നാട്ടിലെ നല്ല വാറ്റുകാരും ഒരു ആവറേജ് റം ഡിസ്റ്റിലാറും തമ്മിൽ എന്താണ് വ്യത്യാസം ?

Avatar
Deepak Raj | 23-11-2020 | 3 minutes Read

( വ്യാജ വാറ്റു കുറ്റകരമാണ് . അക്കാദമിക് വിവരണം ആണ് ഉദ്ദേശം . നിയമപരമായി ഉണ്ടാക്കാൻ പറ്റുന്ന രാജ്യങ്ങളിൽ മാത്രം പരീക്ഷിക്കുക )

ഒരു സൗഹൃദ സംഭാഷണത്തിൽ വന്ന ചർച്ചയുടെ ബാക്കിപത്രമാണ് ഈ പോസ്റ്റിനാധാരം .

നാട്ടിലെ നല്ല വാറ്റുകാരും ഒരു ആവറേജ് റം ഡിസ്റ്റിലാറും തമ്മിൽ എന്ത് വെത്യാസം . അല്ലെങ്കിൽ ഒരു കിടിലൻ വാറ്റുകാരൻ നോക്കിയാൽ നല്ല റം ഉണ്ടാക്കാനാവില്ലെ ?

ആദ്യം തന്നെ എന്തിനു റം എന്ന ചോദ്യം . കാരണം വിസ്കി ഉണ്ടാക്കുന്നവരെ നമ്മൾ കാണുന്നില്ല . എന്ന് മാത്രമല്ല അവർ റം ഉണ്ടാക്കുകയാണെന്നു അറിയില്ലെങ്കിൽ കൂടി വാറ്റുകാർ ഉണ്ടാക്കുന്നത് റം ആണ് . റം പിന്നെ എന്തുകൊണ്ട് വാറ്റുകാർ ഉണ്ടാക്കുമ്പോൾ വാങ്ങുന്ന റമ്മിന്റെ രുചി / ഫ്ലേവർ കിട്ടുന്നില്ല ( ദയവ് ചെയ്തു ഒരു റമ്മിനും നല്ല " വാറ്റിന്റെ " ഗുണം ഇല്ലെന്ന ക്ളീഷേ അടിക്കരുത് )

നാടൻ വാറ്റുകാരന് ഏറക്കുറെ റം ഉണ്ടാക്കാനാവില്ലെന്നത് തന്നെയാണ് കാരണം . എന്നാൽ വീട്ടിൽ സ്വയം കുടിക്കാൻ വാറ്റുന്ന അല്പം വിദ്യാഭാസമുള്ള ഒരാൾ ശ്രമിച്ചാൽ ഏറെക്കുറെ പെർഫെക്റ്റ് ആയ റം ഉണ്ടാക്കാനാവും . എന്തുകൊണ്ട് നല്ല റം വാറ്റുകാരന് ഉണ്ടാക്കാനാവില്ല എന്ന ചോദ്യത്തിന് ഉത്തരം കിട്ടുമ്പോൾ തന്നെ ബാക്കി കാര്യങ്ങൾ മനസ്സിലാവും .

എല്ലാവർക്കും അറിയാവുന്ന പോലെ ശർക്കരയിൽ നിന്നോ കരിമ്പിൻ നീരിൽ നിന്നോ ആണ് റം ഉണ്ടാക്കുക . ബഹുഭൂരിപക്ഷവും ശർക്കരയിൽ ( മോളാസിസ് ) നിന്ന് റം ഉണ്ടാക്കുന്നതുപോലെ വാറ്റുകാരും ശർക്കരയിൽ നിന്നാണ് വാറ്റുന്നതു ( ശർക്കര പാട്ടയിൽ ആണ് നാട്ടിൽ കിട്ടുക ) എന്നാൽ ഡിസ്റ്റിലറിയിൽ ഉപയോഗിക്കുന്ന ശർക്കര സൾഫർ ഇല്ലാത്ത ഡിസ്റ്റിലറികൾക്ക് വേണ്ടിയുള്ള ശർക്കര ആണെന്ന വെത്യാസം ഉണ്ട് . വിദേശത്തു സൾഫർ കലരാത്ത ശർക്കര വാങ്ങാൻ കിട്ടും ( 😀) . ശർക്കരയിൽ സൾഫർ ചേർക്കപ്പെടുന്നത് പഞ്ചസാര ഉൽപ്പാദനത്തിന് ആണെന്നതിനാൽ വാറ്റുകാർക്കു കിട്ടുന്ന ശർക്കര സൾഫർ ഫ്രീ ശർക്കര കിട്ടാൻ സാധ്യത കുറവാണ് .

അടുത്ത പ്രശ്നം ഫെർമെന്റേഷൻ ക്വളിറ്റി എന്നത് കൈകാര്യം വ്യാജവാറ്റുകാർക്ക് അല്പം പ്രയാസം വരും . ഒന്നാമത് വാഷ് ( കോട ) തയ്യാറാക്കാനുള്ള ph 4.4-4.6 ആണെന്നത് കൃത്യമാക്കാൻ അസിറ്റിക് ആസിഡ് ചേർക്കാറുണ്ട് . ph ചെക്ക് ചെയ്യുന്ന വാറ്റുകാർ അത്യപൂർവമാണ് . അടുത്ത പ്രധാന പ്രശ്നം യീസ്റ്റ് . എല്ലാ ഡിസ്റ്റിലറികളും അവർക്കുള്ള യീസ്റ്റ് സ്വയം സൂക്ഷിക്കുന്നവരാണെങ്കിൽ ചെറിയ ഡിസ്റ്റിലറികൾ റം യീസ്റ്റ് വാങ്ങും . സാധാരണ ബ്രെഡ് യീസ്റ്റ് ഉപയോഗിച്ചാണ് വ്യാജവാറ്റുകാർ കോട തയ്യാറാക്കുന്നത് . കോടയുടെയും അതോടൊപ്പം റമ്മിന്റെയും പ്രധാന രുചി നിർണ്ണയിക്കുന്നതിൽ ഒരു ഘടകം യീസ്റ്റാണ് .. റം യീസ്റ്റ് നാട്ടിൽ അത്ര സുലഭ്യമല്ല .

അടുത്ത പ്രശ്നം ഫെർമെന്റേഷൻ ചെയ്യുമ്പോൾ ആ യീസ്റ്റിനു അനുയോജ്യമായ താപമാനം കൊടുക്കുക എന്നതാണ് . വാറ്റുകാർക്ക് എവിടെയെങ്കിലും വെച്ചു ആരും കാണാതെ കോട തയ്യാറാക്കുന്നതിലാവും ശ്രദ്ധ . യീസ്റ്റിനു താങ്ങാനാവാത്ത കാലാവസ്ഥയിൽ സുഖകരമല്ലാത്ത ഫ്ലേവർ ആവും ലഭിക്കുക .വിദേശത്തു ലഭിക്കുന്ന ചിലയിനം യീസ്റ്റിൽ അതു 25-27 ഡിഗ്രി ആണെങ്കിൽ ചിലയിനം റം യീസ്റ്റിൽ 32-35 ഡിഗ്രി ആണ് . താപമാന നിയന്ത്രണം വാറ്റുകാരെ സംബന്ധിച്ചു വിഷമമേറിയ കാര്യമാണ് .


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അടുത്ത പ്രശ്നം ഡിസ്റ്റില്ലിങ് :- ചെമ്പിന്റെ പോട്ട് സ്റ്റീലിലോ കോളം സ്റ്റീലിലോ ആവും റം ഉണ്ടാക്കുക . മൂന്നോ - നാലോ പ്ളേറ്റുള്ള കോളം സ്റ്റിലിൽ ഡിസ്റ്റിൽ ചെയ്യുമ്പോൾ ലൈറ്റായ റം കിട്ടുമെങ്കിൽ ( കോക്റ്റൈൽസ് , വൈറ്റ് റം എന്നിവയ്ക്ക് അതാണ് നല്ലതു ) അല്പം ഹെവിയായ ( ഇതിൽ ഹെവി എന്നത് abv അല്ല ) റമ്മിന് പോട്ട് സ്റ്റിലാണ് നല്ലതു . വാറ്റുകാർക്ക് സ്റ്റിൽ ലഭ്യമല്ല എന്നതും പ്രശ്നം ആണെങ്കിൽ ബീഹാർ , യൂപി പോലെയുള്ള സ്ഥലങ്ങളിൽ ചെമ്പ് കുട്ടകം ചെമ്പ് കലവുമായി ഫിറ്റ് ചെയ്ത് മെച്ചപ്പെട്ട രീതിയിൽ ഡിസ്റ്റിൽ ചെയ്യാറുണ്ട് .

കൂടുതൽ സമയം ( എട്ടുമുതൽ - പന്ത്രണ്ടും പതിനാലും മണിക്കൂർ ) ഡിസ്റ്റിൽ സമയം ദീർഘിപ്പിച്ചു അത്രയും സമയം ചെമ്പുമായി നീരാവിക്കു പ്രവർത്തിക്കാൻ ഇടകൊടുത്തു ലൈറ്റും രുചികരവുമായ റം തയ്യാറാക്കുണ്ട് . എന്നാൽ വാറ്റുകാരെ സംബന്ധിച്ചു അത്തരം ഒരു സൗകര്യം സാധ്യവുമല്ല ( എത്രയും പെട്ടന്ന് തീർക്കണം എന്നാണു അവരുടെ ലക്‌ഷ്യം ) താപമാനം കൃത്യമായി നിർത്തണോ ചെക്ക് ചെയ്യാനോ ഉള്ള സൗകര്യവും അവർക്കില്ല .

അതേപോലെ ഇന്നും ഡിസ്റ്റിലർ കട്ട്സ് നിയന്ത്രിക്കുന്ന രീതിയാണ് റമ്മിനുള്ളത് . ഏറ്റവും മികച്ചത് എടുത്തിട്ട് ബാക്കി വരുന്നത് പിന്നീട് വാറ്റുമ്പോൾ മിക്സ് ചെയ്തു ഡിസ്റ്റിൽ ചെയ്യാറാണ് പതിവ്‌ . എന്നാൽ വാറ്റുകാർ ഫോർഷോട്ട് കളഞ്ഞു ബാക്കി എത്രത്തോളം ചാരായം എടുക്കാമോ അത്രയും എടുക്കാനാണ് ശ്രമിക്കുക . അതുകൊണ്ടു ഹാർട്സ് തന്നെ എടുക്കാൻ പറ്റില്ല .

( ദയവ് ചെയ്ത് ജവാനെ ഇതുമായി താരതമ്യം ചെയ്യരുത് . ജവാനെക്കാൾ പത്തിരട്ടി നല്ല വാറ്റുചാരായം നാട്ടിലെ നല്ല വാറ്റുകാർ ഉണ്ടാക്കും . എന്നാൽ റം ഉണ്ടാക്കാൻ അല്പം ബുദ്ധിമുട്ടാണ് )

പിന്നീട് ഇതൊന്നു ഫിൽറ്റർ ചെയ്ത് ഏജ് ചെയ്യാതെ വിൽക്കുകയോ അല്ലെങ്കിൽ സ്റ്റീൽ ടാങ്കിൽ / ബാരലിൽ ഏജ് ചെയ്തു വൈറ്റ് റം ( ഏജ്ഡ് ) ആയി വിൽക്കുകയോ കുറച്ചു കാലം ഓക് ബാരലിൽ ഏജ് ചെയ്തു ഗോൾഡൻ / ഡാർക്ക് റം ആയി വിൽക്കുകയോ ചെയ്യും .

എന്നാൽ വിദേശത്തു വീട്ടിൽ ചൈനീസ് പോട്ട് സ്റ്റിലിൽ വാറ്റുന്നവർക്ക് ( കോളം ആണെങ്കിൽ പ്ലേറ്റുകൾ തുറന്നു വെച്ചോ അല്ലെങ്കിൽ മൂന്നോ നാലോ പ്ലേറ്റ് വരെയോ ഉപയോഗിച്ചോ ) ഇതേപോലെ വറ്റിയാൽ റം ഉണ്ടാക്കാനാവും . ഓക് ബാരൽ വേണം എന്നില്ല കരിച്ച ഓക് ചിപ്സ് / കഷണങ്ങൾ ഉപയോഗിച്ചാൽ ഒറ്റമാസം കൊണ്ട് ഏജ് ചെയ്യാം .

ഇത് മനസ്സിരുത്തി വായിച്ചാൽ എന്തുകൊണ്ട് വാറ്റുകാർക്കു റം ഉണ്ടാക്കാൻ പറ്റില്ലെന്ന് മനസ്സിലാവും ( അസാധ്യം എന്നല്ല ) അവർ ഉണ്ടാക്കുന്നത് റമ്മിന്റെ പ്രാകൃത രൂപം ആണ് താനും.

Photo Credit : » @martz90


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 12:35:55 am | 29-05-2024 CEST