വിദേശ വിദ്യാഭ്യാസ സാധ്യതകൾ - ജെ എസ് അടൂർ

Avatar
ജെ എസ് അടൂർ | 26-08-2023 | 3 minutes Read

1012-1693033430-oig
Photo Credit : Dall-E

ഇന്നലെത്തെ കുറിപ്പിൽ ഞാൻ പറഞ്ഞത് സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞു 17-18 വയസിൽ കുട്ടികളെ വൻതുക കടമെടുത്തു ഡിഗ്രി പഠിക്കാൻ വേണ്ടി വിദേശത്തു വിടുമ്പോൾ മാതാ പിതാക്കൾ മൂന്നുവെട്ടം ആലോചിക്കണംമെന്നാണ്. കാരണം അമ്പത് ലക്ഷമൊ ഒരു കൊടിയോ മുടക്കി വിദേശത്ത് സ്കൂൾ കഴിഞ്ഞു കിട്ടുന്ന ഡിഗ്രി വിദ്യാഭ്യാസത്തെക്കാൾ മികച്ച ഡിഗ്രി കോഴ്സുകൾ ഇന്ത്യയിലുണ്ട്.

കേരളത്തിന് വെളിയിൽ ഇന്ത്യയിൽ ഇന്ന് വളരെ നല്ല രീതിയിൽ ഡിഗ്രി വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളുണ്ട്. വളരെ നല്ല നിലവാരമുള്ള യൂണിവേഴ്സിറ്റികളും കോളേജുകളുമുണ്ട്.
ഇന്ത്യയിലേ ഏറ്റവും നല്ല പ്രൈവറ്റ് യൂണിവേഴ്സിറ്റികൾ വിദേശത്ത് കിട്ടുന്നതിനെക്കാൾ വളരെ നല്ല സൗകര്യങ്ങളും പഠന സാഹചര്യങ്ങളും തരുന്നുണ്ട്. അസിം പ്രേംജി യൂണിവേഴ്സിറ്റിയുടെ ബാംഗ്ലൂർ കാമ്പസും പഠന സാഹചര്യവും ലോക നിലവാരത്തിൽ ഉള്ളതാണ്. അത് പോലെ ഡൽഹിക്ക് അടുത്ത് സോണിപേട്ടിലെ ജിൻഡൽ ഗ്ലോബൽ യൂണിവേഴ്സിറ്റി, ശിവ നടാർ, അശോകയൊക്കെ നല്ല നിലവാരമുള്ള സ്ഥാപനങ്ങളാണ്. സാമാന്യം നല്ല മാർക്കും എൻട്രൻസ് ടെസ്റ്റും ഇന്റർവ്യു ഒക്കെ അനുസരിച്ചാണ് അഡ്മിഷൻ. സയൻസിലും സോഷ്യൽ സയൻസിലും വളരെ മികച്ച പഠന സൗകര്യങ്ങളുണ്ട്.

അതെ സമയം കുട്ടികളെ പോസ്റ്റ്‌ ഗ്രാഡ്‌വേഷൻ പി എച് ഡി കൊക്കെ വിദേശത്ത് നല്ല യൂണിവേഴ്സിറ്റികളിൽ ചെയ്താൽ വളരെ നല്ല എക്സ്പോഷർ കിട്ടും. ജപ്പാൻ, സിങ്കപ്പൂർ, സൌത്ത് കൊറിയപോലുള്ള ഏഷ്യൻ രാജ്യങ്ങളിലും റാങ്കിൽ മികച്ച യൂണിവേഴ്സിറ്റികലുണ്ട്. ഇപ്പോൾ ചൈനയിലും നിരവധിയുണ്ട്. അത് പോലെ ഹോങ്ങ്കൊങ്, തായ്‌വാൻ.

ബാങ്കോക്കിലെ ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നൊളേജി വളരെ ഉയർന്ന നിലവാരം പുലർത്തുന്നു ബാങ്കൊക്കിലെ ചുലലങ്കോൻ, മഹിഡോൾ യൂണിവേഴ്സിറ്റികൾ വളരെ നല്ല സൗകര്യങ്ങളും അന്താരാഷ്ട്ര പഠന സൗകര്യങ്ങളുമുണ്ട്. ഈ രാജ്യങ്ങളിലൊക്കെ വിവിധ സ്കൊലർഷിപ്പുകളുമുണ്ട്. പക്ഷെ പലപ്പോഴും യൂറോപ്പിലോട്ട് മാത്രം നോക്കുന്നവർ ഇതൊന്നും അറിയാൻ വഴിയില്ല. യോറോപ്പിനെക്കാളിൽ മികച്ച യൂണിവേഴ്സിറ്റികളും മികച്ച സൗകര്യങ്ങളും ഫണ്ടിങ്ങുമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എഷ്യൻ രാജ്യങ്ങളിലുണ്ട്

യൂറോപ്പിൽ തന്നെ നോർവേയിലും സ്വീഡനിലും ഫിൻലന്റിലും ഡെന്മാർക്കിലും നല്ല യൂണിവേഴ്സിറ്റികളുണ്ട്. ബർഗൻ യൂണിവേഴ്സിറ്റിയിൽ നിരവധി മലയാളികൾ റിസേർച് ചെയ്യുന്നുണ്ട്. അത് പോലെ യൂണിവേഴ്സിറ്റി ഓഫ് ഓസ്ലോ ( ഞാൻ ഓസ്ലോയിൽ ആയിരുന്നപ്പോൾ നാലു മാസം ഇന്റർനാഷണൽ സമ്മർകോഴ്സ് ചെയ്തു ). ഓസ്ലോയിലും ഇവിടെയൊക്കെ പോസ്റ്റ് ഗ്രാഡുവേഷൻ റിസെർച്ചു എല്ലാം ഇഗ്ളീഷിലാണ്. വിവിധ തരം സ്കൊലര്ഷിപ്പുകളും ലഭ്യമാണ്.

യു കെ യിൽ നല്ല യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ ലഭിച്ചാൽ നിരവധി സ്കൊലര്ഷിപ്പുകളുണ്ട്. ജർമനിയുടെ ഗുണം വളരെ ഉയർന്ന നിലവാരമുള്ള യൂണിവേഴ്സിറ്റികളും ലോകനിലവാരത്തിലുള്ള മാക്സ്പ്ലാങ്ക് പോലുള്ള ഇൻസ്റ്റിറ്റ്യൂട്ടകളുമുണ്ട്. പബ്ലിക് പോളിസിക്ക് ഇന്ന് ലോക നിലവാരമുള്ളതാണ് ഹെർട്ടി സ്കൂൾ.
ജർമനിയിലും സ്വിസ്സ്സർലണ്ടിലും പൊതു യൂണിവേഴ്സിറ്റികളിൽ ഫീസ് വളരെ കുറവാണ്. വിദ്യാർത്ഥികൾക്ക് പല പ്രത്യേക സൗകര്യങ്ങളുണ്ട്. സ്കൊലര്ഷിപ്പുകളും ഉണ്ട്. ജർമൻ എ 2 ലെവൽ വേണമെങ്കിലും പോസ്റ്റ്‌ ഗ്രേഡ്‌വേഷൻ ഇഗ്ളീഷിലാണ്

അത്പോലെ ജി ആർ ഈ ( GRE) യൊ ജി മാറ്റ് ( GMAT) ഒക്കെ ഒന്ന് ശ്രമിച്ചാൽ സാമാമാന്യം നന്നായി പെർഫോമ് ചെയ്താൽ നിങ്ങളുടെ സ്ക്കോ ർ അനുസരിച്ചു നല്ല ഐവി ലീഗ് യൂണിവേഴ്സിറ്റികളിലൊ സ്റ്റേറ്റ് യൂണിവേഴ്സിറ്റികളിലൊ സ്കൊലര്ഷിപ്പുകളോടെ അഡ്മിഷൻ കിട്ടും


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഇതൊക്കെ മികച്ച ഉന്നത വിദ്യാഭ്യാസത്തിൽ താല്പര്യമുള്ളവർക്ക് വേണ്ടിയാണ്. അത് പോലെ ലോകത്തിൽ മികച്ച യൂണിവേഴ്സിറ്റികളിൽ ഒന്ന് പോലും ഏജൻസി വഴി വിദ്യാർത്ഥികളെ കമ്മീഷൻ വഴി റിക്രൂട്ട് ചെയ്യില്ല.

വിദേശ വിദ്യാഭ്യാസ ഏജൻസികൾ പലപ്പോഴും വിദ്യാർത്ഥികളെ റിക്രൂറ്റ് ചെയ്യുന്നത് ടയർ ത്രീ, ടയർ ഫോർ, അല്ലെങ്കിൽ കമ്മ്യുണിറ്റി കോളേജുകളിലേക്കാണ്. അവരുടെ ബിസിനസ്‌ കമ്മീഷൻ ബിസിനസാണ്. അത് എങ്ങനെയെങ്കിലും എവിടെയെങ്കിലും സ്റ്റുഡന്റ് വിസ സംഘടിപ്പിച്ചു. രണ്ടു വർഷം സ്റ്റേ ബാക്ക് എന്തെങ്കിലും ജോലി ചെയ്തു പി ആർ സ്വപ്നം കാണുന്നവർക്ക് ഒക്കെ.

പക്ഷെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളിൽ പഠിക്കാനും നല്ല സ്കൊലര്ഷിപ്പുകൾ കിട്ടാനും നിങ്ങൾക്ക് ഇഷ്ടംമുള്ള വിഷയങ്ങൾക്ക് ഏറ്റവും മികച്ച യൂണിവേഴ്സിറ്റി തേടിപിടിച്ചു അവരുടെ വെബ്സൈറ്റിൽ പറയുന്നത് അനുസരിച്ചു അപേക്ഷിക്കുക. അത് തന്നെ മൂന്നോ നാലോ ഇടത്തു ശ്രമിച്ചാൽ ഒരിടത്തു എങ്കിലും കിട്ടും ആ രാജ്യത്തു ലഭ്യമായ സ്കൊലര്ഷിപ്പുകളെകുറിച്ചുള്ള നിരവധി വിവരം ഓൺലൈനിൽ ലഭ്യമാണ്. സ്ക്കോളർഷിപ്പുകൾക്ക് പ്രത്യേക അപേക്ഷകളുണ്ട്.

കേരളത്തിൽ പി എച് ഡി കഴിഞ്ഞു പോസ്റ്റ്‌ ഡോക്ടരലിന് വിദേശത്തു ഒന്നാം തരം യൂണിവേഴ്സിറ്റികളിൽ പ്രൊഫസർമാരും സയ്ന്റിസ്റ്റ് അയ നിരവധി പേരെ അറിയാം. കേരളത്തിൽ യൂണിവേഴ്സിറ്റികളിൽ സയ്ൻസിൽ വളരെ നല്ല ചില ഡിപ്പാർറ്റ്മെന്റുകൾ ഉണ്ട് എം ജി യൂണിവേഴ്സിറ്റിയിലും കൊച്ചി യൂണിവേഴ്സിറ്റിയിലും കേരളയൂണിവേഴ്സിറ്റിയിലും സി ഡി എസ് ലും ശ്രീ ചിത്തരയിലും പഠിച്ചു ലോക നിലവാരത്തിൽ എത്തിയ ഒരുപാടു പേരെ അറിയാം. പലപ്പോഴും മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന അവസ്ഥയാണ്.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിൽ പല പ്രതിസന്ധികളുണ്ട്. അതെ സമയം നല്ല യൂണിവേഴ്സിറ്റി സയൻസ് ഡിപ്പാർട്ട്മെന്റുകൾ കേരളത്തിൽ പല യൂണിവേഴ്സിറ്റികളിലുണ്ട്. നെഗറ്റീവ് പബ്ലിസിറ്റിക്ക് ഇടയിൽ നമ്മുടെ യൂണിവേഴ്ട്സിറ്റി ഡിപ്പാർട്ട്മെന്റ്കളിൽ നടക്കുന്ന ചില നല്ല കാര്യങ്ങൾ പോലും ആരുമറിയൂന്നില്ല.. വീട്ടിൽ നല്ല മാങ്ങ ഉണ്ടെങ്കിലും അയലത്തെ മാങ്ങാക്കാണ് രുചി എന്ന് തോന്നും.

ആ ധാരണ മാറ്റാൻ നമ്മുടെ യൂണിവേഴ്സിറ്റി ഡിപ്പാർട്മെന്റുകൾ ഒന്നും ചെയ്യുന്നില്ല എന്നതാണ് പരിതാപകരം. ഈയാൾക്ക് വേണേ പഠിച്ചോ എന്ന് അവസ്ഥ മാറണം

ജെ എസ് അടൂർ

നാളെ മൈഗ്രെറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവരോട്
തുടരും


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Do NOT follow this link or you wont able to see the site!

❤️ | 3 | Saved : 06:56:16 am | 19-06-2024 CEST