നിങ്ങൾക്ക് 'ബക്കറ്റ് ലിസ്റ്റ്' ഉണ്ടോ ? ബക്കറ്റ് ലിസ്റ്റ് എന്നാൽ, പ്രതീക്ഷകളുടെ തുരുത്തുകൾ ആണ്, മുൻപോട്ട് ജീവിക്കാനുള്ള പ്രതീക്ഷകൾ

Avatar
സുരേഷ് സി പിള്ള | 18-07-2020 | 3 minutes Read

നിങ്ങൾക്ക് 'ബക്കറ്റ് ലിസ്റ്റ്' ഉണ്ടോ? 2018 ൽ റിലീസ് ചെയ്ത മാധുരി ദീക്ഷിത് 'മധുര' എന്ന വീട്ടമ്മയായി അഭിനയിച്ച ഒരു മറാത്തി സിനിമയുണ്ട് 'ബക്കറ്റ് ലിസ്റ്റ്' എന്ന പേരിൽ.

മധുരക്ക് ഓർഗൻ (ഹൃദയം) ഡോണർ ആയ, അകാലത്തിൽ മരിച്ച സായി എന്ന കുട്ടി താൻ 21 വയസ്സ് ആകുന്നതിന് മുൻപേ ചെയ്തു തീർക്കേണ്ട കാര്യങ്ങളുടെ ലിസ്റ്റ് മധുരയുടെ കയ്യിൽ കിട്ടുന്നു. മധുര സായിക്ക് വേണ്ടി ആ ബക്കറ്റ് ലിസ്റ്റിൽ ഉള്ള കാര്യങ്ങൾ ഓരോന്നായി ചെയ്യുന്നതാണ് കഥയുടെ ഇതിവൃത്തം. ജീവിതം ഒന്നല്ലേ ഉള്ളൂ? അത് എങ്ങനെ നന്നായി ജീവിക്കുക എന്നതാണ് പ്രധാനം.

അമേരിക്കൻ തിരക്കഥാകൃത്തായ മേ വെസ്റ്റ് പറഞ്ഞത് “You only live once, but if you do it right, once is enough.” അതായത് "നിങ്ങൾ ഒരു പ്രാവശ്യമേ ജീവിക്കുന്നുള്ളൂ, പക്ഷേ, നന്നായി ജീവിച്ചാൽ ഒരു ജീവിതം ധാരാളമാണ്."

എന്താണ് 'ബക്കറ്റ് ലിസ്റ്റ്' ?

സ്വകാര്യമായി നിങ്ങളുടെ ആഗ്രഹങ്ങളും, ഇതുവരെ സഫലീകരിക്കാനാവാത്ത സ്വപ്നങ്ങളും, മുന്പോട്ടുള്ള ലക്ഷ്യങ്ങളും, ഇഷ്ടമുള്ള യാത്രകളും, ജീവിതത്തിൽ ഇനിയും നേടാനുള്ള അവസരങ്ങളും, അനുഭവജ്ഞാനവും എല്ലാം നിറഞ്ഞതാണ് 'ബക്കറ്റ് ലിസ്റ്റ്'. മറ്റാരെയും കാണിക്കാതെ സ്വന്തമായുള്ള അറിവിലേക്കുണ്ടാക്കുന്നതാണ് 'ബക്കറ്റ് ലിസ്റ്റ്'. അതായത് പ്ലാനുകൾ നിറഞ്ഞതാണ് ബക്കറ്റ് ലിസ്റ്റ്, ആളുകളും, വിഷയങ്ങളും നിറഞ്ഞതവരുത്. ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞത് ഒരു പക്ഷെ കേട്ടിരിക്കും “If you want to live a happy life, tie it to a goal, not to people or things.”

എങ്ങിനെയാണ് 'ബക്കറ്റ് ലിസ്റ്റ്' ഉണ്ടാക്കേണ്ടത്?

പെട്ടെന്ന് തീർക്കാനുള്ള പ്ലാനുകൾ, ഒരു മാസം അല്ലെങ്കിൽ ഒരു വർഷം കൊണ്ട് തീർക്കാനുള്ളവ, കാലയളവ് ഇല്ലാതെ ദീർഘനാളത്തേക്ക് ഉള്ള ലിസ്റ്റ് എന്നിങ്ങനെ വേണം ലിസ്റ്റ് ഉണ്ടാക്കാൻ. അതായത് ജീവിതം ഒരു മാസമേ ഉള്ളൂ, എന്നറിഞ്ഞാൽ ചെയ്തു തീർക്കാനുള്ള പ്ലാനുകൾ മുതൽ അടുത്ത പത്തു പതിനഞ്ചു വർഷത്തേക്കുള്ള പ്ലാനുകൾ വരെ എഴുതിയുണ്ടാക്കാം.ലിസ്റ്റ് ഓരോ വർഷവും അവലോകനം ചെയ്യുക, വേണ്ട മാറ്റങ്ങൾ വരുത്തുക, പുതിയ സ്വപ്നങ്ങൾ എഴുതിച്ചേർക്കുക, ചെയ്ത കാര്യങ്ങളിൽ അഭിമാനം കൊള്ളുക, അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പുതിയ ലിസ്റ്റുകൾ ഉണ്ടാക്കുക. മരണത്തെ ഭയന്നുള്ള ഒരു ലിസ്റ്റല്ല മറിച്ച്, ജീവിതം കുറഞ്ഞ നാളുകളിൽ എങ്ങിനെ ആസ്വദിക്കാം എന്ന രീതിയിൽ വേണം ലിസ്റ്റുണ്ടാക്കാൻ.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഞാൻ സാധാരണ ഒരു നാട്ടിൻപുറത്തുകാരൻ, അധികം വരുമാനം ഇല്ല, എനിക്കും ഉണ്ടാക്കാമോ ബക്കറ്റ് ലിസ്റ്റ്?
തീർച്ചയായും. സ്വപ്നങ്ങൾക്ക് അതിരുകൾ ഇല്ലല്ലോ? മറ്റൊരു രീതിയിൽ പറഞ്ഞാൽ ബക്കറ്റ് ലിസ്റ്റ് സ്വപ്നങ്ങളുടെ ഒരു സംയോഗമാണ്. എല്ലാം സാധിക്കാവുന്ന സ്വപ്നങ്ങൾ ആയിരിക്കണം എന്നും ഇല്ല. ചിലതൊക്കെ സാധിച്ചേക്കാം, മറ്റു ചിലത് സ്വപ്നങ്ങൾ ആയി തന്നെ അവിടെ നിൽക്കട്ടെ. പക്ഷെ പ്ലാനുകൾ എപ്പോളും നല്ലതാണ്. പ്രതീക്ഷകൾ അല്ലെ ജീവിതത്തെ മുൻപോട്ട് നയിക്കുന്നത്?

ബക്കറ്റ് ലിസ്റ്റിൽ പെടുത്താവുന്ന കുറച്ച് ഉദാഹരണങ്ങൾ?

ഡ്രൈവിംഗ് പഠിക്കുക, താജ്മഹൽ കാണുക, എവറസ്റ്റിൽ കയറുക, ചൈനയുടെ വൻമതിൽ കാണുക, പുതിയ ഒരു ഭാഷ പഠിക്കുക, ഒരു പട്ടിക്കുട്ടിയെ സ്വന്തമാക്കുക, പാസ്സ്‌പോർട്ട് എടുക്കുക, പഴയ സുഹൃത്തുക്കളെ കാണുക എന്ന് തുടങ്ങി ജീവിതത്തിൽ ചെയ്യാൻ ആഗ്രഹിക്കുന്ന വന്യമായ ആഗ്രഹങ്ങളും ഉൾപ്പെടെ എല്ലാം ബക്കറ്റ് ലിസ്റ്റിൽ പെടുത്താം. Annette White എന്ന എഴുത്തുകാരി പറഞ്ഞപോലെ “ Make a bucket list and fill it with dreams that have no boundaries.” ഒരു ബക്കറ്റ് ലിസ്റ്റ് ഉണ്ടാക്കിയിട്ട്, അതിൽ സ്വപ്നങ്ങൾ നിറയ്ക്കുക, അതിരുകൾ ഇല്ലാത്ത സ്വപ്നങ്ങൾ.

George Bernard Shaw ഒരിക്കൽ പറഞ്ഞു ജീവിതം എന്നാൽ നമ്മളെ നമ്മൾ തന്നെ നിർമ്മിച്ചെടുക്കുക എന്നതാണ്. അതു പോലെ എത്ര നാൾ ജീവിച്ചു എന്നതിലും, നമുക്ക് വേണ്ടി നമ്മൾ എത്ര ആസ്വദിച്ചു ജീവിച്ചു എന്നതാണ് പ്രധാനം. പ്രതീക്ഷകളാണ് ജീവിതത്തിന്റെ ഇന്ധനം. എനിക്ക് വളരെ ഇഷ്ടമുള്ള ഒരാളാണ് സൗത്ത് ആഫ്രിക്കൻ ആത്മീയ നേതാവായ ദേഷ്മണ്ട് റ്റുട്ടു; അദ്ദേഹം പറഞ്ഞത് 'Hope is being able to see that there is light despite all of the darkness' ചുറ്റിലും അന്ധകാരം ആണെങ്കിലും, വെളിച്ചത്തിന്റെ ഒരു തുരുത്ത് കണ്ടെത്തുന്നതിനാണ് പ്രതീക്ഷ എന്ന് പറയുന്നത്. ബക്കറ്റ് ലിസ്റ്റ് എന്നാൽ, പ്രതീക്ഷകളുടെ തുരുത്തുകൾ ആണ്, മുൻപോട്ട് ജീവിക്കാനുള്ള പ്രതീക്ഷകൾ. അതുകൊണ്ട് ഒരു ബക്കറ്റ് ലിസ്റ്റ് ഉണ്ടാക്കി നോക്കൂ, ഇന്ന് തന്നെ.

#സരേഷ് സി. പിള്ള

Photo Credit : » @acreativegangster


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About സുരേഷ് സി പിള്ള

ഡോ.സുരേഷ് സി പിള്ള

കോട്ടയം കറുകച്ചാൽ (ചമ്പക്കര) സ്വദേശി. അയർലണ്ടിലെ (ഡബ്ലിൻ) ട്രിനിറ്റി കോളേജിൽ നിന്ന് PhD. അമേരിക്കയിലെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യിൽ നിന്നും പോസ്റ്റ് ഡോക്ടറൽ ഗവേഷണം. ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി യിൽ നിന്നും MBA. ഇപ്പോള്‍, അയർലണ്ടിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ലൈഗോ യിലെ നാനോടെക്നോളജി ആൻഡ് ബയോ എഞ്ചിനീയറിംഗ് ഗവേഷണ വിഭാഗം മേധാവി. നൂറിലധികം ജേർണൽ ആർട്ടിക്കിൾസ്/ ഗവേഷണ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു.. രണ്ട് US പേറ്റന്റും, ഒരു UK പേറ്റന്റും അവാർഡ് ചെയ്തിട്ടുണ്ട്. മലയാളത്തിൽ, 'തന്മാത്രം", “പാഠം ഒന്ന്”, “കണികം” എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 07:03:26 am | 19-06-2024 CEST