ഉൽക്കാ ഗർത്തങ്ങൾ - Part : 2 , ഭൂമിയിൽ ഒരു ഉൽക്ക വന്ന് പതിക്കുക അത് ലോകത്തിൽ തന്നെ ഏറ്റവും ശുദ്ധജല തടാകമായി മാറുക

Avatar
Raveendran Wayanad | 29-06-2020 | 3 minutes Read

ഭൂമിയിൽ ഒരു ഉൽക്ക വന്ന് പതിക്കുക അത് ലോകത്തിൽ തന്നെ ഏറ്റവും ശുദ്ധമായ , ശുദ്ധജല തടാകമായി മാറുക - പറഞ്ഞു വരുന്നത് കാനഡയിലുള്ള ക്യൂബെക്കിൽ പ്രദേശത്ത് ഉള്ള ഉങ്കാവ ദ്വീപിൽ സ്ഥിതി ചെയ്യുന്ന പിംഗുവൽ യൂട്ട് ഗർത്തത്തെ കുറിച്ചാണ് (Pingual uit. Crater)

1.4 ദശലക്ഷം വർഷങ്ങൾക്ക് മുൻ മ്പ് ഭൂമിയിൽ വന്നു പതിച്ച ഉല്ക ശകലത്തിൽ നിന്നും രൂപപ്പെട്ടതാണ് ഈ ഗർത്തമെന്ന് ജിയോളി സ്റ്റുകൾ അനുമാനിക്കുന്നു . 3.44 കിലോമീറ്റർ വ്യാസ മുള്ളതാണ് പിംഗുവൽ ഗർത്തം ചുറ്റുള്ള തുണ്ട്രഭൂപ്രദേശത്തിൽ നിന്ന് തന്നെ 160 മീറ്റർ ഉയരത്തിൽ ആണ് ഇത് സ്ഥിതി ചെയ്യുന്നത് - (തുണ്ട്ര എന്ന പ്രദേശം അർത്ഥമാക്കുന്നത് സ്ഥിരമായി മരവിച്ച മണ്ണ് ആയിരിക്കും പെതുവെ വൃക്ഷ രഹിതമായ ഇടങ്ങളെയും ഇതു സൂചിപ്പിക്കുന്നു)

meter1
Photo Credit : NASA

ഈ ഗർത്തത്തിന് 400 മീറ്റർആഴം മുണ്ട് ഇതിൽ തന്നെ 267 മീറ്റർ ജലത്താൽ മൂടപ്പെട്ടതാണ് - പിംഗു വാലുക്ക് തടാകം എന്നറിയപ്പെടുന്നു വടക്കേ അമേരിക്കയിലെ ഏറ്റവും ആഴമുള്ള തടാകങ്ങളിൽ ഒന്നുകൂടിയാണ് ഇത് . സാധരണയായി ഗ്രേറ്റ് തടാകങ്ങളിൽ ജലത്തിന് ലവണാംശം അല്പം കൂടുതൽ ആയിരിക്കും എന്നാൽ പിംഗുവൽ യൂട്ട് ഗർത്തതടാകത്തിലെ ജലത്തിലെ ലാവണാംശം 3 പി പി എമ്മിൽ കുറവ് ആയിട്ടാണ് കാണപ്പെടുന്നത് .

(ഗ്രേറ്റ് തടാകങ്ങൾ എന്നറിയപ്പെടുന്നത് വടക്കേ അമേരിക്കയുടെ മദ്ധ്യ-കിഴക്ക് ഭാഗത്ത് പരസ്പരം ബന്ധിപ്പിക്കുന്ന ശുദ്ധജല തടാകങ്ങളുടെ ഒരു പരമ്പരയാണ് - സൂപ്പീരിയർ, മിഷിഗൺ, ഹ്യൂറോൺ , ഇറി, ഒന്റൊറിയേ തടാകങ്ങൾ ഇവയിൽ പ്പെടുന്നവയാണ് )

പിം ഗുവൽ യൂട്ട് തടാകത്തിന് പുറമേ നിന്നും ജലം ഒഴുക്കി എത്തുന്ന പ്രവേശന ഭാഗങ്ങളെ യാതെന്നും തന്നെ ഇല്ല അതിനാൽ മഴയിൽ നിന്നും മഞ്ഞിൽ നിന്നും . ലഭിക്കുന്ന ജലം മാത്രമാണ് ഇതിൽ ഉള്ളത് തടാകത്തിലെ ജലം ബാഷ്പികരണം മൂലം മാത്രമാണ് നഷ്ടമാക്കുന്നത് പുറം ലോകത്തിന് അജ്ഞാതമായിരുന്നു തട്ടാക ജലം കൊണ്ടു നിറഞ്ഞ ഈ ഗർത്തം ഇവിടെത്തെ പ്രദേശവാസികൾ ആയിരുന്ന ഇൻ യൂട്ട് ജനവിഭാഗത്തിന് ഇതിനെ പറ്റി അറിയാമായിരുന്നു തെളിഞ്ഞു ശുദ്ധമായതിനാൽ , തടാകത്തിന്റെ താഴ്ച വളരെ ദൂരം ദ്യശ്യമാക്കുമായിരുന്നു ഇതിനെ ക്രിസ്റ്റൽ ഐ എന്നും അറിയപ്പെട്ടിരുന്നു .

meter 2
Photo Credit : NASA


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

രണ്ടാം ലോക മഹായുദ്ധകാല ത്ത് അമേരിക്കൻ പൈലറ്റു ന്മാർ വൃത്ത കൃതിയിലുള്ള ഈ ഗർത്തത്തെ ലാൻഡ് മാർക്ക് നാവിഗേഷന്റെ ഭാഗമായി ഉപയോഗിച്ചിരുന്നു - 1943-ൽ ജൂൺ 20 ന് ക്യൂബെക് പ്രവിശ്യയിലെ ഉങ്കാവ പ്രദേശത്തിനു മുകളിലുടെ പറന്ന യുണൈറ്റഡ് സ്റ്റേറ്റ് ആർമി എർഫോഴ്സ് വിമാനം ഇതിന്റെ ഫോട്ടോ എടുത്തിയിരുന്നു - എന്നാൽ 1950 വരെ ഈ ഫോട്ടോ ഗ്രാഫുകൾ ആർക്കും തന്നെ പരസ്യമായി ലഭ്യമായിരുന്നില്ല.
1950-ന്റെ തന്നെ അവസാനത്തിൽ ധാതുഘനന പ്രവർത്തങ്ങൾക്ക് നേതൃത്വം നല്കിയിരുന്ന ഫ്രെഡറിക് ഡബ്ല്യൂ. ചബ്ബ് ഈ ഫോട്ടോ ഗ്രാഫുകളിൽ കാണിച്ചിരുന്ന വിചിത്ര ഭൂപ്രദേശങ്ങളിൽ താൽപര്യം ഉണ്ടാവുകയും റോയൽ ഒന്റാറിയോ യൂണിവേഴ്സ്റ്റിയിലെ ജിയോളജിസ്റ്റ് ആയ വി. ബെൻ മീന്റെ അഭിപ്രായം തേടുകയും ചെയ്തു. ഒരു അഗ്നി പർവ്വത സ്‌ഫോടനത്തിന്റെ ഫലമായി ഉണ്ടായതായിരിക്കാം ഈ ഗർത്തമെന്ന് ചബ്ബ് പ്രതീക്ഷിചെങ്കിലും കനേഡിയൻ ഭൂപ്രദേശത്തെ ജീയോളജിയെ കുറിച്ചുള്ള ബെൻ മീനിന്റെ അറിവ് പ്രകാരം ഒരു അഗ്ന് നി പർവ്വത ഗർത്തമല്ല എന്ന നിഗമനത്തിൽ എത്തുകയും , രണ്ടു പേരും കൂടി ഈ ഭൂപ്രദേശം സന്ദർശിക്കുകയും വൃത്താകൃതിയിലുള്ള സവിശേഷ ഭാഗത്തെ ചബ്ബ് ക്രേറ്റർ എന്നും ജലശയത്തിന് മ്യൂസിക്ക് തടാകം എന്നും പേരുകൾ നല്കി . ഇവിടെ നിന്നും മടങ്ങി എത്തിയശേഷം നാഷ്ണൽ ജിയോഗ്രാഫിക് സൊസൈറ്റിയുടെ സഹകരണത്തോടെ ബെൻ മീൻ വീണ്ടും ഇവിടെ പര്യവേഷണം ആരംഭിച്ചു 1951 -ൽ ഇവിടെ എത്തുകയും യുസ് ആർമി നല്കിയ മൈൻഡിറ്റക്ടറുകൾ ഉപയോഗിച്ച് ഇവിടെ നിന്ന് നിക്കല്ലിന്റെയും ഇരുമ്പിന്റെയും ശകലങ്ങൾ കണ്ടെത്താനുള്ള പരിശ്രമം തുടങ്ങി എങ്കിലും അത് പരാജയപ്പെടുകയാണ് ഉണ്ടായത്.

കാരണം ഈ പ്രദേശത്ത് ഗ്രാ നെറ്റ് കല്ലുകളിൽ ഉയർന്ന അളവിൽ മാഗ്നറ്റെറ്റ് അടങ്ങിരുന്നു എന്നാലും ലോഹങ്ങൾ അടങ്ങിയിരിക്കുന്ന വലിയ ഉല്ക്കാ ശകലം ഈ ഗർത്തത്തിന്റെ അടിയിൽ ഉണ്ടാക്കാം എന്ന നിഗമനത്തിൽ എത്തി 1954-ൽ മീൻ. ഗർത്തത്തിലേയ്ക്ക് രണ്ടാമത്തെ പരിവേഷണം നടത്തി അതേ വർഷം ക്യൂബെക്ക് ജിയോഗ്രാഫിക് ബോർഡിന്റെ അഭ്യർത്ഥന പ്രകാരം പേര് ന്യൂ ക്യൂബെക്ക് ക്രേറ്റർ എന്നാക്കി മാറ്റി. 1986 - ൽ ജെയിംസ് ബോൾ ഗർ എന്ന ഗവേഷകൻ ന്യൂ ക്യൂബെക്ക് ഗർത്തി ന് ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്ന് ചെറിയ ഉല്ക്ക ശകലങ്ങളുടെ ചെറിയ സാമ്പിളുകൾ ശേഖരിക്കുകയും കൂടുതൽ ഗവേഷണ ങ്ങൾ നടത്തുകയും ഉല്ക്ക ഗർത്തമാണെന്നതിനുള്ള നിരവധി തെളിവുകൾ നല്ക്കുകയും ചെയ്തു ഈ കണ്ടെത്തലുകൾ എല്ലാം തന്നെ ഇതിനെ ഇംപാക്റ്റ് ഗർത്തങ്ങളുടെ പട്ടികയിൽപ്പെടുത്തുകയുണ്ടായി .

1999-ൽ ഇതിന്റെ പേര് മാറ്റുകയും പിംഗുവൽ യൂട്ട് എന്ന് മാറ്റുകയും ചെയ്തു ഇപ്പോൾ പിംഗുവൽ യൂ ട്ട് നാഷ്ണൽ പാർക്കിന്റെ ഭാഗമാണ് ഗർത്തവും പരിസര പ്രദേശവും 2007-ൽ ലാവൽ സർവ്വകലാശാലയിലെ പ്രൊഫസർ റെയിൻ ഹാർഡ്‌ പിയാറ്റ്സും സംഘവും ഗർത്തത്തിന്റെ അടിത്തട്ടിലെയ്ക്ക് ഇറങ്ങുകയും . ഫോസിൽ അവശിഷ്ടങ്ങൾ ആൽഗകൾ- പ്രാണി കളുടെ ലാർവകൾ എന്നിവ നിറഞ്ഞ അവശിഷ്ടങ്ങൾ

പുറത്തെടുത്തു ഈ കണ്ടെത്തലുകൾ 1 20.000 വർഷങ്ങൾക്ക് മുൻപ്പ് ഉള്ളതാണെന്ന് കണ്ടെത്തി അതായത് ഹിമയുഗത്തിന്റെ അവസാന ഘട്ടത്തിലെ കാലവസ്ഥ വ്യതിയാനങ്ങളിലെ പറ്റിയുള്ള പഠനത്തിന് ഉപകരിക്കുമെന്ന് ഗവേഷകർ കരുത്തുന്നു ഇതിൽ തന്നെ ചില അവശിഷ്ഠങ്ങൾ ഹിമയുഗ കാലഘട്ടത്തിന്റെ രണ്ടു ഭാഗത്തെ പ്രതിനിധാനം ചെയ്യുന്നവയാണ് ഈ തടാകത്തിൽ ഹിമയുഗ കാലഘട്ടത്തിൽ ഉണ്ടായ മഞ്ഞുരുകിയുള്ള ജലവും നഷ്ടപ്പെടത്തെ നിലനില്ക്കുന്നു - എവിടെയ്ക്കും ഒഴുകി പോകാതെ പുതിയൊരു ഉല്ക്കാ ഗർത്തത്തിന്റെ വിശേഷണവുമായി - കാണാം Part-3 യിൽ

തുടരും


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Do NOT follow this link or you wont able to see the site!

❤️ | 3 | Saved : 07:26:54 am | 19-06-2024 CEST