കേരളത്തിന് പുറത്ത് നിന്നെത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഡോ.അശ്വതി സോമൻ.
രോഗലക്ഷങ്ങൾ ഒന്നും ഇല്ലെങ്കിൽ പോലും സർക്കാർ നിർദ്ദേശിച്ച സ്ഥലങ്ങളിൽ ഇവർ കഴിയേണ്ടതാണ്.
നീരീക്ഷണത്തിൽ കഴിയുന്നവർ പാലിക്കേണ്ട കാര്യങ്ങൾ
1)നല്ല വായു സഞ്ചാരം ഉള്ള സ്ഥലത്തു തങ്ങുക. പകൽ ജനാലകൾ തുറന്നിടുക
2)സോപ്പും വെള്ളവും ഉപയോഗിച്ചു ഇടക്കിടെ കൈ കഴുകുക.പ്രത്യേകിച്ചു ശൗചാലയംഉപയോഗിച്ചതിന് ശേഷവും, ശരീര ശ്രവങ്ങളിൽ സ്പര്ശിച്ചതിനു ശേഷവും
3)വ്യക്‌തിശുചിത്വം പാലിക്കുക.നിർബന്ധമായും മാസ്‌ക് ധരിക്കുക.
4)ചുമക്കുമ്പോഴും, തുമ്മുമ്പോഴും മൂക്കും, വായും തൂവാലയോ tissue പേപ്പറോ ഉപയോഗിച്ചു പൊത്തുക
5)മുഘാവരണമോ,.tissue പേപ്പറോ ലഭ്യമല്ലാത്ത അവസരങ്ങളിൽ മടക്കിയ കൈത്തണണ്ടയിലേക്കു ചുമക്കുകയോ, തുമ്മുകയോ ചെയ്തിട്ടു പിന്നീട് അവിടം ശുചിയാക്കുക
6)ബ്ലീച്ച്ലായനി ഉപയോഗിച്ച് മുറിയുടെ തറ,വാഷ് ബേസിൻ, കക്കൂസ് , ഗൃഹോപകരണങ്ങൾ തുടങ്ങിയവ വൃത്തിയാക്കുക
7)നന്നായി വിശ്രമിക്കുക, ധാരാളം വെള്ളം കുടിക്കുക,പോഷക സമൃദ്ധമായ ആഹാരം,പഴവർഗ്ഗങ്ങൾ എന്നിവ കഴിക്കുക
8)നിരീക്ഷണത്തിൽ മുറിയിൽ കഴിയുന്ന വ്യെക്തിയുടെ സ്പർശനത്തിന് സാധ്യതയുള്ള കാട്ടിൽ ഫ്രെയിമുകൾ,മേശ , കതകു പടി, കസേര ,എന്നിവ ഒരു ശതമാനം ബ്ലീച്ചിങ് പൗഡർ ലായനി ഉപയോഗിച്ച് വൃത്തിയാക്കുക.
9)നിരീക്ഷണത്തിൽ കഴിയുന്ന വ്യെക്തിയുപയോഗിച്ച തുണികൾ വീട്ടിൽ സാധാരണഉപയോഗിക്കുന്ന ഡിറ്റർജന്റുകൾ ഉപയോഗിച്ച് കഴുകിയ ശേഷം വെയിലത്തു വെച്ചു ഉണക്കിയെടുക്കുക.
10)നിരീക്ഷണത്തിൽ കഴിയൂന്ന് വ്യെക്തിയുടെ മുറിയോട് ചേർന്നു ശൗചാലയം സജ്ജമാക്കുകയോ ,ആ ആളിന് മാത്രമായി ഉപയോഗിക്കാൻ പ്രത്യേക ശൗചാലയം സജ്ജീകരിച്ചിരിക്കുകയോ വേണം.
11)നിരീക്ഷണത്തിലുള്ള വ്യെക്തിയെ പരിചരിക്കുന്നവർക്കു ഉപയോഗിക്കുന്നതിനായി മുറിയുടെ വാതിലിൽ തന്നെ ശുചീകരണ ലായനി വെക്കുക
ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ
1)മൊബൈൽ ഫോൺ, പാത്രങ്ങൾ, ബെഡ്ഷീറ്റുകൾ തുടങ്ങിയവ ആരുമായി പങ്കിടരുത്.
2)നീരീക്ഷണത്തിൽ ഉള്ളവർ മറ്റാരുമായും നേരിട്ടു സമ്പർക്കം പുലർത്താതിരിക്കുക
3)സന്ദർശകരെ നിർബന്ധമായും ഒഴിവാക്കുക
4)വയോജനങ്ങൾ, കുട്ടികൾ, ഗർഭിണികൾ ,ഗുരുതരമായ മറ്റു രോഗങ്ങളുള്ളവർ
ഒരു കാരണവശാലും നീരീക്ഷണത്തിൽ കഴിയുന്നവരുമായും സമ്പർക്കം പുലർത്താതിരിക്കുക
5)പൊതു ഗതാഗതം, വാഹനം ഉപയോഗിക്കാതിരിക്കുക
6)രോഗലക്ഷണങ്ങളുണ്ടെങ്കിൽ സ്വയം ചികിൽസിക്കാതെ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടുകയും അവരുടെ നിർദ്ദേശാനുസരണം ഡോക്ടറെ കാണുകയും ചെയ്യുക.
7)ഉപയോഗം കഴിഞ്ഞ tissue, മാസ്‌ക്, ഭക്ഷണവും തുടങ്ങിയ പാഴ്വസ്തുക്കൾ പുറത്തേക്ക് എറിയാതിരിക്കുക
8)നിരീക്ഷണത്തിൽ കഴിയുന്ന ആളിന്റെ ഭക്ഷണവശിഷ്ടങ്ങൾ മൃഗങ്ങൾക്കോ, പക്ഷികൾക്കോ നൽകരുത്
കൂടതൽ വിവരങ്ങൾക്ക് ദിശ നമ്പർ :0471-25552056 / 25551056 ലേക്ക് വിളിക്കുക
ഈ പോസ്റ്റിനാധാരം മലപ്പുറം ജില്ലാകലക്ടർ പങ്കുവെച്ച ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ്,കേരള സർക്കാർ പുറപ്പെടുവിച്ച വിവരങ്ങൾ.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.