കോവിഡ് 19 പകർച്ചവ്യാധിയുടെ ഭാവി

Avatar
സുരേഷ് സി പിള്ള | 05-05-2020 | 1 minute Read

കഴിഞ്ഞ ദിവസം മിന്നെസോട്ട യൂണിവേഴ്സിറ്റി യിലെ, സാംക്രമിക രോഗ ഗവേഷണ വിഭാഗം (CIDRAP ) പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ്

COVID-19 The CIDRAP Viewpoint The Future of the COVID-19 Pandemic (Date April 30th, 2020).

ഈ റിപ്പോർട്ടിൽ പറയുന്ന പ്രധാന പോയിന്റുകൾ ആണ് ചുരുക്കി എഴുതുന്നത്.

1. കൂടുതലായുള്ള ഇൻക്യൂബേഷൻ പീരിയഡും, പ്രകടമായ ലക്ഷണങ്ങളില്ലാത്ത രോഗബാധിതരാകുന്നതും മൂലം COVID-19 സാധാരണ ഫ്ലൂ വിനേക്കാൾ പടരാൻ സാധ്യത ഉണ്ട്.

2 . ഇപ്പോളുള്ള പഠനങ്ങൾ പ്രകാരം COVID-19 ഒന്നര മുതൽ രണ്ടു വർഷം വരെ നീണ്ടു നിക്കാൻ സാധ്യത ഉണ്ട്.

3. ആകെയുള്ള ജനസംഖ്യയുടെ 60% to 70% വരെ ഇതിനെതിരെ പ്രതിരോധം നേടിയെടുക്കാതെ രോഗവ്യാപനം ശമിക്കുന്ന ലക്ഷണങ്ങൾ കാണുന്നില്ല.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

4. ഇപ്പോൾ എടുത്തിരിക്കുന്ന മുൻകരുതലുകളും, മറ്റുള്ള നിയന്ത്രണങ്ങളും കാരണം രോഗവ്യാപനം പല തരംഗങ്ങളായി ആയിരിക്കും വരിക.

5. ഇപ്പോളുള്ള രോഗവ്യാപനത്തിന് പുറമെ ഒരു വലിയ രോഗ വ്യാപനം (നവംബർ മുതൽ 2021 മാർച്ച് വരെ) ഉണ്ടാവാം. അതിന് ശേഷം 2021 ൽ ചെറിയ ചെറിയ തരംഗങ്ങൾ ആയി രോഗവ്യാപനം ഉണ്ടാവാം. അതല്ലെങ്കിൽ ഇപ്പോളുള്ള വലിയ വ്യാപനത്തിന് ശേഷം 2021 വരെ ഉണ്ടാകാവുന്ന ആവർത്തിച്ചു വരുന്ന ചെറിയ ചെറിയ രോഗവ്യാപനം ആവാം. അതുമല്ലെങ്കിൽ ഒരു കൃത്യമായ ഇടവേളകൾ ഇല്ലാതെ ഒരു slow burn ആയി രോഗവ്യാപനം കൂടുതൽ കാലം നീണ്ടു നിൽക്കാൻ ആണ് സാധ്യത.

റിപ്പോട്ട് ഉപസംഹരിച്ചിരിക്കുന്നത് ഇങ്ങനെയാണ് അടുത്ത 18 മുതൽ 24 മാസം വരെ സാരവത്തായ രോഗവ്യാപനം SARS-CoV-2 മൂലം ഉണ്ടാവാം, കൂടാതെ "ഹോട്ട് സ്പോട്ടുകൾ" ലോകത്തിന്റെ പല ഭാഗങ്ങളിലായി മാറി മാറി വരാം.

ചുരുക്കത്തിൽ CIDRAP Viewpoint The Future of the COVID-19 Pandemic റിപ്പോട്ട് പ്രകാരം ഇനിയുള്ള കുറെ നാൾ, അല്ലെങ്കിൽ ഒരു വാക്സിൻ കണ്ടു പിടിക്കുന്നിടം വരെ COVID-19 മനുഷ്യരാശിക്കൊപ്പം ഉണ്ടാവും എന്നാണ്.

» റിപ്പോർട്ട് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About സുരേഷ് സി പിള്ള

ഡോ.സുരേഷ് സി പിള്ള

കോട്ടയം കറുകച്ചാൽ (ചമ്പക്കര) സ്വദേശി. അയർലണ്ടിലെ (ഡബ്ലിൻ) ട്രിനിറ്റി കോളേജിൽ നിന്ന് PhD. അമേരിക്കയിലെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യിൽ നിന്നും പോസ്റ്റ് ഡോക്ടറൽ ഗവേഷണം. ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി യിൽ നിന്നും MBA. ഇപ്പോള്‍, അയർലണ്ടിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ലൈഗോ യിലെ നാനോടെക്നോളജി ആൻഡ് ബയോ എഞ്ചിനീയറിംഗ് ഗവേഷണ വിഭാഗം മേധാവി. നൂറിലധികം ജേർണൽ ആർട്ടിക്കിൾസ്/ ഗവേഷണ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു.. രണ്ട് US പേറ്റന്റും, ഒരു UK പേറ്റന്റും അവാർഡ് ചെയ്തിട്ടുണ്ട്. മലയാളത്തിൽ, 'തന്മാത്രം", “പാഠം ഒന്ന്”, “കണികം” എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 10:55:53 am | 03-12-2023 CET