🥃 ഡിസ്റ്റിലർ വിസ്കി ടേസ്റ്റ് ചെയ്യുന്നതെങ്ങനെ ?

Avatar
Deepak Raj | 18-11-2020 | 4 minutes Read

വിസ്കി ടേസ്റ്റ് എങ്ങനെ ചെയ്യണം എന്ന് സർക്കാർ നിയമങ്ങളോ ഒന്നും ആധികാരികമായി ഇല്ല ( ഹോട്ടലിൽ ഇങ്ങനെയേ ചായ ഉണ്ടാക്കാവൂ എന്ന് നിയമം ഇല്ല എന്നത് പോലെ ) . എന്നാൽ എത്ര വർഷം ബാരലിൽ ഏജ് ചെയ്യണം , എത്ര ശതമാനം ആൽക്കഹോൾ ഉണ്ടാവണം , എത്ര ഡ്രിങ്ക് ഉണ്ടാവണം ( ഓസ്‌ട്രേലിയയിൽ മാത്രമെ കണ്ടിട്ടുള്ളൂ ) എത്ര മീതൈൽ ആൽക്കഹോൾ പരമാവധി ഉണ്ടാവൂ എന്നത് മാത്രമെ സർക്കാർ നിയമം മൂലം നിയന്ത്രിക്കൂ . ഇതൊരു വ്യാവസായിക ഉൽപ്പന്നം ആയതുകൊണ്ട് ഡിസ്റ്റില്ലറികൾ പൊതുവായി നോക്കുന്ന ഘടകങ്ങൾ ആണ് ഇവിടേ പ്രതിപാദിക്കുന്നത് .

നിറം .

നിറം അമേരിക്കൻ ഓക്കിൽ ഗോൾഡൻ നിറമാണെങ്കിൽ യൂറോപ്യൻ ഓക്കിൽ അല്പം ഡാർക്കോ - ബ്രൗൺ , ചുവപ്പ് കലർന്ന നിറമാകും . എത്ര ഓക് ഇൻഫ്യുസ് ആയി , ഏകദേശം പ്രായം ഒക്കെ ഇതിൽ നിന്ന് മനസ്സിലാവും . എന്നാൽ സാധാരണ ഉപയോഗിക്കുന്ന 225-300 ലിറ്റർ ബാരലിന് പകരം ചെറിയ ബാരൽ ആണെങ്കിൽ പെട്ടെന്ന് വിസ്കി ഏജ് ആവും എന്നതിനാൽ ബാരൽ വലുപ്പം കൂടി ശ്രദ്ധിക്കുമെങ്കിലും ബോട്ടിൽ ചെയ്യപ്പെടാൻ പോവുന്ന വിസ്കി തങ്ങൾ ആഗ്രഹിക്കുന്ന കളർ പ്രൊഫൈൽ ഉണ്ടെന്നു മിക്ക ഡിസ്റ്റിലറികളും ഉറപ്പ് വരുത്താറുണ്ട് . ഇതിനു മറ്റൊരു കാരണം കൂടി ഉണ്ട് . കൊമേർഷ്യൽ ഡിസ്റ്റിലറികൾ തങ്ങളുടെ പ്രോഡക്റ്റിനു സ്ഥിരത ( കോൺസിസ്റ്റൻസി ) നിലനിർത്താൻ ശ്രദ്ധിക്കാറുണ്ട് - രുചിയിലും നിറത്തിലും മണത്തിലും ..

വിസ്കോസിറ്റി

വിസ്‌കിക്ക് ശ്രദ്ധിക്കുന്ന മറ്റൊരു ഘടകമാണിത് . വർഷങ്ങൾ കഴിയുമ്പോൾ ഏകദേശം കുഴമ്പ് പോലെ വിസ്കി ആയേക്കാം ( പ്രത്യേകിച്ചും ഷെറി വിസ്കി ). എന്നാൽ ബോട്ടിൽ ചെയ്യുമ്പോൾ അതെ രീതിയിൽ ബോട്ടിൽ ചെയ്യാറില്ല . ഗ്ലാസിൽ ചുഴറ്റിയും ഗ്ലാസ് അല്പം ചരിച്ചും ഇത് ചെക്ക് ചെയ്യും . ഇത് ശരിക്കും അറിയണം എങ്കിൽ 25+ വർഷം പഴക്കമുള്ള ഷെറി കാസ്‌ക് വിസ്കി കാസ്‌ക് സ്‌ട്രെങ്ത് വാങ്ങിയാൽ കാര്യം മനസ്സിലാവും . ഒട്ടും വെളളം ചേർക്കാത്ത വിസ്കി പക്ഷെ അല്പം വിലക്കൂടുതൽ ആവും .

മണം

ഇത് ഡിസ്റ്റില്ലർ ഏറ്റവും നന്നായി മനസ്സിലാക്കേണ്ട ഒന്നാണ് . മൂക്ക് പൊത്തി / പിടിച്ചു വായിലേക്ക് ഒഴിക്കുന്ന പ്രോഡക്റ്റ് അല്ല എന്നതുകൊണ്ട് മണം ഒരു പ്രധാന ഫാക്റ്റർ ആണ് . ഒരു മാസ്റ്റർ ഡിസ്റ്റില്ലർ ഏകദേശം രണ്ടു ഡസനോളം മണങ്ങൾ വേർ തിരിച്ചറിയാൻ കഴിവുള്ള ആളായിരിക്കും . ഡ്രൈ ഫ്രൂട്ട്സ് , നാരങ്ങാ , ഓറഞ്ചു , തുകൽ , മണ്ണ് , ചെടികൾ , മരത്തിന്റെ തൊലി , തടിയുടെ മണം മുതൽ ചണം , നനഞ്ഞ നായയുടെ രോമത്തിന്റെ മണം , നനഞ്ഞ തുണി , നെയിൽ പോളിഷ് , പെയിന്റ് അങ്ങനെ ധാരാളം മണം കിട്ടാം ( അമൃതിൽ മൂത്രത്തിന്റെ മണം കിട്ടിയെന്ന റിവ്യൂ വിവാദം ആയിരുന്നു - കാരണം അയാൾക്കൊഴികെ വേറെയൊരാൾക്കും അതു കിട്ടിയില്ല ). രൂക്ഷ ഗന്ധം ( പെയിന്റ് , നെയിൽ പോളിഷ് തുടങ്ങിയവ ) ഡിസ്റ്റിൽ ചെയ്യുമ്പോൾ ഫോർഷോട്ടിനു ശേഷം വരുന്ന ഹെഡ്സിൽ നിന്നായിരിക്കും . തുകൽ , നനഞ്ഞ തുണി പോലെയുള്ള ഓഫ് സ്മെൽ റ്റെയില്സ് നിന്നാണ് . എല്ലാവർക്കും ഇഷ്ടമാവുന്ന രീതിയിൽ മണം കിട്ടാൻ ഈ മിക്സിങ്ങിൽ ഉള്ള സ്കിൽ കൊണ്ട് നേടേണ്ട അനുഭവത്തിൽ വരും ..

രുചി ( പാലെറ്റ്‌, മൗത് ഫീൽ etc )

വിസ്കി രുചിക്കുമ്പോൾ എങ്ങനെ ഫീൽ ചെയ്യുന്നു എന്നതാണ് ഇതിൽ നോക്കുന്നു . നാവിൽ സോഫ്റ്റ് ആവണം ,,വായില് എങ്ങനെ രുചി പരക്കുന്നു , എണ്ണ കലർന്ന രുചി ആണോ ( ഓയിലി ) വായിൽ കയ്പ്പ് വരുന്നുണ്ടോ ( ഓക്ക് മരത്തിലെ ടാനിൻ ) ഒക്കെ ഇതിൽ നിന്ന് നോക്കാറുണ്ട് . വായിൽ വിസ്കി ഒഴിച്ച് വായിൽ ഒന്ന് കുലുക്കി അൽപനേരം വായിൽ നിർത്തി രുചി നോക്കാറുണ്ട് . വൃത്തികെട്ട രുചിയോ , അനാവശ്യ കടുപ്പമോ , കയ്പോ , ഒന്നും ഇല്ലെന്നു ഉറപ്പ് വരുത്തും . അതേപോലെ ഇതിൽ നിന്ന് മണത്തെപോലെ പല രുചിയുടെ നോട്സ് ( ടേസ്റ്റ് നോട്സ് ) കിട്ടുന്നു എന്നും നോക്കും . അതിനു ശേഷമാണു കുടിക്കുക

ഫിനിഷിങ് ആൻഡ് ആഫ്റ്റർ ഫീൽ


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കുടിച്ച ശേഷം എങ്ങനെ ഫീൽ ചെയ്യുന്നു എന്നറിയണം . വാറ്റുചാരായം പോലെ വെന്തു തൊണ്ട കത്തിയിറങ്ങുന്ന ഫീൽ അല്ല വിസ്കിയിൽ നിന്ന് പ്രതീക്ഷിക്കുന്നത് . അതേപോലെ കുടിച്ചു അല്പം കഴിഞ്ഞാലും വായിൽ അതിന്റെ രുചി നിൽക്കുന്നുണ്ടോ , കുടിച്ച ശേഷം അനാവശ്യമായ എരിവ് തോന്നുണ്ടോ എന്നെല്ലാം നോക്കാറുണ്ട് . ഇതൊരു പ്രധാനപ്പെട്ട പ്രൊഡക്ഷൻ ചെക്കിങ് ആയതുകൊണ്ട് ചായ രുചി പോലെ വായിൽ രുചി നോക്കി തുപ്പി കളയാൻ കഴിയില്ലാ .

അവസാനം വെളളം ചേർത്തും കുടിച്ചു നോക്കും . തണുപ്പിക്കാത്ത ( തണുത്ത വെള്ളത്തിൽ വിസ്കിയിലെ ഫാറ്റ് കട്ടിയാവും എന്നത് കൊണ്ടാണ് ) വെളളം അല്പം ചേർക്കുന്നതിന്റെ കാരണം ഉയർന്ന ആൽക്കഹോൾ ഉള്ളപ്പോൾ മണവും രുചിയും മാസ്ക് ചെയ്യപ്പെടും എന്നത് കൊണ്ടാണ് . 20-40% വരെ വെളളം ചേർക്കാതെ കുടിക്കാമെങ്കിലും 30-40% abv യിൽ എല്ലാ നോട്ട്സ് ( അരോമ & ടേസ്റ്റ് ) കിട്ടും .

സ്വാഭാവികമായും തോന്നാം ഡിസ്റ്റിലർ അടിച്ചു പാമ്പാവും എന്ന് . സാധാരണ ടേസ്റ്റ് ചെയ്യാൻ ഗ്ലാസിൽ എടുക്കുക 10-15 മിൽ മാത്രമാണ് . ടേസ്റ്റ് ചെയ്യാനായി കുടിക്കുക അതിന്റെ മൂന്നിലൊന്നോ നാലിൽ ഒന്ന് വരെയോ ആവാം . അതേപോലെ ബാരലിൽ ഇരിക്കുന്ന വിസ്കി മൂന്നുവർഷം ചെക്ക് ചെയ്യേണ്ടേ കാര്യമില്ല . മൂന്നു വർഷം കഴിഞ്ഞാലും ഒരു ബാരൽ ഒരിക്കൽ ചെക്ക് ചെയ്താൽ ഏകദേശം എത്ര വർഷത്തോളം അതു ബാരൽ ചെയ്യേണ്ടി വരും എന്നറിയാം . ഡിസ്റ്റിൽ ചെയ്യുന്ന അന്നേരം മുതൽ ബാച്ചിന്റെ ഫ്ലേവർ നോക്കേണ്ടി വരാറുണ്ട് . അതുകൊണ്ടു തന്നെ മദ്യം രുചിച്ചു നോക്കാതെ ഈ പണി നടക്കില്ല . ഈ ജോലിയുടെ സ്വഭാവം അതായത് കൊണ്ടും മദ്യം കഴിക്കുക എന്നത് സംസ്കാരത്തിന്റെ ഭാഗം ആയതുകൊണ്ടും ഇതൊരു വലിയ കാര്യമായി ഇവിടേ ആരും നോക്കാറില്ല . ഓസ്‌ട്രേലിയൻ ഡിസ്റ്റില്ലറികളിൽ. നാലിൽ ഒന്ന് സ്ത്രീകൾ ആണ് ഡിസ്റ്റിൽ ചെയ്യുന്നവർ . സള്ളിവൻസ് കോവ് പോലെയുള്ള ഏറ്റവും പ്രീമിയം ഡിസ്റ്റിലേറി മുതൽ ലൈം ബർണർ വരെ . അതൊരു മോശപ്പെട്ട സംസ്കാരം അല്ലാതുകൊണ്ടും സ്ത്രീകൾ ധാരാളം ഈ രംഗത്തേക്ക് വരുന്നുണ്ട് .

ജോലിയുടെ ഭാഗമായി അല്പാല്പം രുചിച്ചു തുടങ്ങുന്ന ഈ ജോലിക്കാർ പലരും പിന്നീട് മുഴുക്കുടിയന്മാരായ ചരിത്രം ഉണ്ട് . മായോ ക്ലിനിക് ഒരു പഠനം നടത്തിയിരുന്നു . ഹെഡ് ഡിസ്റ്റിലർ എന്ന പദവിയിൽ വരുമ്പോൾ ( പണി ചെയ്യാറില്ല ) കൈയിൽ നിന്നും ഗ്ലാസ് മാറില്ല എന്ന നിലയിലേക്ക് വരുന്നതിനെപ്പറ്റി ആയിരുന്നു പഠനം . ജോണിവാക്കർ ഉടമ ഒഴികെ മദ്യപിക്കാത്ത ഡിസ്റ്റിലർ ഈ ഫീൽഡിൽ അത്യപൂർവം ആണ് .

ഏതൊരു ഡിസ്റ്റിലാരുടെയും ലക്‌ഷ്യം ഓഫ് സ്മെൽ ഇല്ലാത്ത ഓഫ് ടേസ്റ്റ് ഇല്ലാത്ത സ്മൂത്ത് ആയ മോശമല്ലാത്ത ആഫ്റ്റർ ടേസ്റ്റ് ഉള്ള വായിൽ രുചി നില്ക്കുന്ന നല്ല നിറവും വിസ്കോസിറ്റിയും ഉള്ള വിസ്കി ഉണ്ടാക്കുക എന്നതാണ് ( പീറ്റഡ് കാറ്റഗറി ആണെങ്കിലും പീറ്റ് ടേസ്റ്റ് ഒഴികെ അനാവശ്യ ടേസ്റ്റ് വരാതിരിക്കാൻ നോക്കും ) .

മിക്ക ഡിസ്റ്റിലറികളും ഇതിനു ശേഷം ബോട്ടിൽ ചെയ്യുന്നതിന് മുമ്പ്‌ ആൽക്കഹോൾ ശതമാനം സർക്കാർ നിശ്ചയിക്കുന്ന മീതൈൽ കണ്ടന്റ് നോക്കി ബോട്ടിൽ ചെയ്യാനാണ് പതിവ്‌ .

( വിസ്കി ടെസ്റ്റിങ് എന്നത് 250 മിൽ പുള്ളി ഗ്ലാസിൽ മുക്കാൽ ഭാഗവും ഒഴിച്ച് രണ്ടു തുള്ളി ദൈവത്തിനു കൊടുത്തു മൂക്ക് പൊത്തി ഒറ്റപ്പിടിക്ക് കുടിച്ചു ഒന്ന് കാറി വീണ്ടും ഗ്ലാസിൽ വെളളം കുടിച്ചു ഒന്ന് കാർക്കിച്ചു തുപ്പി തലയാട്ടുന്നതല്ല . അതുകൊണ്ടു അതേപോലെ ഡിസ്റ്റിലർ രുചിക്കാൻ തുടങ്ങിയാൽ മൂന്നാം മാസം ആള് തട്ടിപോവും . വിദേശത്തു താമസിക്കുന്ന ആളുകൾക്ക് ഞാൻ പറഞ്ഞത് മനസ്സിലാവും . ഒരു പാർട്ടിക്ക് ചെല്ലുമ്പോൾ 30 മിൽ ഒഴിച്ച് പാർട്ടി തീരുന്നതു വരെ അതു കുടിക്കുന്നവർ അതിന്റെ രുചിയെപ്പറ്റി മനസിലാക്കുന്നപോലെ ഒറ്റ വലിക്കു കുടിക്കുന്നവർ അറിയണം എന്നും ഇല്ല . എന്തിനു കുടിക്കുന്നു എന്നത് എങ്ങനെ കുടിക്കുന്നു എന്നതുപോലെ പ്രധാനപ്പെട്ട ഒന്നാണ് )

Photo Credit : » @bonvivant


Also Read » ലോകത്തിലെ ആദ്യ സബ് വൂഫർ കണ്ടുപിടിച്ച കംബനിയുടെ കഥ - ONKYO


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 9 | Saved : 07:41:32 am | 26-05-2022 CEST