നൂറ് കോടിയിലധികം ഡോളർ മൂല്യമുള്ള വെള്ളത്തിനടിയിലെ സമ്പത്ത് - വോൾട്ട തടാകം

Avatar
Vinaya Raj V R | 11-11-2021 | 2 minutes Read

ഉപരിതലവിസ്തീർണ്ണം വച്ചുനോക്കിയാൽ ലോകത്തേറ്റവും വലിയ കൃത്രിമതടാകമാണ് വോൾട്ട തടാകം. പൂർണ്ണമായും ആഫ്രിക്കയിലെ ഘാനയിൽ ഉള്ള ഈ തടാകം അകോസോമ്പോ ഡാം നിർമ്മിച്ചപ്പോൾ രൂപം കൊണ്ടതാണ്.

8502 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഈ തടാകത്തിന് കേരളത്തിന്റെ അഞ്ചിലൊന്നോളം വലിപ്പമുണ്ട്. തടാകത്തിന്റെ തെക്കുവടക്ക് അറ്റങ്ങൾ തമ്മിൽ 520 കിലോമീറ്റർ ദൂരമുണ്ട്. 1961 ൽ പണിതുടങ്ങി 1965 ൽ പൂർത്തിയായ ഡാം നിർമ്മാണത്തിന് 78000 ആൾക്കാരെയും അവരുടെ 200000 മൃഗങ്ങളെയും മാറ്റിപ്പാർപ്പിക്കേണ്ടിവന്നു. (ഇടുക്കി പദ്ധതിയേക്കാൾ വെറും 33 ശതമാനം മാത്രം കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഈ പദ്ധതിക്ക് ഇടുക്കി ജലവൈദ്യുതപദ്ധതിക്ക് വേണ്ടിവന്നതിന്റെ 140 മടങ്ങ് പ്രദേശം മുക്കിക്കളയേണ്ടിവന്നു). ഇപ്പോൾ ഈ തടാകത്തിൽ നിന്നും ധാരാളം മൽസ്യം പിടിക്കുന്നുണ്ട്, ഇതുകൊണ്ട് ജീവിക്കുന്നവർ മൂന്നുലക്ഷത്തിലേറെപ്പേർ ആണ്, ഈ മേഖലയിൽ പതിനായിരത്തോളം കുട്ടികൾ നിർബന്ധിതമായി ജോലിചെയ്യേണ്ടിവരുന്നുണ്ട്.

907-1636669094-volta-lake-malayalam

ഡാം ഉണ്ടാക്കിയപ്പോൾ മുങ്ങിപ്പോയ വനത്തിലെ മരങ്ങൾ മുഴുവൻതന്നെ ഇപ്പോഴും വോൾട്ട തടാകത്തിലെ ജലത്തിനടിയിൽ നിൽക്കുകയാണ്, കുറച്ചൊന്നുമല്ല. നൂറ്-ഇരുനൂറ് കോടി ഡോളർ മൂല്യമുള്ള സമ്പത്താണ് വെള്ളത്തിനടിയിൽ കിടക്കുന്നത്. കാനഡ ആസ്ഥാനമായ ഒരു കമ്പനി അവരുടെ ഘാന ഉപകമ്പനിയുമായി ചേർന്ന് അവരുടെ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ മരങ്ങൾ മുറിച്ചെടുക്കുന്നുണ്ട്. മൂന്നരലക്ഷം ഹെക്ടർ പ്രദേശം സർക്കാരിനോട് മരം കുഴിച്ചെടുക്കാൻ 25 വർഷത്തേക്ക് കരാർ ആക്കിക്കഴിഞ്ഞു. തടാകത്തിൽ ഉള്ളവയിൽ കരിമരം പോലെ വലിയ മൂല്യമുള്ള ധാരാളം മരങ്ങൾ ഉണ്ട്. മരത്തിന്റെ ആവശ്യം വർഷം തോറും കൂടുകയും ലഭ്യത കുറഞ്ഞുവരികയും ചെയ്യുന്നതിനാൽ ഇവിടെ നിന്നുമുള്ള മരത്തിന്റെ വില ഉയർന്നുതന്നെയിരിക്കും എന്നാണ് കരുതുന്നത്. ഏതായാലും മുങ്ങിപ്പോയി ഇനി പ്രത്യേകിച്ച് വനമൊന്നും നഷ്ടമാവാനില്ലാത്തതിനാൽ ഈ പദ്ധതിക്ക് നല്ല പിന്തുണയുമാണ് ലഭിക്കുന്നത്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച ഫ്രാൻസിലെ നോത്രദാം പള്ളിയുടെ മേൽക്കൂര കഴിഞ്ഞവർഷം പൂർണ്ണമായും ചാമ്പലായത് പുനർനിർമ്മിക്കാൻ വോൾട്ടാ തടാകത്തിലെ മരം ഉപയോഗിക്കാമെന്ന് കമ്പനി ഫ്രഞ്ചുസർക്കാരിനോട് പറഞ്ഞിട്ടുണ്ട്. അന്നത് നിർമ്മിക്കാൻ 52 ഏക്കർ പ്രദേശത്തുനിന്നും 1300 ഓളം മരങ്ങൾ ഉപയോഗിച്ചിരുന്നു, എന്നാൽ അന്ന് ഉണ്ടായിരുന്നപോലെയുള്ള വലിയ ഓക്കുമരങ്ങൾ ഇന്ന് ഫ്രാൻസിൽ ലഭ്യമല്ല താനും.

Below video was shown at Hillsong's Colour Conference 2018. Paul Nevison's director's cut won Best Director (over 180 seconds) at the Ciclope Festival Africa in May 2019.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Vinaya Raj V R

Manager, Kerala Gramin Bank / Wikipedian

Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 07:04:39 am | 19-06-2024 CEST