വോഡ്ക എങ്ങനെ ആണ് ഉണ്ടാക്കുന്നത് .. 🍸 🤔

Avatar
Deepak Raj | 11-03-2022 | 3 minutes Read

944-1646985849-nathan-powers-rm1x96raxyk-unsplash
Photo Credit : unsplash.com/@nathanspowers

ഒരുപക്ഷെ വോഡ്കയാണെന്നു അറിയാതെ വോഡ്ക മലയാളികൾ കുടിച്ച ഒരു കാലമുണ്ടായിരുന്നു . പഴയ സോവിയറ്റ് കാലം മുതൽ കേട്ടു പഴകിയ പട്ടയെന്ന പേരിലാണ് കേരളത്തിൽ അറിയപ്പെട്ടത് . ഉണ്ടാക്കാൻ ഏറ്റവും എളുപ്പവും ഏറ്റവും പ്രയാസവും വോഡ്കയാണ് . സാങ്കേതികമായി പറഞ്ഞാൽ ന്യൂട്രൽ ടേസ്റ്റും ന്യൂട്രൽ ഫ്ലേവറും ഉള്ള ക്‌ളീയർ നിറമുളള മദ്യം .

എന്തുകൊണ്ട് എളുപ്പം ,

സ്പിരിറ്റിൽ വെളളം ചേർത്തു 40% ആക്കിയാൽ വോഡ്കയാവും ( അതായിരുന്നു പട്ട ) എന്നാൽ പ്രയാസം എന്നത് മദ്യത്തിലെ രണ്ടു പ്രധാന സ്വഭാവം ഇല്ലാതാക്കാനാണ് . ഒന്ന് മദ്യത്തിന്റെ മണം രണ്ടു നാക്കിൽ ഒഴിക്കുമ്പോൾ ഉള്ള കുത്തൽ ( ആൽക്കഹോൾ ബൈറ്റ് ) . സാധാരണ കോളം ( റിഫ്ളക്സ് ) സ്റ്റിലിൽ ആണ് ഉണ്ടാക്കിയകയെങ്കിലും titos വോഡ്ക പോലെയുള്ളവ പോട്ട് സ്റ്റിലിൽ എട്ട് തവണ ഡിസ്റ്റിൽ ചെയ്തു ഉണ്ടാക്കുന്നു . ഓസ്‌ട്രേലിയൻ വോഡ്കയായ എലഗൻസ് 11 തവണയാണ് ഡിസ്റ്റിൽ ചെയ്യുന്നത് . ഓരോ തവണ ഡിസ്റ്റിൽ ചെയ്യുമ്പോഴും abv കൂടുമെങ്കിലും 96% ൽ കൂടുതൽ ഉണ്ടാക്കാൻ പറ്റില്ല . റിഫ്ളക്സ് സ്റ്റിലിൽ വീണ്ടും വീണ്ടും ഡിസ്റ്റിൽ ചെയ്യുന്നത് abv കൂട്ടാനല്ല , പകരം മദ്യത്തിലവശേഷിച്ച ഫ്ലേവറുകൾ പരമാവധി മാറ്റാൻ ആണ് . ഓരോ തവണ ഡിസ്റ്റിൽ ചെയ്ത ശേഷവും വെളളം ചേർത്ത് 30-40% abv ആക്കി റീ ഡിസ്റ്റിൽ ചെയ്യും . ചില കമ്പനികൾ ആദ്യം ഒന്നോ രണ്ടോ സ്ട്രിപ്പിങ് ഡിസ്റ്റില്ലിങ് പോട്ട് സ്റ്റിലിൽ നടത്തി പിന്നീട് മൾട്ടി പ്ളേറ്റ് കോളം സ്റ്റിലിൽ ഡിസ്റ്റില്ലിങ് ചെയ്യും . എന്ത് തന്നെ ആയാലും മദ്യത്തിൽ നിന്നുളള പരമാവധി ഫ്ലേവർ മാറ്റുക എന്നതാണ് ലക്‌ഷ്യം .

അതുകൊണ്ടു തന്നെ വോഡ്‌കയെ കുറിച്ചൊരു തമാശ പറയാറുണ്ട് . വിസ്കി , റം , ബ്രാണ്ടി പോലെയുള്ള ഡാർക്ക് സ്പിരിറ്റ് വിലക്കൂടുതൽ വാങ്ങുന്നത് അതിലെ രുചി വൈവിദ്ധ്യത്തിന്റെ പേരിൽ ആണെങ്കിൽ വോഡ്കയ്ക്ക് രുചി ഇല്ലായ്മയിൽ ആണ് വില കൂടുതൽ കിട്ടുക .

വോഡ്ക പല തവണ ഡിസ്റ്റിൽ ചെയ്യുകയും അതിൽ തന്നെ പല പരീക്ഷണങ്ങളും ചെയ്യുന്നതോടൊപ്പം അടുത്ത കടമ്പയാണ് ഫിൽറ്ററിങ് . വോഡ്കയിലെ അവശേഷിച്ച ടേസ്റ്റ് , ഇമ്പ്യൂരിറ്റീസ്‌ , ഫ്യുസൽ ഓയിൽ എന്നിവ മാറ്റുക എന്നതിനോടൊപ്പം അവശേഷിച്ച മണവും കുത്തലും ഒഴിവാക്കാൻ കൂടിയാണ് ഈ ഫിൽറ്ററിങ് . ആക്ടിവേറ്റഡ് ചാർക്കോൾ ( activated charcoal ) ഉപയോഗിക്കുകയാണ് പ്രധാനമെങ്കിലും മറ്റ്‌ പല കൊമേർഷ്യൽ ഫിൽറ്ററിങ് മാർഗങ്ങളും ഉപയോഗിക്കാറുണ്ട് . എത്ര തവണ എന്നത് കമ്പനി ആണ് തീരുമാനിക്കുന്നത് . എപ്പോൾ സോഫ്റ്റ് ആയോ അപ്പോൾ വരെ ..!!

എന്തിൽ നിന്നാണ് വോഡ്ക ഉണ്ടാക്കുന്നത് ..


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പലരും കരുതുന്നത് പൊട്ടറ്റോയിൽ നിന്നാണ് ( ഉരുളക്കിഴങ്ങു ) വോഡ്ക ഉണ്ടാക്കുന്നതെന്നാണ് . എന്നാൽ ഇന്ന് മാർക്കറ്റിൽ ഉരുളക്കിഴങ്ങ് കൊണ്ടുള്ള വോഡ്ക അത്യപൂർവമാണ് . ഉരുളക്കിഴങ്ങിൽ നിന്ന് കിട്ടുന്ന അളവ് കുറവാണെന്നതാണ് കാരണം ( yeild ) . ഉരുളക്കിഴങ്ങിലെ സ്റ്റാർച് കുറവാണ് . അതേപോലെ മറ്റ്‌ പ്രധാനപ്പെട്ട കാരണം ഫ്ലേവർ ആണ് . പൊട്ടറ്റോ വോഡ്ക ഉണ്ടാക്കുമ്പോൾ ഒരു എർത്തി ഫ്ലേവർ ഉണ്ടാവും ( മണ്ണിന്റെ മണമെന്നൊ ഒരു ഉരുളൻകിഴങ് മണമെന്നോ ഒക്കെ പറയാം ) അതു പിന്നീട് പ്രീമിയം സെഗ്മെന്റിൽ വിൽക്കാൻ ഏറെ ഡിസ്റ്റിലിങ്ങും ഫിൽറ്ററിംഗും വേണ്ടി വരും . അത്‌ പ്രൊഡക്ടുമായി ബന്ധപ്പെട്ട വിഷയം ആണെങ്കിൽ ഉണ്ടാക്കുന്നതിൽ അൽപം പണിപ്പെടൽ കൂടിയുണ്ട് . യീൽഡ് കുറവെന്ന പ്രശ്നം കൊണ്ട് തന്നെ വലിയ അളവിൽ മാഷിങ് ( പുഴുങ്ങി വേവിച്ചു സ്റ്റാർച്ചിൽ നിന്ന് ഷുഗർ ആക്കുന്ന പ്രക്രിയ ) നടത്തേണ്ടി വരും . അതേപോലെ കുഴമ്പ് പോലെ ഉള്ള മാഷ് ഡിസ്റ്റിലിങ്ങിന് മുൻപ് ( ചിലപ്പോൾ ശേഷം ) ബാർളിപോലെയോ ഗോതമ്പ് പോലെയോ കൈകാര്യം ചെയ്യാൻ ഏളുപ്പമല്ല . ചിലയിടങ്ങളിൽ പന്നി തീറ്റ ആയും പശുതീറ്റ ആയും കൊടുക്കാറുണ്ട് എന്നാലും . ബാർലി വേസ്റ്റ് ഖര വേസ്റ്റ് പോലെ ആക്കാനും എളുപ്പമാണ് . അതുകൊണ്ടു ഷുഗർ സോഴ്സ് ആയി ശർക്കര , വൈൻ , ഗോതമ്പ് , റൈ , ബാർലി എന്നിവ ഉണ്ടെങ്കിൽ മിക്കവരും അതാണ് ഉപയോഗിക്കുക .

പഞ്ചസാര , കപ്പ മുതൽ പശുവിൻ പാലുവരെ വോഡ്കയ്ക്കായി ഉപയോഗിക്കുന്നുണ്ട് . ഇന്ന് മാർക്കറ്റിൽ ലഭ്യമായ പ്രീമിയം വോഡ്കകൾ പലതും വൈനിൽ നിന്നോ ബാർലി , റൈ പോലെയുള്ള ധാന്യങ്ങളിൽ നിന്നോ ഉണ്ടാക്കിയതാണ് . ധാരാളം തെറ്റിദ്ധാരണകൾ പലരെങ്കിലും വോഡ്കയെക്കുറിച്ചു വെച്ചു പുലർത്തുന്നുണ്ട് , ആമാശയ സംബന്ധമായ പ്രശ്നം ഉണ്ടാവും എന്നത് മുതൽ ലൈംഗികശേഷിക്കുറവ് ഉണ്ടാവും എന്ന് വരെയുള്ള അബദ്ധധാരണകൾ ആണ് ആളുകൾ വെച്ചു പുലർത്തുന്നത് .

ആൽക്കഹോൾ ശരീരത്തു ഡീഹൈഡ്രേഷൻ ഉണ്ടാക്കും എന്നത് എല്ലാവർക്കും അറിയാം . അതു കോശങ്ങളെയും ഞരമ്പുകളെയും ഒക്കെ ബാധിക്കുമെന്നതും മുഖത്ത് പാടുകളോ ചുളിവുകളോ ഒക്കെ ഉണ്ടാകുന്നതു ത്വരിതപ്പെടുത്തുമെന്നതും അറിയാം . അതു വോഡ്കയിലെ എന്നല്ല എല്ലാ ആൽക്കഹോളും ചെയ്യുന്ന ദോഷമാണ് . അതേപോലെ ഡാർക്ക് സ്പിരിറ്റിൽ ( വിസ്കി , ബ്രാണ്ടി റം etc ) അടങ്ങിയിരിക്കുന്ന കൊഞ്ചിനെർസ് , ഓക്ക് തടിയിലൂടെ വരുന്ന ടാനിൻ ഒക്കെ ഈ ശരീരത്തിന് ദോഷം വരുത്തുന്ന പ്രക്രിയ വേഗത്തിലാക്കുകയും പലപ്പോഴും സ്ഥിരമായ ദോഷം ഉണ്ടാക്കുകയും ചെയ്യും . എന്നാൽ ഇതൊന്നും ഇല്ലാത്ത വോഡ്ക താരതമ്യേന ശുദ്ധാത്മാവ് ആണ് . ഈതൈൽ ആൽക്കഹോൾ ഉണ്ടാക്കാവുന്ന ദോഷമല്ലാതെ മറ്റൊന്നും വരില്ല . വിസ്കി , റം പോലെയുള്ള മദ്യങ്ങൾ ഉണ്ടാക്കുമ്പോൾ എസ്ടെര്‍സ് , ആൽഡിഹൈഡുകൾ ഒക്കെ ലേശം മാറ്റാതെ നോക്കാറുണ്ട് . കാരണം അതാണ് ഈ മദ്യങ്ങൾക്ക് ഇത്ര മണവും രുചിയും കൊടുക്കുന്നത് . എന്നാൽ വോഡ്ക ഉണ്ടാക്കുമ്പോൾ ഇതെല്ലാം സാധ്യമായിടത്തോളം നീക്കം ചെയ്യും . ചുരുക്കത്തിൽ തമ്മിൽ ഏറ്റവും ദോഷം കുറച്ചു ചെയ്യുന്ന മദ്യമാണ് വോഡ്ക . ഒപ്പം നൂറിലേറെ കോക്റ്റൈൽസ് ഉണ്ടാക്കാനും വോഡ്ക നല്ലതാണു .

ഏത് വോഡ്ക എന്ന ചോദ്യത്തിന് ഏറ്റവും പ്രീമിയം വോഡ്കയെന്നു വേണം ഉത്തരം പറയാൻ . വോഡ്കയിലെ പ്രീമിയം ( ചില ഫാഷൻ ബ്രാൻഡുകളുടെ വോഡ്ക ഒഴികെ ) അത്രമേൽ ഡിസ്റ്റിലിങ്ങും ഫിൽറ്ററിങ് കഴിഞ്ഞവയും ആണ് . അതുകൊണ്ടു തന്നെ കിട്ടാവുന്നത്ര ശുദ്ധവും സോഫ്‌റ്റും ആയിരിക്കും .

ഓർക്കുക ഈ പറഞ്ഞത് വോഡ്ക മരുന്നാണെന്നോ കുടിക്കേണ്ട ഒന്നാണെന്നോ അല്ല , മദ്യപിക്കുന്ന ഒരാൾക്ക് മറ്റു മദ്യത്തെ അപേക്ഷിച്ചു ദോഷം " കുറവ് " ചെയ്യുന്ന ഒന്നാണെന്നേ അർത്ഥമുള്ളൂ . Belvedere , Ciroc , Grey goose , Baluga , Hangar 1, Crystal head , Titos Vodka ,Haku എന്നിവയൊക്കെ പ്രീമിയം വോഡ്കയ്ക്ക് ഉദാഹരണം ആണ് .

Read original FB post


Also Read » മിഡ് ലൈഫ് ക്രൈസിസ് - പാർട്ട് 3


Also Read » സാനിയോയുടെ കഥ



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 0 | Saved : 10:55:03 pm | 03-06-2023 CEST