കലാസാഹിത്യ രംഗങ്ങളിലൂടെ രാമപുരത്തെ ചരിത്രപ്രസിദ്ധമാക്കിയ രാമപുരത്തു വാര്യരെ പറ്റി ചിലത്

Avatar
Web Team | 26-05-2020 | 3 minutes Read

കുചേലവൃത്തം വഞ്ചിപ്പാട്ട് എന്ന ഒറ്റക്കാവ്യംകൊണ്ട് മലയാളസാഹിത്യത്തിൽ ശാശ്വതവും സമുന്നതവുമായ സ്ഥാനം നേടിയ കവിയാണ് രാമപുരത്തു വാരിയർ. 1703 ആം ആണ്ടിലാണ് അദ്ദേഹം ജനിച്ചത് എന്ന് ഉള്ളൂർ രേഖപ്പെടുത്തുന്നു. അമ്മ പാർവതി വാരസ്യാരും അച്ഛൻ അമനകര ഗ്രാമത്തിലെ പുനം ഇല്ലത്തെ പദ്മനാഭൻ നമ്പൂതിരി ആയിരുന്നു. അച്ഛനിൽനിന്ന് പ്രാഥമികവിദ്യാഭ്യാസം നേടിയ ശേഷം ഇരിങ്ങാലക്കുടയിൽ ചെന്ന് ഉണ്ണായിവാരിയരിൽനിന്ന് സംസ്കൃതം പഠിച്ചു. സാഹിത്യത്തിലും സംഗീതത്തിലും നല്ല വാസന അദ്ദേഹത്തിനുണ്ടായിരുന്നു. ജ്യോതിഷപണ്ഡിതനായിരുന്നുവെന്നും പറയുന്നു. മാലകെട്ടിൽ അദ്ദേഹത്തിനുണ്ടായിരുന്ന വൈദഗ്ദ്ധ്യത്തെക്കുറിച്ച് ഐതിഹ്യങ്ങളുണ്ട്.

ramapurath variar

രാമപുരത്തു വാരിയർ നല്ല സംസ്കൃത പണ്ഡിതൻ ആയിരുന്നുവെന്നും സ്വദേശത്ത് പള്ളിക്കൂടംകെട്ടി കുട്ടികളെ വിദ്യ അഭ്യസിച്ചുവന്നിരുന്നെന്നും പറയപ്പെടുന്നു. മഹാദാരിദ്ര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. അക്കാലത്ത് വടക്കുംകൂർ രാജാക്കന്മാരുടെ ഒരു ശാഖ വെള്ളാലപ്പള്ളിയിൽ താമസിച്ചിരുന്നു. ആ ശാഖയിൽപ്പെട്ട രവിവർമ്മ രാജാവിന്റെ ആശ്രിതനായിരുന്നു വാരിയർ. രാജാവിനൊപ്പം വൈക്കംക്ഷേത്രത്തിൽ പോകുകയും വൈക്കത്തപ്പനെ ഭജിക്കുകയും ചെയ്തുവന്നു അദ്ദേഹം. കൊ.വ. 925 -ൽ ( 1750 ) വടക്കുംകൂർ തിരുവിതാംകൂർ അധീനത്തിലായ ശേഷം മാർത്താണ്ഡവർമ്മ മഹാരാജാവ് വൈക്കം ക്ഷേത്രത്തിൽ കുറേ ദിവസം ഭജനത്തിനായി എഴുന്നള്ളിത്താമസിക്കെ രവിവർമ്മ രാജാവിന്റെ സഹായത്തോടെ വാരിയർ അദ്ദേഹത്തെ മുഖംകാണിച്ച് ചില സംസ്കൃതശ്ലോകങ്ങൾ സമർപ്പിച്ചു.

അവയിലൊന്ന് തന്നെ കുചേലനോടും മഹാരാജാവിനെ കൃഷ്ണനോടും ഉപമിച്ചുകൊണ്ടുള്ളതായിരുന്നു. തന്നെ സ്തുതിച്ചുകൊണ്ടുള്ള ശ്ലോകങ്ങളിൽ സമ്പ്രീതനായ മഹാരാജാവ് കുചേലോപാഖ്യാനം വഞ്ചിപ്പാട്ടായി രചിക്കാൻ രാ‍മപുരത്തു വാരിയരോട് ആവശ്യപ്പെട്ടു. മടങ്ങുമ്പോൾ അദ്ദേഹം വാരിയരെയും പള്ളിയോടത്തിൽ തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അതിൽ‌വെച്ച് വാരിയർ താൻ രചിച്ച കുചേലവൃത്തം വഞ്ചിപ്പാട്ട് പാടിക്കേൾപ്പിച്ചു എന്നു പറയപ്പെടുന്നു.

മാർത്താണ്ഡവർമ്മ വാരിയരെ കുറച്ചു കാലം തിരുവനന്തപുരത്ത് താമസിപ്പിച്ചു. അവിടെ വെച്ചാണ് രാജകല്പന പ്രകാരം ഗീതഗോവിന്ദം പരിഭാഷ ചെയ്യുന്നത് . അതിനു മുൻപ് വൈക്കത്തിനു സമീപം വെച്ചൂർ എന്ന സ്ഥലത്ത് മഹാരാജാവ് രാമപുരത്തു വാരിയർക്കുവേണ്ടി മനോഹരമായ ഗൃഹവും വസ്തുവകകളും നൽകി. വാരിയർ തിരിച്ചുപോയി അവിടെയും രാമപുരത്തുമായി ശിഷ്ടകാലം കഴിച്ചു.

കൊ.വ. 928 -ൽ (ക്രി.വ. 1753 ) -ൽ രാമപുരത്തു വച്ചാണ്‌ വാരിയരുടെ മരണം എന്ന് കരുതപ്പെടുന്നു.

കുചേലവൃത്തം വഞ്ചിപ്പാട്ട്

രാമപുരത്തു വാരിയരുടെ വഞ്ചി പാട്ട് അഥവാ ബോട്‌സോംഗ് കവിതയുടെ തുടക്കക്കാരനായി കണക്കാക്കപ്പെടുന്നു. നാടോടി വംശജരുടെ കാവ്യാത്മക രൂപമാണ് വഞ്ചിപ്പാട്ട്. ദ്രാവിഡ മീറ്ററായ നതോന്നത യിലാണ് ഇത് രചിരിക്കുന്നത് .

ഭാഗവതം ദശമസ്കന്ധത്തിലെ കുചേലോപാഖ്യാനത്തെ ആസ്പദിച്ച് രാമപുരത്തുവാര്യർ എഴുതിയ പ്രസിദ്ധമായ വഞ്ചിപ്പാട്ടാണ് കുചേലവൃത്തം വഞ്ചിപ്പാട്ട്.മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ നിർദ്ദേശപ്രകാരമാണ് ഈ കൃതി രചിച്ചതെന്ന് കവി പരാമർശിക്കുന്നു. വഞ്ചിപ്പാട്ട് എന്ന നിലയിൽ ഈ കൃതി മലയാളസാഹിത്യത്തിലും സാംസ്കാരികരംഗത്തും നേടിയ പ്രചാരം ദൃശമാണ്.

കാവ്യഘടന

വഞ്ചിപ്പാട്ട് വൃത്തം എന്നറിയപ്പെടുന്ന നതോന്നതയിലാണ് കുചേലവൃത്തം രചിച്ചിട്ടുള്ളത്. ആകെ 698 വരികളുള്ള ഈ കൃതി സുദീർഘമായ രണ്ട് പീഠികകൾ ഉൾക്കൊള്ളുന്നു. മാർത്താണ്ഡവർമ്മയെയും തിരുവനന്തപുരത്തെയും പദ്മനാഭസ്വാമി ക്ഷേത്രത്തെയും വർണ്ണിക്കാൻ 96 വരികളും കൃഷ്ണന്റെ അവതാരലീലകൾ വർണ്ണിക്കാൻ 132 വരികളും വാരിയർ നീക്കിവെക്കുന്നു. അതിനു ശേഷമാണ് കുചേലകഥ പ്രതിപാദിക്കുന്നത്.

മലയാള സാഹിത്യത്തിലെ ഒരു സാധാരണ കൃതിയാണ് “കുചേല വൃതം”. അട്ടക്കാഥരുടെ കാലഘട്ടത്തിലാണ് ഇത് എഴുതിയത്, ഇത് മുൻ കൃതികളെ അടിസ്ഥാനമാക്കിയുള്ളതല്ല. പ്രസിദ്ധമായ പുരാതന കഥയാണെങ്കിലും, നിസ്വാർത്ഥമായ ഭക്തിയുടെ ആത്മീയ നേട്ടത്തിലൂടെ, അതിന് അതിന്റേതായ സ്വത്വവും മൗലികതയും ഉണ്ട്. പി. കെ. പരമേശ്വരൻ നായരുടെ വാക്കുകളിൽ, “കലാപരമായ പരിപൂർണ്ണതയും ആശയങ്ങളുടെ ആവിഷ്കാരവും പ്രസക്തിയും ഉള്ള മലയാള സാഹിത്യത്തിൽ ഇത്തരം കൃതികൾ വളരെ അപൂർവമാണ്”. കവിയെ അനശ്വരമാക്കിയ ഒരേയൊരു കൃതിയാണ് “ കുചേലവൃതം ”, രണ്ടര നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ഈ കൃതിയുടെ പുതുമ മാറ്റമില്ലാതെ തുടരുന്നു.

രാമപുരത്തു വാരിയരെക്കുറിച്ച് മറ്റ് പഴയ കേരളീയ എഴുത്തുകാരെക്കുറിച്ചുള്ളതുപോലെ നിരവധി ഐതിഹ്യങ്ങളുണ്ട്. അവയിലൊന്നാണ് തിരുവനന്തപുരത്തേക്കു മടങ്ങവേ രാജാവിന്റെ ആവശ്യപ്രകാരം ദ്രുതകവനമായി ചൊല്ലിക്കേൾപ്പിച്ചതാണ് കുചേലവൃത്തം എന്നും വഞ്ചി തിരുവനന്തപുരത്ത് അടുത്തപ്പൊഴേക്കും കാവ്യം പൂർത്തിയായി എന്നുള്ള കഥ.

മറ്റൊരു കഥ ഇങ്ങനെയാണ്‌:

വാരിയർ കഴകക്കാരനായിരുന്ന രാമപുരം ക്ഷേത്രത്തിൽ ഉത്സവത്തിന്‌ പൊതിയിൽ ചാക്യാർ മാല കെട്ടിക്കൊണ്ടിരിക്കുകയായിരുന്ന വാരിയരെക്കണ്ട് ‘കൂത്തുകാണാൻ വരുന്നില്ലേ‘ എന്ന് ചോദിച്ചു.എന്താണ് മാലകെട്ട് കാണാൻ വരാത്തതെന്നായി വാരിയർ. മാലകെട്ടിലെന്താണ് കാണാനുള്ളത് എന്ന് നിന്ദാഭാവത്തിൽ ചോദിച്ചുകൊണ്ട് ചാക്യാർ പോയി. പിറ്റേന്ന് തൊഴാൻ ചെന്നപ്പോൾ ബിംബത്തിൽ ചാർത്തിയ മാലയിൽ ചക്രബന്ധത്തിൽ ഒരു ശ്ലോകം നിബന്ധിച്ചുകണ്ടു പൊതിയിൽ ചാക്യാർ.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

_ നകൃതം സുകൃതം കിഞ്ചിൽ
ബഹുധാ ദുഷ്കൃതം കൃതം-

"ന 'കൃതം സുകൃതം കിഞ്ചിൽ
ബഹുധാ ദുഷ്കൃതം കൃതം;

‘ന ജാനേ ജാനകീ ജാനേ,
യമാഹ്വാനേ കിമുത്തരം ‘.

എന്നതാണ് ശ്ലോകം. ശ്ലോകവൈദഗ്ദ്ധ്യത്തിൽ സന്തുഷ്ടനായ അദ്ദേഹം മാലകെട്ടിലും കാണേണ്ടതുണ്ട് എന്ന് സമ്മതിച്ചതായാണ് ഐതിഹ്യം.

വൈക്കം ക്ഷേത്രത്തിൽ തൊഴാനെത്തിയ മാർത്താണ്ഡവർമ്മയ്ക്ക് തന്റെ ദാരിദ്ര്യത്തെ അർത്ഥഗർഭമായി വെളിപ്പെടുത്തുന്ന രീതിയിൽ രാമപുരത്തു വാരിയർ സമർപ്പിച്ചതായി കരുതുന്ന

മഹീപതേ ഭാഗവതോപമാനം
മഹാപുരാണം ഭവനം മദീയം
നോക്കുന്നവർക്കൊക്കെ വിരക്തിയുണ്ടാം
അർത്ഥങ്ങളില്ലെന്നൊരു ഭേദമുണ്ട്‌.

എന്ന ശ്ലോകം പ്രസിദ്ധമാണ്.

കുചേലവൃത്തം വഞ്ചിപ്പാട്ടാണ് രാമപുരത്തു വാരിയർക്ക് പ്രശസ്തി നേടിക്കൊടുത്തത്. ജയദേവകൃതിയായ ഗീതഗോവിന്ദത്തിന്റെ മലയാളം പരിഭാഷയായ ഭാഷാഷ്ടപദിയും രാമപുരത്തുവാര്യരുടെ കൃതിയാണ്‌. രണ്ടും മഹാരാജവിന്റെ നിർദ്ദേശപ്രകാരമാണ് രചിക്കുന്നത്. അമരകോശത്തിന്‌ ലഘുഭാഷ എന്ന സംസ്കൃതവ്യാഖ്യാനം, നൈഷധം തിരുവാതിരപ്പാട്ട് എന്നിവയാണ്‌ രാമപുരത്തു വാരിയരുടെ മറ്റു കൃതികൾ. ലഘുഭാഷ വടക്കുംകൂർ രവിവർമ്മ രാജാവിന്റെ ആവശ്യപ്രകാരം രചിച്ചതാണെന്ന് ആമുഖശ്ലോകത്തിൽ പറയുന്നു. ഐ(മൈ)രാവണവധം തുള്ളൽ, പ്രഭാതകീർത്തനം എന്നീ കൃതികളും വാരിയരുടെതാകാമെന്ന് ഉള്ളൂർ ഊഹിക്കുന്നു.

രാമപുരത്തുവാര്യരുടെ ഓർമ്മപ്പെടുത്തലായി RVM UP സ്കൂളും RVM ലൈബ്രറിയും രാമപുരത്തിന്റെ മണ്ണിൽ പ്രവർത്തിക്കുന്നു. .വിജയദശമി നാളിൽ വാര്യം പറമ്പിൽ (RVM UP സ്കൂൾ മുറ്റത്തു രാമപുരത്തുവാര്യരുടെ വീടിരുന്ന ഭാഗത്ത് ) കുട്ടികളെ ഹരി ശ്രീ കുറിക്കാൻ (എഴുത്തിനിരുത്തൽ )ധാരാളം ആളുകൾ കേരളത്തിന്റെ പലഭാഗങ്ങളിൽ നിന്നും വരുന്ന പതിവ് ഇപ്പോഴും ഉണ്ട് .

കലാസാഹിത്യ രംഗങ്ങളിലൂടെ രാമപുരത്തെ ചരിത്രപ്രസിദ്ധമാക്കിയ രാമപുരത്തു വാര്യരുടെ ഓർമ്മയുടെ മുന്നിൽ നന്ദി അർപ്പിച്ചുകൊണ്ട് ഞങ്ങൾക്കുകിട്ടിയ എളിയ അറിവ് നിങ്ങളുമായി പങ്കുവക്കുന്നു.രാമപുരത്തിന്റെ ചരിത്രത്താളുകളിൽ ഇടംനേടിയ മറ്റൊരറിവുമായി വീണ്ടും കാണാം .

അവതരണത്തിൽ വരുന്ന വസ്തുതാപരമായ തെറ്റുകൾ കണ്ടാൽ അറിയിക്കണം എന്നു അപേക്ഷിക്കുന്നു .

തയ്യാറാക്കിയത് : TKB & CREW , Ramapuram, കടപ്പാട് : Google


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 3 | Saved : 08:35:48 pm | 02-12-2023 CET