വൈറസ് മഹാമാരിക്ക് ശേഷമുള്ള തയ്യാറെടുപ്പുകൾ എങ്ങിനെ തുടങ്ങാം? - സുരേഷ് സി പിള്ള എഴുതുന്നു

Avatar
സുരേഷ് സി പിള്ള | 27-04-2020 | 3 minutes Read

"ഒരു വൈറസ് മഹാമാരിയെ ലോകം നേരിട്ടു കൊണ്ടിരിക്കുകയാണ്, അതിന്റെ ഭാഗമായി പട്ടിണി എന്ന മഹാ മാരി കൂടി നമ്മളെ കീഴടക്കാൻ പോകുന്നതിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ട്. ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ഭയാനകമായ ഒരു ക്ഷാമത്തിൻറെ വക്കത്താണ് നാമിപ്പോൾ."

നാല് ദിവസങ്ങൾക്ക് മുൻപ് യുണൈറ്റഡ് നേഷൻ (UN) ഡയറക്ടർ ഡേവിഡ് ബീസ്‌ലി UN സെക്യൂരിറ്റി കൗൺസിലിനെ അഭിസംബോധന ചെയ്തു പറഞ്ഞത് ഇങ്ങനെയാണ്.

അദ്ദേഹം ഇതും കൂടി പറഞ്ഞു

"2020 would be facing the worst humanitarian crisis since World War Two". അതായത് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുണ്ടായ ഭയാനകമായ ആപല്‍സന്ധി ആവും 2020 ൽ നമ്മളെ കാത്തിരിക്കുന്നത്.

ഇതിന്റെ ലക്ഷണങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലായി കണ്ടു തുടങ്ങിയിട്ടുണ്ട്.

ഒരു ക്ഷാമകാലം ഉണ്ടായാൽ ആന്ധ്രയിൽ നിന്ന് അരിയും, തമിഴ് നാട്ടിൽ നിന്നും പച്ചക്കറികളും വരില്ല എന്നുള്ള മിനിമം ബോധത്തിൽ നിന്നാവണം നമ്മുടെ തയ്യാറെടുപ്പുകൾ തുടങ്ങാൻ.

തയ്യാറെടുപ്പുകൾ എങ്ങിനെ തുടങ്ങാം?

1. കൃഷി ഇല്ലാതെ കിടക്കുന്ന പാടശേഖരങ്ങളെ പ്പറ്റി പ്രദേശികമായി ഒരു കണക്കെടുപ്പ് പഞ്ചായത്തുകളുടെ നേതൃത്വത്തിൽ നടത്തനം. ഉടമ കൃഷി ചെയ്യാൻ തയ്യാറാകുന്നില്ലെങ്കിൽ, പിടിച്ചെടുത്ത് പ്രദേശിക കൂട്ടായ്‌മകൾ ഉണ്ടാക്കി നെൽകൃഷി തുടങ്ങാനുള്ള നടപടികൾ ഗവൺമെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടാവണം. കുട്ടനാട്, പാലക്കാട് തുടങ്ങിയ പരമ്പരാഗതമായി നെൽ കൃഷി ചെയ്തിരുന്ന പാടങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ വീണ്ടും കൃഷിക്ക് അനുയോജ്യം ആക്കാൻ നടപടികൾ ഉണ്ടാവണം.

2. പച്ചക്കറികൾ തദ്ദേശീയമായി തുടങ്ങാനുള്ള തയ്യാറെടുപ്പുകൾ ഉടനെ തുടങ്ങണം. ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ സമിതികൾ ഉണ്ടാക്കി പച്ചക്കറി കൃഷി തുടങ്ങണം.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

3. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ , ലാഭേശ്ച ഇല്ലാതെ ജോലി ചെയ്യാൻ താൽപ്പര്യം ഉള്ളവരുടെ ഒരു കൂട്ടയ്മ ഉണ്ടാക്കി കൃഷിപ്പണികൾ ചെയ്യാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങാം.

4. പച്ചക്കറിക്കുള്ള വിത്തുകൾ, തൈകൾ ഇവയൊക്കെ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ അടിയന്തിരമായി വിതരണം ചെയ്യാനുള്ള നടപടികൾ തുടങ്ങണം.

5. യന്ത്ര സാമഗ്രികൾ ഉപയോഗിച്ചുള്ള കൃഷിക്ക് പ്രധാന്യം കൊടുക്കണം. കെട്ടിട നിര്‍മ്മിതിക്ക് ഉപയോഗിച്ചു കൊണ്ടിരുന്ന യന്ത്രങ്ങളും, ഉപകരണങ്ങളും യുദ്ധകാല അടിസ്ഥാനത്തിൽ എങ്ങിനെ കൃഷിക്ക് പ്രയോജനപ്പെടുത്താം എന്ന് വിദഗ്ധരും ആയി കൂടി ആലോചിക്കുക.

6. പ്രാദേശിക തലത്തിൽ 60 വയസ്സിൽ താഴെയുള്ള ആരോഗ്യം ഉള്ള എല്ലാവരും ലാഭേശ്ച ഇല്ലാതെ ജോലി കൃഷിപ്പണികളിൽ പ്രാദേശിക ഭരണ കൂടങ്ങളെ സഹായിക്കാൻ തയ്യാറാവണം.

7. വീടുകളുടെ ചുറ്റിനും പറ്റുന്ന രീതിയിൽ കൃഷി ചെയ്യാൻ ശ്രമിക്കണം. രണ്ടു സെന്റ് സ്ഥലം വീടിനോട് ചേർന്ന് ഉണ്ടങ്കിൽ അവിടെ ചെയ്യാവുന്ന കൃഷികൾ ചെയ്യണം. ഉദാഹരണം ഒരു കോവൽ, ഒരു പപ്പായ, ചേന, പയർ, ചീര ഇവയൊക്കെ വീടിനോട് ചേർന്ന് കൃഷി ചെയ്യാവുന്നവയാണ്.

8. ഉണങ്ങി സൂക്ഷിക്കുവാൻ പറ്റുന്നത് ഉണങ്ങി വയ്ക്കുക. ചക്ക ഉള്ള സമയം അല്ലെ? ചക്ക ചുള, കുരു ഇവയൊക്കെ ഉണങ്ങി സൂക്ഷിക്കുക. കപ്പ, പപ്പായ, മാങ്ങ ഇവയും പരമാവധി ഉണങ്ങി സൂക്ഷിക്കുക. ആവശ്യത്തിൽ കൂടുതൽ ഉള്ളത് അയൽക്കാർക്ക് കൊടുക്കുക.

9. ഏറ്റവും പ്രധാനം ഒരിക്കലും, പരമാവധി ഒരു മാസത്തേക്ക് വേണ്ട സാധനങ്ങളിൽ കൂടുതൽ ശേഖരിച്ചു വയ്ക്കാതെ ഇരിക്കുക എന്നുള്ളതാണ്. കടകളിൽ പോയി ആവശ്യമില്ലാതെ സാധനങ്ങൾ വാങ്ങി സ്റ്റോക്ക് ചെയ്താൽ അത് ക്ഷാമം ഇരട്ടിപ്പിക്കുകയെ ഉള്ളൂ. അനാവശ്യമായി ഒരിക്കലും ഭക്ഷ്യ ധാന്യങ്ങൾ ശേഖരിച്ചു വയ്ക്കരുത്.

10. പരസ്പരം ഏറ്റവും ആവശ്യമുള്ള സമയമാണ് ഇനിയുള്ള കാലങ്ങൾ. എല്ലാവരും പങ്കു കൃഷികളിൽ പങ്കാളികൾ ആകുക. പരസ്പരം സഹായിച്ചാലേ നമുക്ക് പട്ടിണി ഇല്ലാതെ ഈ ദുരിത കാലത്തെ അതി ജീവിക്കാൻ പറ്റൂ എന്ന ബോധം ഓരോ ആൾക്കാരിലും വേണം.

ഈ ദുരിതകാലവും കടന്നു പോകും. പക്ഷെ എല്ലാവരും ഒരുമിച്ചു നിൽക്കണം. ഒരാളും പട്ടിണി കിടക്കാൻ പാടില്ല. എവിടെ തുടങ്ങണം എന്ന് ചോദിച്ചാൽ, ഈ പോസ്റ്റ് വായിച്ചു തീരുന്നിടത്തു തുടങ്ങണം പ്ലാനിങ്. ഒരു സുഹൃത്തിനെ വിളിക്കൂ, അവരുടെ അഭിപ്രായം ചോദിക്കൂ, കൂട്ടായ കൃഷിയുടെ ആവശ്യത്തെപ്പറ്റി പറയൂ, അടുത്തത് പത്തു കൂട്ടുകാരെ വിളിക്കൂ, ജനപ്രതിനിധിയെ വിളിക്കൂ. അവിടെ നിന്നും ഒരു കൃഷി കൂട്ടായ്മ തുടങ്ങൂ. Henry Ford പറഞ്ഞപോലെ Coming together is a beginning. Keeping together is progress. Working together is success. ഒരുമിച്ചു കൂടി, കൂട്ടു കൃഷി ചെയ്ത് ഒരു പട്ടിണിക്കാലം വരുന്നെങ്കിൽ നമുക്കതിനെ അതിജീവിക്കാം.

Read original FB post


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About സുരേഷ് സി പിള്ള

ഡോ.സുരേഷ് സി പിള്ള

കോട്ടയം കറുകച്ചാൽ (ചമ്പക്കര) സ്വദേശി. അയർലണ്ടിലെ (ഡബ്ലിൻ) ട്രിനിറ്റി കോളേജിൽ നിന്ന് PhD. അമേരിക്കയിലെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യിൽ നിന്നും പോസ്റ്റ് ഡോക്ടറൽ ഗവേഷണം. ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി യിൽ നിന്നും MBA. ഇപ്പോള്‍, അയർലണ്ടിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ലൈഗോ യിലെ നാനോടെക്നോളജി ആൻഡ് ബയോ എഞ്ചിനീയറിംഗ് ഗവേഷണ വിഭാഗം മേധാവി. നൂറിലധികം ജേർണൽ ആർട്ടിക്കിൾസ്/ ഗവേഷണ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു.. രണ്ട് US പേറ്റന്റും, ഒരു UK പേറ്റന്റും അവാർഡ് ചെയ്തിട്ടുണ്ട്. മലയാളത്തിൽ, 'തന്മാത്രം", “പാഠം ഒന്ന്”, “കണികം” എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 12:53:01 pm | 03-12-2023 CET