‘ടേണിങ് പോയിന്റ്’ എന്ന ശാസ്ത്രാധിഷ്ഠിത പരിപാടി ഒരു പ്രാവശ്യമെങ്കിലും കണ്ടിട്ടുള്ളവർ പ്രൊഫസർ യശ്പാൽ എന്ന പേരോർക്കുന്നുണ്ടാവും

Avatar
Sigi G Kunnumpuram | 01-06-2020 | 5 minutes Read

ന്യൂഡൽഹി , പ്രഫ. യശ്‌പാൽ, സെക്‌ടർ - 15എ, നോയിഡ -201301.

ഒരിക്കൽ കുട്ടികൾക്കു പോലും കാണാപ്പാഠമായിരുന്ന വിലാസമായിരുന്നു ഇത്. ദിവസവും നൂറു കണക്കിനു കത്തുകൾ ഈ വിലാസത്തിലേക്കെത്തി. കൗതുകകരമായ ശാസ്ത്ര സംശയങ്ങൾ നിറഞ്ഞ ഓരോന്നിനും അദ്ദേഹം മറുകുറിപ്പെഴുതി.
‘ടേണിങ് പോയിന്റ്’ എന്ന ശാസ്‌ത്രാധിഷ്‌ഠിത പരിപാടി ഒരു പ്രാവശ്യമെങ്കിലും കണ്ടിട്ടുള്ളവർ അതിലെ പഞ്ഞിത്തലമുടിയും മുഖമാകെ പടരുന്ന പുഞ്ചിരിയുമായി പ്രേക്ഷകരുടെ സംശയങ്ങൾക്കു മറുപടി പറയാനെത്തുന്ന ജൂബാക്കാരനെ മറക്കാനിടയില്ല. കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ മനസിൽ ഇടം നേടിയതു ഈ പരിപാടിയിലൂടെയായിരുന്നു ശാസ്ത്രലോകത്തെ അതുല്യ പ്രതിഭ

പ്രൊഫസർ യശ്പാൽ.

SEO text

ഇന്നത്തെ പാകിസ്താനിൽ ഉൾപ്പെടുന്ന ബ്രിട്ടീഷ് ഇന്ത്യയിലെ, അവിഭക്ത പഞ്ചാബിലെ ചെനാബ് നദിയുടെ കിഴക്കേ കരയിലുള്ള ജാംഗിൽ(Jhang)1926 നവംബർ26-നാണ് യശ്പാൽ ജനിച്ചത്. വിദ്യാഭ്യാസകാലത്ത്, പെരും തലയൻ എന്നർത്ഥമുള്ള മോട്ടോർ സിർ എന്നായിരുന്നുവത്രെ യശ്പാലിന്റെ ഇരട്ടപ്പേര്. മധ്യപ്രദേശിലെ ജബൽപ്പൂരിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം നാട്ടിലേക്ക് തിരിച്ച യശ്പാൽ ഫൈസലാബാദിൽ കോളേജ് പഠനം ആരംഭിച്ചു. കടുത്തടൈഫോയിഡ് ബാധയെത്തുടർന്ന് ഒരു വർഷക്കാലം വായനയും സ്വയം പഠനവുമായി വീട്ടിലിരുപ്പായി. അക്കാലത്താണ് അദ്ദേഹം ദേശീയ പ്രസ്ഥാനത്തെ അറിയുന്നതും പരന്ന വായനയുടെ വാതായനം തുറക്കുന്നതും. ഈസ്റ്റ് പഞ്ചാബ് സർവ്വകലാശാലയിൽ ഫിസിക്സ് ബി.എസ്സ്.സി. ഓണേഴ്സിന് പഠിക്കുന്ന സമയത്താണ് ഇന്ത്യാ വിഭജനം നടക്കുന്നത്. ആ സമയത്ത് മാസങ്ങളോളം യശ്പാൽ അഭയാർത്ഥി ക്യാമ്പിൽ വളണ്ടിയർ പ്രവർത്തനം നടത്തി. തുടർന്ന് അദ്ദേഹത്തിന്റെയും അഭയാർത്ഥികളായ മറ്റു വിദ്യാർത്ഥികളുടേയും പഠനം തുടരുവാനായി ഈസ്റ് പഞ്ചാബ് യൂണിവേഴ്സിറ്റിയുടെ ഒരു ക്യാമ്പസ് ആരംഭിച്ചു. എം.എസ്.സി പഠനവും അവിടെത്തന്നെ തുടർന്നു.

എം.എസ്.സി പൂർത്തിയാക്കുന്നതിനു മുമ്പാണ് യശ്പാൽ ബോംബെയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറൽ റിസർച്ചിൽ കോസ്മിക് റേ ഗ്രൂപ്പിലെ ഒരംഗമായാണ് യശ്പാൽ തന്റെ തൊഴിൽ ജീവിതം ആരംഭിക്കുന്നത്.എം.എസ്.സി- യ്ക്ക് അദ്ദേഹം ചെയ്യുന്ന ഗവേഷണ പ്രവർത്തനത്തിന്റെ പ്രാധാന്യം പരിഗണിച്ചു കൊണ്ട്, എം.എസ്.സി പൂർത്തിയാക്കും മുമ്പേ തന്നെ യശ്പാലിനെ TIFR ൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ പ്രശസ്തനായ ബർനാഡ് പീറ്റേഴ്സിന്റെ കീഴിൽ കോസ്മിക് രശ്മികളെക്കുറിച്ച് നടത്തിയ ഗവേഷണമാണ്, അദ്ദേഹത്തിന്റെ ദീർഘകാല ഗവേഷണ പ്രവർത്തനങ്ങളുടെ തുടക്കമായത്.

കോസ്മിക് രശ്മികളെക്കുറിച്ച് പഠിക്കുന്നതിനുള്ള ഉപകരണങ്ങളടങ്ങിയ ബലൂണുകൾ ഉയരത്തിൽ പറത്തിയുള്ള ഗവേഷണത്തിലായിരുന്നു തുടക്കം.ഇന്ത്യയിൽ ഇത്തരമൊരു ഗവേഷണം ഇതാദ്യമായിരുന്നു.1954-ൽ TIFR യശ്പാലിനെ ഗവേഷണ പഠനത്തിനായി MIT യിലേക്ക് നിയോഗിച്ചു. കയോൺ എന്ന് വിളിക്കപ്പെടുന്ന Kകണികകളുമായും, കണികാ മിശ്രണ സിദ്ധാന്തത്തിന് പ്രായോഗികമായ തെളിവുകൾ ശേഖരിക്കുന്നതുമായും ബന്ധമുള്ളതായിരുന്നു അവിടെ അദ്ദേഹത്തിന്റെ പ്രധാന പഠനങ്ങൾ.

1958ൽ മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്നു ഹൈ എനർജി ഫിസിക്സിൽ ഗവേഷണം പൂർത്തിയാക്കിയ ശേഷം മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലാണു സേവനം ആരംഭിച്ചത്.1983വരെ യശ്പാൽ അവിടെ ജോലിയില്‍ തുടര്‍ന്നു .

ഡോ. സതീഷ് ധവാൻ ഐഎസ്ആർഒ ചെയർമാനായിരിക്കെ 1972 ലാണു ബഹിരാകാശ വകുപ്പ് രൂപീകരിച്ചത്. തുടർന്ന്, എന്നാല്‍ TIFR- ജോലി ഉപേക്ഷിക്കാതെ അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻ സെന്റർ ഡയറക്ടറായി ഡോ. യശ്പാൽ ചുമതലയേറ്റു. ഐഎസ്ആർഒയ്ക്കു കീഴിലുള്ള യൂണിറ്റുകളെ ഏകോപിപ്പിച്ച് ഉപഗ്രഹ വിക്ഷേപണ വാഹന (എസ്എൽവി-3) വികസനത്തിനായി തുമ്പയിൽ വിഎസ്എസ്‍സി രൂപീകരിച്ച മാതൃകയിലാണ് അഹമ്മദാബാദ് സെന്ററും (എസ്എസി) രൂപീകരിച്ചത്. ഉപഗ്രഹ ഉപയോഗം സംബന്ധിച്ചു പഠനം നടത്തിയിരുന്ന യൂണിറ്റുകളെ ഏകീകരിക്കുകയായിരുന്നു എസ്എസിയിൽ. 1980 ൽ ഐക്യരാഷ്ട്ര സംഘടനയുടെ കമ്മിറ്റി ഓൺ പീസ്ഫുൾ യൂസ് ഓഫ് ഒൗട്ടർ സ്പേസ് രാജ്യാന്തര സമ്മേളനത്തിന്റെ സെക്രട്ടറി ജനറൽ ആകും വരെ എസ്എസി ഡയറക്ടറായി അദ്ദേഹം തുടർന്നു.

1983ൽ ഇന്ത്യയിൽ മടങ്ങിയെത്തി ആസൂത്രണ കമ്മിഷൻ ചീഫ് കൺസൽറ്റന്റായി ചുമതലയേറ്റതു മുതൽ അദ്ദേഹവുമായി അടുത്തു പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചു. 1984മുതല്‍ 86വരെ പ്രഫ.യശ്പാൽ ഡൽഹിയിലെ ശാസ്ത്രസാങ്കേതിക വകുപ്പിന്റെ സെക്രട്ടറി ആയി. തുടർന്നു യുജിസി ചെയർമാനായതോടെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കു തിരിയുകയായിരുന്നു.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

1986 മുതല്‍ '91 വരെ യു.ജി.സി. ചെയര്‍മാനായിരുന്ന യശ്പാല്‍ രാജ്യത്തെ ന്യൂക്ലിയര്‍ സയന്‍സ് പഠനത്തിന്റെ വളര്‍ച്ചയ്കായി നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. ഇന്റര്‍-യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സ് എന്ന സ്ഥാപനം യശ്പാലിന്റെ സ്വപ്‌ന പദ്ധതിയായിരുന്നു. വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്തുന്നതിനായി യുജിസി അധ്യക്ഷന്‍ എന്ന നിലയിലും ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്റെ അധ്യക്ഷന്‍ എന്ന നിലയിലും പ്രൊഫ. യശ്പാല്‍ നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണ്.

കുട്ടികളുടെ പഠനഭാരം ലഘൂകരിക്കുന്നതിന് 1993-ല്‍ യശ്പാല്‍ തലവനായ കമ്മിറ്റി സ്‌കൂളുകളില്‍ പുസ്തകങ്ങള്‍ സൂക്ഷിക്കാന്‍ ലോക്കറുകള്‍ സ്ഥാപിക്കുകയെന്ന ആശയം മുന്നോട്ടുവച്ചു. കുട്ടികള്‍ ഭാരം ചുമക്കുന്ന കഴുതകളാകരുതെന്നും അദ്ദേഹം വാദിച്ചു. പഠനം രസകരമാക്കാന്‍ കാര്‍ട്ടൂണുകളും ചിത്രങ്ങളും പാഠപുസ്തകങ്ങളിലുള്‍പ്പെടുത്താന്‍ അദ്ദേഹം നിര്‍ദേശിച്ചു. എന്‍.സി.ഇ.ആര്‍.ടി.യുടെ സ്‌കൂള്‍ കരിക്കുലത്തെ ഉടച്ചുവാര്‍ത്ത 2005-ലെ സമിതിയുടെ തലവനായിരുന്നു. വിദ്യാര്‍ഥി കേന്ദ്രീകൃതമായി വിദ്യാഭ്യാസത്തെ നിര്‍വചിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. ‘ടേണിങ് പോയിന്റ്’ എന്ന ശാസ്‌ത്രാധിഷ്‌ഠിത പരിപാടി ഒരു പ്രാവശ്യമെങ്കിലും കണ്ടിട്ടുള്ളവർ അതിലെ പഞ്ഞിത്തലമുടിയും മുഖമാകെ പടരുന്ന പുഞ്ചിരിയുമായി പ്രേക്ഷകരുടെ സംശയങ്ങൾക്കു മറുപടി പറയാനെത്തുന്ന ജൂബാക്കാരനെ മറക്കാനിടയില്ല. ശാസ്ത്രലോകത്തെ അതുല്യ പ്രതിഭ കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ മനസിൽ ഇടം നേടിയതു ഈ പരിപാടിയിലൂടെയായിരുന്നു.

1990 കളിലെ കുട്ടികൾക്കു പരിചിതനായ ‘ഗൂഗിളാ’യിരുന്നു പ്രഫ. യശ്പാൽ. മൂന്നൂറോളം ചോദ്യങ്ങൾ ലഭിച്ച ദിവസങ്ങൾ വരെയുണ്ടെന്ന് ഒരിക്കൽ അദ്ദേഹം പറഞ്ഞു. മുതിർന്നവർ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങളാകും കുട്ടികൾ ചോദിക്കുക. ഒരു കുട്ടി എഴുതിയതിങ്ങനെ:

“കത്തുന്ന വാതകമാണ് ഹൈഡ്രജൻ‍. കത്താൻ സഹായിക്കുന്ന വാതകമാണ് ഓക്സിജൻ‍. പക്ഷെ ഇത് ചേർ‍ന്ന് ഉണ്ടാകുന്ന ജലം കത്താത് എന്ത് കൊണ്ട്?” പല തവണ കേട്ട ഈ ചോദ്യം പലരും അതിന്റെ രസതന്ത്രവും ഭൗതികവുമൊക്കെ പറഞ്ഞു മനുഷ്യന് മനസ്സിലാവാത്ത വിശദീകരണം നൽകാറുണ്ട്. എന്നാൽ‍ യശ്പാലിന്റെ ഉത്തരം വളരെ ലളിതമായിരുന്നു. ഹൈഡ്രജൻ‍, ഓക്സിജനിൽ‍ കത്തി ഉണ്ടാവുന്ന ചാരമാണ് വെള്ളം. ചാരം കത്തില്ലല്ലോ? ഇത്ര ലളിതമായി ശാസ്ത്രം വിശദീകരിക്കുക എളുപ്പമല്ല.

തന്റെ കൈവശം പല നിറങ്ങളിലുള്ള വളപ്പൊട്ടുകളുണ്ട്. ചുവപ്പും മഞ്ഞയും പച്ചയും നിറങ്ങളിലുള്ള ഇവ പൊടിച്ചു തരിയാക്കി മാറ്റിയപ്പോൾ വെളുത്തനിറമാണു ലഭിച്ചത്. അതിന്റെ കാരണമെന്താണ്?

അതുപോലെ ഇന്ത്യ മുഴുവൻ ഒരു ദിവസം ഗണപതി വിഗ്രഹം പാൽ കുടിക്കാൻ‍ തുടങ്ങി. ഏതോ വിരുതൻ‍ ഉയർ‍ത്തി വിട്ട ഒരു അമിത വിശ്വാസ പ്രചാരണം. എന്നാൽ‍ പാൽ കൊടുക്കാൻ‍ തുടങ്ങിയപ്പോൾ‍ പല വിഗ്രഹങ്ങളും കുടിക്കാനും തുടങ്ങി. അതിന്റെ പിറകിലെ ശാസ്ത്രീയ കാരണം വിശദമാക്കി യശ്പാൽ‍ ഇതിലെ മണ്ടത്തരം തുറന്നു കാട്ടി. ജ്യോതിഷം മറ്റു അന്ധവിശ്വാസങ്ങൾ‍ ഇവ തുറന്നു കാട്ടുന്നതിൽ‍ മറ്റു ശാസ്ത്രജ്ഞരിൽ‍ നിന്നും വ്യത്യസ്ഥമായി ഉറച്ച നിലപാട് എടുത്ത ഒരു ജനകീയ ശാസ്ത്ര പ്രചാരകൻ‍ കൂടി ആയിരുന്നു ഇദ്ദേഹം എന്നതാണ് നാം ഓർ‍ക്കേണ്ടത്.

ഇത്തരം ചോദ്യങ്ങളായിരുന്നു പ്രഫ്. യശ്പാലിന്റെ ഊർജം. കേന്ദ്ര സർക്കാരിനും ഗവേഷണ കേന്ദ്രങ്ങൾക്കും വേണ്ടി ശാസ്ത്ര ലോകത്തെ ഗഹനമായ കാര്യങ്ങളിൽ തലപുകയ്ക്കുമ്പോഴും പ്രഫ. യശ്പാലിനെ മുന്നോട്ടു നയിച്ചത് ഇത്തരം ചില കുസൃതിചോദ്യങ്ങൾ കൂടിയായിരുന്നു. ഒരു കുട്ടി ആദ്യമായി ചുവപ്പെന്ന നിറം മനസ്സിലാക്കേണ്ടത് തൊടിയിലെ പൂവിനെ അറിഞ്ഞുകൊണ്ടായിരിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതിനു പകരം കംപ്യൂട്ടർ സ്‌ക്രീനിൽ തെളിയുന്ന നിറം കാണിച്ചു പഠിപ്പിക്കുന്നതു ക്രൂരതയാണെന്നും അദ്ദേഹം വിശ്വസിച്ചു.

2008-ല്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസരംഗത്തെ നവോത്ഥാനവും പുനരുജ്ജീവനവും ലക്ഷ്യമിട്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മാനവവിഭവശേഷി മന്ത്രാലയം യശ്പാലിനെ നിയോഗിച്ചു. ഉന്നത വിദ്യാഭ്യാസരംഗത്ത് യു.ജി.സി.യുടെയും എ.ഐ.സി.ടി.ഇ.യുടെയും പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയായിരുന്നു പ്രധാന ഉദ്ദേശ്യം. ഒരു വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണവും വിശദവുമായ ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് അദ്ദേഹം സമര്‍പ്പിച്ചു. സര്‍വകലാശാലാ കാമ്പസുകളില്‍ ബിരുദപഠനത്തിനുള്ള അവസരമൊരുക്കുക എന്നതായിരുന്നു മുഖ്യ ശുപാര്‍ശകളിലൊന്ന്. ഐ.ഐ.ടി.കളിലും ഐ.ഐ.എമ്മുകളിലുംശാസ്ത്ര പഠനത്തോടൊപ്പം മാനവിക വിഷയങ്ങള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തണമെന്നും കമ്മിറ്റി നിര്‍ദേശിച്ചു.

2007-2012 കാലഘട്ടത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ചാന്‍സലറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ബഹിരാകാശ വളർച്ചയുടെ ഓരോ ഘട്ടത്തിലുമുണ്ട് പ്രഫ. യശ്പാലിന്റെ സംഭാവനകൾ. 2014ൽ ബെംഗളൂരുവിലെ ഐഎസ്ആർഒ കേന്ദ്രത്തിൽ മംഗൾയാൻ വിജയം എത്തിപ്പിടിച്ച സുന്ദര മൂഹൂർത്തത്തിനു സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പം പ്രഫ്. യശ്പാലും പ്രഫ. യു.ആർ. റാവുമുണ്ടായിരുന്നു.
ചത്തീസ്ഗഢിലെ വ്യാജ സര്‍വകലാശാലകള്‍ക്കെതിരെ യശ്പാല്‍ നടത്തിയ നിയമപോരാട്ടവും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അന്തിമ വിജയം യശ്പാലിന് നേടിക്കൊടുത്ത് ചത്തീസ്ഗഢിലെ 112 വ്യാജ സര്‍വകലാശാലകള്‍ അടച്ചുപൂട്ടാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. അര്‍ബുദം പിടിമുറുക്കിയപ്പോഴും വിജയം യശ്പാലിനായിരുന്നു.

രാജ്യാന്തരതലത്തില്‍ തന്നെ ഏറെ ശ്രദ്ധേയനായ യശ്പാലിനെ ശാസ്ത്ര-സാങ്കേതിക വിദ്യകളിലെ സംഭാവനകള്‍ മാനിച്ച് 1976ല്‍ പത്മഭൂഷണും, 2013ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. 2009ൽ യുനസ്കോയുടെ കലിംഗ സമ്മാനം, ലാൽ ബഹാദൂർ സമ്മാനം, ശാസ്ത്ര പ്രചാരണത്തിനു നൽകിയ സംഭാവന മുൻനിർത്തിയുള്ള ഇന്ദിരാഗാന്ധി പുരസ്കാരം, മേഘ്നാഥ് സാഹ മെഡൽ തുടങ്ങിയ പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തി. യശ്പാല്‍ രചിച്ച 'റാന്‍ഡം ക്യൂരിയോസിറ്റി' ഏറെ പ്രചാരം നേടിയ പുസ്തകമാണ്. വിദ്യാഭ്യാസ രംഗത്തെ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട പല കേന്ദ്ര കമ്മിറ്റികളുടെയും അധ്യക്ഷനായിരുന്നു.2017 ജൂലൈ 24നു ഡോക്ടർ‍ യശ്പാൽ‍ നിര്യാതനായി നിർമലയാണു ഭാര്യ. മക്കൾ: രാഹുൽ, അനിൽ.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 3 | Saved : 12:50:28 pm | 03-12-2023 CET