കോവിഡിന് കാരണമായ കൊറോണ വൈറസിന്റെ ഇന്ത്യയിൽ നിന്നുമെടുത്ത ചിത്രം!

Avatar
Ashish Jose Ambat | 01-05-2020 | 2 minutes Read

ഇലക്ട്രോണ് മൈക്രോസ്കോപ്പ് ചിത്രങ്ങളിൽ സൂര്യന്‍റെ ‘കീരിട’ഭാഗം പോലെ തോന്നുന്ന ആവരണമുള്ള വൈറസുകളെയാണ് കൊറോണ വൈറസുകളെന്നു വിളിക്കുന്നത്.

ലത്തീൻ ഭാഷയിൽ കിരീടമെന്നാർത്ഥത്തിലാണ്‌ "കൊറോണ" എന്ന പേരു അവയ്ക്കു നൽകപ്പെട്ടിരിക്കുന്നത്. വർഗ്ഗീകരണശാസ്ത്രം പ്രകാരം കൊറോണവൈറിഡേയ് എന്നൊരു വൈറസ് കുടുംബത്തിലാണ് ഇവ വരുന്നത്. ലോകത്തിൽ ആകമാനം മുപ്പതുലക്ഷത്തോളം മനുഷ്യരെ ബാധിച്ചു രണ്ടുലക്ഷത്തിൽ അധികം മനുഷ്യരുടെ ജീവൻ അപഹരിച്ച കോവിഡ് രോഗത്തിനു കാരണം സാർസ്കൊറോണവൈറസ്2 (SARS-CoV-2) എന്നൊരു ഇനമാണ്, ഇവയുടെ സ്പെഷ്യസ് ചൈനയിൽ കാണുന്ന ലാടവവ്വാലുകളിൽ സ്ഥിരതാമസം ആക്കിയവരായിരുന്നു. ഇടയിൽ ഒരിക്കൽ ഇനാംപേച്ചികളിൽ എത്തുകയും ശേഷം മനുഷ്യരിൽ മാരക പകർച്ചവ്യാധിയ്ക്കു കാരണക്കാരായി മാറുകയും ചെയ്തു.

സാർസ്കൊറോണ വൈറസ്2യിന്റെ ചിത്രങ്ങൾ പൂനെയിലുള്ള ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിയിലെ ശാസ്ത്രജ്ഞന്മാർ ട്രാൻസ്മിഷൻ ഇലക്ട്രോണ് മൈക്രോസ്കോപ്പി സാങ്കേതികവിദ്യ വഴി എടുത്തിട്ടുണ്ട്, ആ ചിത്രങ്ങളാണ് ഒപ്പം ചേർത്തു ഇരിക്കുന്നത്. ജനുവരി അവസാനം വുഹാനിൽ നിന്നും കേരളത്തിലെത്തിയ മലയാളിവിദ്യാർത്ഥിയുടെ തൊണ്ടയിൽ നിന്നുമെടുത്ത സ്രവങ്ങളിൽ നിന്നും വേർതിരിച്ച വൈറസുകളെയാണ് ചിത്രമെടുക്കാൻ ഉപയോഗിച്ചിത്.

image-from-india-of-coronavirus


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

തീരെ ചെറിയ സൂഷ്മ രോഗാണുക്കളെയും ഘടനെക്കളെയും നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന നെഗറ്റീവ്‌ സ്റ്റെനിംഗ് രീതിയാണ് ഇവിടെ ഉപയോഗിച്ചത്. സ്പെസിമെനിനു നിറം നൽകുന്നതിനു പകരം പ്രതലത്തിനു നിറം നൽകി സ്പെസിമെനെ വേർതിരിച്ചു കാണാൻ ഉപയോഗിക്കുന്ന രീതിയാണിത്. ഗ്രിഡിൽ മൊത്തത്തിൽ 7 വൈറസുകളെ കണ്ടെത്തിയിരുന്നു. ഒരു പെൻസിൽ മുനയുടെ പത്ത് ലക്ഷത്തിൽ ഒന്നോളം വലിപ്പമായ ഏകദേശം 70-80 നാനോമീറ്റർ ആയിരുന്നു വൈറസിന്റെ വൃത്താകൃതിയുടെ വ്യാസം, കീരീടം പോലെയുള്ള ഭാഗത്തിന് 15-20 നാനോമീറ്ററും. ഈ ഏഴിൽ വ്യക്തത ഉള്ള 75 നാനോമീറ്റർ വലിപ്പമുള്ള ഒരു വൈറസിന്റെ ചിത്രം പ്രത്യേകമായി എടുത്തിട്ടുണ്ട്. (Fig A) അതിന്റെ തന്നെ ഡിഫോക്‌സ് ചെയ്‌ത ചിത്രത്തിൽ ( Fig B) ചുറ്റുമുള്ള ആവരണത്തിന്റെ വിവരം കൃതൃതയോടെ കാണാം. ഈ വൈറസിനെ കോശങ്ങളുടെ ഉള്ളിൽ ACE2 സ്വീകരണികളുടെ വാതിലുകളിൽ കള്ളതാക്കോൽ ഇട്ടു കയറാൻ സഹായിക്കുന്ന സ്പൈക് പ്രോടീനുകൾ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. കൂടുതൽ വിസ്തൃതപ്പെടുത്തിയ (magnified) ചിത്രത്തിൽ സ്പൈക് പ്രോടീനുകളെ വൈറസിന്റെ കേന്ദ്ര പ്രതലവുമായി ചേർത്തു പിടിച്ചിരിക്കുന്ന സ്റ്റോക് കണക്ഷനുകൾ കാണാം. സ്പൈക് പ്രോട്ടീനുകളെ കുത്ത് ആയിട്ടും, സ്റ്റോക്കിനെ ആരോ ആയിട്ടും കാണിച്ചിരിക്കുന്നു. (Fig C )

അമേരിക്കയിൽ നിന്നുള്ള ഗവേഷകർ സാർസ്കൊറോണ വൈറസ്2യിന്റെ ത്രീമാന ചിത്രങ്ങൾ സൃഷ്‌ടിച്ചിരുന്നു, മറ്റ് പല വിദേശ രാജ്യങ്ങളിലും ഈ വൈറസിന്റെ ഇലക്ട്രോണ് മൈക്രോസ്കോപ്പി ചിത്രങ്ങൾ എടുത്തുയിരുന്നുവെങ്കിലും ഇന്ത്യയിൽ നിന്നും ആദ്യമായി ചെയ്യുന്നത് പുനയിൽ ഉള്ള ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞന്മാരായ ശാരദാ പ്രസാദും കൂട്ടാളികളുമാണ്‌, അതിന് മലയാളി ആയ വിദ്യാർഥിയിൽ നിന്നും ലഭിച്ച സാമ്പിളാണ് ഉപയോഗിച്ചത്. ഇലക്ട്രോസ്കോപ്പി ചിത്രങ്ങളും നിരീക്ഷണത്തിന്റെ അനുബന്ധ വിവരങ്ങളും ഇവർ ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിൽ "Transmission electron microscopy imaging of SARS-CoV-2" എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Read original FB post


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 08:06:19 pm | 02-12-2023 CET