ചാനൽ അവതാരകയും ബാല താരവും ആയ മീനാക്ഷി അടുത്തയിടെ വേഗത്തിൽ ഓടി കൊണ്ടിരുന്ന കാറിന്റെ ഡോർ തുറന്ന് പുറത്തേയ്ക്ക് ചാടിയത്

Avatar
Robin K Mathew | 03-03-2022 | 2 minutes Read

ചാനൽ അവതാരകയും ബാല താരവും ആയ മീനാക്ഷി അടുത്തയിടെ വേഗത്തിൽ ഓടി കൊണ്ടിരുന്ന കാറിന്റെ ഡോർ തുറന്ന് പുറത്തേയ്ക്ക് ചാടി. കാറിന്റെ ഉള്ളിൽ ഒരു എട്ടുകാലിയെ കണ്ടു ഭയന്നതാണ്.

ആ എട്ടുകാലി ഏറ്റവും വിഷം ഉള്ള ബ്രൗൺ റെക്ലൂസ് സ്പൈഡർ ആണെങ്കിൽ കൂടി,അത് കടിച്ചാൽ ഉണ്ടാവുന്ന ദോഷത്തെക്കാൾ വലിയ അപകടം സംഭവിക്കാമായിരുന്നു. വളരെ വല്ല്യ ഒരു സാഹസമാണ് ആ കുട്ടി കാണിച്ചത്. മരിച്ചു പോവുകയോ, ജീവിതകാലം മുഴുവൻ കോമാ സ്റ്റേജിൽ ആവുകയോ തളർന്നു പോവുകയോ ഒക്കെ ചെയ്യാമായിരുന്നു. ഇത് ആ കുട്ടിക്കും അറിയുവാൻ വയ്യാഞ്ഞിട്ടല്ല. പിന്നെ എന്താണ് അവിടെ സംഭവിച്ചത്?

നിങ്ങൾ ഡ്രൈവ് ചെയ്യുന്ന സമയത്തു കാറിൽ ഒരു പാമ്പിനെ കണ്ടാൽ നിങ്ങളും ഒരുപക്ഷേ ഇത് തന്നെ ചെയ്തേക്കാം.
ഇവിടെ എന്താണ് സംഭവിക്കുന്നത്?ഈ പ്രതിഭാസത്തിനാണ് അമിഗ്ഡാല ഹൈജാക്കിങ് എന്ന് പറയുന്നത്.

തലച്ചോറിന്റെ ലിംബിക് സിസ്റ്റത്തിന്റെ ഭാഗമാണ് അമിഗ്ഡാല. ഒരു വ്യക്തിയുടെ വൈകാരികവും പെരുമാറ്റപരവുമായ പ്രതികരണങ്ങൾക്ക് ഉത്തരവാദികളായ തലച്ചോറിനുള്ളിലെ സങ്കീർണ്ണവും പരസ്പരബന്ധിതവുമായ ഘടനകളുടെ ഒരു കൂട്ടമാണ് ലിംബിക് സിസ്റ്റം.

അമിഗ്ഡാല നമ്മളിൽ ഫൈറ്റ് ഓർ ഫ്ളയി എന്ന പ്രതികരണം ഉണ്ടാക്കുന്നു.ഈ പ്രതികരണം ഉടനടി ശാരീരിക അപകടത്തിൽപ്പെടുന്ന ആളുകളെ അവരുടെ സുരക്ഷയ്ക്കു വേണ്ടി വേഗത്തിൽ പ്രതികരിക്കാൻ സഹായിക്കും. ഉദാഹരണത്തിന്, ഫൈറ്റ് ഓർ ഫ്ളയി പ്രതികരണം ആദ്യകാല മനുഷ്യരെ പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്യാതിരിക്കാൻ സഹായിച്ചു.

നിങ്ങളുടെ ബോധപൂർവമായ തീരുമാനം ഇല്ലാതെ തന്നെ ഈ അമിഗ്ഡാല ഫൈറ്റ് ഓർ ഫ്ളയി പ്രതികരണം ഉണ്ടാക്കുന്നു. ഒരു അപകടം തിരിച്ചറിയുമ്പോൾ, അമിഗ്ഡാല നിങ്ങളുടെ തലച്ചോറിൽ സ്ട്രെസ് ഹോർമോണുകൾ പമ്പ് ചെയ്യുന്നതിനായി സിഗ്നൽ നൽകുന്നു.ഒന്നുകിൽ നിലനിൽപ്പിനായി പോരാടുന്നതിനോ അല്ലെങ്കിൽ സുരക്ഷിതത്വത്തിലേക്ക് ഓടുന്നതിനോ നിങ്ങളുടെ ശരീരത്തെ അത് സജ്ജമാക്കുന്നു.

പിരിമുറുക്കം, ഭയം, ഉത്കണ്ഠ, ആക്രമണോത്സുകത, കോപം തുടങ്ങിയ വികാരങ്ങളാൽ ഫൈറ്റ് ഓർ ഫ്ളയി പ്രതികരണം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ശാരീരികമോ മാനസികമോ മാനസികമോ ആയ ഒരു ഭീഷണി ഉണ്ടായാൽ, അമിഗ്ഡാല ഫൈറ്റ് ഓർ ഫ്ളയി പ്രതികരണത്തിലേക്ക് വളരെ വേഗം കുതിച്ചേക്കാം . ഫ്രോണ്ടൽ ലോബുകൾ ആണ് നിങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ പ്രോസസ്സ് ചെയ്യത് മുൻപിൽ ഉള്ള അപകടം യഥാർത്ഥമാണോ എന്ന് നിർണ്ണയിക്കാൻ നിങ്ങളെ സഹായിക്കുന്നത് .പക്ഷെ അമിഗ്ദല ഹൈജാക്കിങ് വിവേക പൂർണമായ ഒരു തീരുമാനത്തിലേക്ക് എത്തുവാനുള്ള സമയം നിങ്ങൾക്ക് തരുന്നില്ല.വിവരങ്ങൾ ഫ്രോണ്ടൽ ലോബിന്റെ അടുത്ത് വരെ എത്തുന്നില്ല.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അമിഗ്ഡാല നിങ്ങളുടെ തലച്ചോറിന്റെയും പ്രതികരണങ്ങളുടെയും നിയന്ത്രണം "ഹൈജാക്ക്" ചെയ്യുന്നു.

അമിഗ്ഡാല ഹൈജാക്കിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതായി വ്യക്തിക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഫ്രോണ്ടൽ ലോബിന്റെ പ്രവർത്തനം ബോധപൂർവ്വം സജീവമാക്കാൻ സമയം കണ്ടെത്തേണ്ടത് പ്രധാനമാണ്.

ഉദാഹരണത്തിന്, നിങ്ങൾക്കു സമ്മർദ്ദം അനുഭവപ്പെടുകയും കൈകൾ വിയർക്കാൻ തുടങ്ങുകയും ഹൃദയമിടിപ്പ് വേഗത്തിലാവുകയും ചെയ്താൽ, അമിഗ്ദല നിയന്ത്രണം ഏറ്റെടുത്തു എന്നർത്ഥം.ഈ സമയത്തു വിവേക രഹിതമായ പ്രവർത്തികളിൽ ഏർപ്പെടാതെ ഇരിക്കുവാൻ ബോധപൂർവം തന്നെ ശ്രമിക്കണം..

ഒരു വല്ലാത്ത സാഹചര്യമുണ്ടായാൽ ഒരു തീരുമാനം എടുക്കുന്നത് കഴിയുന്നതും നീട്ടി കൊണ്ട് പോവണം.വാച്ചിൽ നോക്കി ഒരു മിനിറ്റ് കഴിയട്ടെ എന്ന് തീരുമാനിക്കുക. അല്ലെങ്കിൽ 60 സെക്കൻഡ് എണ്ണുക.ശ്വാസം നന്നായി എടുത്തു ഓട്ടോ സജ്ജഷൻ (സ്വയം നിയന്ത്രിക്കുവാനുള്ള നിർദേശങ്ങൾ ) മനസിന് നൽകുക.

അൽപ്പം വെള്ളം കുടിക്കുവാൻ അവസരം ഉണ്ടെങ്കിൽ അത് ചെയ്യുക.ഈ സമയം കൊണ്ട് അമിഗ്ദാല ഒന്ന് അയയും. പിന്നീട് എടുക്കുന്ന തീരുമാനങ്ങൾ കുറച്ചു കൂടെ യുക്തിസഹജമായിരിക്കും. നിർഭാഗ്യകരമെന്നു പറയട്ടെ എപ്പോഴും ഇതൊന്നും നടന്നെന്നു വരില്ല. പക്ഷേ കഴിയുന്നത്ര ശ്രമിക്കുക.

Photo Credit : unsplash.com/@glencarrie

Read original FB post


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Robin K Mathew

Behavioural Psychologist / Cyber Psychology Consultant » Facebook

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 06:44:31 pm | 02-12-2023 CET