വർഷങ്ങളോളം മൂപ്പെത്താൻ വച്ചിരിക്കുന്ന വിസ്കി എങ്ങനെ പാകമായി എന്നറിയാമോ ?

Avatar
Deepak Raj | 12-11-2020 | 2 minutes Read

വർഷങ്ങളോളം മൂപ്പെത്താൻ വച്ചിരിക്കുന്ന വിസ്കി എങ്ങനെ പാകമായി എന്നറിയാമോ ? സിംപിൾ അതിൽ നിന്നും അല്പം രുചിച്ചു നോക്കണം . അതുകൊണ്ടു തന്നെ ലോകത്തിൽ ഏറ്റവും ഭാഗ്യവാനായ കുടിയൻ ഡിസ്റ്റില്ലർ / ബ്ലെൻഡർ ആവും . എത്ര വിലയേറിയ വിസ്കി ആണെങ്കിലും അദ്ദേഹം രുചിച്ചു സർട്ടിഫൈ ചെയ്യാതെ ബോട്ടിൽ ചെയ്യാറില്ല ..ബഹുഭൂരിപക്ഷം ഡിസ്റ്റിലറി മുതലാളിമാരും ഇതിന്റ രുചി നോക്കാനായോ ഡിസ്റ്റില്ലർമാരുടെ കാര്യത്തിൽ കൈകടത്താനോ ചെല്ലാറില്ല . ഒരു രസമുള്ള കാര്യം പറയാം . ഡൽമോർ 62 വർഷം പഴക്കമുള്ള വിസ്കി ഇറക്കിയിരുന്നു .

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഡാൽമോർ എന്ന നിലയിലും പഴക്കമുള്ള വിസ്കികളിൽ ഒന്നെന്ന നിലയിലും ആകെ കിട്ടിയത് പന്ത്രണ്ട് ബോട്ടിൽ മാത്രമാണ് . എന്ന് വെച്ചാൽ ആ വാങ്ങിയ പന്ത്രണ്ട് ആളുകൾ മാത്രമെ അത്ര വിശിഷ്ടമായ ആ വിസ്കി കുടിക്കാൻ യോഗം കിട്ടൂ . അതും വര്ഷങ്ങളായി ഒന്നോ രണ്ടോ ബോട്ടിൽ മാത്രമാണ് റിലീസ് ചെയ്തത് . പക്ഷെ കഴിഞ്ഞ അമ്പതുവർഷമായി അവിടെ ജോലിചെയ്യുന്ന റിച്ചാർഡ് പീറ്റേഴ്ഷൻ ഇത് മിക്കപ്പോഴും ടേസ്റ്റ് ചെയ്ത് അദ്ദേഹത്തിന് പൂർണ്ണ സംതൃപ്തി കിട്ടിയപ്പോഴാണ് സമാധിയിൽ നിന്ന് ബോട്ടിലിൽ എത്തിയത് . ഇക്കാരണം കൊണ്ട് ഏറ്റവും ലിവർ സിറോസിസ് ഉള്ള പ്രൊഫെഷണൽസ് എന്നൊരു കുഖ്യാതി കൂടി ഈപ്പണിക്ക് ഉണ്ട് .

എങ്ങനെയാണ് വിസ്കി ബാരലിൽ നിന്നെടുക്കുന്നത് . മൂന്നു രീതിയിൽ എടുക്കാം .

  • ഒന്ന്‌ ബാരലിൽ മുകളിൽ ഉള്ള ബങ്ക് ഹോൾ ( bunk hole ) വഴി എടുക്കാറുണ്ട് . ടൂബ് , ചെറിയ തവി , തുടങ്ങി ചെറിയ കമ്പിൽ പുരട്ടി പോലും എടുത്തു ടെസ്റ്റ് ചെയ്യും ( ഇത് എങ്ങനെ വേണം എന്നത് അദ്ദേഹത്തിന്റെ തീരുമാനം ആണ് ) .
  • രണ്ടു ബാരലിന്റെ വശത്തു ( head ))ഒരു ചെറിയ ഡ്രിൽ ചെയ്ത് ആ ഹോളിലൂടെ വിസ്കി കളക്ട്ചെയ്യുന്നു . പിന്നീട് മെഴുകു പുരട്ടിയ ആണി അവിടെ ഇറക്കി അടയ്ക്കുന്നു . ഈ മെഴുകു സാധാരണ തേനീച്ചയിൽ നിന്ന് ശേഖരിക്കുന്ന മെഴുക് തന്നെ .
  • തീരെ ചെറിയ ഡിസ്റ്റിലറിയിൽ ടാപ്പ് പിടിപ്പിച്ച ബാരൽ കാണും . പക്ഷെ രണ്ടോ മൂന്നോ വർഷത്തിൽ കൂടുതൽ ഏജ് ചെയ്യാനുള്ളതും വലുതുമയ ബാരലിൽ ടാപ്പ് ഫിറ്റ് ചെയ്യാറില്ല . ബങ്ക് ഹോൾ അടയ്ക്കാൻ ബങ്ക് പ്ലഗ് കിട്ടും .


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ബാരൽ ലീക്ക് ചെയ്താലും അടയ്ക്കാൻ ഇതേ മെഴുക് ആണ് ഉപയോഗിക്കുന്നത് ..

( തേനീച്ചയിൽ നിന്നുള്ള മെഴുകു വെളളം ചേർത്ത് തിളപ്പിച്ച് തിളയ്ക്കുമ്പോൾ അരിയപ്പയിലൂടെ അരിച്ചു തണുക്കുമ്പോൾ വെള്ളത്തിന്റെ മുകളിൽ പൊങ്ങിക്കിടക്കുന്ന മെഴുക് ശേഖരിക്കും . ഇതിനു ബീ വാക്സ് കേക്ക് എന്ന് പറയും . കൂപ്പറേജിൽ - ബാരൽ ഉണ്ടാക്കുന്നിടത് ഇതിനു ഒരു ഡിമാൻഡ് ഉള്ള പ്രോഡക്റ്റ് ആണ് )

#tastingstyles


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 01:00:15 am | 10-12-2023 CET