ആഫിക്കൻ രാജ്യമായ ബറുണ്ടിയിലെ റോഡുകളിൽ ഓടുന്ന TVS ഓട്ടോറിക്ഷയും യുക്കെ ധനമന്ത്രി ഋഷി സുനേക്കും തമ്മിൽ എന്താണ് ബന്ധം ?

Avatar
Ajith Paliath | 02-06-2020 | 3 minutes Read

🌹ആഫിക്കൻ രാജ്യമായ ബറുണ്ടിയിലെ റോഡുകളിൽ ഓടുന്ന TVS ഓട്ടോറിക്ഷയും യുക്കെ ധനമന്ത്രി ഋഷി സുനേക്കും തമ്മിൽ എന്ത് ബന്ധമാണുള്ളത്?🤔

👉ഇത് തികച്ചും അമ്പരപ്പിക്കുന്ന ഒരു ചോദ്യമാണെന്നു തോന്നുന്നുണ്ടോ?അതിന്റെ ഉത്തരത്തിലേക്കു എത്തണമെങ്കിൽ അല്പ്പം ചരിത്രം കൂടി അറിയണം...😊

tvst

🌹ആഫിക്കയിലെ കോംഗോ, ടാൻസാനിയ റുവാണ്ട എന്നീ രാജ്യങ്ങളുടെ ഇടയിൽ കിടക്കുന്ന ഒരു ചെറിയ രാജ്യമാണ് ബറുണ്ടി. അവിടുന്ന് പ്രസിദ്ധീകരിക്കുന്ന പത്രത്തിൽ ഇന്നലെയാണ് ഒരു ചിത്രം കണ്ണിൽ പെട്ടത്. ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന ചെന്നെ ആസ്ഥാനമായ TVS Motor Companyയുടെ TVS ഓട്ടോറിക്ഷ ബറുണ്ടിയിലെ റോഡിൽ. ഏറെ കൗതുകപൂർവ്വം ആ ചിത്രത്തിൻറെ പിന്നിലെ പൊരുൾ അന്വേഷിച്ചു നെറ്റിൽ പരതിയപ്പോൾ കണ്ടെത്തിയത് ചില വിസ്‌മയാവഹമായ കാര്യങ്ങളാണ്.

ഇന്ത്യാ എന്ന മഹാരാജ്യത്ത് നമ്മൾ അറിയാതെ കിടക്കുന്ന ബിസിനെസ്സ് ശൃംഖലകളും അവയ്ക്കു പിന്നിലെ വ്യക്തികളെയും കുറിച്ച് അറിഞ്ഞിരിക്കുക നല്ലതാണെന്നു തോന്നിയപ്പോൾ അത് മറ്റുള്ളവരുമായി പങ്കുവെക്കണമെന്നും തോന്നി.

👉 ഇന്ത്യയിൽ പ്രത്യേകിച്ച് തമിഴ്‌നാട്ടിലും കേരളത്തിലും ഏറെ പ്രശസ്തമായ വാഹന ബ്രാൻഡ് പേരാണ് TVS. പഴയ ബ്രിട്ടീഷ് ഇന്ത്യയിൽ മദ്രാസ് പ്രെസിഡെൻസിയുടെ കീഴിൽ ഉണ്ടായിരുന്ന തിരുനെൽവേലി ജില്ലയിലെ തിരുകുറുങ്കുടി എന്ന സ്ഥലത്തു ജനിച്ച T. V. Sundaram Iyengar ആണ് TVS ഗ്രൂപ്പ് സ്ഥാപിച്ചത്. മിതമായ വിലയിൽ ജനങ്ങൾക്ക് ഏറെക്കാലം ഈടുനിൽക്കുന്ന ഇരുചക്രവാഹനങ്ങൾ ലഭ്യമാക്കുക വഴി TVS ഗ്രൂപ്പ് ജനങ്ങളിടയിലെ സുപരിചിത നാമമായി മാറി. 1911 ൽ ബസ് സർവീസും Southern Roadways എന്ന പാഴ്‌സൽ സർവീസും തുടങ്ങി. ബസ് സർവീസ് പിന്നീട് തമിഴ്‌നാട് ഗവണ്മെന്റിന്റെ കീഴിൽ ആയി. അവരുടെ ബിസിനെസ്സ് പിന്നീട് വിപുലീകരിക്കപ്പെട്ടു.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

1980 ൽ TVS 50 എന്ന പേരിൽ ഇന്ത്യയിലെ ആദ്യത്തെ ഇരു സീറ്റുള്ള മോപ്പഡ് വിപണിയിലിറക്കി. തുടർന്ന് ഏറെ സുപരിചിതമായ TVS സ്‌കൂട്ടി, TVS സുസുക്കി ബൈക്കുകൾ അങ്ങനെ നിര നീളുകയാണ്. ഇന്നും കേരളത്തിലേക്ക് വരുന്ന പാഴ്‌സൽ സർവീസ് ലോറിയിലെ സുപരിചിതമായ പേരാണ് Southern Roadways. ബിസിനെസ്സിൽ വളർന്നു പന്തലിച്ച TVS നു ഇന്ന് കുടുംബാംഗങ്ങളുടെ നടത്തിപ്പിൽ ഏതാണ്ട് 90 നു അടുത്തു വിവിധതരം ബിസ്സിനെസ്സുകളാണുള്ളത്. അറുപതു രാജ്യങ്ങളിലേക്ക് അവരുടെ വാഹനങ്ങൾ കയറ്റി അയക്കുന്നു. ഇങ്ങനെയാണ് ബറൂണ്ടിയിലെ റോഡിൽ TVS ന്റെ ഓട്ടോറിക്ഷ കാണുവാനിടയായത്.

ഇനി TVS ഉം യുക്കെ ധനമന്ത്രി ഋഷി സുനേക്കും തമ്മിലുള്ള ബന്ധം പറയാം. T. V. Sundaram Iyengar നു എട്ടു മക്കളാണുണ്ടായത്. അതിലെ ഒരു മകനാണ് T.S. Srinivasan. ഇദ്ദേഹത്തിന്റെ മകനാണ് Venu Srinivasan. TVS മോട്ടോർ കമ്പിനിയുടെ ഇപ്പോഴത്തെ ചെയർമാനും മാനേജിങ് ഡയറക്ടറുമാണ് ഇദ്ദേഹം. ഇദ്ദേഹത്തിന് രണ്ടു മക്കൾ. ഒരു പെണ്ണും ഒരാണും. ഈ പെണ്മകൾ Lakshmi Venu ആദ്യം വിവാഹം കഴിച്ചത് ഇൻഫോസിസ് സ്ഥാപകരിലെ ഒരാളായ N. R. Narayana Murthy യുടെ മകൻ Rohan Murty യെ ആയിരുന്നു. ഈ Narayana Murthy യുടെ മകളെ വിവാഹം കഴിച്ചിരിക്കുന്ന വ്യക്തിയാണ് യുക്കെ ധനമന്ത്രി ഋഷി സുനേക്ക്.

👉 തീർന്നില്ല TVS ലെ വനിതകളുടെ പങ്കും അവരുടെ ബിസിനസ്സും കൂടി പറഞ്ഞാലേ ഈ കുറിപ്പ് പൂർണ്ണമാകൂ. TVS ചെയർമാനും മാനേജിങ് ഡയറക്ടറുമായ Venu Srinivasan ന്റെ ഭാര്യയാണ് Mallika Srinivasan. 96 billion രൂപ വാർഷിക വരുമാനമുള്ള ട്രാക്ടർ നിർമാണ കമ്പിനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമാണ് ഇവർ. ഇന്ത്യയിലെ വാഹനനിർമ്മാണ വ്യവസായത്തിലെ പ്രധാന വനിതകളിൽ ഒരാളാണ് Mallika Srinivasan. മെക്കാനിക്കൽ എഞ്ചിനീയറിംഗ് കോഴ്സുകളിലൂടെ എൻജിനീയറിങ് മേഖലകളിൽ സ്ത്രീകൾക്കും സുപ്രധാന പങ്ക് വഹിച്ച് മികച്ച സംരഭകരാകാം എന്ന് വെളിവാക്കുന്നതാണ് Mallika Srinivasan നെ പോലുള്ളവരുടെ കഥകൾ. ഇവരുടെ മകളായ നേരത്തെപറഞ്ഞ Lakshmi Venu Sundaram-Clayton ഗ്രൂപ്പിന്റെ Additional non-executive director, ആണ്.

🌹 ജോലിയുടെ നൈതികത, സ്ഥിരോത്സാഹം, നൈപുണ്യം, കഴിവുകൾ, നേതൃത്വം തുടങ്ങിയ ഗുണങ്ങൾ ലിംഗഭേദത്തെ ആശ്രയിക്കുന്നില്ലെന്ന് ഇവർ ശക്തമായി വിശ്വസിക്കുന്നു.

👉 ഇതുപോലെ തന്നെ വാഹന പ്രവർത്തന സാമഗ്രികളുടെ വ്യവസായത്തിൽ മുന്നിൽ നിൽക്കുന്ന വനിതകളാണ് Anand Automotive System സിന്റെ ചെയർ പേഴ്‌സൺ Anjali Anand Singh, Kinetic Engineering വൈസ് ചെയർമാൻ Sulajja Firodia Motwani തുടങ്ങിയവർ. സ്ഥിരോത്സാഹത്തിലൂടെ മനസ്സിലെ ലക്ഷ്യങ്ങൾക്ക് വേണ്ടി സ്ത്രീകൾ മനസ്സുവെച്ചാൽ ചിറകുവിരിച്ചു പറക്കാൻ അവസരങ്ങളുടെ ആകാശം നിങ്ങൾക്കായി തുറന്നുകിട്ടുമെന്നു ഇവരുടെ ജീവിതവിജയങ്ങൾ പഠിപ്പിക്കുന്നു.

# Ajith Paliath


Also Read » നിങ്ങളിൽ എത്ര പേർ ക്രഡിറ്റ് സ്കോർ സ്ഥിരമായി പരിശോധിക്കാറുണ്ട്? എത്രപേർക്ക് അതിനെക്കുറിച്ച് അറിവുണ്ട്? ക്രഡിറ്റ് സ്കോർ എങ്ങിനെയൊക്കെ കുറയുന്നു, എങ്ങിനെയൊക്കെ കൂടുന്നു.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 9 | Saved : 05:48:34 am | 17-04-2024 CEST