ബെൽജിയം രാജാവ് ആഫ്രിക്കയിൽ 15 ദശലക്ഷത്തിലധികം പേരെ കൊന്നതിങ്ങനെ

Avatar
Vinaya Raj V R | 03-03-2022 | 3 minutes Read

കേരളത്തിന്റെ അൻപതിരട്ടി വലിപ്പമുള്ള കോംഗോ ഫ്രീ സ്റ്റേറ്റിനെ 1885 ഫെബ്രുവരിയിൽ തന്റെ വ്യക്തിഗതസമ്പത്തായി ബെൽജിയൻ രാജാവായ ലിയോപ്പോൾഡ് രണ്ടാമൻ പ്രഖ്യാപിച്ചു. കോംഗോയിലെ ജനങ്ങളെ സംസ്കാരമുള്ളവരാക്കിമാറ്റാനാണ് താൻ അത് സ്വന്തമാക്കുന്നതെന്നു രാജാവ് പറഞ്ഞു.

യൂറോപ്പിലെങ്ങും നിന്നും തെരഞ്ഞെടുത്ത ആൾക്കാരെക്കൊണ്ട് കോംഗോ ഭരിക്കാൻ രാജാവ് ഏർപ്പാടാക്കി. ആദ്യകാലങ്ങളിൽ ആകെ നഷ്ടമായിരുന്നു കോംഗോയിലെ ഇടപാടുകൾ. എന്നാൽ 1890-കളിൽ സ്വാഭാവിക റബറിന്റെ ആവശ്യം വർദ്ധിപ്പിച്ചപ്പോൾ അതു ശേഖരിക്കാനായി കോംഗോയിലെ സ്ഥലങ്ങൾ മുഴുവൻ രാജാവ് സ്വകാര്യ കമ്പനികൾക്ക് നൽകി. അവർക്ക് സമ്പൂർണ്ണസ്വാതന്ത്ര്യമായിരുന്നു കോംഗോയിൽ. അടിമപ്പണിയും അക്രമവും നിറഞ്ഞാടി. റബർ ശേഖരിക്കാൻ തയ്യാറല്ലാത്തവരുടെ ഗ്രാമങ്ങൾ ചുട്ടെരിച്ചു.

ഈ റബർ എന്നുപറയുന്നത് ഇന്നു നമ്മൾ കാണുന്ന റബർ മരങ്ങളിൽ നിന്നല്ല, നമ്മുടെ പാലമരത്തിന്റെ കുടുംബത്തിൽപ്പെട്ട ഏറ്റാ എന്നു വിളിക്കുന്ന ( » Landolphia owariensis) ഒരു വലിയ വള്ളിച്ചെടിയിൽ നിന്നാണ് ഇവിടെ കറ ശേഖരിച്ചിരുന്നത്, ഇതിനായി വള്ളി കയറിക്കിടക്കുന്ന മരത്തിന്റെ മുകളിൽ കയറേണ്ടതുണ്ടായിരുന്നു. 640 ഏക്കർ പ്രദേശത്തുനിന്നും ഒരു വർഷം ഏറിയാൽ ലഭിക്കുന്നത് 180 കിലോ റബർ ആണ്, പ്രഗൽഭനായ ഒരു തൊഴിലാളിക്ക് ഒരു മാസം ഏഴര കിലോ റബർ ലഭിക്കും. ഇപ്പോൾ ഉള്ള റബർ മരം വ്യാപകമായതോടെയാണ് ഈ വള്ളിച്ചെടിയുടെ വ്യാവസായികപ്രാധാന്യം പിൽക്കാലത്ത് ഇല്ലാതായത്.

ഓരോ തൊഴിലാളിയും നിർബന്ധമായും കാട്ടിൽ നിന്ന് നിശ്ചയിച്ചപ്രകാരമുള്ള അളവ് റബർ ശേഖരിക്കേണ്ടതുണ്ടായിരുന്നു. ഇത് യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും കയറ്റി അയയ്ക്കുകയായിരുന്നു ചെയ്യുന്നത്. വലിയ ലാഭമായിരുന്നു ഈ പരിപാടി, ഒറ്റവർഷം കൊണ്ടുതന്നെ മുടക്കുമുതൽ തിരിച്ചുകിട്ടി. റബർ ശേഖരിക്കാൻ 1885 -ൽ രൂപീകരിച്ച ഫോഴ്സ് പബ്ലിൿ എന്ന സൈനികപദ്ധതിയുടെ മേലധികാരി വെള്ളക്കാരനും അതിനുതാഴെ മറ്റിടങ്ങളിൽ നിന്നും കൊണ്ടുവന്ന കറുത്തവരായ സൈനികരും ആയിരുന്നു ഉണ്ടായിരുന്നത്. 1900 ആയപ്പോഴേക്കും ഈ സൈന്യത്തിൽ 19000 ആൾക്കാർ ഉണ്ടായിരുന്നു.

യാതൊരു നിയമബാധ്യതയും ഇല്ലാതെ ഇവർ ഭീകരത അഴിച്ചുവിട്ടു. നിശ്ചിത അളവ് റബർ ശേഖരിച്ചില്ലെങ്കിൽ മരണമായിരുന്നു ശിക്ഷ. നല്ലവിലകൊടുത്ത് യൂറോപ്പിൽ നിന്നും കൊണ്ടുവരുന്ന ആയുധങ്ങൾ ഈ സൈനികർ മറ്റാവശ്യങ്ങൾക്ക് ഉയുപയോഗിക്കുകയോ വിൽക്കുകയോ ഭാവിയിൽ കലാപത്തിന് സൂക്ഷിക്കുകയോ ചെയ്യുമെന്നു ഭയന്ന് തൊഴിലാളികളെ വെടിവച്ചുകൊന്നതിനു തെളിവായി അവരുടെ കൈപ്പത്തികൾ വെട്ടിക്കൊണ്ടുവരേണ്ടതുണ്ടായിരുന്നു. ഈ കൈകൾ ഫോഴ്സ് പബ്ലിൿ ശേഖരിച്ചു. യാതൊരു തരത്തിലും ശേഖരിക്കാൻ സാധ്യമല്ലാത്തത്ര റബർ ആയിരുന്നു ഓരോരുത്തർക്കും നൽകിയ ക്വാട്ടകൾ. അപ്പോൾ ധാരാളം കൈകൾ ആവശ്യമായി വന്നു, കൈകൾ വെട്ടിയെടുത്ത് എണ്ണം തികയ്ക്കാൻ സമീപഗ്രാമങ്ങളിൽ ആക്രമണം നടത്തിയിരുന്നു.

937-1646297247-fb-img-1646296852252

ഒരു വലതുകൈപ്പത്തി കൊണ്ടുവന്നുനൽകിയാൽ ഒരാളെ കൊന്നു എന്നാണ് അർത്ഥം. വെടിക്കോപ്പുകൾ ലാഭിക്കാൻ സൈനികർ ആൾക്കാരെ കൊല്ലാതെ കൈപ്പത്തി മാത്രം വെട്ടിയെടുത്തുകൊണ്ടുവന്നിരുന്നു. ഇതിനായി ചിലപ്പോൾ കൂട്ടക്കൊല നടക്കുന്ന സമയത്ത് പലരും ചത്തപോലെ കിടക്കും, തങ്ങളുടെ വലതുകൈപ്പത്തി വെട്ടിക്കൊണ്ട് സൈനികർ സ്ഥലം വിടുന്നതുവരെ അവർ അനങ്ങാതെ കിടന്നു, കൈ പോയാലും ജീവൻ ബാക്കിയാവുമല്ലോ.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കൂടുതൽ കൈപ്പത്തികൾ കൊണ്ടുവരുന്നവർക്ക് തങ്ങളുടെ ജോലി വേഗം നിർത്തി പോകാൻ കഴിഞ്ഞിരുന്നതിനാൽ അവർ കൂടുതൽ ആൾക്കാരുടെ കൈകൾ വെട്ടിക്കൊണ്ടുവന്നു.

ഇങ്ങനെ ഉണ്ടാക്കിയ ധനം കൊണ്ട് ലിയോപ്പോൾഡ് സമ്പന്നനായി. ബെൽജിയം സമ്പന്നമായി. അവിടെ വിദ്യാഭ്യാസസ്ഥാപനങ്ങൾ വന്നു. തലമുറകൾ വിദ്യ അഭ്യസിച്ചു, സ്വാഭാവികമായും അവരുടെ മക്കൾക്കും വിദ്യാഭ്യാസവും സമ്പത്തും ലഭിച്ചു. കാലംപോലെ യൂറോപ്പ് സംസ്കാരത്തിന്റെ ലോകതലസ്ഥാനമായി. നാറ്റോയുടെ, യൂറോപ്യൻ യൂണിയൻ കമ്മീഷന്റെ, യൂറോപ്യൻ പാർലമെന്റിന്റെ കേന്ദ്രമായി ബെൽജിയവും ബ്രസൽസും. യൂറോപ്പിലെ ഏറ്റവും വ്യവസായവൽക്കരിക്കപ്പെട്ടതും നാഗരികവുമായ രാജ്യമാണ് ബെൽജിയം.

പണ്ട് കോംഗോ ഭരിച്ചിരുന്നപ്പോൾ അവിടുന്നു കൊണ്ടുവന്നിരുന്ന കൊക്കോ ഉപയോഗിച്ച് ചോക്കളേറ്റ് ഉണ്ടാക്കിത്തുടങ്ങിയ ബെൽജിയം ഇന്നും ആഫ്രിക്കയിൽ നിന്നും കൊക്കോ കൊണ്ടുവന്ന് ചോക്കളേറ്റ് ഉണ്ടാക്കി ചോക്കളേറ്റിന്റെ ലോകതലസ്ഥാനമായി ഇന്നും അറിയപ്പെടുന്നു.

1916 -ൽ ബ്രിട്ടൻ ലിയോപ്പോൾഡ് രാജാവിന് പരമമായ ബഹുമതി നൽകി, member of the » Order of the Garter. കോംഗോയിൽ നിന്നും പിടിച്ചുകൊണ്ടുവന്ന 267 മനുഷ്യരെ കൊണ്ട് ലിയോപ്പോൾഡ് ഒരു മനുഷ്യ-മൃഗശാല ഉണ്ടാക്കി. കോംഗോയിലെ ക്രൂരതയെപ്പറ്റിയുള്ള വാർത്തകൾ ബെൽജിയത്തിൽ അറിഞ്ഞപ്പോൾ ഉണ്ടായ ജനരോക്ഷം കാരണം രാജാവ് തന്റെ സ്വന്തം സമ്പത്തായ കോംഗോ സ്വന്തം രാജ്യത്തിനു കൊടുത്തു. ബെൽജിയൻ കോംഗോ എന്നറിയപ്പെട്ട ആ രാജ്യം 1960 -ൽ സ്വാതന്ത്ര്യം നേടി ഡിമോക്രാറ്റിൿ റിപബ്ലിൿ ഓഫ് കോംഗോ ആയി. ലിയോപ്പോൾഡിന്റെ ഭരണകാലത്ത് ചുരുങ്ങിയത് ഒരു കോടിയോളം കോംഗോക്കാർ മരണമടഞ്ഞു

» Wikipedia


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Vinaya Raj V R

Manager, Kerala Gramin Bank / Wikipedian

Do NOT follow this link or you wont able to see the site!

❤️ | 0 | Saved : 01:24:34 am | 25-06-2024 CEST