കോള ഒഴിച്ച് വിസ്കിയെ അപമാനിച്ചു കുടിക്കുന്നവർ വായിക്കേണ്ടത് !!

Avatar
Deepak Raj | 10-07-2020 | 2 minutes Read

» കഴിഞ്ഞ പോസ്റ്റുകൾ വായിച്ചപ്പോൾ എന്തുകൊണ്ട് ബ്ലെൻഡഡ്‌ വിസ്കി മോശം അല്ലെങ്കിൽ സിംഗിൾ മാൾട്ട് വിസ്കിപോലെ വിസ്കി കുടിയന്മാർ ബഹുമാനിക്കുന്നില്ല എന്ന് തോന്നാം . പ്രത്യേകിച്ചും ഇന്ത്യയിൽ ഉള്ള ആളുകൾ .

പണ്ട് മുതൽ ജോണിവാക്കറും ഷിവാസും റോയൽ സല്യൂട്ടും മങ്കി ഷോൾഡറും ഡിമ്പിളും ടീച്ചേഴ്സും ഡ്യൂവേഴ്സും ഒക്കെ പ്രശസ്തമാണ് ഇന്ത്യയിൽ . കാരണം അദ്യം പറഞ്ഞ ( കോഫി പോസ്റ്റിൽ ) കാരണങ്ങൾ തന്നെ ആണ് പ്രധാനമായും . വിലക്കുറവ് , ഇഷ്ടംപോലെ ലഭ്യം , ലൈറ്റ് ആയ രുചി അതിനും അപ്പുറം മദ്യപാന ശൈലി . നീറ്റ് അടിക്കുന്നവരും ( ഒന്നും ചേർക്കാതെ ) ഓൺ ദി റോക്സ് ( ഐസ് മാത്രം ഇട്ടു ) കുടിക്കുന്നവരേക്കാൾ വെളളം , കോള ഒഴിച്ച് വിസ്‌കിയെ അപമാനിച്ചു കുടിക്കുന്നവർ ആണ് നമ്മുടെ നാട്ടിൽ ഏറെയും . ഒരു ഡിസ്റ്റിലർ അയാളുടെ വർഷങ്ങൾ നീണ്ട പരിചയവും കഴിവും കൊണ്ട് ഉണ്ടാക്കുന്ന ഉദാത്തമായ കലാസൃഷ്ടിയായ സിംഗിൾ മൾട്ടിന്റെ രുചി അറിഞ്ഞു കുടിക്കാൻ മാനസികമായി പക്വത എത്തിയവർ അല്ല ഇന്ത്യൻ മദ്യപാനികൾ .

എന്താണ് ബ്ലെൻഡഡ്‌ വിസ്കി

സാധാരണ സിംഗിൾ മാൾട്ട് വിസ്കി പോലെ മുഴുവൻ ആയി സ്വന്തമായി ഉണ്ടാക്കാതെ പലയിടത്തും നിന്നും വിസ്കി സോഴ്സ് ചെയ്തു അതു മിക്സ് ചെയ്തു ആവശ്യത്തിന് കളറും ഫ്ലേവറും ചേർത്ത് മിക്കപ്പോഴും പട്ടയും ( ക്ലിയർ ഗ്രൈൻ സ്പിരിറ്റ് ) ചേർത്ത് ഉണ്ടാക്കുന്ന മിക്സ് ആണ് കൊട്ടിഘോഷിച്ച ബ്ലെൻഡഡ്‌ വിസ്കി . ജോണിവാക്കർ പോലെയുള്ള കമ്പനികൾ അവർ വിൽക്കുന്നതിന്റെ തൊണ്ണൂറു ശതമാനവും പുറത്തു നിന്ന് വാങ്ങി ബ്ലെൻഡ്
ചെയ്തു വിൽക്കുന്നതാണ് .

സിംഗിൾ മൾട്ടിൽ രുചികൾ നാച്ചുറൽ ആയ രീതിയിൽ ഉണ്ടാവുമ്പോൾ ബ്ലെൻഡഡിൽ അതു വേറെ രുചികൾ ഉള്ള വിസ്കി കലർത്തിയോ ഫ്ലേവർ ചേർത്തോ ഉണ്ടാക്കും .


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അതേപോലെ വിസ്കി ബ്ലെൻഡ്
ചെയ്തു നേരിട്ട് വിൽക്കുന്ന കമ്പനികളും ഉണ്ട് , ചിലർ വീണ്ടും ഒന്നോ രണ്ടോ വർഷം കൂടി വീപ്പയിൽ ഇട്ടു ഈ മിക്സ്
ചെയ്ത വിസ്‌കിക്ക് ഒരു ഫിനിഷിങ് കൊടുക്കാറുണ്ട് ( ഉദാഹരണം ജോണി വാക്കർ ബ്ലാക്ക് - ഷെറി )

അപൂർവം കമ്പനികൾ മിക്സ് ചെയ്യാൻ ഉപയോഗിക്കുന്ന വിസ്‌കികൾ ഏറ്റവും മികച്ച ക്വളിറ്റി ഉള്ളതാവാൻ ശ്രദ്ധിക്കാറുണ്ട് . ബ്ലൂലേബലും റോയൽ സല്യൂട്ട് ഒക്കെയും ഇങ്ങനെ വരുന്നതാണ് . എന്നാലും ഫ്‌ളേവറിങ് കളറിംഗ് കൂടാതെ ആവണം എന്നില്ല ..

മിക്സിങ് കൊണ്ട് എന്ത് ഗുണം എന്ന് തോന്നാം . മിക്സ് ചെയ്യാൻ വേണ്ടി വലിയ ഡിസ്റ്റിലറിക്ക് കൊടുക്കാൻ മാത്രം വിസ്കി ഉണ്ടാക്കുന്ന ധാരാളം കമ്പനികൾ ഉള്ളതുകൊണ്ട് വളരെ ചീപ് ആയി അവർക്കു വിസ്കി കിട്ടും . സ്വാഭാവികമായും അതിൽ ഉള്ള കുറവ് ബ്ലെൻഡ് ചെയ്തു നികത്തുന്നത് കൊണ്ട് വില തന്നെ കമ്പനികൾ ശ്രദ്ധിക്കാറുള്ളൂ . അതുകൊണ്ടു കുടിയന്മാർക്ക് വില കുറഞ്ഞു വിക്സി കിട്ടും . ഇതേ കാരണം കൊണ്ടാണ് ഒരു കുപ്പി ജോണിവാക്കർ ബ്ലാക്ക് ലേബൽ 42$ നു കിട്ടുമ്പോൾ അതെ നിലവാരമുള്ള സിംഗിൾ മാൾട്ട് 55-60 $ ഏങ്കിലും ആവുന്നത് .

ഒരു വിസ്കി ഫണ്ടമെറ്റലിസ്റ്റിനു ഈ മിക്സിങ് യോജിക്കാൻ കഴിയില്ലാ . സംശുദ്ധമായ വിസ്കി ഒരു കലാ സൃഷ്ടി ആണ് . ഫോട്ടോഷോപ് ഒക്കെ ഇട്ടു എഡിറ്റ് ചെയ്ത ഒരു ചിത്രവും . വർഷങ്ങൾ പഴക്കമുള്ള സിംഗിൾ മാൾട്ട് വമ്പൻ വിലയ്ക്ക് പോകാനുള്ള കാരണം ഇതുകൊണ്ടാണ് .

Photo Credit : » @dylandejonge


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 07:45:43 am | 26-05-2022 CEST