million Doller Point - അഥവ ദശലക്ഷം ഡോളർ പോയിന്റ് - പസഫിക്ക് സമുദ്രത്തിന്റെ ഭാഗമായ വാനുവട്ടിലെ സൻമ പ്രവിശ്യയിലെ എസ്പിരിറ്റോസാന്റോയിലെ കടലിനടിയിലാണത് ..

Avatar
Raveendran Wayanad | 03-06-2020 | 2 minutes Read

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം പസഫിക്ക് സമുദ്രത്തിന്റെ ഭാഗമായ വാനുവട്ടിലെ സൻമ പ്രവിശ്യയിലെ എസ്പിരിറ്റോസാന്റോയിലെ കടലിനടിയിൽ , അമേരിക്കൻ സൈനികർ ഉപേക്ഷിച്ച സൈനിക ഉപകരണങ്ങളും വാഹനങ്ങളുടെയും മറ്റും വൻ ശേഖരണം തന്നെയുണ്ട് ഇതിനെ million Doller point എന്ന് അറിയപ്പെടുന്നു .

പക്ഷെ ഇത്രയധികം സൈനിക ഉപകരണങ്ങളും മറ്റ് വസ്തുകളും ആർക്കും നൽകാതെ സമുദ്രത്തിലെയ്ക്ക് വലിച്ചെറിയുക എന്നതിനു പിന്നിൽ ഒരു ചരിത്രമുണ്ട് .

1941 - 1943 - കാലഘട്ടത്തിൽ അമേരിക്ക ജപ്പന്റെ സൈനിക മുന്നേറ്റങ്ങളെ തടയാൻ വേണ്ടി ദക്ഷിണ പസഫിക്ക് ദ്വീപുകളിൽ തങ്ങളുടെ സൈനികരെയും അതിന്റെ ക്കൂടെ ആയുദ്ധങ്ങളും വിന്യസിച്ചിരുന്നു . ഇതിൽ പ്രധാനപ്പെട്ട ഒരു ദ്വീപ് സമൂഹമാണ് വാനുവാട്ട . ഇവിടെ സൈനികവിന്യസത്തിനുള്ള പ്രധാനകാരണം വാനുവാട്ടിയിൽ നിന്ന് നൂറു മൈൽ അകലെയുള്ള സോളമൻ ദ്വീപുകളുടെ നിയന്ത്രണം ജപ്പാൻ സൈന്യം ഏറ്റെടുത്തിരുന്നു . 1942-ൽ ഇതിനെ പ്രതിരോധിക്കാൻ വാനുവാട്ടയിൽ തന്നെ 50.000 ത്തോളം സൈനികരെയും അതിന്റെ കൂടെ യുദ്ധകപ്പലുകളും ദ്വീപിന്റെ തീരത്തു നങ്കുരമിട്ടു നിലയുറപ്പിച്ചു . ഇതിന്റെ കൂടെ ആശുപത്രികൾ സിനിമ ശാലകൾ എന്നിവ ഇവർ ഇവിടെ നിർമ്മിച്ചു. ഇവിടെ നിന്ന് സോളമൻ ദ്വീപിലെ കാടുകളിലെയ്ക്ക് സൈനികരെ ആയക്കുകയും കടുത്ത പോരാട്ടങ്ങൾക്ക് വേദി ഒരുങ്ങുകയും ചെയ്തിട്ടുണ്ട് .

million dollar


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

1945-ൽ രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാന്റെ പരാജയവും പസഫിക് മേഖലയിൽ നിന്ന് ജപ്പാന്റെ പിൻന്മാറ്റവും ഉണ്ടായതിന് ശേഷം അമേരിക്ക തങ്ങളുടെ സൈനിക സാന്നിധ്യം വാനുവാട്ട ദ്വീപിൽ നിന്ന് വേഗത്തിൽ പിൻവലിക്കാൻ തുടങ്ങി. ടാങ്കുകൾ , ജീപ്പുകൾ, ക്രയിനുകൾ , ബുൾഡോസറുകൾ എന്നിവയുൾപ്പെടുന്ന സൈനിക ഉപകരണങ്ങളും കൂടാരങ്ങൾ പാചകത്തിന് മറ്റും ഉപയോഗിച്ചിരുന്ന സൈനിക വസ്തുകളും തിരികെ കൊണ്ടുപോകാനുള്ള പ്രയോഗിക ബുദ്ധിമുട്ട് കാരണം ഇവയെല്ലാം വില്ക്കാൻ തീരുമാനിച്ചു .

ഈ കാലത്ത് വാനുവാട്ട ദ്വീപ് സമൂഹത്തിലെ ചില ഭാഗങ്ങൾ ബ്രിട്ടീഷ് ഫ്രഞ്ച് ഗവൺമെന്റ്കളുടെ കോളനികൾ ആയിരുന്നു . അതുകെണ്ട് തന്നെ സൈനിക വസ്തുകളും ഉപകരണം ഇവർക്ക് കുറഞ്ഞ വിലയിൽ ഇവർക്ക് നല്ക്കാമെന്ന് പറഞ്ഞെങ്കിലും അവർ അത് അംഗികരിച്ചില്ല . ആരും വാങ്ങിയില്ലെങ്കിൽ ഈ സാമഗ്രികൾ എല്ലാം വെറുതെ ( Free ) ആയി ലഭിക്കും എന്ന് ഫ്രഞ്ചുകാരും ബ്രിട്ടീഷുക്കാരും കണക്കുക്കൂട്ടി . ഇവരുടെ ഈ നടപ്പടിയിൽ രോഷകുലരായ അമേരിക്കൻ സൈനിക ഉദ്യോഗസ്ഥർ എടുത്ത കടുത്ത തീരുമാനമായിരുന്നു സൈനിക ഉപകരണങ്ങളും മറ്റും കടലിൽ ഉപേക്ഷിക്കുക എന്നത് .

million dollar

അതിനു വേണ്ടി വാനുട്ടവാ ദ്വീപിലെ എസ് പിരിറ്റോ സാന്റോ യുടെ കടൽ തീരത്തിന്റെ ഭാഗമാണ് തിരഞ്ഞെടുത്തത് ഇവിടെ 50 മീറ്റർറിൽ കൂടുതൽ ആഴമുള്ളയിടതെയ്ക്ക് 70 മീറ്റർ നീള്ള മുള്ള ഒരു ജെട്ടി കടൽ തീരത്തു നിന്ന് നിർമ്മിക്കുകയും ദശലക്ഷകണക്കിന് വില വരുന്ന സൈനിക ഉപകരണങ്ങളും നിത്യ ഉപയോഗത്തിന് ഉപയോഗിച്ചിരുന്ന മറ്റ് വസ്തുകളും ആരും പിന്നീട് എടുക്കാതിരിക്കാൻ കടല്ലിൽ തള്ളുകയും ചെയ്തു . അതിനു ശേഷം നിർമ്മിച്ചിരുന്ന ജെട്ടി തകർക്കുകയും ചെയ്തു . ഇത് ഇവിടെയുള്ള കടൽജലം വർഷങ്ങളോളം മലിനമാക്കി . യുദ്ധ വാഹനങ്ങൾ തുരുമ്പ് എടുക്കുകയും ഉപയോഗിച്ചിരുന്ന ഡീസൽ ജലത്തിൽ കലരുകയും ചെയ്തു . എന്നിരുന്നാലും ഇത് ലോകത്ത് എവിടെയും മില്ലാത്തരത്തിലുള്ള അതിശയകരമായ ഡൈവ് സൈറ്റ് കൂടിയായി പരിണമിക്കുകയും ചെയ്തു . നിരവധി ആളുകൾ കടലിനടിയിൽ താഴ്ത്തിയ യുദ്ധ ഉപകരണങ്ങളും മറ്റും കാണുന്നതിനു വേണ്ടി ഈ ആഴകടലിനടിയിൽ മുങ്ങാറുണ്ട് .


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 05:17:39 am | 17-04-2024 CEST