സ്കോച്ച് വിസ്കിയുടെ ചരിത്രം

Avatar
Ajith Paliath | 07-09-2020 | 4 minutes Read

👉 ആമുഖ കുറിപ്പ്:

സ്കോച്ച് വിസ്കി എന്ന മദ്യത്തിന്റെ ചെറിയ ചരിത്രം വിവരിക്കുക എന്ന ഉദ്ദേശത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്. യാതൊരു തരത്തിലും മദ്യപാന ശീലത്തെ പ്രോത്സാഹിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നില്ല. ചെറിയ അളവിലായാല്‍ പോലും മദ്യപാനം ആരോഗ്യത്തിനു ഹാനികരമാകാവുന്നതാണ്.

scotch whiskey history

മദ്യ കുപ്പികൾ തുറക്കുന്നത് ഒരു അനുഭവമാണ്. . സ്ഫടിക ചഷകത്തില്‍ സുവര്‍ണ്ണ നിറമുള്ള മദ്യവുമായി സുഹൃത്തുക്കളോടൊത്തു സുവര്‍ണ്ണ നിമിഷങ്ങൾ പങ്കിടുന്നത് ഞാൻ ഇഷ്ട്ടപ്പെടുന്നു. പലതരം സ്പിരിറ്റുകൾ ഇഷ്ട്ടപ്പെടുന്നുണ്ടെങ്കിലും ഞാൻ ഏറെ ഇഷ്ടപ്പെടുന്നത് വിസ്കി തന്നെയാണ്. സിംഗിള്‍ മാള്‍ട്ടില്‍ The Glenlivet, Glenfiddich എന്നീ രണ്ട് ബ്രാണ്ടും ബ്ലെന്‍ഡഡ് വിസ്കിയില്‍ പേരുകള്‍ അനവധി ഉണ്ടെങ്കിലും ഞാന്‍ ഏറെ ഇഷ്ട്ടപ്പെട്ടിരുന്ന Bailie Nicol Jarvie ഉല്പ്പാദനം നിര്‍ത്തികളഞ്ഞു. കമ്പിനി ഉല്പ്പാദിപ്പിച്ച മാള്‍ട്ടിന് സിംഗിള്‍ മാള്‍ട്ട് വിസ്കിയില്‍ ചേര്‍ക്കുന്നതിനുള്ള ഡിമാന്‍ഡ് കൂടിയതാണ് കാരണം.

വിസ്കിയുടെ കഥ, അത് അറിയേണ്ടത് തന്നെയാണ്.

👉സ്കോച്ച് വിസ്കി ശരിയായി കുടിക്കുമ്പോള്‍ നമ്മള്‍ക്ക് കിട്ടുന്ന ആഹ്ലാദത്തെക്കാള്‍ ഒരു നാഗരികതയ്ക്ക് (Civilisation), ഒരു സാമൂഹ സംസ്കാരത്തിന്‍റെ നിശ്ചയദാര്‍ഢ്യത്തിന്‍റെ മേലുള്ള അഞ്ജലിയാണ്. പ്രകൃതിയുടെ വിഭവങ്ങൾ കൊണ്ട് തന്നെ മനസ്സിനെയും ശരീരത്തെയും ഉന്മേഷവത്കരിക്കുന്നതിനുള്ള കൂപ്പുകൈ.

👉വാറ്റിയെടുത്ത മദ്യത്തിന് ലാറ്റിനിലെ 'അക്വാ - വീറ്റേ' (Aqua vitae), ഐറിഷ് ഗേലിക് ഭാഷയില്‍ 'ഇഷ്ക് - ബാഹ' (uisce beatha) എന്ന പേരാണ് നല്കിയിരുന്നത്. അതായത് "water of life".

👉വിസ്കി ഉണ്ടാക്കുന്നത് നാലുതരം ധാന്യങ്ങള്‍ കൊണ്ടാണ്. Corn, Barley, Rye, Wheat. മാള്‍ട്ട് വിസ്കി എല്ലായിപ്പോഴും ബാര്‍ലിയില്‍ നിന്നാണ് ഉല്‍പാദിപ്പിക്കുന്നത്. ഗ്രെയിന്‍ വിസ്കി എന്നാല്‍ പലതരം ധാന്യങ്ങള്‍ കൊണ്ടും.

👉അഞ്ചുതരം സ്ക്കോച്ച് വിസ്കിയാണ് ഉള്ളത്.
Single Malt - Blended Malt,
Single Grain - Blended Grain,
Blended Scotch (Blended with 15 to 50 Single Malt and Single Grain)

👉സ്കോട്ട്ലണ്ടിലെ 5 പ്രദേശങ്ങളില്‍ (Regions) നിന്നാണ് വിസ്കികള്‍ ഉല്പ്പാദിപ്പിക്കപ്പെടുന്നത്. Speyside, Highland, Lowland, Islay & Campbeltown. ഓരോ സ്ഥലത്തിലെ വിസ്കിക്കും അതിന്റെതായ രുചികളുണ്ട്. ഏതാണ്ട് ഇരുപത് മില്യണ്‍ Cask കള്‍ സ്കോട്ട്ലണ്ടില്‍ പാകം (Mature) വരുവാന്‍ വെയര്‍ഹൌസില്‍ കൂട്ടിവെച്ചിരിക്കുന്നു.

👉3 ചേരുവകള്‍ (മാള്‍ട്ടഡ് ബാര്‍ലി, വെള്ളം, യീസ്റ്റ്) 5-ഘട്ട ഉൽ‌പാദന പ്രക്രിയകള്‍. ഒരു സ്കോച്ച് വിസ്കി സൃഷ്ടിക്കാൻ അത്രയേ വേണ്ടൂ. ഒപ്പം മാസ്റ്റർ ബ്ലെൻഡറുടെ തനതായ കരവിരുതും ഓരോ വിസ്കിയും വ്യത്യസ്തമാക്കുന്നു. വെള്ളവും ബാര്‍ലിയും പുളിപ്പിച്ച് വാറ്റിയെടുക്കുന്നതാണ് വിസ്കി.
അതായത് ഇതിനെ ലളിതമായി പറഞ്ഞാല്‍ വാറ്റിയെടുത്ത ബിയര്‍ എന്നും പറയാം.

👉ബാര്‍ലി കഴുകി, മുളപ്പിച്ച്, ഉണക്കി, മില്ലില്‍ ചതച്ച് വെള്ളത്തില്‍ യീസ്റ്റ് ഇട്ടു കലക്കി അതിലെ പഞ്ചസാരയുമായി മൂന്ന് ദിവസം അഴുകുവാന്‍ വെച്ച് ബിയറിന് സമാനമായ വാഷ് ആക്കി മാറ്റുന്നു. ഇതിനെ വാറ്റി സ്പിരിറ്റ് എന്ന കണ്ണീരുപോലുള്ള ദ്രാവകം ഉൽ‌പാദിപ്പിക്കുന്നു. ഇത് പിന്നീട് ഒരു ഓക്ക് പെട്ടിയിൽ (Cask ) അടച്ച് കുറഞ്ഞത് 3 വര്‍ഷവും ഒരു ദിവസവും കഴിയുമ്പോള്‍ നിയമപ്രകാരമുള്ള സ്ക്കോച്ച് വിസ്കി തയ്യാറാവുന്നു. ഓക്ക് കാസ്കില്‍ ഇരിക്കുന്ന കാലത്താണ് പെട്ടിയുടെ വിറകിന്‍റെ തരമനുസരിച്ച് വിസ്കിക്കു അതിന്റെ സ്വര്‍ണ്ണ നിറവും സുഗന്ധങ്ങളും വരുന്നത്.

എങ്ങനെയാണ് ഒരു Blended Whisky ഉണ്ടാവുന്നത്. ?


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഇതിന് പ്രധാനമായും വേണ്ട ഒരു അവയവമാണ് മാസ്റ്റര്‍ ബ്ലെന്‍ഡറുടെ മൂക്ക്. Master Blender സിംഗിൾ മാൾട്ട്, സിംഗിൾ ഗ്രെയിൻ വിസ്കികൾ എന്നിവ വ്യത്യസ്ത അനുപാതത്തിലും വ്യത്യസ്ത ഡിസ്റ്റിലറികളിൽ നിന്നുള്ള വിവിധ പ്രായത്തിലുള്ള വിസ്കികളും സമന്വയിപ്പിച്ച് Blended സ്കോച്ച് വിസ്കികൾ ഉണ്ടാക്കുന്നു.

സ്കോട്ട്ലാന്‍ഡില്‍ നിന്നും കയറ്റുമതി ചെയ്യുണ് 90% വിസ്കിയും Blended ആണ് എന്നു കേള്‍ക്കുമ്പോള്‍ അത് തയ്യാറാക്കുന്നവരുടെ കൃത്യത ഊഹിക്കാവുന്നതേയുള്ളൂ. ഏതെല്ലാം വിസ്കിയാണ് ബ്ലെന്‍ഡിങ്ങിന് (Marrying) ഉപയോഗിച്ചത് എന്നത് മാസ്റ്റര്‍ ബ്ലെന്‍ഡറുടെ രഹസ്യമാണ്. ഏതാണ്ട് 15 മുതല്‍ 50 വരെ Malt & Grain വിസ്കികള്‍ ബ്ലെന്‍ഡിങ്ങിന് ഉപയോഗിക്കും. അതുപോലെ ബ്ലെന്‍ഡിങ്ങിന് ഉപയോഗിച്ച വിസ്കിയിലെ ഏറ്റവും പഴക്കം കുറഞ്ഞ വിസ്കിയുടെ പ്രായമായിരിക്കണം കുപ്പിയില്‍ പ്രിന്‍റ് ചെയ്യേണ്ടത് എന്നത് നിയമമാണ്.

👉ഇനി മറ്റൊരു പ്രധാന സംഗതി എന്താണെന്ന് വെച്ചാല്‍ നേരത്തെ പറഞ്ഞത് പോലെ കർശനമായ വ്യവസ്ഥ അനുസരിച്ച് സ്കോച്ച് വിസ്കി എന്ന പേരില്‍ വില്‍ക്കണമെങ്കില്‍ മൂന്നുവര്‍ഷവും ഒരു ദിവസവും mature ആകണം. എന്നാല്‍ ജിൻ, വോഡ്ക തുടങ്ങിയവയ്ക്ക് ഈ നിയമം ബാധകമല്ല.

👉വിസ്കി നോസ് ചെയ്യുന്നതിലൂടെ, സിപ്പിംഗിലൂടെ മാത്രം നിങ്ങൾക്ക് കണ്ടെത്താൻ കഴിയാത്ത സുഗന്ധങ്ങളും മറ്റും കണ്ടുപിടിക്കാന്‍ സഹായിക്കും. ഇത് പലപ്പോഴും അവഗണിക്കപ്പെടുന്ന പ്രക്രിയയുടെ നിർണ്ണായക ഭാഗമാണ്.

ആറാം നൂറ്റാണ്ടില്‍ ഐറിഷുകാരാണ് ആദ്യമായി വിസ്കി ഉണ്ടാക്കിയതായി ചരിത്രം പറയുന്നത്. ഐറിഷ് സന്യാസിമാർ (Monks) സ്കോട്ട്ലാന്‍ഡിലേക്ക് വന്നപ്പോള്‍ ഇതിന്റെ റെസിപ്പിയും കൂടെ കൊണ്ടുവന്നു. കാലങ്ങള്‍ മറിമാറിഞ്ഞു. സ്കോട്ട്ലാന്‍ഡ് അവരുടെ Whisky, water of life മുദ്രയണിഞ്ഞപ്പോള്‍ ഐറിഷുകാര്‍ Whisky എന്ന വാക്കില്‍ e ചേര്‍ത്തു Whiskey പറഞ്ഞു. സ്കോട്ടിഷ്, ഐറിഷ് Gaelic രൂപങ്ങളിൽ നിന്നുള്ള പദങ്ങളുടെ വിവർത്തനത്തിൽ നിന്നാണ് വ്യത്യാസം വരുന്നത്. അയര്‍ലണ്ടില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ഐറിഷുകാര്‍ മൂലം അമേരിക്കന്‍ വിസ്കിക്ക് Whiskey എന്നും വിസ്കി ഉല്‍പാദിപ്പിക്കാന്‍ സ്കോച്ച് വിസ്കിയെക്കുറിച്ച് നടത്തിയ പഠനം മൂലം ജപ്പാന്‍റെ വിസ്കി Whisky എന്നും പറയുന്നു.

👉വിസ്കിയുടെ അടപ്പ് തുറക്കുന്ന നിമിഷം മുതൽ അതിലെ എഥനോൾ ബാഷ്പീകരിക്കപ്പെടുവാൻ തുടങ്ങും. ഓക്സിജനുമായി സമ്പർക്കം പുലർത്തുന്നതിനനുസരിച്ച് വിസ്കിയുടെ വാസന ക്രമേണ മാറും. അവയുടെ രുചിയുടെ തീവ്രത പതിയെ നഷ്ടപ്പെടുകയും ചെയ്യും. ഇക്കാരണം കൊണ്ടാണ് ഒരിക്കൽ വിസ്കി തുറന്നുകഴിഞ്ഞാൽ അത് ചെറിയ സ്പടിക കുപ്പിയിലേക്ക് മാറ്റുന്നത് (decanting). (മലയാളിയുടെ ഒരു മദ്യ ആസ്വാദന രീതി വെച്ച് നോക്കുകയാണെങ്കിൽ അതിന് സാധ്യത കുറവാണ് 😁.)

👉വിസ്കി സത്യത്തിൽ കഴിക്കേണ്ടുന്ന രീതിയിലല്ല പലപ്പോഴും നമ്മൾ കഴിക്കുന്നത്. ആദ്യം നീറ്റ് (neat) ആയി കഴിച്ച ശേഷം പിന്നീട് വെള്ളം ചേർത്ത് കഴിക്കുന്ന ചിലരുണ്ട്. വെള്ളം ചേർക്കുമ്പോൾ വിസ്കിയിലെ രുചികൾ വെള്ളത്തിൽ അലിഞ്ഞു ചേർന്ന് ആസ്വാദനത്തെ കൂടുതൽ ആസ്വാദ്യമാക്കും. സ്പടിക ഗ്ലാസിൽ ഒഴിക്കുന്ന വിസ്കിയെ ആസ്വദിച്ച് കഴിക്കുന്ന ആളുകൾ മാത്രമാണ് യഥാർത്ഥത്തിൽ മദ്യം കഴിക്കുന്നവർ. പശു കാടിവെള്ളം കുടിക്കുന്നപോലെ മദ്യം ഗ്ലാസിന് നിന്നും കഴിക്കുന്നവർ സത്യത്തിൽ ഒരു ആസ്വാദനകലയെ കൊല്ലുകയാണ് ചെയ്യുന്നത്. പെട്ടന്ന് തലക്കുപിടിക്കുക. ഇത് മാത്രമാണ് നല്ലൊരു ശതമാനം മലയാളി ആസ്വാദകന്റെയും ലക്‌ഷ്യം .

ഒരു കുഞ്ഞിനെ ജനിപ്പിച്ച് വളര്‍ത്തി പരിപാലിപ്പിക്കുന്നത് പോലെ വിസ്കി ജനനം മുതൽ വായിൽ ഒഴുകിയിറങ്ങുന്നത് വരെ വളരെ സൂക്ഷ്മമായ പ്രക്രിയകൾക്ക് വിധേയമായാണ് വരുന്നത്. ഇത് മനസ്സിലാക്കാതെ ഗ്ലാസിൽ ഒഴിക്കുന്ന വിസ്കിയെ കൊക്കക്കോള ഒഴിച്ച് കഴിക്കുന്നവരെ കാണുകയാണെങ്കിൽ അവരെ സ്പിരിറ്റില്‍ മുക്കി കൊല്ലണമെന്നാണ് എന്റെ തത്വം 😂.

പണ്ട് മുന്തിയ ഇനം വിസ്കി വാങ്ങിയ ശേഷം Coke ഒഴിച്ച് കുടിച്ചിരുന്ന ഒരു ചെറിയ സുഹൃത് സംഘം എനിക്കുണ്ടായിരുന്നു😁. വിസ്കിയുടെ മണവും രുചിയും അറിഞ്ഞു വേണം കുടിക്കേണ്ടത് എന്ന് നിര്‍ബന്ധപൂര്‍വ്വം വാശിപിടിച്ച് അവരെ മാറ്റിയെടുപ്പിക്കാന്‍ സാധിച്ചു. ഇന്ന് അവര്‍ വിസ്കിയുടെ മണവും രുചിയും അറിഞ്ഞു കഴിക്കുന്നു. 🙏 😍

#അജിത്ത് പാലിയത്ത്

Drink Responsibly. Limit the total amount of alcohol that you drink on any one occasion. Drink more slowly, alternate drinks with water, and drink with food. Avoid risky places and activities; make sure you are with people that you know and that you know how to get home safely.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Do NOT follow this link or you wont able to see the site!

❤️ | 3 | Saved : 01:27:52 am | 29-05-2024 CEST