ലോകത്തെ ഏറ്റവും മികച്ച ആയുധത്തിന്റെ ചരിത്രം , അതിന്റെ നിര്മാതാവിന്റ പേര് ഒരേ സമയം ലോകത്തില് വെറുപ്പിന്റെയും വിപ്ലവത്തിന്റെയും പ്രതീകം ആക്കി തീര്ത്ത AK47

Avatar
ചരിത്രാന്വേഷികൾ | 26-07-2015 | 2 minutes Read

story of ak47

ലോകത്തെ ഏറ്റവും മികച്ച ആയുധത്തിന്‍റെ ചരിത്രം ആണ് ഇത്. അതിന്‍റെ നിര്‍മാതാവിന്റ പേര് ഒരേ സമയം ലോകത്തില്‍ വെറുപ്പിന്റെയും വിപ്ലവത്തിന്റെയും പ്രതീകം ആക്കി തീര്‍ത്ത AK47 എന്ന സോവിയറ്റ് മാസ്റ്റര്‍ പീസിന്‍റെ ചരിത്രം.
സൈബീരിയയിലെ ഒരു കര്‍ഷക കുടുംബത്തില്‍ ആയിരുന്നു മിഖയേല്‍ കലഷ്നിക്കൊവിന്റെ ജനനം. കാര്‍ഷിക ഉപകരണങ്ങള്‍ രൂപ കല്‍പ്പന ചെയ്യാനും നിര്‍മിക്കാനും ചെറുപ്പം മുതലേ താല്പര്യം ഉണ്ടായിരുന്ന കലാഷ്നിക്കോവ് 1938 ഇല്‍ റെഡ് ആര്‍മി യില്‍ എത്തി പെടുന്നതോടെ ആണ് അദ്ധേഹത്തിന്റെ ജീവിതം മാറി മറയുന്നത്. 1941 ഇലെ ബാറ്റില്‍ ഓഫ് ബ്രയന്‍സ്ക് കില്‍ വച്ച് നാസികളുടെ ഷെല്‍ ആക്രമണത്തില്‍ മുറിവ് പറ്റി വിശ്രമിക്കവെ ആണ് അദ്ദേഹം ലോക ഗതിയെ തന്നെ മാറ്റി മറിച്ച AK47 റൈഫിള്‍ ഡിസൈന്‍ ചെയ്യുനത്. ജര്‍മന്‍ നിര്‍മിത സ്റ്റെം ഗവേര്‍ ഗണ്ണുകള്‍ ആയിരുന്നു ഇതിനു മാതൃക ആക്കിയത്. പക്ഷെ AK ഒരിക്കലും അതിന്‍റെ കോപ്പി എന്ന് പറയാന്‍ സാധിക്കില്ലായിരുന്നു. പ്രഥമ പരീക്ഷണത്തില്‍ തന്നെ വന്‍ വിജയം കണ്ട ഈ ആയുധം 1947 ഇല്‍ കമ്മിഷന്‍ ചെയ്തു. ഓട്ടോമാറ്റിക് കലാഷ്നിക്കോവ് മോഡല്‍ 47 അങ്ങനെ സോവിയറ്റ് യുനിയന്‍ തങ്ങളുടെ ആയുധ പുരയിലെ അംഗം ആക്കി. ആദ്യകാലത്ത് രഹസ്യമാക്കി വച്ചിരുന്ന ഈ തോക്ക് പക്ഷെ വിപ്ലവത്തിന്റെ ആയുധമായി മാറുന്നത് ശീതയുദ്ധം രൂക്ഷമാവുന്ന അറുപതുകളോടെ ആണ്. സോഷ്യലിസ്റ്റ് റഷ്യ തങ്ങളുടെ സുഹൃത്ത്‌ രാജ്യങ്ങളില്‍ എല്ലാം വിതരണം ചെയ്ത ഈ ആയുധം പല യുദ്ധങ്ങളുടെയും ഗതി തന്നെ മാറ്റി എഴുതി. ഏതൊരു കാലാവസ്ഥയിലും നിലക്കാത്ത പ്രവര്‍ത്തനവും കുട്ടികള്‍ക്ക് പോലും കൈ കാര്യം ചെയ്യാം എന്ന ലാളിത്യവുമാണ് ഈ രൈഫിലിനെ പോരാളികളുടെ പ്രിയ തോഴന്‍ ആക്കിയിരുന്ന ഘടകം.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളും ഇതിന്‍റെ ടെക്നോളജി മാതൃകയാക്കി തങ്ങളുടെ ആര്‍മിക്ക്‌ വേണ്ട അസൌല്റ്റ് റൈഫിള്‍ നിര്‍മിക്കുന്നുണ്ട് എങ്കിലും റഷ്യയിലെ ഇസ്മാഷ് കമ്പനി ആണ് ഇതിന്‍റെ ലൈസന്‍സുള്ള നിര്‍മാതാക്കള്‍. 1959 ഇല്‍ പത്തു വര്‍ഷത്തെ ഉപയോഗത്തില്‍ നിന്നും ഉള്ള പ്രതികരണങ്ങള്‍ ശേഖരിച്ചു ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയ പുതിയ കലാഷ്നിക്കോവ് മോഡല്‍ പുറത്തിറക്കി. ഇത് AKM (Automatic Kalashnikov Modernized) എന്നാണ് അറിയപ്പെടുന്നത്. ഇന്ന് നമ്മള്‍ കാണുന്നതും ഈ മോഡല്‍ തന്നെയാണ്. (ഇതിനു പുറമേ അനേകം വാരിയന്റുകള്‍ നിര്‍മിച്ചിട്ടുണ്ട്) പക്ഷെ പഴയ പേര് തന്നെ വിളിച്ചു പോരുന്നു എന്ന് മാത്രം. ഇതിനോടകം തന്നെ കലാഷ്നിക്കോവ് കോപ്പികള്‍ ലോകമൊട്ടാകെ ഉണ്ടാക്കാന്‍ തുടങ്ങിയിരുന്നു. പതിവുപോലെ ചൈന തന്നെ ആയിരുന്നു ഇതില്‍ മിടുക്കന്മാര്‍. വിയട്നാമില്‍ കമ്മ്യുണിസ്റ്റ് ഗറില്ലകള്‍ അമേരിക്കയെ മുട്ട് കുത്തിച്ചതും പിന്നീട് അഫ്ഗാനില്‍ ഇതേ തോക്കുമായി വന്ന സോവിയറ്റ് സൈനികരെ മുജാഹിദ്ധീനുകള്‍ തുരതിയതും എകെ 47 ഉപയോഗിച്ച് തന്നെ ആയിരുന്നു എന്നതാണ് വിരോധാഭാസം. അവര്‍ക്കിത് (മുജാഹിടുകള്‍ക്ക്) നല്‍കിയിരുന്നതാവട്ടെ അമേരിക്കയും. തുടര്‍ന്ന് സോവിയറ്റ് യൂനിയന്‍റെ തകര്‍ച്ചയോടെ അവിടെ ഉണ്ടാക്കി വച്ചിരുന്ന ലക്ഷക്കണക്കിന്‌ വരുന്ന കലഷ്നിക്കൊവുകള്‍ ആയുധക്കച്ചവടക്കാര്‍ ചുളുവില്‍ അടിച്ചുമാറ്റി പുറത്തു വിറ്റ്‌. അതോടെ ലോകത്തെ സകല കൊള്ള/വിപ്ലവ/തീവ്രവാദി/അക്രമികളുടെയും ആയുധം ആയി ഇത് പരിണമിച്ചു, ഇന്നും അത് തുടരുന്നു.

ഹിസ്ടറി ചാനലില്‍ ഇതിനെ പറ്റി വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന വാക്ക് തന്നെ ഈ Rifle നെ പറ്റി എല്ലാ ധാരണയും നല്‍കും. “indestructible, universal killing machine” മറ്റേതൊരു ആയുധം എടുത്തതിനെക്കാള്‍ കൂടുതല്‍ മനുഷ്യജീവന്‍ ഈ തോക്കിന്‍റെ അക്കൌണ്ടില്‍ ഉണ്ട്. ലോകത്തില്‍ ഏറ്റവും അധികം നിര്‍മിച്ചിട്ടുള്ള റൈഫിളും ഇത് തന്നെ. അഞ്ചു കോടിയിലധികം കലാഷ്നിക്കോവ് തോക്കുകള്‍ ഔദ്യോഗികം ആയി ഉണ്ടാക്കിയിട്ടുണ്ട് എങ്കില്‍ അതിനെക്കാള്‍ എത്രയോ അധികം കണക്കില്‍ പെടാതെ ഉത്പാദിപ്പിചിട്ടുന്ദ്. മൊസാംബിക് എന്ന രാജ്യത്തിന്‍റെ കൊടിയില്‍ വരെ ഇവന്‍ കടന്നു വന്നു എന്നത് തെളിയിക്കുന്നത് ഇന്ന് ഈ റൈഫിള്‍ കേവലം ആയുധം എന്നതിലുപരി ഒരു പ്രതീകമോ സംസ്കാരമോ ഒക്കെ ആയി മാറിയിരിക്കുന്നു എന്നാണ്. ചിലര്‍ക്ക് വിപ്ലവത്തിന്റെയും ചിലര്‍ക്ക് ഭീകരതയുടെയും .


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About ചരിത്രാന്വേഷികൾ

ചരിത്രത്തെ അറിയുവാനും അറിഞ്ഞത് മറ്റുള്ളവരെ അറിയിക്കുവാനും സോഷ്യൽ നെറ്റവർക്ക് പ്ലാറ്റഫോമിലുള്ള ഒരിടം .

Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 05:26:45 am | 19-06-2024 CEST