‘നീ ഒരിക്കലും നന്നാവാൻ പോകുന്നില്ല’ സോനാചാര്യ മിന്സിനോട് അദ്ധ്യാപകൻ അന്ന് പറഞ്ഞു , ഇപ്പോൾ ഇന്ത്യയിലെ ഗോത്ര വിഭാഗത്തിൽ നിന്നുള്ള ആദ്യ സർവ്വകലാശാല വിസി

Avatar
Sigi G Kunnumpuram | 29-05-2020 | 2 minutes Read

സോനാചാര്യ മിൻസ് എന്ന പെൺകുട്ടിയുടെ മുഖത്ത് നോക്കി അവളുടെ ​ഗണിതാധ്യാപകൻ പറഞ്ഞ വാചകം ഇതായിരുന്നു, 'തുംസേ ന ഹോ പായേഗാ' (നിന്നെക്കൊണ്ടു പറ്റില്ല) കണക്കിൽ മിടുക്കിയായിരുന്നിട്ടും ഇത്തരമൊരു വാചകം കേൾക്കേണ്ടി വന്നല്ലോ എന്നോർത്ത് തല കുനിക്കുകയല്ല സോനാചാര്യ ചെയ്തത്. മറിച്ച് അധിക്ഷേപിച്ച അധ്യാപകന്റെ വിഷയത്തിന് നൂറിൽ നൂറ് മാർക്ക് വാങ്ങി പകരം വീട്ടി. ഒന്നല്ല, മൂന്നു തവണ.

sonacharya mins vc

ഝാര്‍ഖണ്ഡിലെ ധുംക ജില്ലയിലുളള സിദോ കാഞ്ഞു മുര്‍മു സര്‍വകലാശാല (എസ്കെഎംയു) യിലെ പുതിയ വൈസ് ചാന്‍സിലറാണ് മിന്‍സ്.അതായത്, ആദിവാസി വിഭാഗത്തില്‍ നിന്ന് ഒരു സര്‍വകലാശാലയുടെ വൈസ് ചാന്‍സിലറാകുന്ന ആദ്യത്തെയാള്‍.ആ പദവിയില്‍ എത്തുന്ന ആദ്യത്തെയാള്‍ ഒരു സ്ത്രീ ആണെന്നതും മിന്‍സിന്റെ നിയമനത്തിലെ പ്രത്യേകതയാണ്.

സ്വാതന്ത്ര്യത്തിനുശേഷം 70 വർഷമെടുത്ത് മാത്രം സംഭവിച്ച ഈ നേട്ടത്തിന് കാരണമാക്കിയത് ജാർഖണ്ഡ് സർക്കാരാണ്.പ്രമുഖ ട്രൈബൽ നേതാവ്‌ ഹേമന്ത് സൊറൻ നയിക്കുന്ന ജാർഖണ്ഡ് മുക്തി മോർച്ച മന്ത്രിസഭയുടെ തീരുമാനം ഗവർണ്ണർ നടപ്പിലാക്കുകയായിരുന്നു.

സ്വാതന്ത്ര്യസമര സേനാനിയും ഒറൗണ്‍ വിഭാഗക്കാര്‍ സംസാരിക്കുന്ന കുടുഖ് പോലുള്ള ആദിവാസി ഭാഷകളിലെ വിദഗ്ധന്‍ കൂടിയായ റാഞ്ചിയിലെ ഗോസ്‌നെര്‍ കോളേജിന്റെ സ്ഥാപകനായ ലൂതെറന്‍ ബിഷപ് എമിരേറ്റസ് നിര്‍മ്മല്‍ മിന്‍സ്.കുടുഖ് ഭാഷയ്ക്ക് നൽകിയ സമ​ഗ്രസംഭവാനകളെ മാനിച്ച് 2016ലെ ഭാഷാ സമ്മാൻ നല്‍കി ആദരിച്ചു. നിര്‍മല്‍ മിന്‍സിന്റെ മകളാണ് സോനാചാര്യ.

സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം സോനാചാര്യ നേരെ പോയത് ഉപരിപഠനത്തിനായിരുന്നു. ചെന്നൈയിലെ വുമൺ ക്രിസ്ത്യൻ കോളേജിൽ നിന്ന് ​ഗണിതത്തിൽ ബിരുദം. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം.പിന്നീടാണ് കംപ്യൂട്ടർ പഠനത്തിനായി ദില്ലിയിലെ ജെഎൻയുവിൽ എത്തുന്നത്. 1986 ൽ. കംപ്യൂട്ടർ സയൻസിൽ എംഫില്ലും തുടര്‍ന്ന് പിഎച്ചഡിയും നേടി.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പഠനശേഷം 1990 - 1991 കാലത്ത് ഭോപ്പാലിലെ ബർക്കത്തുല്ല സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് അസിസ്റ്റന്റ് പ്രൊഫസറായും 1991-1992 കാലത്ത് മധുരൈ കാമ രാജ് സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വകുപ്പിൽ അദ്ധ്യാപികയായും പ്രവർത്തിച്ചിട്ടുണ്ട്.1992 ലാണ് സോനാചാര്യ അധ്യാപികയായി ജെഎൻയുവിലെത്തുന്നത്. 1992-97ല്‍ ജെ.എൻ.യു.വിലെ സ്കൂൾ ഓഫ് കമ്പ്യൂട്ടർ & സിസ്റ്റംസ് സയൻസസിൽ അസിസ്റ്റന്റ് പ്രൊഫസറായും 1997 - 2005 വരെ ഇതേ വകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ ആയിരുന്നു.2005 മുതൽ ജെ.എൻ.യു.വിലെ സ്കൂൾ ഓഫ് കമ്പ്യൂട്ടർ & സിസ്റ്റംസ് സയൻസസിൽ പ്രൊഫസറായി ജോലി നോക്കുന്നു.

പത്ത് വർഷങ്ങൾക്ക് മുമ്പ് വരെ കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ദില്ലിയിലെ ലോക്കൽ ​ഗാർഡിയനായിരുന്നു സോനാചാര്യ മിൻസ്. 2018 -19 കാലയളവിൽ ജെഎൻയു ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ആയിരുന്നു സോനാചാര്യ.ജെഎൻയുവിലെ സീറ്റ് വെട്ടിക്കുറയ്ക്കൽ, നിർബന്ധിത ഹാജർ, ഓൺലൈൻ എൻട്രൻസ് എക്സാം എന്നിവ നടപ്പിൽ വരുത്താനുള്ള നീക്കത്തിനെതിരെ സോനാചാര്യയുടെ നേതൃതത്തില്‍ അധ്യാപകരും വിദ്യാർത്ഥികളും സമരത്തിനിറങ്ങിയത്.

ഈ വർഷം ജനുവരിയിൽ ജെഎൻയുവിൽ നടന്ന സംഘർഷത്തിൽ കല്ലേറിൽ പരിക്കറ്റ അധ്യാപകരിൽ ഒരാൾ കൂടിയാണ് സോനാചാര്യ. ''ഏതൊരു അധികാരവും സത്യത്തിലും നീതിയിലും ഉറച്ചതായിരിക്കണം എന്നാണ് എന്റെ നിലപാട്.സത്യത്തെ മറച്ചുവയ്ക്കാനോ വളച്ചൊടിക്കാനോ സാധിക്കില്ല. നീതി നടപ്പിലാക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറാനും സാധിക്കില്ല.'' സോനാചാര്യയുടെ വാക്കുകൾ ലോക്ക് ഡൗൺ കാലത്ത് മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികൾക്ക് വേണ്ടി നിലകൊണ്ടാണ് സോനാചാര്യ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചത്.ഝാര്ഡഖണ്ഡ്, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ രാഷ്ട്രീയക്കാർക്കും സാമൂഹിക പ്രവർത്തകർക്കും സോനാചാര്യയുടെ ഫോൺവിളിയെത്തി. തിരുപ്പൂരിലെ വസ്ത്രനിർമ്മാണ യൂണിറ്റിൽ കുടുങ്ങിപ്പോയ 141 സ്ത്രീകൾക്ക് വേണ്ടിയാണ് അവർ ഇവരെയെല്ലാം വിളിച്ചത്. ഒടുവിൽ മെയ് 23 ഇവരെല്ലാം സ്വന്തം വീടുകളിൽ തിരികെയെത്തിക്കാനായി.
ലോക്ക് ഡൗൺ മൂലം റാഞ്ചിയിൽ കുടുങ്ങിപ്പോയ‌ിരുന്നു ഇവർ.

മെയ് മാസത്തിലാണ് നാല് സംസ്ഥാനങ്ങളിലെ വൈസ് ചാൻസലർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. ഹസാരിബാ​ഗിലെ വിനോബഭാവെ യൂണിവേഴ്സിറ്റിയിലും എസ്കെഎംയു യൂണിവേഴ്സിറ്റിയിലുമാണ് സോനാചാര്യ മിൻസ് അപേക്ഷ സമർപ്പിച്ചത്.തുടര്‍ന്ന് ഝാർഖണ്ഡിലെ ദുംക സിഡോ കൻഹു മുർമു സർവ്വകലാശാലയിലെ വൈസ് ചാൻസലറായിട്ടാണ് സോനാചാര്യ നിയമിതയാകുന്നത് .

# സിജി ജി കുന്നുമ്പുറം


Also Read » ലോകത്തിലെ ആദ്യ സബ് വൂഫർ കണ്ടുപിടിച്ച കംബനിയുടെ കഥ - ONKYO


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 9 | Saved : 04:50:31 am | 29-05-2022 CEST