂഹം അംഗികരിക്കുകയും അദ്ദേഹത്തിന്റെ ബഹുമാനർത്ഥം ഈ ഗർത്തത്തെ ബാരിംഗർ ഗർത്തം എന്നു വിളിക്കുന്നു .
ഇതിനെ ഉൽക്ക വർഷ ഗർത്തം എന്നും വിളിക്കാറുണ്ട് . അരിസോണ മരുഭൂമിയിലെ വിൻസ് ലോയ്ക്ക് സമീപം ഫ്ലാഗ് സ്റ്റാഫിൽ നിന്ന് 69 കിലോമീറ്റർ കിഴക്കായി ആണ് ഈ ഗർത്തം സ്ഥിതി ചെയ്യുന്നത് അമേരിക്കൻ ഐക്യനാടുകളിൽ ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ ഗർത്തമാണ് ഇത് മരുഭൂയിൽ സംരക്ഷിക്കപ്പെടുന്ന ഏറ്റവും വലിയ ഗർത്തം കൂടിയാണ് ഇന്ന് 1200 മീറ്റർ വ്യാസവും 560 അടി ആഴവും മുണ്ട് ഗർത്തത്തിന്റെ മധ്യഭാഗം കല്ലുകൾ കെണ്ടു നിറഞ്ഞതാണ് .
1960-ൽ യൂറിൻ ഷൂ മേക്കർ എഡ്വേഡ് ചാവോ.ഡേവിഡ് മിൽട്ടൺ എന്നി ഭൗമ ശാസ്ത്രജ്ഞർന്മർ ബാരിംഗർ ഗർത്തത്തിൽ ഒരു പുതിയ ധാതു കണ്ടെത്തി . കോ സൈറ്റ് എന്നറിയപ്പെടുന്ന സിലിക്കയുടെ ഒരു രൂപമായിരുന്നു. ഭൂമിയിൽ സ്വാഭാവികമായി ഉണ്ടാവുന്ന കോ സൈറ്റും , സമാനമായ സ്റ്റി ഷോ വൈറ്റ് എന്ന വസ്തുവിന്റെ അളവ് വളരെ കൂടുതൽ ആണ് . ഉൽക്ക ഗർത്തങ്ങളിൽ അതിനാൽ ഉൽക്കാവർഷം തന്നെയാണ് ഇത്തരം ഗർത്തങ്ങളുടെ രൂപികരണത്തിന് കാരണം എന്ന് അംഗികരിക്കപ്പെടുന്നു .
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.