റോസലീന ലബാര്ഡോ - ഉറങ്ങുന്ന സുന്ദരി !

Avatar
അനിൽ ജോസഫ് രാമപുരം | 23-11-2020 | 3 minutes Read

റോസലീന ലബാര്‍ഡോ - ഉറങ്ങുന്ന സുന്ദരി !
Rosalia Lombardo- Sleeping Beauty
(13 December 1918 – 6 December 1920)

നൂറ് വർഷങ്ങൾക്ക് (1918) മുൻപുള്ള ഒരു ഡിസംബർ മാസം 13-നാണ്, 'മാരിയോ ലബാള്‍ഡോ' എന്നാ ഇറ്റലിക്കാരന് പ്രഭുവിന് വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ആ കുഞ്ഞ് പിറന്നത്. അയാൾ, അവൾക്ക് 'റോസലീനാ' എന്നാ പേരിട്ടു വിളിച്ചു. അവളുടെ ചിരിയും കരച്ചിലും ആ വീട് സ്വർഗ്ഗതുല്യമാക്കി.

ദിവസത്തിൽ കൂടുതല്‍ സമയവും തന്റെ കുഞ്ഞുമാലാഖയുടെ കൂടെ ചിലവഴിക്കാൻ മാരിയോ സമയം കണ്ടെത്തിയിരുന്നു. അവളുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി കാണുവാൻ, അവളുടെ ഏതൊരു ആഗ്രഹത്തിനും അതിസമ്പന്നനായാ ആ പിതാവ് എപ്പോഴും തയ്യാറായിരുന്നു. എന്നാൽ, ചില സന്തോഷങ്ങൾ, അത് ചിലപ്പോൾ മനുഷ്യന്റെ, സമ്പത്തിനും, പരിമിതികൾക്കും അപ്പുറമായിരിക്കും.

ഇറ്റലിയിലെ ആ സമ്പന്ന പ്രഭുവിന്റെ, കുടുംബത്തിലെ കളിയും ചിരിയും മായുവാൻ അധികം സമയം വേണ്ടി വന്നില്ല. ആ മാലാഖയുടെ രണ്ടാം പിറന്നാളിന്, ഏഴ് ദിവസം ബാക്കിയുള്ളപ്പോൾ 'ന്യുമോണിയ' പിടിപെട്ട് അവൾ, താൻ വന്നാ സ്വർഗ്ഗലോകത്തേയ്ക്ക് 1920 ഡിസംബർ ആറാം തീയതി മടങ്ങിപ്പോയി. കൃത്യമായി പറഞ്ഞാൽ വെറും 1 വർഷവും, 359 ദിവസവും മാത്രമേ അവൾ ഈ ഭൂമിയിൽ ജീവിച്ചിരുന്നുള്ളൂ.

sleeping

അവളുടെ വിയോഗം, മാരിയോ ലബാള്‍ഡോന്നാ പിതാവിനും, അദ്ദേഹത്തിന്റെ കുടുംബത്തിനും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ദിവസത്തിൽ, ഒരു നിമിഷം പോലും തന്റെ മകളെ പിരിഞ്ഞിരിക്കാൻ കഴിയാത്ത അദ്ദേഹത്തിനു അവളുടെ മരണം ഉൾക്കൊള്ളുവാൻ ആയില്ലാ. അതിനാൽ, തന്റെ മകളെ എന്നും കാണുവാൻ വേണ്ടി, ആ നൂറ്റാണ്ടിൽ അധികമാരും ചെയ്യാന്‍ ധൈര്യപ്പെടാത്ത ഒരു കാര്യം തന്റെ പൊന്നോമനയ്ക്കായി ചെയ്യുവാൻ അദ്ദേഹം തീരുമാനിച്ചു. തന്റെ മരണം വരെ, എന്നും തന്റെ മകളെ കാണുവാനായി, അവളുടെ മൃതശരീരം എബാം ചെയ്തു സൂക്ഷിക്കുവാൻ ആ പ്രഭു തീരുമാനമെടുത്തു.

അതിനായി, അദ്ദേഹം ആ കാലഘട്ടത്തിലെ ഏറ്റവും പേരുകേട്ട ഏബാമര്‍ ആല്‍ഫെര്‍ഡോ സലാഫിയ എന്ന വിദഗ്‌ദ്ധനെ സമീപിച്ചു. ഇത്രയും ചെറിയ കുഞ്ഞിന്റെ ശരീരം എംബാം ചെയ്യുവാൻ ആദ്യമൊക്കെ, ആല്‍ഫെര്‍ഡോ വിസമ്മതിച്ചെങ്കിലും, ഒടുവിൽ അയാൾ, ആ ദൗത്യം ഏറ്റെടുക്കുകയും, റോസലീന ലബാര്‍ഡോയുടെ ആന്തരികാവയവങ്ങൾ അതേപടിനിലനില്‍ത്തി കൊണ്ട് ശവശരീരം എംബാം ചെയ്യുകയും, ഇറ്റലി, സിസിലയിലെ 'പാൽമറോ' കപ്പൂച്ചൻ ആശ്രമത്തിലെ Catacombe dei- സിമിത്തേരിയിൽ സൂക്ഷിക്കുകയും ചെയ്തു.

sleeping1


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

വിസ്‌മയജനകമായി, ആല്‍ഫെര്‍ഡോ എംബാം ചെയ്ത മറ്റുള്ള മൃതശരീരങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായി 'റോസലീന'യുടെ കുഞ്ഞുശരീരത്തിന് വർഷങ്ങളോളം ഒരു ചുളിവ് പോലും സംഭവിച്ചില്ലാ. പതിയെ പതിയെ ശാസ്ത്രലോകം ഈ ഉറങ്ങുന്ന കുഞ്ഞുസുന്ദരിയെ പഠനങ്ങൾക്കും, നിരീക്ഷണങ്ങൾക്കും വിധേയമാക്കി.

2009-ൽ നാഷണൽ ജിയോഗ്രാഫി ചാനലിന്റെ നേതൃത്വത്തിൽ, അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ഒരു കൂട്ടം ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ, റോസലീനയുടെ ശരീരത്തിൽ നിന്ന് ഒരു അവയവും പോലും നീക്കം ചെയ്യപ്പെട്ടിട്ടല്ലെന്നും, എന്നാൽ വർഷങ്ങളായി ഈർപ്പം നിറഞ്ഞ സിമിത്തേരിൽ മൃതദേഹം വച്ചിരിക്കുന്ന പെട്ടി ഇരിക്കുന്നതിനാൽ, ത്വക്കിന് നിറം വിത്യാസം സംഭവിക്കുന്നുണ്ടെന്നും കണ്ടെത്തി. അതിനാൽ, കപ്പൂച്ചൻ അധികൃതർ ആ മൃതശരീരം വായു കടക്കാത്ത ഒരു ചില്ലു കൂട്ടിലേക്ക് മാറ്റുകയും, സന്ദർശകർക്ക് കാണുവാൻ തുറന്ന് കൊടുക്കുകയും ചെയ്തു.

sleeping 3

പിന്നീട്, അതേ വർഷം തന്നെ, ആ കപ്പൂച്ചൻ ആശ്രമത്തിലെ ക്യുറേറ്റർ ഫാദർ: ഡാറിയോ പിംബിനോ-മസ്കലി, നടത്തിയ ഒരു പരിശോധനയിൽ, ബോഡി എംബാം ചെയ്‌താ ഡോക്ടർ ആല്‍ഫെര്‍ഡോ എഴുതിയ ഒരു പഴയ ഗ്രന്ഥചുരുളുകൾ കണ്ടെത്തി, തുടർന്ന് ഫാദർ ഡാറിയോ അവയെല്ലാം, ഇറ്റാലിയൻ ഭാഷയിൽ നിന്ന് ഇംഗ്ലീഷ്ലേക്ക് തര്‍ജ്ജമചെയ്യുകയും ചെയ്തു. അതിലെ പ്രസക്തഭാഗങ്ങൾ ചുവടെ ചേർക്കുന്നു.

"injected the cadaver with a fluid made of formalin to kill bacteria, alcohol to dry the body, glycerin to keep her from overdrying, salicylic acid to kill fungi, and zinc salts to give her body rigidity. Accordingly, the formula's composition is "one part glycerin, one part formalin saturated with both zinc sulfate and chloride, and one part of an alcohol solution saturated with salicylic acid."

എന്നാൽ, അവളെ സന്ദര്‍ശിച്ചാ, സന്ദര്‍ശകരിൽ ഉളവായ, ആശ്ചര്യകരമായ കാര്യം എന്തെന്ന് വെച്ചാൽ, ആ കുഞ്ഞുമാലാഖയുടെ നീലകണ്ണുകൾ ദിവസത്തിൽ പലപ്രാവശ്യം തുറക്കുകയും, അടയുകയും ചെയ്യുന്നതായി പലർക്കും അനുഭവവേദ്യമായി. പിന്നീട്, വിദഗ്‌ദ്ധർ നടത്തിയ സൂക്ഷ്‌മ നിരീക്ഷണത്തിൽ, അവർ മനസിലാക്കിയത്, അവളെ അടക്കം ചെയ്തിരിക്കുന്ന ഗ്ലാസ് പെട്ടിയുടെ വശങ്ങളിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചം അവളുടെ പാതിയടഞ്ഞ നീലകണ്ണുകളിൽ തട്ടി പ്രതിഫലിക്കുമ്പോൾ, കാഴ്ചക്കാരിൽ ഒരുതരം 'optical illusion' എന്നൊരു പ്രതിഭാസത്തിന് കാരണമാകുന്നു എന്നാണ്.

അല്ലെങ്കിൽ ഒരുപക്ഷേ, കൊതിതീരെ കണ്ടുതീരാത്ത ഈ വലിയ ലോകത്തെ, അവൾ വീണ്ടും നോക്കി കാണുന്നതായിരിക്കാം.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About അനിൽ ജോസഫ് രാമപുരം

പുസ്തകങ്ങളെയും , എഴുത്തിനെയും , ഫോട്ടോഗ്രാഫിയെയും പ്രണയിക്കുന്നവൻ ! » Website - എഴുത്താണി

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 06:49:53 pm | 02-12-2023 CET