എന്താണ് സിംഗിൾ മാൾട്ട് , ബ്ലെൻഡഡ് വിസ്കി തമ്മിലുള്ള വ്യത്യാസം .. സിംഗിൾ മാൾട്ട് , സിംഗിൾ കാസ്ക് , കാസ്ക് സ്ട്രെങ്ത് , ബ്ലെൻഡഡ് സിംഗിൾ ഗ്രൈൻ എന്നിവയുടെ പ്രതേകതകൾ അറിയാമോ ?

Avatar
Deepak Raj | 05-07-2020 | 3 minutes Read

എന്താണ് സിംഗിൾ മാൾട്ട് എന്താണ് ബ്ലെൻഡഡ്‌ വിസ്കി എന്നത് വിശദമാക്കുകയാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം . അതിനോടൊപ്പം സിംഗിൾ മാൾട്ട് , സിംഗിൾ കാസ്‌ക് , കാസ്‌ക് സ്ട്രെങ്ത് , ബ്ലെൻഡഡ്‌ സിംഗിൾ ഗ്രൈൻ ഒക്കെയും പറയാൻ ശ്രമിക്കാം . ഒന്ന് മൊത്തത്തിൽ ഓടിച്ചു പോവാനേ ശ്രമിക്കുന്നുള്ളൂ . ഏതെങ്കിലും പ്രത്യേക ടോപ്പിക്കിൽ സംശയം ഉള്ളവർക്ക് അതിനു മറുപടി തരാം

Pot Still
Photo Credit : Photo : Pot Still

ആദ്യഭാഗം .

സിംഗിൾ മാൾട്ട് സാധാരക്കാരന്

വളരെ എളുപ്പത്തിൽ പറഞ്ഞാൽ മാൾട്ട് ചെയ്ത ബാർലി , ( പൊതുവേ ബാർലി ആണെങ്കിലും റൈ , ഗോതമ്പ് ഒക്കെയുമോ എല്ലാം കൂടെയോ ) ഒന്ന് പൊടിച്ചു മാഷ് ചെയ്തു പിന്നീട് ഈ മാഷ് പുളിപ്പിച്ചെടുക്കുകയും അതു വാറ്റിയെടുക്കുകയും ചെയ്യുന്നതാണ് റാസ്കൽ വിസ്കി അഥവാ ഏജ് ചെയ്യാത്ത വിസ്കി . ഇതിനേ വീപ്പയിൽ അടച്ചു മൂപ്പെത്തിച്ചു പിന്നീട് ബോട്ടിലിൽ ആക്കി വിൽക്കുന്നു . ഇനി ഇതൊന്നു വിശദമാക്കി പറയാം

മൾട്ടിങ്

തല്ക്കാലം ബാർലി ഉപയോഗിക്കുന്ന രീതി പറയാം . ചിലർ ബാർലിയോടൊപ്പം മറ്റു ധാന്യങ്ങൾ കൂടി ചേർക്കും . ചോളം ഇടുന്ന പതിവ്‌ സ്കോട്ലാൻഡിൽ ഇല്ല . പല ധാന്യങ്ങൾ ചേർക്കുന്നത് രുചിക്ക് മാറ്റം ഉണ്ടാക്കാൻ വേണ്ടി മാത്രം ആണ് .

സിംഗിൾ ഗ്രൈൻ വിസ്കിയിൽ ഈ കലർപ്പുകൾ ഒഴിവാക്കും .

അപ്പോ നല്ല ബാർലി വെള്ളത്തിൽ ഇട്ടു അദ്യം മുളപ്പിച്ചെടുക്കും . ബാർലിയിലെ എൻസൈം ഒന്ന് പ്രവർത്തിച്ചു ബാർലിയിലെ സ്റ്റാർച് ഒന്ന് ഷുഗർ ആകാനുള്ള ഒരു ട്രിക് അത്രയേ ഉള്ളൂ . ഈ ബാർലിയെ പിന്നെ ഉണ്ടാക്കുന്നു . പീറ്റ് ഉപയോഗിച്ച് പുകയ്ച്ചു ആണ് പീറ്റഡ് ഫ്ലേവർ ഉണ്ടാക്കുന്നത് . ജോണിവാക്കർ ബ്ലാക്ക് ഒക്കെ പുക രുചി കിട്ടാൻ കാരണം അതാണ് . എന്നാൽ പുകയുടെ യഥാർത്ഥ രുചി ഇഷ്ടപ്പെടുന്നവർ അർഡ്‌ബെഗ് , ടാലിസ്കാർ , ലഫ്‌റയോഗ് ,ബൊമോർ ഒക്കെ ഉപയോഗിക്കാം . പോൾജോണും ഉണ്ടാക്കുന്നുണ്ട് . ഇതിൽ പുകയ്ക്കാനുള്ള പീറ്റ് ഇന്ത്യയിൽ ഇല്ലാത്തതു കൊണ്ട് പോൾജോൺ പീറ്റഡ് മാൾട്ട് ബാർലി ഇമ്പോർട്ട് ചെയ്താണ് അതിന്റെ നിർമ്മാണം . അല്പം കൂടെ സാങ്കേതികമായി പറഞ്ഞാൽ എല്ലാവർക്കും മനസ്സിലാവണം എന്നില്ല . അങ്ങനെയുള്ളവർ കമന്റിട്ടാൽ മറുപടി കൊടുക്കാം

മാഷിങ്

ഇങ്ങനെ ഉണ്ടാക്കിയെടുത്ത ബാർലി ഒന്ന് പൊടിച്ചു വെളളം ചേർത്ത് വേവിച്ചു ഊറ്റി അരിച്ചെടുക്കും .. അരിച്ചെടുത്ത വേസ്റ്റ് ഇന്ത്യയിൽ പശു തീറ്റ ആയി വിൽക്കാൻ പറ്റും ( അതൊരു എക്സ്ട്രാ വരുമാനം ആണ് ) ഇത് അല്പം ശ്രദ്ധയും പരിചയവും വേണ്ട കാര്യമാണ് . പഠിക്കുമ്പോഴും ചെയ്യുമ്പോഴും പണി കിട്ടുന്ന ഒരു സ്ഥലം ആണിത് . കാരണം മാഷിങ് മോശം ആയാൽ രുചി മാത്രമല്ല ആകെ ഉണ്ടാവുന്ന വിസ്കിയുടെ അളവ് വരെ കുറയും . ആയിരം കിലോ ബാർലിയിൽ നിന്ന് 300 മുതൽ അഞ്ഞൂറ് ലിറ്റർ വരെ വിസ്കി ഉണ്ടാക്കാം ..


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഫെർമെന്റേഷൻ അഥവാ പുളിപ്പിക്കൽ

മുമ്പേ ഉണ്ടാക്കിയ മാഷ് എടുത്തു പുളിപ്പിക്കുന്നു എന്നെ ഉള്ളൂ . സാധാരണ വിസ്കി ഈസ്റ്റ് ആണ് ഉപയോഗിക്കുന്നത് . ഫെർമെന്റേഷൻ വട്ടു ചാരായതിനു കോട ഉണ്ടാക്കുന്ന അതെ പണി ആണെങ്കിലും കൃത്യത കൂടുതൽ ആവശ്യമുണ്ട് . വിസ്കിയുടെ മണം രുചി ഇവ രണ്ടും ഈ പുളിപ്പിക്കൽ അനുസരിച്ചു ആവും ഉണ്ടാവുക . ബ്ലെൻഡഡ്‌ ഉണ്ടാക്കുന്നവർ പല പണിയും കാണിച്ചു രുചി കൂട്ടിയെന്നു വരും . സിംഗിൾ മാൾട്ട് ഉണ്ടാക്കുന്നവർ നല്ല പോലെ ശ്രദ്ധിക്കണം . കാലാവസ്ഥ അനുസരിച്ചു രണ്ടോ മൂന്നൊ ദിവസം കൊണ്ട് കോടയിലെ ഷുഗർ ഈസ്റ്റ് തീർക്കും . വാറ്റ് പോലെയല്ല ഫെർമെന്റേഷൻ തീർന്നാൽ ഉടനെ ഡിസ്റ്റിൽ ചെയ്യും . മൈക്രോ ഡിസ്റ്റില്ലറിക്കാർ എയർലോക്ക് നോക്കിയാൽ റെഡി ആയോ എന്നറിയാം . ഈ അവസരത്തിൽ അഞ്ചു മുതൽ ഒമ്പതു ശതമാനം അൽക്കോഹോൾ ഇതിനു ഉണ്ടാവും

distiling

വാറ്റുപകരണത്തിനു സ്റ്റിൽ എന്നാണു പറയുന്നത് . വിസ്കി ഉണ്ടാക്കാൻ ഭൂരിപക്ഷം ആളുകളും പൊട്ട് സ്റ്റിൽ ആണ് ഉപയോഗിക്കുക . കോളം സ്റ്റിൽ വോഡ്ക ജിൻ ഒക്കെ ഉണ്ടാക്കാന് ഉപയോഗിക്കും . ഹൈബ്രിഡ് സ്റ്റിൽ ഉപയോഗിക്കുന്ന ആളുകളും ഉണ്ട് . സ്റ്റില്ലുകളെ പറ്റി പറഞ്ഞാൽ പത്തു പോസ്റ്റ് ഇടാൻ പറ്റും . അതു ആവശ്യമില്ല . പൊട്ട് സ്റ്റിൽ ഉപയോഗിച്ചാൽ വിസ്‌കിക്ക് നല്ല ഫ്ലേവർ കിട്ടും . ചെമ്പു സ്റ്റിൽ ഉപയോഗിക്കുന്നതും അതു കൊണ്ടാണ് . സാധാരണ മൈക്രോ ഡിസ്റ്റിലറിക്കാർ അദ്യം വാറ്റിയതു ഒന്ന് കൂടി വാറ്റാറുണ്ട് . ഒന്ന് സോഫ്റ്റ് ടേസ്റ്റ് ആക്കാനും ആൽക്കഹോൾ ശതമാനം കൂട്ടാനും നല്ലതാണു . ഐറിഷ് വിസ്കി മൂന്നു തവണ ചെയ്യും ( എന്റെ അറിവിൽ ഒക്കെന്‍ടോഷൻ മാത്രമെ സ്കോട്ലൻഡിൽ അതു ചെയ്യാറുള്ളൂ ) സാധാരണ ഡിസ്റ്റില്ലറിക്കാർ അതിനു ഒരു സ്റ്റിൽ വാഷിനും ( കോട ) അല്പം ചെറുത് സ്പിരിറ്റിനായും സെറ്റ് ചെയ്താണ് ഇരട്ട ഡിസ്റ്റിലിങ് ചെയ്യാറ്

അടുത്ത പണി കട്ട് ചെയ്യുക എന്നതാണ് . അദ്യം വരുന്ന മീതൈൽ അൽക്കോഹോൾ കളയുക , അടുത്ത അസെറ്റോൺ അടങ്ങിയ സ്പിരിറ്റ് മാറ്റുക പിന്നെ കിട്ടുന്ന 30 മുതൽ 40 ശതമാനം മാത്രം വിസ്കി ബാരലിൽ ഒഴിക്കുക . ( ഇതും വിശദമായി എഴുതേണ്ടതും ഉണ്ടാക്കുന്നവർ മാത്രം അറിയേണ്ട കാര്യവും ആണ് ) . ഇന്ത്യയിലെ സാഹചര്യത്തിൽ പിന്നെ കിട്ടുന്ന ഇരുപതു ശതമാനം ടെയിൽ വിസ്കിയും ഫ്ലേവർ ചേർത്ത് ഫിൽറ്റർ ചെയ്തു വിറ്റാൽ ഒരുത്തനും ഒരു പുല്ലും അറിയാതെ മാട്ടം മാട്ടം അടിച്ചു സന്തോഷിക്കും . കമ്പനിക്കാർ വീണ്ടും ഇത് വാഷിൽ ഒഴിച്ച് ഡിസ്റ്റിൽ ചെയ്യുകയാണ് ചെയ്യുന്നത് .

റാസ്കൽ വിസ്കി

ഓസ്‌ട്രേലിയയിൽ ഈ കിട്ടുന്ന വിസ്‌കിക്ക് റാസ്കൽ വിസ്കി എന്നാണു പറയുന്നത് . വെള്ള നിറമുള്ള അൺ അജ്‌ഡ്‌ സ്പിരിറ്റ് ( സ്കോട്ലൻഡിൽ വിസ്കി എന്ന് വിളിക്കാൻ മൂന്നു വർഷം ബാരലിൽ ഉറങ്ങണം . ഓസ്‌ട്രേലിയയിൽ ഒന്ന് . ഇന്ത്യയിൽ ഇതൊന്നും ബാധകം അല്ല )

കമന്റുകൾ ചോദിക്കേണ്ടവർക്ക് ചുവടെയുള്ള ഒറിജിനിൽ ലിങ്കിൽ കമന്റ് ചെയ്യാവുന്നതാണ്

Read original FB post

ബാരലിൽ ഇടുന്നതു മുതൽ ഉള്ളത് അടുത്ത പോസ്റ്റിൽ

Photo Credit : » @eaterscollective

വായനക്ക് : » സിംഗിൾ മാൾട്ട് , ബ്ലെൻഡഡ് വിസ്കിയും കാപ്പിയും ( രുചി ) തമ്മിലുള്ള ബന്ധമെന്ത് ??


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 5 | Saved : 09:29:28 am | 29-03-2024 CET