എല്ലാ ഭക്ഷണവും എല്ലാവർക്കും ഒരുപോലെ നല്ലതല്ല. ഒരുപോലെ ചീത്തയും അല്ല.

Avatar
Robin K Mathew | 02-05-2022 | 2 minutes Read

956-1651474828-yes-no

ഞാൻ കാനഡയിൽ ചെന്ന ആഴ്ചയിൽ തന്നെ ഒരു വൈദികൻ തന്റെ അനുഭവം എന്നോട് പറഞ്ഞു. കാനഡയിലെ തന്നെ ഏറ്റവും പ്രശസ്തമായ ഒരു മലയാളി കടയിൽനിന്ന് അദ്ദേഹം 3 കുപ്പി അച്ചാർ വാങ്ങി .ഒരു പ്രമുഖ ബ്രാൻഡ് ആണ്. കേരളത്തിൽ നിന്ന് കൊണ്ടുവന്നത് . വെളുത്തുള്ളി, മത്സ്യം,മാങ്ങ. ഈ മൂന്ന് അച്ചാറുകളും വാങ്ങി അദ്ദേഹം രണ്ടര മണിക്കൂർ യാത്ര ചെയ്തു കിംഗ്സ്റ്റൺ എന്ന സ്ഥലത്തെ പള്ളിമേടയിൽ പോയി .അവിടെ ചെന്ന് സാവകാശം ആദ്യം ഒരു അച്ചാർ തുറന്നു . ഒരു സ്പൂൺ വെച്ച് എടുത്തപ്പോൾ എന്തൊ പഴകിയ മണം.അത് കഴിക്കേണ്ട എന്ന് തീരുമാനിച്ച അദ്ദേഹം അടുത്ത അച്ചാർ എടുത്തപ്പോൾ അതിനും ഇതേ പ്രശ്നം. മൂന്നാമത്തെ അച്ചാർ കേടായത് പോലെ തന്നെ ഇരിക്കുന്നു. അദ്ദേഹം അതിന്റെ എക്സ്പെയറി ഡേറ്റ് നോക്കി .അത് മറച്ചു മലയാളി കടയുടെ പേര് എഴുതി ഒട്ടിച്ചിരിക്കുകയാണ്. അദ്ദേഹം അല്പം വെള്ളമൊഴിച്ച് സ്റ്റിക്കർ പതുക്കെ മാറ്റി .ആ നഗ്ന സത്യം വെളിപ്പെട്ടു .എക്സ്പെയറി ഡേറ്റ് കഴിഞ്ഞിട്ട് മൂന്നുവർഷമായി.

ഇക്കാര്യം ഞാൻ പിന്നീട് ഞങ്ങളുടെ ഒരു ഫാമിലി ഫ്രണ്ട്നോട് പറഞ്ഞപ്പോൾ
അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. അദ്ദേഹത്തിൻറെ മകൻ സർവകലാശാലയിൽ പഠിക്കുന്ന സമയത്ത് സമ്മർ ജോബ് ചെയ്യാൻ വേണ്ടി ഈ കടയിലാണ് നിന്നത് .അവൻറെ പണി എക്സ്പെയറി ഡേറ്റ് കഴിഞ്ഞ സാധനങ്ങളുടെ മുകളിൽ ഈ കടയുടെ സ്റ്റിക്കർ ഒട്ടിക്കുക എന്നതായിരുന്നു.

മറ്റൊരു രസകരമായ സംഭവം ഇതേ വീട്ടിലെ ആൻറി എടുത്തു തന്ന ബ്രാഹ്മിൻസ് പുട്ടുപൊടി വെച്ച് എൻറെ ഭാര്യ പുട്ട് ഉണ്ടാക്കി. ഞാൻ വെറുതെ ആ പാക്കറ്റ് എടുത്തു നോക്കി. അതും എക്സ്പെയറി കഴിഞ്ഞിട്ട് നാലുവർഷം ആയതേയുള്ളൂ. ഇക്കാര്യം ആൻറിയുടെ പറഞ്ഞപ്പോൾ അവരുടെ പ്രതികരണം ഇതായിരുന്നു. ഇന്ത്യയിലെ എക്സ്പെയറി ഡേറ്റ് കാനഡയിൽ എങ്ങനെയാണ് ബാധകമാകുന്നത് ?അവിടുത്തെ ഒരു പ്രശസ്തമായ സർവ്വകലാശാലയിൽ പഠിച്ച അവരോട് തർക്കിക്കുന്നതിൽ അർത്ഥമൊന്നുമില്ല എനിക്ക് തോന്നി.

ഇന്ത്യയിൽ മാഗി ന്യൂഡിൽസ് നിരോധിച്ച സമയത്ത് വാൻകൂവറിൽ വച്ച് പഞ്ചാബികളുടെ പ്രശസ്തമായ കടയിൽ നിന്ന് ഞാൻ മാഗി നൂഡിൽസ് മേടിച്ചു. വളരെ വിലക്കുറവ്. പക്ഷേ എല്ലാം എക്സ്പെയറി ഡേറ്റ് കഴിഞ്ഞത്.

കാനഡയിൽ വാൾമാർട്ടും കനേഡിയൻ സൂപ്പർ സ്റ്റോറും പോലുള്ള വമ്പൻ കടകൾ എല്ലാം അങ്ങേയറ്റത്തെ ഗുണനിലവാരം ഉറപ്പു വരുത്തുന്നുണ്ട് എന്നത് ശരിയാണ്. എന്നാൽ ഇന്ത്യക്കാർ, ശ്രീലങ്കക്കാർ ,പാകിസ്ഥാനികൾ തുടങ്ങിയവർ നടത്തുന്ന കടകളിൽ ഒന്നും പലപ്പോഴും ഇതല്ല സ്ഥിതി .ചൈനക്കാരുടെ കാര്യം പറയുകയും വേണ്ട. ഇവരെയൊന്നും കൃത്യമായി സർക്കാർ മോണിറ്റർ ചെയ്യുന്നില്ല എന്നതാണ് സത്യം.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഭരണാധികാരികൾക്ക് വിവേകവും വേണ്ടപ്പെട്ട ഉദ്യോഗസ്ഥരെ നിലക്ക്നിർത്തുവാനും അവരെക്കൊണ്ട് അവർ ചെയ്യേണ്ട ജോലി ചെയ്യിക്കാനുള്ള ചങ്കൂറ്റവും ഉണ്ടായില്ലെങ്കിൽ ഇന്നലെ ഉണ്ടായതുപോലെ ഷവർമ കഴിച്ചോ ചോറ് കഴിച്ചോ ഒക്കെ ആളുകൾ മരിക്കാം. കാനഡയിലോ യൂറോപ്പിലോ ഗൾഫിലോ എവിടെ വേണമെങ്കിളും ഇതൊക്കെ സംഭവിക്കാം.

ഇതൊന്നുമല്ലാതെ ചില കെമിക്കലുകളോട് ശരീരം തീർക്കുന്ന പ്രതിരോധവും പ്രതികരണവും അനാഫലിറ്റിക്ക് ഷോക്ക് ഉണ്ടാക്കുകയും ആളുകളെ മരണത്തിലേക്ക് നയിക്കുകയും ചെയ്യാം. അത് ഭക്ഷണം പഴയത് ആയത് കൊണ്ടായിരിക്കണം എന്നു യാതൊരു നിർബന്ധവുമില്ല. ഓരോ വ്യക്തിയും തനിക്ക് അലർജിയുള്ള കാര്യങ്ങൾ എന്തൊക്കെയാണെന്ന് മുൻകൂട്ടി അറിഞ്ഞു വയ്ക്കുക.

എല്ലാ ഭക്ഷണവും എല്ലാവർക്കും ഒരുപോലെ നല്ലതല്ല. ഒരുപോലെ ചീത്തയും അല്ല. "വിരുദ്ധാഹാരങ്ങൾ" പോലുള്ള അശാസ്ത്രീയമായ സിദ്ധാന്തങ്ങൾക്ക് ചെവി കൊടുക്കാതിരിക്കുക.

Read original FB post


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Robin K Mathew

Behavioural Psychologist / Cyber Psychology Consultant » Facebook

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 04:55:35 am | 24-03-2023 CET