ഷിപ്പ് റോക്ക് അഥവാ ചിറക്കുള്ള പാറ - കൂടുതൽ വായിക്കാൻ ..

Avatar
Raveendran Wayanad | 05-07-2020 | 2 minutes Read

27 ദശല ലക്ഷം വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ അഗ്നിപർവ്വതസ്ഫോടന നത്തിൽ രൂപം കെണ്ട അവശിഷ്ഠമാണ് വടക്കുപടിഞ്ഞാറൻ ന്യൂ മെക്സിക്കോയിൽ സ്ഥിതി ചെയ്യുന്ന , ഷിപ്പ് റോക്ക് . » Geohack Link

സമുദ്രനിരപ്പിൽ നിന്ന് 7,177 അടി (2,187.5 m) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഷിപ്പ് റോക്കിന്റെ ഉയരം 1,583 അടിയാണ് ( (482.5 m) വടക്കു കിഴക്കൻ അരിസോണ തെക്കു കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന യുട്ടയ്ക്കും ഇടയിൽ ആയി 27.425 ചതുരശ്ര മൈൽ വിസ്തൃതിയുള്ള മരുഭൂമിയിൽ ഉയർന്നു നില്ക്കുന്ന ഭൂവിഭാഗം കൂടിയാണ് ഇത് .

ship rock
Photo Credit : » alexmaclean

ഇവിടെയുള്ള തത് ദ്ദേശീയരായ നവാജോ ഗോത്രവിഭാഗം ഈ മലയെ പുണ്യസ്ഥലമായി ആണ് കരുതിവരുന്നത് . അവരുടെ പുരാണ ഇതിഹാസങ്ങളിൽ ഇതിനെ പറ്റി പ്രത്യേകം പരാമർശിക്കുന്നും ഉണ്ട് . ഇവരുടെ ഐതിഹ്യമനുസരിച്ച് ഒരു വലിയ പക്ഷിയുടെ പുറത്ത് കയറി ഇവരുടെ പൂർവ്വികർ മറ്റ് ഗോത്രവിഭാഗങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടി യാത്ര ചെയ്തുവെന്നും ഒരു രാത്രിയും പകലും സഞ്ചരിച്ച് ഇവിടെ എത്തിപ്പെട്ടു എന്നും എന്നാൽ തങ്ങളെ രക്ഷിച്ച പക്ഷിയെ ക്ലിഫ് മോൺസ്റ്റർ എന്ന ഭീമ കാരനായ ഡ്രാഗൺ ആക്രമിക്കുകയും പക്ഷിക്ക് മാരാകമായി പരിക്ക് പറ്റുകയും ഇതു കണ്ട് ഡ്രാഗനെ നേരിടാൻ മോൺസ്റ്റ സ്ലോർ എന്ന അത്ഭുത സിദ്ധിയുള്ള യോദ്ധാവിനെ അയക്കുകയും ഡ്രാഗന്നെ വധിച്ചു എന്നും എന്നാൽ യുദ്ധത്തിൽ പരിക്കു പറ്റിയ പക്ഷിയെ നില നിർത്താൻ വേണ്ടി കല്ലാക്കി മാറ്റി എന്നും അതാണ് ഷിപ്പ് റോക്ക് എന്നും ഇവരുടെ ഇതിഹാസത്തിൽ പറയുന്നു .

shiprock
Photo Credit : » flickr.com/haglundc

നവാജോ ജനവിഭാഗം അമേരിക്കൻ ഐക്യനാടുകളിൽ തന്നെ പുരാതനമായ ഗോത്രവിഭാഗമാണ് 21 ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇവരുടെ ജനസംഖ്യ അനുപാതം 300,000 ലക്ഷം ആയിരുന്നു . ഇവരിൽ ഭൂരിഭാഗവും അരിസോണ, യൂട്ട. ന്യൂ മെക്സിക്കോ എന്നിവിടങ്ങളിൽ താമസിക്കുന്നു അപ്പാച്ചിയൻ എന്ന ഭാഷയാണ് ഈ ഗോത്രം സംസാരിക്കുന്നത്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

navajo people

ഷിപ്പ് റോക്ക് രൂപപ്പെടുന്ന സമയത്ത് ഇത് ഭൂമിയുടെ ഉപരിതലത്തിന്റെ അടുത്ത് നിന്ന് 700 മുതൽ 1000 മീറ്റർ താഴെയായിരിക്കമെന്നും മണ്ണൊലിപ്പ് മൂലം മാണ് ഇപ്പോൾ ഉള്ള ഘടന പുറമേയ്ക്ക് കാണാൻ കഴിഞ്ഞത് എന്നും ശാസ്ത്രജ്ഞാൻ ന്മാർ കരുത്തുന്നു പ്രാധനപ്പെട്ട പാറയിൽ നിന്ന് ആറോളം നിരകളായി തണുത ലാവ അടിഞ്ഞുകൂടിയ പാറക്കൂട്ടങ്ങൾ കാണാവുന്നതാണ് 30 ദശലക്ഷം വർഷങ്ങൾക്ക് മുൻമ്പ് പൊട്ടിത്തെറിച്ച അഗ്നി പർവ്വതമാണ് ഷിപ്പ് റോക്ക് . ഉരുകി ലാവ ഭൂമിക്കടിയിൽ നിന്ന് ഭൂഗർഭ ജലവുമായി ക്കൂടി ചേർന്ന് ചൂടായ നീരാവി, അഗ്നിപർവ്വത വാതകങ്ങൾ എന്നിവ വികസിക്കുകയുംപുറത്തേക്ക് വരികയും നിരവധി സ്ഫോനങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു . ഇതിനെ ഡയ ട്രീം എന്നാണു പറയുന്നത് .

അഗ്നിപർവ്വത മേഖലയിലെയ്ക്ക് പാറകളുടെകളുടെ നുഴഞ്ഞുകയറ്റം ഭൂഗർഭജലം നിലനില്ക്കുക ഏന്നീ മേഖലകളിൽ ഡയാ ട്രീം ഉണ്ടാവുന്നു ഇത്തരത്തിലുള്ള അഗ്നിപർവ്വത സ്ഫോടനമാണ് ഷിപ്പ് റോക്കിലും ഉണ്ടായിട്ടുള്ളത് . ഷിപ്പ് റോക്കിനെ ചില ഭാഗങ്ങളിൽ നിന്നു നോക്കുമ്പോൾ മടക്കിയ ചിറക്കുള്ള ഒരു വലിയ പക്ഷിയോട് സാമ്യമുള്ളതായി കാണാപ്പെടുന്നു . 1860 കളിൽ ക്യാപ്റ്റൻ ജെ.എഫ് മാക്കോബ് ഏറ്റവും ഉയർന്ന ഭാഗത്തിന് ഷിപ്പ് റോക്ക് എന്ന പേര് നല്ക്കുകയാണ് ഉണ്ടായത് . 19 ആം നൂറ്റാണ്ടിലെ ക്ലിപ്പർ കപ്പലുകളോട് സാമ്യമുള്ളതിനാൽ ആണ് ഇതു നല്കാൻ കാരണം .

ഷിപ്പ് റോക്കിന് മുകളിൽ കയറുന്നതിന് ആർക്കും തന്നെ അനുമതി ഇല്ല . 1970-കളിൽ ഇതിന്റെ മുകളിൽ കയറാൻ ശ്രമിച്ചവർക്ക് നേരിട്ട ദാരുണമായ അപകട മരണങ്ങളും നവോ ജോ ജനത ഇതിനെ പരിശുദ്ധ മലയായി കാണുന്നതു കൊണ്ടും ഇതിന്റെ മുകളിലെയ്ക്കുള്ള പ്രവേശനം പൂർണ്ണമായി നിരോധിച്ചിരിക്കുന്നു.


Also Read » ലോകത്തിലെ ആദ്യ സബ് വൂഫർ കണ്ടുപിടിച്ച കംബനിയുടെ കഥ - ONKYO


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 9 | Saved : 03:50:46 am | 29-05-2022 CEST